ഡൽഹി എന്നും സഞ്ചാരികൾക്ക് ഒരു സ്വപ്നഭൂമിയാണ് കുത്തബ് മിനാർ, ചെങ്കോട്ട, ജുമാ മസ്ജിദ്, രാഷ്ട്രപതി ഭവൻ, ഹുമയൂണിന്റെ ശവകുടീരം, പാർലമെന്‍റ് മന്ദിരം എന്നിങ്ങനെ ഫോട്ടോകളിൽ കണ്ട ഒരുപാട് കാഴ്ചകൾ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന ആഗ്രഹം. ഡല്‍ഹി വരെ പോയാൽ അടുത്ത്തന്നെ താജ്മഹലും പിന്നെ കുറച്ചുകൂടി പോയാൽ രാജസ്ഥാനും കണ്ടുവരാം. അങ്ങനെ പോകാൻ പറ്റിയ സമയമാണിത്.
ഐആർസിടിസി കോഴിക്കോട് നിന്നൊരുക്കുന്ന ഗോൾഡൻ ട്രയാംഗിൾ പാക്കേജ് ഇന്ത്യയുടെ സുവർണ്ണ ത്രികോണങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന യാത്രയാണ്. ഡല്‍ഹി, ആഗ്ര, ജയ്പൂർ എന്നിവിടങ്ങള് സന്ദര്‍ശിച്ച് പ്രധാന കാഴ്ചകൾ കണ്ടുവരുന്ന പാക്കേജിന്‍റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. കോഴിക്കോട് നിന്നാരംഭിച്ച് തിരികെ കോഴിക്കോട് തന്നെ സഞ്ചാരികളെ എത്തിക്കും.

ആറ് രാത്രിയും ഏഴ് പകലും നീണ്ടുനിൽക്കുന്ന യാത്ര മാര്‍ച്ച് 30ന് രാത്രി 9.55ന് ആരംഭിക്കും. രാത്രി ഒരു മണിയോടെ ഡല്‍ഹി വിമാനത്താവളത്തിൽ എത്തും. രാവിലെ ഭക്ഷണം കഴിച്ച് ഡൽഹി കാഴ്ചകൾ കാണാനിറങ്ങും. റെഡ് ഫോർട്ട് രാജ്ഘട്ട്, ഇന്ത്യാ ഗേറ്റ്, ഗാന്ധി മെമ്മോറിയൽ, ഇന്ദിരാഗാന്ധി മെമ്മോറിയൽ എന്നീ സ്ഥലങ്ങൾ കാണും. വൈകുന്നേരം അക്ഷർധാം സന്ദർശിച്ച് രാത്രി ഡൽഹിയിൽ തന്നെ തങ്ങും. പിറ്റേന്ന് കുത്തബ് മിനാർ, ലോട്ടസ് ക്ഷേത്രം എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്.
നാലാമത്തെ ദിവസം അതിരാവിലെ ജയ്പൂരിലേക്ക് പോകും. ആംബർ കോട്ടയും ജൽമഹലും ആണ് ആദ്യം സന്ദർശിക്കുന്ന്. ഹോട്ടലിൽ വൈകുന്നേരം ചെക്ക് ഇൻ ചെയ്‌ത് ജയ്പൂരിൽ രാത്രി താമസം. അഞ്ചാമത്തെ ദിവസം രാവിലെ ഭക്ഷണത്തിന് ശേഷം ജയ്പൂർ സിറ്റി ടൂർ ഉണ്ട്. സിറ്റി പാലസ് , ജന്തർ മന്തർ, ഹവാ മഹൽ, ആൽബർട്ട് ഹാൾ മ്യൂസിയം എന്നിവ സന്ദർശിക്കും.
പിറ്റേന്ന് ജയ്പൂരിൽ നിന്നും ആഗ്രയിലേക്കാണ് യാത്ര. താജ്മഹൽ സന്ദർശിച്ച ശേഷം സമയം അനുവദിച്ചാൽ ഫത്തേപൂർ സിഖ്രിയും കണ്ട് ഹോട്ടലില് രാത്രി താമസിക്കും. അവസാന ദിവസം ആഗ്രയിൽ നിന്നിങ്ങി ആഗ്രാ കോട്ട കണ്ട് വൈകിട്ട് 6.20ന് കോഴിക്കോടിന് വിമാനം കയറി 9.25ന് എത്തിച്ചേരും.
കോഴിക്കോട്- ഗോള്‍ഡൻ ട്രയാംഗിൾ യാത്ര ടിക്കറ്റ് നിരക്ക്
കംഫോർട്ട് ക്ലാസിലാണ് യാത്ര. ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 34300 രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക് 36100 രൂപയും സിംഗിള്‍ ഒക്യുപൻസിയിൽ 48050 രൂപയുമാണ് നിരക്ക്. കുട്ടികൾക്ക് 5-11 പ്രായത്തിൽ ബെഡ് വേണ്ടവർക്ക് 29650 രൂപയും ബെഡ് വേണ്ടെങ്കിൽ 26150 രൂപ, 2-4 പ്രായത്തിലുള്ള കുട്ടികൾക്ക് 21650 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ടിക്കറ്റിൽ ഇൻഡിഗോ എയർലൈന്‍സില് കോഴിക്കോട്-ഡൽഹി-കോഴിക്കോട് യാത്ര, മൂന്ന് രാത്രി ഡൽഹിയിൽ രണ്ട് രാത്രി ജയ്പൂരിൽ, ഒരു രാത്രി ആഗ്രയിൽ എന്നിങ്ങനെ താമസം, രാവിലത്തെയും രാത്രിയിലെയും ഭക്ഷണം, ഐആർസിടിസി ടൂർ എസ്കോർട്ട്, തുടങ്ങിയവ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം ടിക്കറ്റ് നിരക്കിലുണ്ടാകുന്ന വര്‍ധനവ്, ടൂർ ഗൈഡ്, തുടങ്ങിയവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടില്ല.
29 പേർക്കാണ് യാത്രയിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. 0484-2382991 എന്ന നമ്പറിൽ കൂടുതൽ വിവരങ്ങൾക്കായി അന്വേഷിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














