ഡൽഹിയിൽ കാഴ്ചകൾ അനവധിയുണ്ട്. കാലത്തെ അയാളപ്പെടുത്തിയ ചരിത്രസ്മാരകങ്ങൾ മുതൽ എന്തും വിലകൊടുത്ത് വാങ്ങാൻ കഴിയുന്ന മാർക്കറ്റുകളും ലോകത്തിന്‍റെ ഏതുഭാഗത്തെയും രുചിവൈവിധ്യങ്ങൾ ലഭിക്കുന്ന ഫൂഡ് സ്ട്രീറ്റുകളും തെരുവുകളും അതുല്യമായ നിർമ്മിതികളുമടക്കം എത്ര നാൾ വേണെമെങ്കിലും ഇവിടെ നടന്ന് കാഴ്ചകൾ കാണാം. എന്നാലും ഡൽഹി വാസത്തിൽ ആരാണല്ലേ ഒരു വൈവിധ്യം ആഗ്രഹിക്കാത്തത്?
വലിയ പ്ലാനിങ്ങൊന്നും നടത്താതെ,പെട്ടന്ന് ഒരു തോന്നലില് യാത്ര പോകണമെന്ന് തോന്നുമ്പോൾ ബാഗും എടുത്തിറങ്ങുവാൻ പറ്റിയ ഒരുപാട് സ്ഥലങ്ങൾ ഡൽഹിക്കു ചുറ്റിലുമുണ്ട്. വലിയ ചെലവോ ബാഗിന്‍റെ ഭാരമോ ഇല്ലാതെ തീർത്തും ചുരുങ്ങിയ മുടക്കിൽ രണ്ടോ മൂന്നോ ദിവസം ചെലവഴിച്ച് വരാൻ പറ്റിയ ഇടങ്ങളാണ് മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്ന് സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നത്.

ഡല്‍ഹി-ഷിംല യാത്ര
ഡൽഹിയിൽ നിന്ന് വളരെ എളുപ്പത്തിൽ പോകാൻ പറ്റിയ ഇടങ്ങളിലൊന്നാണ് ഷിംല. റോഡ് മാര്‍ഗ്ഗം 351 കിലോമീറ്ററാണ് ഡല്‍ഹി-ഷിംല യാത്രാ ദൂരം. ഏഴര മണിക്കൂറോളം യാത്ര വേണ്ടി വരും.
ഡല്‍ഹി-ഷിംല ബസ് ടിക്കറ്റ് നിരക്ക് 690 രൂപ മുതലാണ് ആരംഭിക്കുന്നത്. വിമാന നിരക്കാവട്ടെ 3000 രൂപയിൽ താഴെ ലഭിക്കും. നിങ്ങളുടെ ബജറ്റും സമയവും അനുസരിച്ച് വേണം യാത്ര പ്ലാൻ ചെയ്യാൻ.
ഷിംല യാത്രയിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആസ്വദിക്കാനുള്ള കാര്യം കൽക്ക-ഷിംല ടോയ് ട്രെയിൻ യാത്രയാണ്. ഡല്‍ഹിയിൽ നിന്ന് കൽക്ക റെയില്വേ സ്റ്റേഷനിൽ എത്തി ഇവിടുന്ന് ടോയ് ട്രെയിനിൽ ഷിംലയിലേക്ക് പോകാം. തുരങ്കങ്ങളും പാലങ്ങളും പിന്നിട്ടുള്ള യാത്ര ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ടോയ് ട്രെയിൻ യാത്രകളിലൊന്നാണ്, 102 തുരങ്കങ്ങൾ, 988 പാലങ്ങൾ എന്നിവ പിന്നിട്ടാണ് ഷിംലയിൽ എത്തുന്നത്.
ഒരു രാത്രിയെങ്കിലും ഷിംലയില്‍ താമസിക്കുന്ന വിധത്തിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ. ഷിംല മാർക്കറ്റ് തന്നെ നടന്നു കാണേണ്ട ഒരു കാഴ്ചയാണ്. ലക്കാർ ൃബസാർ, ക്രൈസ്റ്റ് ചർച്ച്, മാൾ റോഡ്. ജാക്കൂ ക്ഷേത്രം, കാളി ബാരി ക്ഷേത്രം, ജാക്കു റോപ് വേ, സമ്മര്‍ ഹിൽ, സ്കാന്‍ഡൽ പോയിന്‍ര്, റിഡ്ജ്, ആർമി ഹെറിറ്റേജ് മ്യൂസിയം എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ ഷിംലയിൽ മാത്രമായുണ്ട്. അതല്ലാതെ, ഷോഗി, സോളൻ, കുഫ്രി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവിടുന്ന് യാത്ര പോകാം.
ഡൽഹി- മസൂറി യാത്ര
ഡൽഹിയിൽ നിന്ന് മസൂറിയിലേക്ക് 281 കിലോമീറ്ററാണ് റോഡ് മാർഗ്ഗമുള്ള ദൂരം. ഏകദേശം ഏഴ് മണിക്കൂറിനടുത്ത് വേണം യാത്രയ്ക്ക്. ഡല്‍ഹിയില്‍ നിന്ന് നേരിട്ട് മസൂറിയിലേക്ക് ട്രെയിനില്ല. ഡെറാഡൂൺ ആണ് മസൂറിക്ക് അടുത്തുള്ള റെയില്‍വേ സ്റ്റേഷൻ. ഡൽഹി-ഡെറാഡൂൺ റൂട്ടിൽ നിരവധി ട്രെയിനുകൾ സര്‍വീസ് നടത്തുന്നു. ബസിന് 1000 രൂപാ മുതൽ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നു.
ഹിമാലയ മലനിരകളുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന മസൂറിയിൽ ഒത്തിരി കാഴ്ചകളുണ്ട്. മസൂറി കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. കെംപ്റ്റി വെള്ളച്ചാട്ടം, ബട്ടാ വെള്ളച്ചാട്ടം, മസൂറി ലേക്ക്, ലാൻഡൗർ, ലാൽ ടിബ്ബ, മസൂറി ലൈബ്രറി, മസൂറി ഹെറിറ്റേജ് സെന്‍റർ, ജോര്‍ജ് എവറസ്റ്റ് ഹൗസ്, കമ്പനി ഗാർഡൻ തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ സന്ദർശിക്കാനുണ്ട്.
ഡല്‍ഹി- നൈനിറ്റാൾ
ഡല്‍ഹിയിൽ നിന്ന് 315 കിലോമീറ്റർ അകലെയാണ്
നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നച്. ഏകദേശം ഏഴ് മണിക്കൂർ യാത്രയാണ് ഇവിടേക്കുള്ളത്. ഏകദേശം 550 രൂപാ മുതലാണ് ഇവിടേക്ക് ബസ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. ടാക്സിക്കാണെങ്കിൽ നാല് മണിക്കൂറാണ് വേണ്ടി വരിക. ഇതിന് 5000 രൂപാ മുതലാണ് നിരക്ക്. ബസിന് 9 മണിക്കൂറിനടുത്ത് യാത്ര വേണ്ടി വരും. ഡല്‍ഹി-നൈനിറ്റാൾ യാത്ര ട്രെയിനിനാണെങ്കിൽ 210 രൂപാ മുതൽ ടിക്കറ്റ് കിട്ടും. ട്രെയിനിറങ്ങി വീണ്ടും ടാക്സി പിടിച്ച് പോകേണ്ടതായുണ്ട്.
തടാകങ്ങളുടെ നാടായ നൈനിറ്റാളിൽ പെട്ടന്നുള്ള യാത്രയില്‍ സന്ദർശിക്കേണ്ട ഏറെ സ്ഥലങ്ങളുണ്ട്. നൈനാ ദേവി ക്ഷേത്രം, നൈനിറ്റാൾ തടാകം, സ്നോ വ്യൂ, ടിഫിൻ ടോപ്പ്, ജിബി പന്ത് ഹൈ ആൾട്ടിറ്റ്യൂഡ് മൃഗശാല, ഹനുമാൻ ഗർഹി തുടങ്ങിയവയാണ് പ്രധാന സ്ഥലങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













