Search
  • Follow NativePlanet
Share
» »ഡല്‍ഹിയിൽ നിന്നൊരു യാത്ര; ഒറ്റദിവസം മതി, ജനപ്രിയ ഇടങ്ങൾ കണ്ടുവരാം.. ചെലവും കുറവ്

ഡല്‍ഹിയിൽ നിന്നൊരു യാത്ര; ഒറ്റദിവസം മതി, ജനപ്രിയ ഇടങ്ങൾ കണ്ടുവരാം.. ചെലവും കുറവ്

ഡൽഹി യാത്രയുടെ ഏറ്റവും വലിയ ഗുണം ഇഷ്ടം പോലെ സ്ഥലങ്ങൾ കാണാം എന്നതാണ്. ഡല്‍ഹി കാണാനല്ല ,മറിച്ച് ഡൽഹി വഴിയൊരു യാത്രയാണങ്കിൽ പോലും ഒരു ദിവസം മാറ്റി വച്ചാൽ യാത്രാവിവരണങ്ങളിലും ചിത്രങ്ങളിലും ഒക്കെ മാത്രം കണ്ടിട്ടുള്ള ഇഷ്ടംപോലെ ഇടങ്ങൾ നേരിട്ട് കണ്ടുവരാൻ സാധിക്കും. കുറഞ്ഞ ബജറ്റിൽ വെറും മണിക്കൂറുകൾ മാത്രമേ യാത്രയുള്ളുവെങ്കിലും അത് നല്കുന്ന സന്തോഷം വേറേതന്നെയാണ്.

തിരക്കേറിയ ജീവിതത്തിൽ വെറും ഒരു ദിവസം മാറ്റിവെക്കാൻ സാധിച്ചാൽ, ഒരിക്കലും മറക്കാനാവാത്ത കാഴ്ചകളും അനുഭവങ്ങളും നല്കുന്ന ഒരു ചെറിയ യാത്ര ഡല്‍ഹിയിൽ നിന്ന് പോകണമെന്ന് ആഗ്രഹമുണ്ടോ?? ഇഷ്ടംപോലെ സ്ഥലങ്ങള് ഉള്ളപ്പോള് കൂടുതൽ ആലോചിക്കുക പോലും വേണ്ട. ഇതാ ഏകദിന യാത്രയ്ക്ക് പറ്റിയ ഡൽഹിയിൽ നിന്നുള്ള ഏറ്റവും ജനപ്രിയ സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Agra-Delhi one day trip

1. ആഗ്ര

ഡൽഹി യാത്രയിൽ തീർച്ചയായും എല്ലാവരും പോകാനാഗ്രഹിക്കുന്ന സ്ഥലമാണ് ആഗ്ര. ചരിത്രവും മനോഹരമായ കാഴ്ചകളും നിർമ്മിതികളും ഉള്ള ആഗ്ര ഡൽഹിയിൽ നിന്ന് ഒരു ദിവസം കൊണ്ട് പോയി വരുവാൻ സാധിക്കുന്ന സ്ഥലമാണ്. എന്നാൽ താജ്മഹൽ മാത്രമാണ് ഇവിടെ എല്ലാവർക്കും പരിചിതമായ സ്ഥലം. ഇത് കൂടാതെ ഒരു ദിവസം മുഴുവൻ കാണാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്.

അതിരാവിലെ എത്തി ആദ്യം തന്നെ താജ്മഹൽ കണ്ടിറങ്ങുന്ന വിധത്തിൽ വേണം പ്ലാൻ ചെയ്യുവാൻ. അത് കഴിഞ്ഞാൽ ആഗ്രാ കോട്ട കാണാം. താജ്മഹലിൽ നിന്നും വെറും 2.5 കിലോമീറ്റർ അകലെയാണ് ഇതുള്ളത്. ആഗ്രയിലെ മാർക്കറ്റുകൾ, ഫത്തേപൂർ സിക്രി, കിനാരി ബസാറിലെ ഷോപ്പിങ്ങ്, അക്ബറിന്റെ ശവകുടീരം, ആഗ്രിലെ രുചികൾ എന്നിവ പരീക്ഷിക്കുവാനും സമയം കണ്ടെത്തണം.

2. മധുര, വൃന്ദാവൻ

ഡൽഹി യാത്രയിൽ വലിയ ബുദ്ധിമുട്ടില്ലാതെ, ഒരു ദിവസമുണ്ടെങ്കിൽ പോയി വരാവുന്ന സ്ഥലമാണ് മധുരയും വൃന്ദാവനും. കൂടുതലും ഹൈന്ദവ വിശ്വാസികളാണ് ഇവിടേക്ക് പോകുന്നത്. ശ്രീ കൃഷ്ണനുമായി ബന്ധപ്പെട്ടു കിടക്കുന്ന വിശ്വാസങ്ങളാണ് ഈ രണ്ടു സ്ഥലങ്ങളുടെയും പ്രത്യേകത.ശ്രീകൃഷ്ണന്‍റെ ജനനനും വളര്‍ച്ചയുമായി ബന്ധപ്പെട്ട ഇടങ്ങളും ക്ഷേത്രങ്ങളും വിശ്വാസങ്ങളും ഇവിടെയുണ്ട്. മധുര, വൃന്ദാവൻ എന്നിവിടങ്ങളിലെ ഹോളി ആഘോഷങ്ങളും വളരെ പ്രസിദ്ധമാണ്.

3. ജയ്പൂർ

ഡല്‍ഹിയില്‍ ഉണ്ടെങ്കിൽ സമയം കണ്ടെത്തി പോകേണ്ട സ്ഥലമാണ് ജയ്പൂർ. ഡല്‍ഹിയില്‍ നിന്ന് തീർത്തും വ്യത്യസ്തമായ കാഴ്ചകളും രീതികളും ഉള്ള ജയ്പൂർ രാജസ്ഥാന്‍റെ തലസ്ഥാനമാണ്. പിങ്ക് നഗരം എന്നറിയപ്പെടുന്ന ജയ്പൂരിൽ പുരാതന കാഴ്ചകളും കൊട്ടാരങ്ങളും ഒക്കെയാണ് കാണാനുള്ള ഇടങ്ങളിൽ അധികവും. പൈതൃക കാഴ്ചകൾ കാണാൻ ഇഷ്ടമുള്ളവർ ഇവിടേക്ക് നിർബന്ധമായും വരണം. ആംബെര്‍ കോട്ട, ജന്ദർ മന്ദിര്‍, ഹവാ മഹല്‍, സിറ്റി പാലസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാര്യങ്ങൾ.

4. നീംരാന

ഡൽഹി-ജയ്പൂർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന നീമ്രാന ചരിത്രക്കാഴ്ചകളിലേക്ക് പോകാൻ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ചരിത്രനഗരമാണ്. ഒരുപാട് കാഴ്ചകൾ ഇല്ലെങ്കിലും നിരാശപ്പെടുത്തില്ലാത്ത ഇവിടം ന്യൂഡൽഹിയിൽ നിന്ന് 122 കിലോമീറ്റർ ദൂരെയാണുള്ളത്. നീംരാന ഫോർട്ട് പാലസ്, നീംറാന സിപ്ലൈനിങ്, ബാവോരി, വില്ലേജ് സഫാരി, സരിസ്ക ദേശീയോദ്യാനം തുടങ്ങിയ കാഴ്ചകൾ ഇവിടെ കാണാം.

5. ഋഷികേശ്

ഇന്ത്യയുടെ സാഹസിക തലസ്ഥാനമയ ഋഷികേശ് ഡല്‍ഹിയിൽ നിന്നുള്ള ഏകദിന യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. ബജറ്റ് തെറ്റാതെ, സാഹസികതയും ആത്മീയതയും ഒക്കെയുള്ള ഇവിടം ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം എന്ന് അറിയപ്പെടുന്നു. ആത്മീയ സഞ്ചാരികലെയും സാഹസികരെയും ഇവിടം നിരാശപ്പെടുത്തില്ല.വർഷത്തിൽ എപ്പോൾ വേണമെങ്കിലും വരാൻ പറ്റിയ കാലാവസ്ഥയാണ് ഇവിടെയുള്ളത്. ഇവിടുത്തെ ഗംഗാ ആരതി മറക്കാതെ കാണണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+