Search
  • Follow NativePlanet
Share
» »സ്വാതന്ത്ര്യ ദിനം 2024: വാഗാ അതിർത്തിയും ജാലിയൻ വാഗാബാഗും കണ്ട് വരാം.. സ്വാതന്ത്ര്യ പോരാട്ടത്തിലെ ഇടങ്ങൾ

സ്വാതന്ത്ര്യ ദിനം 2024: വാഗാ അതിർത്തിയും ജാലിയൻ വാഗാബാഗും കണ്ട് വരാം.. സ്വാതന്ത്ര്യ പോരാട്ടത്തിലെ ഇടങ്ങൾ

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ മായ്ക്കാനാവാത്ത മുറിവുകളും ഓർമ്മകളുമുള്ള ഒരിടമാണ് പഞ്ചാബ്. ജനിച്ചു വളർന്നു ജീവിച്ച സ്വന്തം നാട് വിഭജിക്കപ്പെട്ടു പോയ അവസ്ഥയിൽ നിന്നും ഇന്നത്തെ നിലയിലേക്ക് വളർന്നെത്താൻ വേണ്ടിവന്ന കഷ്ടപ്പാടുകൾ ചെറുതല്ല. ഇന്ത്യയുടെ ചരിത്രത്തിലെ ഈ കറുത്ത അധ്യായങ്ങളിലൊന്നായ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയും വിഭജന മ്യൂസിയവും ഒക്കെ പഞ്ചാബിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടങ്ങളാണ്. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിൽ പഞ്ചാബിന്‍റെ കാഴ്ചകളിലേക്ക് ഒരു യാത്ര പോയാലോ.

ഓരോ ഇന്ത്യക്കാരനെയും രാജ്യസ്നേഹിയാക്കി മാറ്റുന്ന വാഗാ അതിർത്തിയും ജാലിയൻ വാലാബാഗും സുവർണ്ണ ക്ഷേത്രവും ഒക്കെ കണ്ട് ഒരു യാത്ര. വളർച്ചയുടെ ഘട്ടത്തിെ പല രൂപങ്ങളെ ഇന്നും ഒരുമിച്ചു ചേർത്തുനിർത്തുന്ന അമൃത്സറിലൂടെ രാജ്യസ്നേഹമുയർത്തി ഒരു യാത്ര ഒരുക്കുന്നത് ഐആര്‍സിടിസിയാണ്.
അമൃത്സർ റെയിൽ ടൂർ പാക്കേജ് എന്ന ഈ യാത്ര നിങ്ങൾക്ക് സ്വാതന്ത്ര്യ സമര ചരിത്രത്തിലേക്കുള്ള ഒരു നടത്തംകൂടിയായിരിക്കും.

Delhi Travel Visit Jallianwala Bagh and Wagah Border in Amritsar

ഡൽഹിയില്‍ നിന്നാരംഭിച്ച് ഒരു രാത്രിയും രണ്ട് പകലും നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ വാഗാ അതിർത്തി, ജാലിയൻ വാലാ ബാഗ്, സുവര്‍ണ്ണ ക്ഷേത്രം എന്നീ മൂന്നിടങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്. ഡൽഹി.ിൽ വന്ന് ഈ ഇടങ്ങൾ കാണാൻ പോകാൻ ആഗ്രഹിക്കുന്നവർക്ക് കൂടി പ്രയോജനപ്പെടുത്തുവാൻ പറ്റിയ പാക്കേജാണിത്. എല്ലാ വെള്ളിയാഴ്ചകളിലുമാണ് ഈ യാത്ര പുറപ്പെടുന്നത്. പാക്കേജിനെക്കുച്ച് വിശദമായി അറിയാം.

വെള്ളിയാഴ്ച രാവിലെ 6.45 ന് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരണം. ഇവിടെ നിന്നും ട്രെയിൻ നമ്പർ 12029 സ്വർണ്ണ ശതാബ്ദി എക്സ്പ്രസിൽ രാവിലെ 7.20ന് യാത്ര ആരംഭിക്കും. പ്രഭാതഭക്ഷണം നിങ്ങൾക്ക് ട്രെയിനിൽ ലഭ്യമാക്കും, നഗരങ്ങളും പട്ടണങ്ങളും കൃഷിയിടങ്ങളും ഒക്കെ പിന്നിട്ട് ഉച്ചയ്ക്ക് മുൻപായി അമൃത്സറിലെത്തും. അവിടുന്ന് നേരേ ഹോട്ടലിലേക്ക് പോകും. ഉച്ചഭക്ഷണശേഷം വാഗാ അതിർത്തിയിലേക്ക് പോകും. ഈ യാത്രയിലെ നമ്മുടെ ആദ്യ ലക്ഷ്യസ്ഥാനമാണിത്. വാഗ-അട്ടാരി ബോർഡർ സെറിമണിയാണ് ഇവിടെ കാണാനുള്ളത്.

ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി പോസ്റ്റുകളില്‍ നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങാണിത്. ഇരു അതിർത്തികളിലുമായി രണ്ട് രാജ്യത്തു നിന്നുള്ളവരും ഇത് കാണാനായി എത്തിയിട്ടുണ്ടാകും. 1959 മുതല്‍ മുടക്കമില്ലാതെ നടത്തുന്ന ചടങ്ങാണിത്. വേനല്‍ക്കാലത്ത് വൈകിട്ട് 5.15നും മഞ്ഞുകാലത്ത് വൈകിട്ട് 4.15നും ആണ് ഈ ചടങ്ങ് നടത്തുന്നത്. തുടർന്ന് വൈകിട്ടോടെ ഹോട്ടലിൽ മടങ്ങിയെത്തും.

രണ്ടാം ദിവസം രാവിലെ ഭക്ഷണം കഴിച്ച് സുവർണ്ണ ക്ഷേത്രം, ജാലിയൻ വാലാബാഗ് എന്നിവിടങ്ങൾ കാണാനായി പോകും. ഈ രണ്ട് സ്ഥലങ്ങളെക്കുറിച്ചും ആർക്കും ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലല്ലോ. തുടർന്ന് ഉച്ചയോടെ ഹോട്ടലിലേക്ക് മടങ്ങി വരും. ഭക്ഷണം കഴിച്ച് വിശ്രമിച്ച ശേഷം മടക്കയാത്രയ്ക്കായി തയ്യാറെടുക്കാം. വൈകിട്ട് 4.50 നാണ് ട്രെയിൻ നമ്പർ 12030 സ്വർണ്ണ ശതാബ്ദി എക്സ്പ്രസ് അമൃത്സറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ആരംഭിക്കുന്നത്. രാത്രിയോടെ തിരികെ ഡൽഹിയിൽ എത്തും.

5450/- രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് . ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്കുള്ള തുകയാണിത്. ട്വിൻ ഷെയറിങ്ങിൽ ഒരാൾക്ക് 6270/- രൂപയും സിംഗിൾ ഷെയറിങ്ങിൽ 8325/- രൂപയും വരും. കംഫോർട്ട് ക്ലാസിലാണ് യാത്ര. ഈ നിരക്കിനുള്ളിൽ ട്രെയിൻ യാത്ര, ഭക്ഷണം. പിക്കപ്പ്. അമൃത്സറിൽ എസി ഹോട്ടലിൽ താമസം തുടങ്ങിയവ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ ഐആർസിടിസി ടൂറിസ്ററ് ഫസിലിറ്റേഷൻ സെന്‍ററുമായി ബന്ധപ്പെടാം. ഫോൺ- 8287930712, 8287930751, 8287930715, 8287930718

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+