Search
  • Follow NativePlanet
Share
» »ധനു രാശിക്കാർക്ക് ഉത്തമം, അനുഗ്രഹം ചൊരിയുന്ന മയൂരനാഥ സ്വാമി ക്ഷേത്രം

ധനു രാശിക്കാർക്ക് ഉത്തമം, അനുഗ്രഹം ചൊരിയുന്ന മയൂരനാഥ സ്വാമി ക്ഷേത്രം

ഇന്ന് നമ്മൾ പരിചയപ്പെടുന്നത് ധനു രാശിക്കാർ പോയിരിക്കേണ്ട ക്ഷേത്രങ്ങളെക്കുറിച്ചാണ്.

രാശികൾക്ക് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുവാൻ കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വിശ്വസികൾ തങ്ങളുടെ രാശികൾക്ക് അനുകൂല ഫലങ്ങൾ നല്കുന്ന ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു. ഇന്ന് നമ്മൾ പരിചയപ്പെടുന്നത് ധനു രാശിക്കാർ പോയിരിക്കേണ്ട ക്ഷേത്രങ്ങളെക്കുറിച്ചാണ്.

ധനു രാശി

ധനു രാശി

രാശിചക്രത്തിലെ 9-ാം രാശിയാണ് ധനു രാശി. വ്യാഴം ആണ് ധനുരാശിയുടെ അധിപതി എന്നാണ് വിശ്വാസം.. പകുതി കുതിരയും മുമ്പിലെ പകുതി പുരുഷനുമായ രൂപമാണ് ധനുവിനുള്ളത്. ഈ പുരുഷന്റെ കൈയ്യില്‍ അമ്പും വില്ലും കാണുവാനും സാധിക്കും. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നവരായാണ് ഈ രാശിയുള്ള ആളുകളെ കാണുന്നത്. മാറ്റങ്ങലെ വളരെ വേഗം ഉൾക്കൊള്ളുന്ന രാശിക്കാർ ജീവിതത്തിലുടനീളം പോസിറ്റീവായി ചിന്തിക്കുന്നവരുമാണ്..

ധനു രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ

ധനു രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ

വ്യാഴം ഗ്രഹം അധിപനായുള്ള രാശിയാണ് ധനു. അതുകൊണ്ടു തന്നെ ഈ രാശിക്കാർ ക്ഷേത്രം സന്ദർശിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട ക്ഷേത്രം വേണം സന്ദർശിക്കുവാൻ. വിശ്വാസങ്ങളനുസരിച്ച് തമിഴ്നാട്ടിലെ
മയിലാടുതുറൈ മയൂരനാഥ സ്വാമി ക്ഷേത്രം ധനു രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രമാണ്.

മയിലാടുതുറൈ മയൂരനാഥ സ്വാമി ക്ഷേത്രം

മയിലാടുതുറൈ മയൂരനാഥ സ്വാമി ക്ഷേത്രം

തമിഴ്നാട്ടിലെ തന്നെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിൽ ഒന്നാണ് മയിലാടുതുറൈ മയൂരനാഥ സ്വാമി ക്ഷേത്രം. ശിവനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ മയൂരനാഥൻ എന്ന പേരിലാണ് ശിവനെ ആരാധിക്കുന്നത്. ഒരിക്കല്‌ ശിവനും പാർവ്വതിയും തമ്മിൽ ഒരു തർക്കമുണ്ടാവുകയും ഒടുവിൽ ദേവി ഒരു പിടക്കോഴിയായി മാറട്ടെയെന്ന് ശിവൻ ശപിക്കുകയും ചെയ്തു. ദേവി തന്റെ തെറ്റിന് പശ്ചാത്തപിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീട് ദേവി മൈലാപ്പൂരിലും മയിലാടുംതുറയിലും പോയി പ്രാർത്ഥിച്ചു എന്നാണ് വിശ്വാസം. മയിലിന്റെ രൂപത്തിലുള്ള ശിവനോട് പ്രാർത്ഥിച്ചതിനായാണ് ഇവിടം മയൂരനാഥർ ക്ഷേത്രം എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം.

PC:Ssriram mt

കാവേരി നദിയുടെ തീരത്ത്

കാവേരി നദിയുടെ തീരത്ത്

കാവേര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പുണ്യ ക്ഷേത്രങ്ങളിലൊന്നാണ് മയിലാടുതുറൈ മയൂരനാഥ സ്വാമി ക്ഷേത്രം. കാശി ക്ഷേത്രത്തിന് സമാനമാണ് ഈ ക്ഷേത്രമെന്നും കാശിയിൽ പോകുന്നതിന്റെ ഫലങ്ങളെല്ലാം ഇവിടം സന്ദർശിച്ചാൽ ലഭിക്കുമെന്നുമാണ് വിശ്വാസം. കാശി വിശ്വനാഥ ക്ഷേത്രത്തിനു ചുറ്റുമായി വാരണാസി നഗരം വ്യാപിച്ചു കിടക്കുന്നതു പോലെ തന്നെയാണ് കാവേരി നദിക്ക് സമീപം യൂരനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിന്റെ കേന്ദ്രവുമ ഈ ക്ഷേത്രമാണ്.

PC:Ssriram mt

മൂന്ന് ക്ഷേത്രങ്ങള്‍

മൂന്ന് ക്ഷേത്രങ്ങള്‍

ക്ഷേത്രക്കെട്ടിനുള്ളിൽ മൂന്ന് കുഞ്ഞ് വേറെയും ക്ഷേത്രങ്ങൾ കാണാം . നടരാജനും ഗണേശനുമായി സമർപ്പിച്ചിരിക്കുന്നവയാണ് ഇതിൽ രണ്ടു ക്ഷേത്രങ്ങളും . ശിവൻ പാർവതിയെ ആലിംഗനം ചെയ്യുന്ന രൂപത്തിൽ ഒരു ശില്പവും ഇവിടെ കാണാം. അഭയാമ്പൽ എന്നും ഇവിടെ പാർവ്വതി ദേവി അറിയപ്പെടുന്നു. ശിവനില്‌ നിന്നും ശാപമോക്ഷം നേടിയതിനാലാണ് ഈ പേര് വന്നതെന്നാണ് വിശ്വാസം. ബ്രഹ്മാവ്, ലക്ഷ്മി, അഗസ്ത്യ മുനി, മന്മഥൻ, പക്ഷികൾ, മൃഗങ്ങൾ തുടങ്ങിയവർ മയൂരനാഥനെ ആരാധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.

PC:Ssriram mt

അരുണഗിരിയിൽ

അരുണഗിരിയിൽ

അരുണഗിരിയർ ആയാണ് ഇവിടെ ഗണപതിയെ ആരാധിക്കുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ സ്കന്ദ ഷഷ്ഠി ആഘോഷങ്ങളിൽ വിശ്വാസമനുസരിച്ച് ഗണപതിക്ക് വേൽ ലഭിക്കുന്നത് അമ്മയായ പാർവ്വതിയിൽ നിന്നുമാണ്. എന്നാൽ ഇവിടെ മാത്രം ശിവനാണ് വേൽ നല്കുന്നത്.
നടരാജനായും ഇവിടെ ശിവനെ ആരാധിക്കുന്നു. നൃത്തങ്ങിൽ താല്പര്യമുള്ളവർ ഇവിടെ വന്ന് നടരാജനെ ആരാധിക്കാറുണ്ട്. ഗൗരി താണ്ഡവത്തിലുള്ള ശിവന്റെ നൃത്തം ഇവിടെ മയൂര നൃത്തം എന്നാണ് അറിയപ്പെടുന്നത്. നടരാജ കോവിലിന് എതിർവശത്തായി തന്നെ മയിലമ്മൻ കോവിലും കാണാം. ഇവിയെ മയിലിന്റെ രൂപത്തിലാണ് ശിവനെയും പാർവ്വതിയെയും ആരാധിക്കുന്നത്.

PC:Ssriram mt

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

ചിദംബരം-തഞ്ചാവൂർ ഹൈവേയിലാണ് മയിലാടുതുറൈ മയൂരനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കാരയ്ക്കലിലാണ് സ്ഥിതി ചെയ്യുന്നത്. അതും 28 കിലോമീറ്റർ ദൂരത്തിലാണ്. 109 കിലോമീറ്റർ അകലെയുള്ള തിരുച്ചിറപ്പള്ളിയിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
ചെന്നൈയിൽ നിന്നും ചെന്നൈ-നാഗപട്ടണം ഹൈവേ വഴി 260 കിലോമീറ്റർ ദൂരമുണ്ട്.

അഭയത്തിനായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ധൈര്യത്തോടെ പോകാം തുലാം രാശിക്കാർക്ക്!അഭയത്തിനായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ധൈര്യത്തോടെ പോകാം തുലാം രാശിക്കാർക്ക്!

അനുഗ്രഹത്തിന് രാശിക്ഷേത്ര ദർശനം, കന്നി രാശിക്കാർ സന്ദർശിക്കണം ഈ ശിവക്ഷേത്രംഅനുഗ്രഹത്തിന് രാശിക്ഷേത്ര ദർശനം, കന്നി രാശിക്കാർ സന്ദർശിക്കണം ഈ ശിവക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X