Search
  • Follow NativePlanet
Share
» »കാടുകളിലൂടെ ഒഴുകിയെത്തി, പാപമകറ്റാൻ വിശ്വാസികളെത്തുന്ന വെള്ളച്ചാട്ടം

കാടുകളിലൂടെ ഒഴുകിയെത്തി, പാപമകറ്റാൻ വിശ്വാസികളെത്തുന്ന വെള്ളച്ചാട്ടം

കാടുകളിലൂടെ ഒഴുകിയെത്തി, പാപമകറ്റാൻ വിശ്വാസികളെത്തുന്ന വെള്ളച്ചാട്ടം

മലമുകളിൽ നിന്നു കുതിച്ചിറങ്ങി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളെ സ്നേഹിക്കാത്തവരായി ആരും കാണില്ല. ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞുമാണ് സഞ്ചാരമെങ്കിലും അതിന്റെ രസവും താളവും ഒന്നു വേറെതന്നെയാണ്. ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിനെ കീഴടക്കുന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങളുണ്ട്. നമ്മുടെ നാട്ടിലെ അതിരപ്പള്ളിയും മരോട്ടിച്ചാലും അരുവിക്കുഴിയും ഒക്കെ കൂത്തിയൊലിക്കുന്നത് നമ്മുടെ മനസ്സിലേക്ക് തന്നെയാണ്. അത്രത്തോളം സൗന്ദര്യവും അതിലധികം കാഴ്ചകളുമായി നിൽക്കുന്ന മറ്റൊരു വെള്ളച്ചാട്ടമുണ്ട്. മധ്യ പ്രദേശിലെ ജബൽപൂരിലെ ദുവാന്ദർ വെള്ളച്ചാട്ടം. കാടുകളിലൂടെ കയറിയിറങ്ങി മനസ്സിനയും ശരീരത്തെയും ഒരുപോലെ കുളിർപ്പിക്കുന്ന ദുവാന്ദർ വെള്ളച്ചാട്ടത്തെക്കുറിച്ച് കൂടുതൽ അറിയേണ്ടെ?!

ദുവാന്ദർ വെള്ളച്ചാട്ടം

ദുവാന്ദർ വെള്ളച്ചാട്ടം

മധ്യ പ്രദേശിലെ ജബൽ പൂരിലാണ് ദുവാന്ദർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വേനൽക്കാലങ്ങളിൽ പോകുവാൻ പറ്റിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇതിന്റെ കാഴ്ചകൾ ആരെയും ആകർഷിക്കുന്നതാണ്. ജബൽപൂരിൽ നിന്നും 30 കിലോമീറ്റർ കൂടി സഞ്ചരിച്ച് ബേഡാഘട്ടിലെത്തിയാലാണ് വെള്ളച്ചാട്ടം കാണുവാൻ സാധിക്കുക.

PC:Aksveer

ദുവാന്ദർ എന്നാൽ

ദുവാന്ദർ എന്നാൽ

ദുവാൻ എന്നാൽ പുക എന്നാണ് അർഥം. പുകഞ്ഞ വെള്ളച്ചാട്ടം എന്നാണ് ഇതറിയപ്പെടുന്നത്. ചുറ്റുമുള്ള പാറകളിൽ തട്ടി വെള്ളം താഴേയ്ക്ക് പതിക്കുമ്പോൾ മൊത്തത്തിൽ മൂടൽമഞ്ഞ് പോലെയുള്ള കാഴ്ചയാണ് ഇവിടെ അനുഭവപ്പെടുക. അങ്ങനെയുള്ള അർഥത്തിൽ പുകഞ്ഞ വെള്ളച്ചാട്ടമെന്നാണ് ദുവാന്ദറിന്റെ അർഥം.

PC:Sandyadav080

98 അടി മുകളിൽ നിന്നും

98 അടി മുകളിൽ നിന്നും

98 അടി ഉയരത്തിൽ നിന്നുമാണ് ഇവിടെ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. കടിനു നടുവിലൂടെ ഒഴുകിയെത്തുന്ന ജലം അതേ ഊർജ്ജത്തോടെ താഴേയ്ക്ക് പതിക്കുന്നത് കണ്ടു നിന്നുപോകുന്ന ഒരു കാഴ്ചയാണ്. വലിയ മരങ്ങളുടെയും കാടുകളുടെയും ഇടയിലൂടെ വെള്ളം ഒഴുകി വരുന്ന കാഴ്ച മാത്രം മതി മനസ്സിൽ സൂക്ഷിക്കുവാൻ. അത്രയധികം മനോഹരമാണിത്.

PC:Shivam Agrawal

പാപങ്ങളിൽ നിന്നും രക്ഷപെടുവാൻ

പാപങ്ങളിൽ നിന്നും രക്ഷപെടുവാൻ

ഭാരതീയ വിശ്വാസമനുസരിച്ച് പുണ്യ നദികളിൽ മുങ്ങി നിവരുന്നത് പാപങ്ങള്‍ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണല്ലോ. അങ്ങനെയാണെങ്കിൽ ദുവാന്ദർ വെള്ളച്ചാട്ടത്തിൽ മുങ്ങി കയറിയാലും പാപങ്ങളിൽ നിന്നും മോചനം ലഭിക്കും. കാരണം വിശുദ്ധ നദികളിൽ ഒന്നായ നർമ്മദാ നദിയിൽ നിന്നുമാണ് ഇത് ഉത്ഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിൽ മുങ്ങി നിവരുവാനായി ധാരാളം വിശ്വാസികളും ഇവിടെ എത്തുന്നു.

PC: Sanju71821

നദിയ്ക്ക് കുറുകേ റോപ് വേയിലൂടെ

നദിയ്ക്ക് കുറുകേ റോപ് വേയിലൂടെ

സഞ്ചാരികളെ തീർച്ചയായും അതിശയിപ്പിക്കുന്ന കുറച്ച് കാഴ്ചകളും ഇവിടെയുണ്ട്. പേടിയൊട്ടും ഇല്ലാ എന്നുണ്ടെങ്കിൽ നദിയ്ക്ക് കുറുകേ റോപ് വേയിലൂടെ സഞ്ചരിക്കാം. ത്രില്ലടിപ്പിച്ചു കൊല്ലുമോയെന്നു പോലും തോന്നിപ്പിക്കുന്നത്രെയും സാഹസികമാണ് ഈ യാത്ര. താഴെ കുതിച്ചു വായുന്ന നർമ്മദയുടെ കാഴ്ചകളാണ് ഇതിലെ ആകർഷണം. ഇത് കൂടാതെ പൗർണ്ണമി നാളുകളിൽ നർമ്മദ നദിയിലൂടെയുള്ള ബോട്ടിങ്ങും വിസ്മരിക്കുവാൻ കഴിയാത്തതാണ്.ചന്ദ്രൻറെ വെളിച്ചത്തിൽ ചിന്നിച്ചിതറിയ പോലെ തോന്നിക്കുന്ന നദിയിലൂടെയുള്ള യാത്രയുടെ ഭംഗി...അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്.

PC:Hrithik thakur

ബേഡാഘട്ട്

ബേഡാഘട്ട്

ദുവാന്ദർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ബേഡാഘട്ടിലും കാഴ്ചകൾ പലതുണ്ട്. ജബല്‍പൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബേഡാഘട്ടിനെ വെണ്ണക്കല്ലില്‍ തീര്‍ത്ത ഗ്രാമമെന്ന് വിശേഷിപ്പിക്കുന്നതാവും ഉത്തമം. നര്‍മ്മദ നദി ഒഴുകുന്നത് ഈ ഗ്രാമത്തിലെ വെണ്ണക്കല്ലുകളുടെ ശേഖരങ്ങള്‍ക്കിടയിലൂടെയാണ്. നദിയുടെ ഇരുവശങ്ങളിലും തുരുത്തുകളായും അല്ലാതെയും കയ്യെത്താവുന്ന ദൂരത്തില്‍ വെണ്ണക്കല്ലുകളുടെ ശേഖരത്തിന്റെ കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്.

PC:Aksveer

വെണ്ണക്കല്ലിന്റെ നാട്

വെണ്ണക്കല്ലിന്റെ നാട്

സൂര്യപ്രകാശത്തില്‍ മാര്‍ബിളില്‍ പതിക്കുന്ന രശ്മികള്‍ നദിയിലെ വെള്ളത്തില്‍ പ്രതിഫലിക്കുന്നത് പകല്‍ സമയത്തെ മനോഹരമായ കാഴ്ചയാണ്. മുന്നോട്ടു പോകുമ്പോള്‍ ഇരുവശങ്ങളില്‍ നിന്നായി കൂട്ടിമുട്ടാനൊരുങ്ങുന്ന വെണ്ണക്കല്ലുകള്‍ കാണാന്‍ കഴിയും. ഇപ്പോള്‍ പൊടിയും എന്ന മട്ടില്‍ നില്‍ക്കുന്ന മാര്‍ബിള്‍ മുതല്‍ അടര്‍ത്തിയെടുക്കാന്‍ പാകത്തിലും തൊട്ടാല്‍ മുറിയുമോ എന്നു സംശയിപ്പിക്കുന്ന രീതിയിലുമൊക്കെയാണ് വെണ്ണക്കല്ലുകള്‍ ഇവിടെ കാണപ്പെടുന്നത്.
പൗര്‍ണ്ണമി നാളില്‍ അലസമായൊഴുകുന്ന നര്‍മ്മദയില്‍ വെണ്ണക്കല്ലുകള്‍ തെളിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ആ കാഴ്ച കാണാനാണ് സഞ്ചാരികള്‍ ഇവിടെ എത്താറുള്ളത്. ഓളങ്ങളില്‍ തട്ടാതെ വെണ്ണക്കല്ലുകള്‍ നദിയില്‍ പ്രതിഫലിക്കുന്ന സൂന്ദരമായ കാഴ്ചയാണിത്.

PC:Shivam Agrawal

മറ്റു രസങ്ങൾ

മറ്റു രസങ്ങൾ

വെള്ളച്ചാട്ടത്തിന്റെയും ബേഡാഘട്ടിന്റെയും കാഴ്ചകൾ കൂടാതെ ഇവിടെ ആസ്വദിക്കുവാൻ പറ്റിയ മറ്റു പലതുമുണ്ട്. വ്യൂ പോയിന്‍റുകൾ, മധ്യ പ്രദേശിലെ പ്രകൃതി ദൃശ്യങ്ങള്‍, മാര്ഡബിൾ നഗരമായതിനാൽ ഏതു കടകളിലും ലഭിക്കുന്ന മാർബിൾ ശില്പങ്ങൾ, കരകൗശല വസ്തുക്കൾ ഒക്കെയും ഇവിടെ എത്തുന്നവരുടെ കണ്ണുടക്കുന്ന കാഴ്ചകളാണ്.
ചൗസത് യോഗിനി ക്ഷേത്രം, ബസ്തർ കൊട്ടാരം, ബാർഗി ഡാം, ബന്ദാർ കോടിനി പോയിന്റ്, ബാലൻസിങ് റോക്ക് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു കാഴ്ചകൾ.

PC:Karan Dhawan India

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. മഴക്കാലങ്ങളിൽ നർമ്മദാ നദിയിലൂടെയുള്ള ബോട്ടിങ്ങ് അനുവദനീയമല്ലാത്തതിനാൽ ആ സമയത്തെ യാത്രകൾ മാറ്റി വയ്ക്കുക.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ജബല്‍പൂരില്‍ നിന്നും 22 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്കുള്ളു. ബസുകളും ടാക്‌സികളും എപ്പോഴും ലഭ്യമാണ്.

അതിരപ്പള്ളിയെ കടത്തിവെട്ടുന്ന വെള്ളച്ചാട്ടങ്ങൾഅതിരപ്പള്ളിയെ കടത്തിവെട്ടുന്ന വെള്ളച്ചാട്ടങ്ങൾ

ആറരയ്ക്ക് നടയടയ്ക്കുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ പുനര്‍ജന്മമില്ല! വിശ്വാസങ്ങളിങ്ങനെ! ആറരയ്ക്ക് നടയടയ്ക്കുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ പുനര്‍ജന്മമില്ല! വിശ്വാസങ്ങളിങ്ങനെ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X