Search
  • Follow NativePlanet
Share
» »യാത്രയുടെ സ്വാതന്ത്യം ആഘോഷിക്കാൻ ഇതാ പത്തു വഴികൾ

യാത്രയുടെ സ്വാതന്ത്യം ആഘോഷിക്കാൻ ഇതാ പത്തു വഴികൾ

By Elizabath Joseph

രാജ്യം സ്വാതന്ത്ര്യത്തിന്റെ 72-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ 72 വർഷങ്ങൾക്കുള്ളില്‌ പറഞ്ഞറിയിക്കാൻ സാധിക്കാത്തവിധം നമ്മുടെ രാജ്യം വളർന്നു കഴിഞ്ഞു. ശാസ്ത്ര സാങ്കേതിക മാനവിക രംഗങ്ങളിൽ ഇന്ത്യയുടെ വളർച്ച മറ്റാർക്കും എത്തിപ്പിടിക്കുവാൻ പറ്റാത്തതു തന്നെയാണ്. ഇതൊന്നും കൂടാതെ യാത്രയുടെ രംഗത്തും മാറ്റങ്ങള്‍ ഒരുപാട് വന്നിട്ടുണ്ട്. യാത്ര ചെയ്യുന്നവരുടെ മാത്രമല്ല, യാത്ര ആസ്വദിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഈ സ്വാതന്ത്ര്യദിനത്തിലെ യാത്രകളുടെ സ്റ്റൈൽ കുറച്ചൊന്ന് മാറ്റിപ്പിടിച്ചാലോ.... എന്നും പോകുന്ന മലകളും കുന്നുകളും റോഡ് ട്രിപ്പുകളും ഒക്കെ മാറ്റിവെച്ച് ഇതാ യാത്രയുടെ സ്വാതന്ത്ര്യം ആഘോഷിക്കുവാനുള്ള പത്തു വഴികൾ നോക്കാം....

തനിച്ചൊരു യാത്ര

തനിച്ചൊരു യാത്ര

സ്വാതന്ത്ര്യത്തിന്റെ അർഥം പൂർണ്ണമാകണമെങ്കിൽ എല്ലാ അർഥത്തിലും സ്വാതന്ത്ര്യം ലഭിക്കണം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സുരക്ഷിതമായി തനിയെ യാത്ര ചെയ്യുവാൻ കഴിയുകയെന്നത്. തനിച്ചുള്ള യാത്രയിൽ പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നത് ഉറപ്പുള്ള കാര്യമാണെങ്കിലും ഇത് മറക്കാൻ പറ്റാത്ത ഒരനുഭവമായിരിക്കും നല്കുക.

സന്തോഷം മാതാപിതാക്കൾക്കും

സന്തോഷം മാതാപിതാക്കൾക്കും

യാത്രയുടെ സന്തോഷമുള്ളത് കൂടിച്ചേരലുകളിലാണ്. നമ്മുടെ മാതാപിതാക്കളുമായി പുറത്തെവിടെയെങ്കിലും ചെറിയൊരു ഔട്ടിങ്ങ് നടത്തുന്നത് ആലോചിച്ചു നോക്കൂ. വീടിനുള്ളിലിരുന്ന് എല്ലാ ദിവസവും ഒരുപോലെ തന്നെയുള്ള അവരെ പുറത്തു കൊണ്ടുപോകുന്നതും പുതിയ പുതിയ കുറച്ചിടങ്ങൾ പരിചയപ്പെടുത്തുന്നതും വളരെ നല്ല കാര്യമായിരിക്കും.

ഇതുവരെ കാണാത്ത ഒരിടം തേടി പോകാം

ഇതുവരെ കാണാത്ത ഒരിടം തേടി പോകാം

ഒത്തിരി നാളായി മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന ഒരിടം കാണില്ലേ..അവധിയും പറ്റിയ കൂട്ടും ഇല്ലാതെ ഇതുവരെയും പോകുവാൻ സാധിക്കാത്ത ഇടം. എങ്കിൽ ഇത്തവണത്തെ സ്വാതന്ത്ര്യം നമുക്ക് അവിടെ ആഘോഷിച്ചാലോ?

ബുക്ക് ചെയ്യാം ഒരു 'വൺവേ ടിക്കറ്റ്'

ബുക്ക് ചെയ്യാം ഒരു 'വൺവേ ടിക്കറ്റ്'

തിരിച്ചുവരവ് മുൻകൂട്ടി പറയുവാനാകാത്ത യാത്രകളായിരിക്കും വൺവേ ടിക്കറ്റ് മാത്രം ബുക്ക് ചെയ്തു പോകുന്ന യാത്രകൾ. സമയത്തിന്റെ പരിധിയും പരിമിതിയുമില്ലാതെ കാഴ്ചകൾ ആവോളം കണ്ട് മനസ്സു നിറച്ചു വരുവാൻ ഇത്തരം യാത്രകൾ സഹായിക്കും.

പുതിയ ഭാഷ പഠിക്കുവാൻ

പുതിയ ഭാഷ പഠിക്കുവാൻ

തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്താൽ ലഭിക്കുന്ന ഒട്ടേറെ ഗുണങ്ങളിലൊന്നാണ് പുതിയ ഭാഷയുടെ പഠനം. കുറേ യാത്ര ചെയ്തു കഴിയുമ്പോൾ അറിയാതെയാണെങ്കിലും പുതിയ വാക്കുകൾ പഠിച്ചുപോകും എന്ന കാര്യത്തിൽ തർക്കമില്ല.

സ്വാതന്ത്ര്യ സ്മാരകങ്ങള്‍ സന്ദർശിക്കാം

സ്വാതന്ത്ര്യ സ്മാരകങ്ങള്‍ സന്ദർശിക്കാം

ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിന് സാക്ഷികളായ ഒട്ടേറെ ഇടങ്ങൾ നമ്മുടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുണ്ട്. ചരിത്ര പുസ്തകങ്ങളിൽ വായിച്ചറിഞ്ഞതിനേക്കാൾ പുതിയൊരു വെളിച്ചത്തിലായിരിക്കും നേരിൽ കാണുമ്പോൾ ഇത്തരം ഇടങ്ങൾ നമ്മുടെ മനസ്സിൽ നിൽക്കുക. ജാലിയൻ വാലാബാഗും സബർമതി ആശ്രമവുമെല്ലാം ഈ യാത്രയിൽ കാണാവുന്ന ഇടങ്ങളാണ്.

വേരുകളറിയുവാൻ നാട്ടിലേക്കൊരു യാത്ര

വേരുകളറിയുവാൻ നാട്ടിലേക്കൊരു യാത്ര

യാത്രയുടെയും സ്വാതന്ത്ര്യത്തിൻറെയും യഥാർഥ അർഥങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുവാൻ സാധിക്കുക സ്വന്തം നാട്ടിലേക്കുള്ള യാത്രയിലാണ്. പിടിച്ചുവക്കലുകളും തടസ്സങ്ങളും ഒന്നുമില്ലാതെ യാത്ര ചെയ്യുവാൻ സ്വന്തം നാടിനോളം പറ്റിയ മറ്റൊരിടം കാണില്ല എന്നതാണ് സത്യം

അപരിചിതരോടൊപ്പം ഒരു യാത്ര

അപരിചിതരോടൊപ്പം ഒരു യാത്ര

തീർത്തും അപരിചിതരായ ആളുകളോടൊപ്പം യാത്ര ചെയ്തിട്ടുണ്ടോ? ഒരിക്കലും കാണാത്ത ആളുകൾ ഒരു യാത്രയുടെ ഭാഗമായി കൂടെക്കൂടി ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുന്ന യാത്രകളുമുണ്ട്. സ്വാതന്ത്ര്യത്തിന്റെ അവധി ദിവസങ്ങളിൽ ഇത്തരത്തിലൊരു ട്രക്കിങ്ങ് പ്ലാൻ ചെയ്യുന്നത് മികച്ച ഒരു ആശയമായിരിക്കും.

വ്യത്യസ്ത ലക്ഷ്യവുമായി ഒരു യാത്ര

വ്യത്യസ്ത ലക്ഷ്യവുമായി ഒരു യാത്ര

മഴയുടെ സംഹാര താണ്ഡവം ഇത്തവണ കേരളത്തിനു നല്കിയത് ദുരിതങ്ങൾ മാത്രമാണ്. സേഫ് സോണിലുള്ളവർ എന്ന നിലയിൽ നമുക്ക് അവർക്കായി ചെയ്യുവാൻ വളരെ കുറച്ച് കാര്യങ്ങളേയുള്ളു. അതിലൊന്നാണ് വോളണ്ടിയർ ട്രിപ്പ്. മഴയുടെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളെ കാണാനും അവർക്ക് വേണ്ടുന്ന സഹായങ്ങളുമായി ഒരു യാത്ര നടത്തിയാലോ.. നമുക്ക് തന്നെ ചെയ്യുവാൻ സാധിക്കുന്ന വളരെ കുറച്ച് സഹായങ്ങളിൽ ഒന്നായിരിക്കും ഇത്.

സ്ത്രീകൾക്കൊരു യാത്ര കൂട്ടം

സ്ത്രീകൾക്കൊരു യാത്ര കൂട്ടം

ഒറ്റയ്ക്ക് ലോകം ചുറ്റിയ ഒരുപാട് സ്ത്രീകളുണ്ടെങ്കിലും പലർക്കും ഇത് സാധിക്കുന്ന കാര്യമല്ല. ഇത് മനസ്സിലാക്കി സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങി രൂപീകരിച്ച ധാരാളം വനിടാ ട്രാവൽ ഗ്രൂപ്പുകളുണ്ട്. ഇത്തരത്തിൽ ഒരു ഗ്രൂപ്പിൽ ഈ സ്വാതന്ത്ര്യ ദിനത്തിൽ ചേർന്നാലോ.... സ്ത്രീകൾക്കു വേണ്ടി സത്രീകൾ മാത്രം നടത്തുന്ന ഇത്തരം യാത്രകളിലുള്ള പങ്കാളിത്തം യാത്രകളെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിക്കുമെന്നതിൽ സംശയമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more