Search
  • Follow NativePlanet
Share
» »ഊട്ടിയിലെ അതിവിശിഷ്ടമായ ക്ഷേത്രങ്ങളും അവയുടെ പ്രത്യേകതകളും

ഊട്ടിയിലെ അതിവിശിഷ്ടമായ ക്ഷേത്രങ്ങളും അവയുടെ പ്രത്യേകതകളും

തമിഴ്നാട് സംസ്ഥാനത്തിൽ ഏറ്റവും പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഊട്ടി. ചൂടേറിയ നിങ്ങളുടെ വേനൽക്കാല നാളുകളെ ഉന്മേഷ പൂർണ്ണമായി ചെലവഴിക്കാൻ അവസരമൊരുക്കുന്ന ഒരിടം കൂടിയാണ് ഇതെന്ന കാര്യം പറയേണ്ടതില്ലല്ലോ...!'

ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്ന പേരിൽ അറിയപ്പെടുന്ന ഈ കൊച്ചു പട്ടണം അനവധി വിനോദസഞ്ചാരികൾക്ക്‌ വിശിഷ്ഠമായൊരു പറുദീസയാണ്. തണുപ്പേറിയ വാരാന്ത്യ നാളുകൾ ചിലവഴിക്കാനും വിവാഹശേഷം മധുവിധു ആഘോഷിക്കാനുമൊക്കെ ആയിരക്കണക്കിനാളുകളാണ് ദിവസം തോറും ഇങ്ങോട്ടേക്ക് എത്തിച്ചേരുന്നത്. നഗരത്തിന്റെ കോലാഹലങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി പ്രശാന്ത പൂർണ്ണമായ അന്തരീക്ഷസ്ഥിതിയിൽ നിലകൊള്ളുന്ന ഹിൽസ്റ്റേഷനായ ഊട്ടിയിൽ, വശ്യചാതുര്യതകളെ വിളിച്ചോതുന്ന നിരവധി ക്ഷേത്രങ്ങളും തടാകങ്ങളും വനപ്രദേശങ്ങളും ഒക്കെയുണ്ട്.. ഊട്ടി പട്ടണത്തിന്റെ മാസ്മരികമായ പ്രകൃതി വൈഭവങ്ങൾ കണ്ട് സ്വയം വിശ്രമിക്കാനാഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇതാരു പൂർണ്ണ ലക്ഷ്യസ്ഥാനമായിരിക്കും. പ്രകൃതി വൈഭവങ്ങളെ മാറ്റിനിർത്തിയാൽ ഊട്ടി പ്രദേശത്തിന്റെ പരിസരങ്ങളിൽ നമുക്ക് പ്രത്യേകതകളാർന്ന അനവധി ക്ഷേത്ര സമുച്ചയങ്ങളേ കാണാനാവുമെന്ന നിങ്ങൾക്കറിയാമോ...! കാലാതിഖ്യമായ പ്രതിബന്ധങ്ങളെയൊക്കെ മികച്ച രീതിയിൽ അതിജീവിച്ചു കൊണ്ട് മനോഹരമായി നിലയുറപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ഇവയൊക്കെ ... ഈ സീസണിലെ നിങ്ങളുടെ വാരാന്ത്യ യാത്രയിൽ ഊട്ടിയിൽ കണ്ടെത്താവുന്ന ചില ക്ഷേത്രങ്ങളെ പരിചയപ്പെട്ടാലോ...

എൽക്ക് ഹിൽ മുരുഗ ക്ഷേത്രം

എൽക്ക് ഹിൽ മുരുഗ ക്ഷേത്രം

ഊട്ടിയിൽ വന്നെത്തിയാൽ ഏറ്റവുമാദ്യം സന്ദർശിക്കേണ്ട പ്രഥമസ്ഥാനം എൽക്ക് ഹിൽ മുരുഗ ക്ഷേത്രമാണ്. ഊട്ടിയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നായ എൽക്ക് ഹിൽ മുരുഗൻ ക്ഷേത്രം പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ശ്രീ മുരുകന് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണ്. എൽക്കു കുന്നുകളുടെ മുകളിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് എത്തിച്ചേരണമെങ്കിൽ ഒരു ചെറിയ ട്രക്കിങ് വേണ്ടിവന്നേക്കും. ക്ഷേത്രത്തിനകത്തെ മുരുക ഭഗവാന്റെ പ്രതിമയ്ക്ക് ഏതാണ്ട് 40 അടിയോളം ഉയരമുണ്ട്. മതപരമായ പ്രാധാന്യത്തെ കൂടാതെ ക്ഷേത്രത്തിന്റെ അങ്കണങ്ങളിൽ നമുക്ക് തെളിമറേയിതും പ്രശാന്ത സുന്ദരമായതുമായ അന്തരീക്ഷത്തെ ദർശിക്കാനാവും.. അസ്വസ്ഥതയേറിയ ചിന്തകളെ കൈവെടിഞ്ഞു കൊണ്ട് എല്ലാം മറന്ന് സ്വയം ധ്യാനിക്കാനായി ഇവിടുത്തെ അന്തരീക്ഷം നമ്മെ സഹായിക്കുന്നു. പുരാണങ്ങളുടെ കണക്കനുസരിച്ച് ഈ ക്ഷേത്രത്തിന് ഏതാണ്ട് നൂറുകണക്കിന് വർഷങ്ങൾ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്നു. എങ്കിലും ഈ ക്ഷേത്രത്തിൻറെ കാലപഴക്കത്തെയും യഥാർത്ഥ ഉത്ഭവത്തെയുമൊക്കെ സാധൂകരിക്കുന്ന ശക്തമായ തെളിവുകൾ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.

അങ്ങനെയെങ്കിൽ പിന്നെ പരിപാവനമായ ഈ പുണ്യ സ്ഥലത്തേക്ക് വന്നെത്തുന്നതിനെക്കുറിച്ച് നിങ്ങളെന്ത് പറയുന്നു. പ്രശാന്തമായ ഈ അന്തരീക്ഷത്തിന്റെ നിർമ്മലതയെ നുകരാനും ചരിത്രത്തിൻറെ പുസ്തകത്താളുകൾ മറിച്ചുനോക്കാനുമായി നമുക്കിങ്ങോട്ട് യാത തിരിച്ചാലോ....

PC:wikipedia

ടോഡാ ക്ഷേത്രം

ടോഡാ ക്ഷേത്രം

തമിഴ്നാട് സംസ്ഥാനത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു ക്ഷേത്രമാണ് ഊട്ടിയിലെ ടോഡാ ക്ഷേത്രം. പണ്ടുകാലത്ത് ഊട്ടിയിൽ നിലനിന്നിരുന്ന ടോഡ ഗോത്ര വർഗക്കാരാണ് ഈ ക്ഷേത്രം ക്ഷേത്രം സ്ഥാപിച്ചത്. നഗരപരിധിയിൽ നിന്നും ഏതാണ്ട് പത്ത് കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ടോഡ ഗോത്രവർഗക്കാരുടെ വീടുകൾക്ക് സമാനമായ രൂപത്തിലുള്ള ഓലമേഞ്ഞ കുടിലുകളായിട്ടാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. അതുപോലെതന്നെ ടോഡാ ഗോത്രവർഗ്ഗത്തിൽ ഉൾപ്പെടുന്ന സ്ത്രീകൾക്ക് ഈ പുണ്യക്ഷേത്രത്തിൽ പ്രവേശിക്കാനാൽ അനുവാദമില്ല

ഇങ്ങനെയൊക്കെയാണെങ്കിലും ഈ പ്രദേശത്തെ തന്നെ ഏറ്റവും വിശിഷ്ടമായ ക്ഷേത്രങ്ങളിലൊന്നാണ് ഇതെന്ന് പറയാം. അപ്പോൾപ്പിന്നെ എന്തു പറയുന്നു..ഊട്ടിയിലെ അസാധാരണമായ ഈ ക്ഷേത്രത്തെ പര്യവേഷണം ചെയ്തുകൊണ്ട് ടോഡ വംശജരുടെ പരമ്പരാഗതമായ ജീവിത ശൈലിയെക്കുറിച്ച് മനസ്സിലാക്കിയാലോ?? ഊട്ടിയിലേക്ക് ചുവടുവയ്ക്കുമ്പോൾ അധികമാരും ചെന്നെത്തിയിട്ടില്ലാത്തതും അപ്രതീക്ഷിതമായതുമായ ഒരു അന്തരീക്ഷമാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ഈ സീസണിൽ നമുക്ക് ടോഡ ക്ഷേത്രത്തിലേക്ക് തിരിക്കാം..

PC- Rmathew

വാൽപ്പാറ ശിവലിംഗ ക്ഷേത്രം

വാൽപ്പാറ ശിവലിംഗ ക്ഷേത്രം

ഊട്ടിയുടെ അവിസ്മരണീയമായ കുന്നു പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് വാൽപ്പാറ ശിവലിംഗ ക്ഷേത്രം. ശിവഭഗവാന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ലിംഗത്തിന്റെ രൂപത്തിലാണ് ഭഗവാൻ തത്പരനായിരിക്കുന്നത്.. ശിവഭക്തരായ ആളുകൾക്ക് എല്ലാവർക്കും ഈ സ്ഥലം ഒരു മറക്കാനാവാത്ത ഒരുനുഭവമായിരിക്കും. ശിവരാത്രിയുടെ നാളുകളിൽ ഇവിടെ പ്രത്യേകം ആഘോഷങ്ങളും ആചാരങ്ങളുമൊക്കെ നിങ്ങളെ അശ്ചര്യഭരിതരാക്കും.

അൾത്തിരക്ക് കുറഞ്ഞ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ വന്നെത്തി പ്രശാന്ത സൗന്ദര്യത്തിന്റെയും ആത്മീയ സംതൃപ്തിയുടേയും പരമകോടിയിലേക്ക് നമുക്കും ചുവടെടുത്ത് വച്ചാലോ...!

PC:Zhyusuf

മാരിയമ്മൻ ക്ഷേത്രം

മാരിയമ്മൻ ക്ഷേത്രം

മഴയുടെ ദേവതയ്ക്ക് സമർപ്പിച്ചിട്ടുള്ളതാണ് ഇവിടുത്തെ മാരിയമ്മൻ ക്ഷേത്രം. ഇവിടെയെത്തുന്ന ഏറ്റവുമധികം ആളുകളെ തന്റെ പ്രത്യേകതകൾക്കൊണ്ട് ആകർഷിക്കുന്ന മറ്റൊരു ക്ഷേത്രസമുച്ചയമാണ് ഇത്. ഹിന്ദു ഭക്തജനങ്ങളായർ പലരും ദേവതയെ തൃപ്തിപ്പെടുത്താനായി ഇവിടെ വന്നെത്തി കൽക്കരിയിട്ടു കത്തിച്ച തീകുണ്ഡത്തിനു കുറുകേ നഗ്നപാാദങ്ങളാൽ ചവിട്ടി നടക്കാറുണ്ട്. ഭക്തർക്ക് ദേവതയോടുള്ള ഭക്തിസാന്ദ്രമായ ആത്മസമർപ്പണത്തെ നേരിട്ടു കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ...? അങ്ങനെയെങ്കിൽ ഊട്ടിയിൽ വന്നെത്തുന്ന നാളുകളിൽ ഈ സ്ഥലത്തെ ഒരിക്കലും മറന്നുകളയരുത്.

PC:wikipedia

Read more about: travel ooty tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more