» »ദോദി‌താലിലേക്ക് 4 ദിവസത്തെ കാൽനട യാത്ര

ദോദി‌താലിലേക്ക് 4 ദിവസത്തെ കാൽനട യാത്ര

Written By: Staff

ദീര്‍ഘദൂര ട്രെക്കിംഗില്‍ പരിചയമില്ലാത്തവര്‍ക്ക് പോയി പരിചയപ്പെടാന്‍ പറ്റിയ സ്ഥലമാണ് ഉത്തരാഖണ്ഡിലെ ഡോഡിതാള്‍. ഹിമാലയത്തിലെ ഉത്തരകാശി ജില്ലയിലെ ഗര്‍വാള്‍ മേഖലയിലാണ് ഡോഡിതാള്‍ എന്ന സുന്ദരമായ തടാകം സ്ഥിതി ചെയ്യുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 3050 മീറ്റര്‍ ഉയരത്തില്‍ ഓക്കുമരങ്ങളുടേയും പൈന്‍ മരങ്ങളുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകക്കരയില്‍ കാല്‍നട യാത്ര ചെയ്തേ എത്താന്‍ കഴിയു.

ദോദി താലിനേക്കുറിച്ച്

ദോദി താലിനേക്കുറിച്ച്

ദോദി താൽ ഗണപതിയുടെ ജന്മസ്ഥലമാണെന്ന് പറയപ്പെടുന്നുണ്ട്. ദോദിതടാകത്തിന്റെ കരയിലായി ചെറിയ ഒരു ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഓക്കുകളും പൈന്‍ മരങ്ങളും നിറഞ്ഞ കനത്ത വനത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഡോഡി താളില്‍ എത്തിച്ചേരാന്‍ കാല്‍ നടയായി രണ്ട് ദിവസത്തോളം യാത്ര ചെയ്യണം.
Photo Courtesy: Hari Krishnan

ഉത്തരകാശിയിലേക്ക്

ഉത്തരകാശിയിലേക്ക്

ഉത്തരകാശിയിലേക്ക് ദോദിതാല്‍ ട്രെക്കിംഗ് ആഗ്രഹിക്കുന്നവര്‍ ആദ്യം ഉത്തരകാശിയിലാണ് എത്തിച്ചേരേണ്ടത്. ഹരിദ്വാറില്‍ നിന്നും ഡെറാഡൂണില്‍ നിന്നും ഉത്തരകാശില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഡല്‍ഹിയില്‍ നിന്നാണെങ്കില്‍ ഹരിദ്വാര്‍ - ഋഷികേശ് - ചാമ്പ വഴി ഉത്തരകാശിയില്‍ എത്തിച്ചേരാം.

ട്രെക്കിംഗ്

ട്രെക്കിംഗ്

ദോദിതാല്‍ ട്രെക്കിംഗ് പൂര്‍ത്തിയാക്കാന്‍ അഞ്ച് മുതല്‍ ആറു ദിവസം വരെ വേണ്ടിവരും. ഏകദേശം 38 കിലോമീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടുമായി യാത്ര ചെയ്യണം. സംഗംചട്ടി - അഗോഡ - ബേബ്ര - മഞ്ചി - ദോദി താൽ - ദര്‍വാപാസ് എന്നീ സ്ഥലങ്ങളാണ് ഈ ട്രെക്കിംഗില്‍ നമ്മള്‍ കവര്‍ ചെയ്യുന്നത്.

ജീപ്പില്‍ സംഗംചട്ടിയിലേക്ക്

ജീപ്പില്‍ സംഗംചട്ടിയിലേക്ക്

ഉത്തരകാശിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയുള്ള ഒരു ഹിമലയന്‍ ഗ്രാമമാണ് സംഗംചട്ടി. ഉത്തരകാശിയില്‍ നിന്ന് ജീപ്പില്‍ ഇവിടെ എത്തിച്ചേരാന്‍ ഏകദേശം 45 മിനുറ്റ് വേണ്ടി വരും. സമുദ്രനിരപ്പില്‍ നിന്ന് 1,350 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സംഗംചട്ടിയില്‍ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്.

അഗോഡ ഗ്രാമം

അഗോഡ ഗ്രാമം

സംഗംചട്ടിയില്‍ നിന്ന്, ചെറിയ ഒരു നദിക്ക് കുറുകെയുള്ള പാലം കടന്ന് യാത്ര ചെയ്താല്‍ സുന്ദരമായ അഗോഡ ഗ്രാമത്തിലാണ് എത്തിച്ചേരുക. അഗോഡ ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ബേബ്ര ഗേറ്റില്‍ എത്തിച്ചേരാം. സംഗംഛാത്തിയില്‍ നിന്ന് 4 മണിക്കൂര്‍ യാത്രയുണ്ട് ഇവിടെ എത്തിച്ചേരാന്‍.

ഗ്രാമങ്ങൾ

ഗ്രാമങ്ങൾ

ഈ യാത്രയില്‍ നിരവധി ഗ്രാമങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ബേബ്രയില്‍ സഞ്ചാരികള്‍ക്ക് തങ്ങാനുള്ള ഷെല്‍ട്ടറുകള്‍ ഉണ്ട്. ഇവിടെ രാത്രി തങ്ങിയിട്ടാണ് ഡോഡിതാളിലേക്ക് യാത്ര തുടരുക.

രണ്ടാം ദിവസം

രണ്ടാം ദിവസം

ബേബ്രയില്‍ നിന്ന് ദോദിതാലിലേക്കാണ് രണ്ടാമത്തെ ദിവസത്തെ യാത്ര. ബേബ്രയില്‍ നിന്ന് ഏകദേശം 16 കിലോമീറ്റര്‍ യാത്ര ചെയ്യണം ദോദിതാലില്‍ എത്തിച്ചേരാന്‍. ഏകദേശം 7 മണിക്കൂര്‍ യാത്ര ചെയ്യേണ്ടതിനാല്‍ അതിരാവിലെ തന്നെ യാത്ര പുറപ്പെടണം. യാത്രയ്ക്കിടെ മഞ്ചി എന്ന സ്ഥലത്ത് എത്തിച്ചേരും.

മഞ്ചി

മഞ്ചി

മഞ്ചി ടൂറിസ്റ്റുകള്‍ അധികമായി എത്തിച്ചേരാറുള്ള ജൂണ്‍ മാസത്തില്‍ ഇവിടെ ചെറിയ കടകളൊക്കെ തുറന്ന് പ്രവര്‍ത്തിക്കാറുണ്ട്. മഞ്ചിയില്‍ നിന്ന് 5 കിലോമീറ്റര്‍ വീണ്ടും യാത്ര ചെയ്യണം ദോദിതാലില്‍ എത്തിച്ചേരാന്‍. സാധാരണയായി ആളുകള്‍ മഞ്ചിയില്‍ അല്‍പ്പം വിശ്രമിച്ചിട്ടാണ് യാത്ര തുടരുന്നത്. കയ്യില്‍ കരുതിയ ഉച്ച ഭക്ഷണം കഴിക്കുന്നത് ഇവിടെ വച്ചാണ്.

ദോദിതാലിലേക്ക്

ദോദിതാലിലേക്ക്

മഞ്ചിയില്‍ നിന്ന് രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ ദോദിതാലില്‍ എത്തിച്ചേരാം. സുന്ദരമായ ഈ തടാകത്തിന്റെ കരയിലെ ക്യാമ്പിംഗ് ആണ് ഏറ്റവും മനോഹരം. ഈ തടാകത്തിന്റെ കരയിലായി ഒരു ഗണപതിക്ഷേത്രവും കാണാനാകും. ഈ തടാകത്തിന്റെ പരിസരത്ത് വിവിധ തരത്തിലുള്ള പക്ഷികളെ കാണാം. പക്ഷി നിരീക്ഷിണത്തിന് പറ്റിയ ഒരു സ്ഥലം കൂടിയാണ് ഇത്. ജൂണ്‍ മാസത്തിലാണ് ഇവിടെ കൂടുതല്‍ പക്ഷികളെ കണ്ടുവരുന്നത്.

മൂന്നാം ദിവസം

മൂന്നാം ദിവസം

ദോദിതാലില്‍ നിന്ന് ദര്‍വാ പാസിലേക്കാണ് മൂന്നാം നാളിലെ യാത്ര. സമുദ്രനിരപ്പില്‍ നിന്ന് 4150 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ദോദിതാലില്‍ നിന്ന് അതിരാവിലെ തന്നെ കുന്ന് കയറണം. ദോദിതാലില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഏകദേശം മൂന്ന് മണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍.

ട്രെക്കിംഗ് ട്രെയിലുകള്‍

ട്രെക്കിംഗ് ട്രെയിലുകള്‍

ദോദിതാലിന് സമീപത്ത് നിന്ന് യാത്ര ആരംഭിച്ചാല്‍ വഴി രണ്ടായി പിരിയുന്നത് കാണാം. ഇടത് വശത്തേക്കുള്ള വഴിയിലൂടെയാണ് ദര്‍വ പാസിലേക്ക് എത്തിച്ചേരുക. രണ്ടാമത്തെ വഴി ബന്ദര്‍പുഞ്ച് പീക്കിലേക്കുള്ള ട്രെക്കിംഗിന്റെ ബേസ് ക്യാമ്പിലേക്കാണ് നീളുന്നത്. ഡോഡിതാളില്‍ എത്തിയാല്‍ ഇത്തരം നിരവധി ട്രെക്കിംഗ് ട്രെയിലുകള്‍ കാണാം.

ദർവപാസ്

ദർവപാസ്

ദര്‍വാപാസില്‍ എത്തിച്ചേരുന്നവര്‍ക്ക് കാണാവുന്ന സുന്ദരമായ കാഴ്ചകളാണ് ബന്ദര്‍പുഞ്ചിന്റേയും സ്വര്‍ഗരോഹിണി റേഞ്ചിന്റേയും ദൃശ്യഭംഗി. ഹിമാലയന്‍ മലനിരകളുടെ ഒട്ടുമിക്ക കാഴ്ചകളും ഇവിടെ നിന്ന് കാണാനാകും. ദര്‍വാ പാസിലെ കാഴ്ചകള്‍ കണ്ടതിന് ശേഷം വീണ്ടും ഡോഡിതാളിലേക്ക് തിരിച്ചിറങ്ങുകയാണ് പതിവ്. സാധരണയായി പ്രാതല്‍ ദര്‍വാപാസില്‍ വച്ചും ഉച്ച ഭക്ഷണം ഡോഡിതാളില്‍ വച്ചുമാണ് കഴിക്കാറുള്ളത്.

നാലാം ദിവസം

നാലാം ദിവസം

ദോദിതാലില്‍ നിന്ന് തിരികെയാത്രയാണ് നാലാം ദിവസം. ബേബ്രയില്‍ രാത്രി തങ്ങി പിറ്റേദിവസം അഗോഡ ഗ്രാമത്തിലൂടെ ഒന്ന് ചുറ്റിയടിച്ച് ഡെറാഡൂണിലേക്കോ ഹരിദ്വാറിലേക്കോ തിരികെയെത്താം

പോകാന്‍ പറ്റിയ സമയം

പോകാന്‍ പറ്റിയ സമയം

സെപ്തംബര്‍ മുതല്‍ നവംബര്‍ വരേയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുമാണ് ദോദിതാലിലേക്ക് ട്രെക്കിംഗ് നടത്താന്‍ പറ്റിയ സമയം.