» »മെട്രോ നഗരത്തില്‍ നിന്നും കാല്‍പ്പന്തുകളിയുടെ നാട്ടിലേക്ക്...!!

മെട്രോ നഗരത്തില്‍ നിന്നും കാല്‍പ്പന്തുകളിയുടെ നാട്ടിലേക്ക്...!!

Written By: Elizabath

അറബിക്കടലിന്റെ റാണിയായ കൊച്ചിയെ പരിചയമില്ലാത്തവര്‍ ആരു കാണില്ല. ഇന്ത്യയുടെ ഏതു ഭാഗങ്ങളിലേക്കും പോകാന്‍ എല്ലാ വിധത്തിലുമുള്ള യാത്രാ സൗകര്യങ്ങളുള്ള കൊച്ചിയെ കൂടുതലായി ആശ്രയിക്കുന്ന ജില്ലയാണ് മലപ്പുറം. കാല്‍പ്പന്തുകളിയുടെ നാടെന്ന നിലയില്‍ പ്രശസ്തമായ മലപ്പുറം വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ക്കും രുചികള്‍ക്കും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട സ്ഥലമാണ്. ഒരു വശത്ത് മലപ്പുറത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന മലനിരകളും മറുവശത്ത് മറുവശത്ത് അറബിക്കടലും ചേരുന്ന ഈ ജില്ലയില്‍ വിസ്മയങ്ങള്‍ ധാരാളമുണ്ട്.
കൊച്ചിയില്‍ നിന്നും മലപ്പുറത്തേക്ക്...അല്ലെങ്കില്‍ തിരിച്ച് യാത്ര ചെയ്യുമ്പോള്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന റൂട്ടാണ് കൊച്ചി-കാക്കനാട്-അങ്കമാലി-തൃശൂര്‍-പട്ടാമ്പി-കോഡൂര്‍ വഴി മലപ്പുറം. എന്നാല്‍ വ്യത്യസ്മായ രണ്ടു റൂട്ടുകള്‍ കൂടി ഈ യാത്രയ്ക്കുള്ള കാര്യം അറിയുമോ? കാഴ്ചകള്‍ കാണാനും തികച്ചും വ്യത്യസ്തമായ ഗ്രാമങ്ങളും നഗരങ്ങളും കടന്ന് പോകുന്ന കൊച്ചി-മലപ്പുറം പുതിയ പാതയുടെ വിശേഷങ്ങള്‍..

കൊച്ചിയില്‍ നിന്നും മലപ്പുറത്തേക്ക്

കൊച്ചിയില്‍ നിന്നും മലപ്പുറത്തേക്ക്

ആഡംബരങ്ങളുടെയും സൗകര്യങ്ങളുടെയും നാടായാണല്ലോ എറണാകുളത്തിനും കൊച്ചിക്കും ഒക്കെ നമ്മുടെ മനസ്സില്‍ സ്ഥാനമുള്ളത്. അതിനാല്‍ത്തന്നെ ഓരോ ദിവസവും ഇവിടേക്ക് എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നത് തികച്ചും സ്വാഭാവീകമാണ്. ആഴ്ചയില്‍ ഒന്നു പോയി കൊച്ചിയില്‍ കറങ്ങി ചുറ്റിയടിച്ചു വരുന്നവരും കുറവല്ല. അപ്പോള്‍ എന്നും ഒരേ റൂട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ബോറടിക്കുമല്ലോ. കൊച്ചിയില്‍ നിന്നും മലപ്പുറത്തേക്ക് വ്യത്യസ്തമായ മൂന്ന് വഴികളാണുള്ളത്. കാഴ്ചകളിലും സ്വഭാവത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഈ റൂട്ടുകളെയും അവയുടെ പ്രത്യേകതകളെയും അറിയാം...

കൊച്ചി-മലപ്പുറം എളുപ്പവഴി

കൊച്ചി-മലപ്പുറം എളുപ്പവഴി

കൊച്ചയില്‍ നിന്നും മലപ്പുറത്തേക്കുള്ള മൂന്നു വഴികളില്‍ ഏറ്റവും എളുപ്പമുള്ളതാണ് കാക്കനാട്-അങ്കമാലി-തൃശൂര്‍-പട്ടാമ്പി-കോഡൂര്‍ വഴി മലപ്പുറം എത്തുന്ന വഴി. 168 കിലോമീറ്റര്‍ സഞ്ചരിക്കേണ്ട ആ വഴി യില്‍ സാധാരണയായി നാലര മണിക്കൂര്‍ മതി മലപ്പുറത്തെത്താന്‍.

 ചായ കുടിച്ച് തുടങ്ങാം

ചായ കുടിച്ച് തുടങ്ങാം

മലപ്പുറം ജില്ലയേപ്പോലെ രുചി വൈവിധ്യങ്ങള്‍ കൊച്ചിക്ക് സ്വന്തമായി ഇല്ലെങ്കിലും മറു നാടുകളില്‍ നിന്നും കൊച്ചി സ്വന്തമാക്കിയ രുചികള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. അതുകൊണ്ടു തന്നെ രുചി പ്രേമികള്‍ക്കായി വ്യത്യസ്തമായ ഒട്ടേറെ ഹോട്ടലുകള്‍ ഇവിടെ കാണാം. അപ്പോള്‍ അതൊക്കെ ഒന്ന് പരീക്ഷിക്കാതെ പോകുന്നത് നഷ്ടമായിരിക്കും. അതിനാല്‍ യാത്ര തുടങ്ങും മുന്‍പ് ഒരൂ ചായയൊക്കെ ആവാം...

പുത്തന്‍ വഴി

പുത്തന്‍ വഴി

സാധാരണ മലപ്പുറത്തു നിന്നും കൊച്ചിയില്‍ നിന്നും മലപ്പുറം പോകുമ്പോള്‍ മലപ്പുറം-കോഡൂര്‍-പട്ടാമ്പി-തൃശൂര്‍-അങ്കമാലി-കാക്കനാട്-എറണാകുളം വഴിയാണ് കൂടുതലും ആളുകള്‍ തിരഞ്ഞെടുക്കുക എന്നത് അറിയാമല്ലോ.. എന്നാല്‍ റൂട്ട് അല്പമൊന്ന് മാറ്റിപ്പിടിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാന്‍ വേറെയും രണ്ട് വഴികളുണ്ട്. സമയവും ക്ഷമയും ഒക്കെയുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഈ റൂട്ടുകള്‍ പരിചയപ്പെടാം. ട്രാഫിക് ബ്ലോക്കും വെയിലും ഒക്കെ സഹിക്കേണ്ടി വന്നാലും കാണുന്ന കാഴ്ചകള്‍ അതിന്റെ ക്ഷീണം കുറയ്ക്കുമെന്നുറപ്പ്.

പുത്തന്‍വഴി 1

പുത്തന്‍വഴി 1

മലപ്പുറത്തു നിന്നും കോഡൂര്‍-കോലത്തോള്‍-പുലാമന്തോള്‍-പട്ടാമ്പി-വടക്കാഞ്ചേരി-തൃശൂര്‍ വഴി ചാലക്കുടി-അങ്കമാലി-ആലുവ-കടന്ന് കൊച്ചിയിലെത്തുന്നതാണ് ആദ്യത്തേത്.

അതിരാവിലെ പുറപ്പെട്ടാല്‍

അതിരാവിലെ പുറപ്പെട്ടാല്‍

മലപ്പുറത്തുനിന്നും പുലര്‍ച്ചെ ആറു മണിയോടെ പുറപ്പട്ടാല്‍ ഈ വഴി സഞ്ചരിച്ച് ഏകദേശം പത്തരയോടെ കൊച്ചിയിലെത്താന്‍ സാധിക്കും. നഗരം ഉണര്‍ന്നുവരുന്ന ഈ സമയത്ത് ട്രാഫിക് തിരക്ക് ഇത്തിരി അധികമായിരിക്കും. എന്നാലും കൊച്ചിയിലെ കാഴ്ചകള്‍ കൊതിതീരെ കാണാന്‍ ഈ സമയം മതിയാകും.

PC:Sharada Prasad CS

കൊച്ചിയില്‍ എത്തിയാല്‍

കൊച്ചിയില്‍ എത്തിയാല്‍

അതിരാവിലെ കൊച്ചിയില്‍ എത്തിയാല്‍ ആദ്യം പരീക്ഷിക്കാവുന്നത് ഇവിടുത്തെ രുചി തന്നെയാണ്. അതിനായി വ്യത്യസ്തമായ ഒട്ടേറെ സ്ഥലങ്ങളുണ്ട്. പോക്കറ്റിനും രുചിക്കുമനുസരിച്ച് ഇത് തിരഞ്ഞെടുക്കാം. പിന്നെ കുറച്ച് നേരം ജെട്ടി, മേനക, ബ്രോഡ് വേ, കലൂര്‍ വഴിയൊക്കെ ഒന്നു കറങ്ങിയതിനുശേഷം സമയം കളയാതെ ഫോര്‍ട്ടുകൊച്ചിക്കു പോകാം..

PC:Drajay1976

ഫോര്‍ട്ടു കൊച്ചി

ഫോര്‍ട്ടു കൊച്ചി

കൊച്ചിയുടെ പ്രധാന ആകര്‍ഷണമാണ് സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ഫോര്‍ട്ട് കൊച്ചി. പുരാതനമായ കെട്ടിടങ്ങളും കോട്ടയും ദേവാലയങ്ങളും കൂടാതെ മട്ടാഞ്ചേരി സിനഗോഗുമെല്ലാമാണ് ഇവിടുത്തെ കാഴ്ചകള്‍.

PC: challiyan

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും നേരെ ഇടപ്പള്ളിക്കു വരാം. ഇവിടെ സ്ഥിതി ചെയ്യുന്ന ലുലു മാള്‍ നിങ്ങളെ ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല. ഷോപ്പിങ്ങിനും സമയം കളയാനും ഒക്കെ പറ്റിയ സ്ഥലമാണിത്. ആരെയും ആകര്‍ഷിക്കുന്ന ഇവിടെ കുട്ടികള്‍ക്കായി നിരവധി ഗെയിം സോണുകളും മറ്റുമുണ്ട്. മാത്രമല്ല, വ്യത്യസ്തമായ ഒട്ടേറെ രുചികള്‍ ഇവിടെ കാണാനും സാധിക്കും. ഇവിടെ നിന്നും രാത്രി ഒരു എട്ടു മണിയോടെ ഇറങ്ങിയാല്‍ രാത്രി ഒരു 12 മണിയോടെ മലപ്പുറത്തെത്താം.

PC: Ranjith Siji

പുത്തന്‍വഴി രണ്ട്

പുത്തന്‍വഴി രണ്ട്

കൊച്ചിയില്‍ നിന്നും മലപ്പുറത്തേക്കുള്ള വഴികളില്‍ ഏറ്റവും പ്രയാസമേറിയതാണ് ഇത്. 211 കിലോമീറ്റര്‍ ദൂരമാണ് ഈ വഴി പോകാന്‍ പിന്നിടേണ്ടത്. കൊച്ചിയില്‍ നിന്നും ഒരു ദിവസം മലപ്പുറത്ത് ചിലവിടാന്‍ വരുന്നവര്‍ക്ക് വ്യത്യസ്തമായ കാഴ്ചകള്‍ കാണാന്‍ ഈ വഴി തിരഞ്ഞെടുക്കാം. കൊച്ചിയുടെ നഗരക്കാഴ്ചകളില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ഇതെന്ന് ഉറപ്പാണ്.

കൊച്ചിയില്‍ നിന്നും മലപ്പുറം

കൊച്ചിയില്‍ നിന്നും മലപ്പുറം

കൊച്ചി-കാക്കനാട്-ആലുവ-തൃശൂര്‍-വടക്കാഞ്ചേരി-കുഴല്‍മന്നം-ചെര്‍പ്പുളശ്ശേരി-പെരിന്തല്‍മണ്ണ-കുറുവ-കുന്നുമ്മല്‍ വഴിയാണ് ഇവിടെ എത്തുക.

211 കിലോമീറ്റര്‍

211 കിലോമീറ്റര്‍

മുന്‍പു പറഞ്ഞ രണ്ടു വഴികളിലും 170 കിലോമീറ്ററാണ് ദൂരമെങ്കില്‍ ഈ വഴി 211 കിലോമീറ്റര്‍ സഞ്ചരിക്കണം.

ഗ്രാമീണത നിറഞ്ഞു നില്‍ക്കുന്ന വഴി

ഗ്രാമീണത നിറഞ്ഞു നില്‍ക്കുന്ന വഴി

കൊച്ചിയില്‍ നിന്നും തൃശൂര്‍ വരെ മാത്രമേ നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളും കാണാന്‍ സാധിക്കൂ. അതിനുശേഷം മുഴുവന്‍ തികച്ചും ഗ്രാമീണത തുളുമ്പി നില്‍ക്കുന്ന സ്ഥലങ്ങളാണ്.

PC: Dhruvaraj S

തിരക്കുകളില്‍ നിന്നും മാറാം

തിരക്കുകളില്‍ നിന്നും മാറാം

നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി മറ്റൊരു വഴി പോകാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയതാണ് ഈ വഴി.

PC:Kamaljith K V

കടലുണ്ടി പക്ഷി സങ്കേതം

കടലുണ്ടി പക്ഷി സങ്കേതം

കടലുണ്ടി പുഴ അറബിക്കടലിനോട് ചേരുന്ന ഭാഗത്തോട് ചേര്‍ന്ന് മനോഹരമായ ചെറുദ്വീപുകളുണ്ട്. ഈ പ്രദേശമാണ് കടലുണ്ടി പക്ഷി സങ്കേതത്തിന്റെ പരിധിയിലുള്ളത്. വാഹനത്തില്‍ കടലുണ്ടിയിലത്തെിയ ശേഷം ബോട്ടില്‍ സഞ്ചാരിച്ചാലാണ് പക്ഷികളെ കാണാനാവുക.

PC: Dhruvaraj S

തേക്ക് മ്യൂസിയം

തേക്ക് മ്യൂസിയം

നിലമ്പൂരിന്റെ തേക്ക് പെരുമയുടെ ചരിത്രം സന്ദര്‍ശകന് പകര്‍ന്നു നല്‍കുന്ന തേക്ക് മ്യൂസിയം നിലമ്പൂര്‍ നഗരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 1995ല്‍ സ്ഥാപിച്ച ഈ മ്യൂസിയം തേക്ക് മരത്തെ കുറിച്ച് അറിയേണ്ടതെല്ലാം സന്ദര്‍ശകന് പകര്‍ന്ന് നല്‍കുന്നു.

PC:Reji Jacob

ആഢ്യൻപാറ വെള്ളച്ചാട്ടം

ആഢ്യൻപാറ വെള്ളച്ചാട്ടം

നിലമ്പൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ കുറുമ്പലങ്ങോട് ഗ്രാമത്തിലാണ് ആഡ്യന്‍പാറ വെള്ളച്ചാട്ടം. അതിമനോഹര വെള്ളച്ചാട്ടവും പാറക്കെട്ടുകളും മരങ്ങളുമൊക്കെയുള്ള ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. വെള്ളരിമലനിരകളില്‍ ഉല്‍ഭവിക്കുന്ന വെള്ളച്ചാട്ടം 300 അടി ഉയരത്തില്‍ നിന്ന് താഴേക്ക്പതിക്കുന്ന കാഴ്ച നയനാനന്ദകരമാണ്.

PC:Sidheeq

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...