Search
  • Follow NativePlanet
Share
» »ഒരൊറ്റ ദർശനം നല്കുന്നത് ഒരു ജന്മത്തിനു വേണ്ട അനുഗ്രഹങ്ങൾ.. ഇടവം രാശിക്കാർ സന്ദർശിക്കണം ഈ ക്ഷേത്രം!

ഒരൊറ്റ ദർശനം നല്കുന്നത് ഒരു ജന്മത്തിനു വേണ്ട അനുഗ്രഹങ്ങൾ.. ഇടവം രാശിക്കാർ സന്ദർശിക്കണം ഈ ക്ഷേത്രം!

ഇടവം രാശിക്കാർക്ക് സന്ദർശിക്കുവാൻ പറ്റിയ ക്ഷേത്രം ഏതാണെന്നും എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ എന്നും നോക്കാം

തങ്ങളുടെ ജനനസമയം അനുസരിച്ചുള്ള രാശിക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് വിശ്വാസികൾക്കിടയിൽ പണ്ടുമുതലേയുള്ള ഒരാചാരമാണ്. ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങൾ ഉണ്ടെങ്കിൽ അതിൽനിന്നു മോചലം നേടുവാനും അനുഗ്രഹങ്ങളും ഐശ്വര്യവും സ്വന്തമാക്കുവാനും ഇത്തരം ക്ഷേത്രസന്ദർശനങ്ങൾ സഹായിക്കും എന്നാണ് വിശ്വാസം. ഇതാ, ഇടവം രാശിക്കാർക്ക് സന്ദർശിക്കുവാൻ പറ്റിയ ക്ഷേത്രം ഏതാണെന്നും എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ എന്നും നോക്കാം

Cover PC:Kalyanigudimetla

ഇടവം രാശി‌

ഇടവം രാശി‌

രാശി ചക്രത്തിലെ രണ്ടാത്തെ രാശിയാണ് ഇടവം. ശുക്രൻ അധിപനായി വാഴുന്ന ഈ രാശിക്ക് കാളയുടെ രൂപമാണുള്ളത്. സംഗീതം, നൃത്തം, കലാ, സാഹിത്യം തുടങ്ങിയ കാര്യങ്ങളിൽ ഏറെ താല്പര്യമുള്ളവരാണ് ഇടവം രാശിക്കാർ. ത്യാഗം, ക്ഷമാശീലം, സഹനശക്തി തുടങ്ങിയ ഗുണങ്ങൾ ഈ രാശിക്കാരിൽ മുന്നിട്ടു നിൽക്കുന്നു. കടുത്ത പ്രകൃതി സ്നേഹികളാണ് ഇവർ. കാര്യങ്ങള്‍ പെട്ടന്നു മനസ്സിലാക്കുവാനും എല്ലാ കാര്യങ്ങളിലും സ്ഥിരത ആഗ്രഹിക്കുന്നവരുമാണ് ഈ രാശിക്കാർ. കാര്യങ്ങൾ മനസ്സിവാക്കി അതിനനുസരിച്ച് പെരുമാറുവാനുമുള്ള ഇവരുടെ കഴിവ് പ്രത്യേകം പറയണം.

ഇടവം രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രം

ഇടവം രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രം

ഐശ്വര്യത്തിനും ആരോഗ്യത്തിനും മികച്ച ജീവിതത്തിലും ഇടവം രാശിക്കാർ തങ്ങളുടെ രാശി ക്ഷേത്രം സന്ദർശിക്കണം, ആന്ധ്രാ പ്രദേശിലെ തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രമാണ് ഇടവം രാശിക്കാര‍് സന്ദർശിക്കേണ്ട ക്ഷേത്രം. ഇന്ത്യയിലേറ്റവുമധികം വിശ്വാസികൾ സന്ദർശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്.

തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം

തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം

മഹാവിഷ്ണുവിന്‍റെ അവതാരമായി വെങ്കിടേശ്വരനെ ആരാധിക്കുന്ന ക്ഷേത്രമാണ് തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണിത്. ഒരപാട് അത്ഭുതപ്രവർത്തികൾക്കും അതിശയങ്ങൾക്കും കാരണമായിട്ടുള്ളതാണ് ഈ ക്ഷേത്രം. തന്നെ ദർശിക്കുവാനെത്തുന്ന വിശ്വാസികളെ നോക്കിയാണ് അവർക്ക് വെങ്കിടേശ്വരൻ അനുഗ്രഹം നല്കുന്നതെന്നാണ് വിശ്വാസം. അവരുടെ മനസ്സിന്റെ ശുദ്ധിക്കും യോഗ്യതയ്ക്കും അനുസരിച്ച് ഭഗവാനിൽ നിന്നും പ്രതിഫലം ലഭിക്കുമത്രെ. മാത്രമല്ല, ഒരൊറ്റ ദർശനത്തിൽ തന്നെ ഒരുപാട് പൂജകളിലും ആരാധനകളിലും പങ്കെടുക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും സാധിക്കുമെന്നതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.

PC:Nikhilb239

എന്നും പ്രാർത്ഥിച്ചാൽ

എന്നും പ്രാർത്ഥിച്ചാൽ

വിശ്വാസികളുടെ ദുരിതങ്ങൾ മാറ്റി അനുഗ്രഹം നല്കുന്ന ഭഗവാനാണ് തിരുപ്പതി നാഥൻ എന്നാണ് വിശ്വാസം. കലി യുഗത്തിൽ തിരുപ്പതി ബാലാജിയായി മഹാവിഷ്ണു വന്നിരിക്കുന്നത് ഭക്തർക്ക് എന്നും നല്ലത് നല്കുവാനാണ് എന്നാണ് വിശ്വാസം. വിശ്വാസികളും ഭഗവാനും തമ്മിലുള്ള വിശുദ്ധമായ മറ്റൊരു ബന്ധമാണ് ഈ ക്ഷേത്രത്തിൽ കാണുവാൻ സാധിക്കുന്നത്.
തിരുപ്പതി നാഥനെ എന്നും പ്രാർത്ഥിക്കുന്നത് ജീവിതകാലം മുഴുവനും ഐശ്വര്യങ്ങൾ ലഭിക്കുന്നതിന് കാരണമാകും. രാഹു-കേതു ദോഷ പരിഹാരം, സർപ്പദോഷ വിമുക്തി, വിവാഹ സൗഭാഗ്യം, ദുരിത പരിഹാരം, സാമ്പത്തിക അഭിവൃദ്ധി, ശനിദോഷം ശമനം, ഭാഗ്യം, പാപങ്ങളിൽ നിന്നുള്ള മോചനം തുടങ്ങിയ കാര്യങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം.
ഒരുപാട് തീർത്ഥാടനങ്ങളും പുണ്യകേന്ദ്രങ്ങളും സന്ദർശിച്ചാൽ ലഭിക്കുന്ന അനുഗ്രഹം ഇവിടുത്തെ ഒരൊറ്റ ദർശനം കൊണ്ട് സാധ്യമാകും എന്നാണ് വിശ്വാസം.

PC:wikimedia

വിശ്വാസങ്ങളും ഐതിഹ്യങ്ങളും

വിശ്വാസങ്ങളും ഐതിഹ്യങ്ങളും

വിചിത്രമെന്നു പോലും തോന്നിക്കുന്ന ഒരുപാട് കഥകളും വിശ്വാസങ്ങളും തിരുപ്പതി നാഥനുണ്ട്. ശിലാതോരണം എന്ന അപൂർവ്വ ശിലയിൽ നിർമ്മിച്ചിരിക്കുന്ന ഭഗവാന്റെ രൂപം നിൽക്കുന്ന രീതിയിലാണ് ഉള്ളത്. തിരുപ്പതിയിലെ ഏഴു കുന്നുകളിൽ അവസാന മലയായ വെങ്കടാദ്രിയിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ഓരോ വർഷവം ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടെയെത്തുന്നത്. ഇവിടുത്തെ പ്രതിഷ്ഠയ്ക്കു മുന്നിലെ വിളക്ക് ഒരിക്കൽ പോലും കെടാറില്ലത്രെ. ഈ വിളക്ക് കൊളുത്തിയത് എപ്പോഴാണെന്നോ ആരാണെന്നോ ആർക്കും അറിയില്ല!

PC:Saminathan Suresh

തിരുപ്പതിയിൽ തലമുണ്ഡനം ചെയ്താൽ

തിരുപ്പതിയിൽ തലമുണ്ഡനം ചെയ്താൽ

തിരുപ്പതിയിൽ പോകുന്നവർ സാധാരണയായി തങ്ങളുടെ തല മുണ്ഡനം ചെയ്യാറുണ്ട്. അവരുടെ വിശ്വാസത്തിന്റെ ഭാഗമാണിത്. തിരുപ്പതി വെങ്കിടേശ്വരനു മുന്നിൽ പോയി തലമുണ്ഡനം ചെയ്താൽ തങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും എന്നാണ് വിശ്വാസം. ഇതിനു പിന്നിലും ഒരു കഥയുണ്ട്. അതനുസരിച്ച് ഒരിക്കൽ വെങ്കിടേശ്വരന് ഭൂമിയിൽവെച്ച് ഒരു അപകടം സംഭവിക്കുകയും അദ്ദേഹത്തിന്റെ കുറച്ച് മുടി കുറച്ച് പോവുകയും ചെയ്തു. ഇത് മനസ്സിലാക്കിയ നീലാ ദേവി എന്ന രാജകുമാരി മുടി പോയ ഭാഗത്ത് വെക്കാനായി തന്റെ തലമുടി മുറിച്ചുനല്കി. ഈ കഥ അടിസ്ഥാനമാക്കിയാണ് വിശ്വാസികൾ ഇവിടെ വന്ന് തലമുണ്ഡനം ചെയ്യുന്നതും ആ മുടി വെങ്കിടേശ്വരന് സമർപ്പിക്കുന്നതും.

PC:wikimedia

വലത്തേയറ്റത്തെ പ്രതിഷ്ഠ സാധാരണ ക്ഷേത്രങ്ങളിൽ

വലത്തേയറ്റത്തെ പ്രതിഷ്ഠ സാധാരണ ക്ഷേത്രങ്ങളിൽ

ശ്രീകോവിലിന്റെ നടുവിലായാണ് പ്രതിഷ്ഠയുണ്ടാകുന്നത്. എന്നാൽ ഇവിടെ കോവിലിൻറെ വലത്തേയറ്റത്താണ് പ്രതിഷ്ഠയുള്ളത്. പക്ഷേ, ദർശനം നടത്തുമ്പോൾ ഇത് മധ്യഭാഗത്തു തന്നെ നിൽക്കുന്നതായി വിശ്വാസികൾക്ക് തോന്നും. പ്രത്യക്ഷത്തിൽ ഒറ്റക്കാഴ്ചയിൽ ഈ വ്യത്യാസം തിരിച്ചറിയുവാൻ വിശ്വാസികൾക്ക് സാധിക്കുകയില്ല.

PC:Vimalkalyan

തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രംതിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം

മീനം രാശിക്കു അനുഗ്രഹം ഇവിടെ നിന്നും ..രോഗശാന്തി നല്കുന്ന ശിവക്ഷേത്രത്തിന്‍റെ വിശേഷങ്ങൾമീനം രാശിക്കു അനുഗ്രഹം ഇവിടെ നിന്നും ..രോഗശാന്തി നല്കുന്ന ശിവക്ഷേത്രത്തിന്‍റെ വിശേഷങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X