Search
  • Follow NativePlanet
Share
» »ആൻഡമാനിനു പകരം ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഗുഹ...പുതിയ 20 രൂപ നോട്ടിലെ വിസ്മയങ്ങൾ തീരുന്നില്ല...

ആൻഡമാനിനു പകരം ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഗുഹ...പുതിയ 20 രൂപ നോട്ടിലെ വിസ്മയങ്ങൾ തീരുന്നില്ല...

നമ്മുടെ രാജ്യത്ത് പുതിയതായി പുറത്തിറക്കുവാൻ പോകുന്ന 20 രൂപ നോട്ടിൽ എല്ലോറ ഗുഹകളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പുതിയ കറൻസിയുടെ വിശേഷങ്ങളും എല്ലോറയുടെ പ്രത്യേകതകളും വായിക്കാം.

ഇന്ത്യൻ നിർമ്മാണ കലയുടെ ഏറ്റവും മനോഹരമായ നിർമ്മിതികളിലൊന്നാണ് എല്ലോറ ഗുഹകൾ. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഗുഹയും അവിടുത്തെ മറ്റു നിർമ്മിതികളും ഓരോ കാഴ്ചക്കാരനെയും കൊണ്ടുപോവുക മറ്റൊരു ലോകത്തേയ്ക്കാണ്. ഇതുവരെയായും എല്ലോറ ഗുഹകൾ കണ്ടിട്ടില്ലാത്തവർക്ക് പുതിയൊരു കാരണം കൂടിയുണ്ട് ഇവിടെ എത്തുവാൻ. നമ്മുടെ രാജ്യത്ത് പുതിയതായി പുറത്തിറക്കുവാൻ പോകുന്ന 20 രൂപ നോട്ടിൽ എല്ലോറ ഗുഹകളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പുതിയ കറൻസിയുടെ വിശേഷങ്ങളും എല്ലോറയുടെ പ്രത്യേകതകളും വായിക്കാം...

 പുതിയ 20 രൂപ കറൻസി

പുതിയ 20 രൂപ കറൻസി

രാജ്യത്തെ നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ ഇറക്കുന്നതിന്റെ ഭാഗമായാണ് 20 രൂപയുടെ പുതിയ കറൻസി വരുന്നത്. പച്ച കലര്‍ന്ന മഞ്ഞ നിറത്തില്‍ പുറത്തിറങ്ങുന്ന നോട്ടിന് പ്രത്യേകതകൾ ഒരുപാടുണ്ട്. അതിലൊന്ന് ഇതിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണ്

ആൻഡമാനെ മാറ്റി എല്ലോറ ഗുഹകൾ

ആൻഡമാനെ മാറ്റി എല്ലോറ ഗുഹകൾ

പഴയ 20 രൂപ നോട്ടിൽ ആൻഡമാൻ ദ്വീപസമൂഹത്തിലെ ഒരു പ്രത്യേക ഭാഗത്തിന്റെ കാഴ്ചയായിരുന്നു അച്ചടിച്ചിരുന്നത്. എന്നാൽ ഇനി പുറത്തിറങ്ങുന്ന കറൻസിയിൽ പ്രത്യക്ഷപ്പെടുന്നത് എല്ലോറ ഗുഹകളാണ്. രാജ്യത്തിന്റെ പൈതൃക പാരമ്പര്യം സൂചിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് എല്ലോറയെ തിരഞ്ഞെടുത്തിരിക്കുന്നത്.

എല്ലോറ

എല്ലോറ

ലോകത്തിലെ ഏറ്റവും ഉദാത്തമായ നിർമ്മിതികളുടെ ചരിത്രം പരിശോധിച്ചാൽ അതിൽ ഏറ്റവും മുന്നിൽ വരുന്ന ഒന്നാണ് എല്ലോറ ഗുഹകൾ. ഇന്ത്യൻ ശില്പ കലയുടെ എടുത്തു കാണിക്കുന്ന അടയാളം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇത് മഹാരാഷ്ട്രയിലെ ഔറംഗാബാദിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

PC:Udaykumar PR

ചരണാദ്രി കുന്നുകളിലെ ചരിത്ര ഇടം

ചരണാദ്രി കുന്നുകളിലെ ചരിത്ര ഇടം

രാഷ്ട്രകൂടരാണ് എല്ലോറ ഗുഹക്ഷേത്രം നിര്‍മ്മിച്ചത്. അഞ്ചാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവിലാണ് ഇത് നിര്‍മ്മിച്ചത്. ചരണാദ്രി കുന്നുകളിലാണ് എല്ലോറ ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ഇതില്‍ ബുദ്ധക്ഷേത്രങ്ങളും, ഹൈന്ദവക്ഷേത്രങ്ങളും, ജൈനക്ഷേത്രങ്ങളും വിഹാരങ്ങളുമുണ്ട്. മൊത്തം 34 ഗുഹകളാണീ സമുച്ചയത്തിലുള്ളത്. ഇതില്‍ ആദ്യത്തെ പന്ത്രണ്ടെണ്ണം ബുദ്ധമത ക്ഷേത്രങ്ങളാണ്. അടുത്ത പതിനേഴെണ്ണം ഹൈന്ദവക്ഷേത്രങ്ങളും ബാക്കി അഞ്ചെണ്ണം ജൈനക്ഷേത്രങ്ങളുമാണ്.

PC:Udaykumar PR

സംസ്കാരങ്ങളുടെ സമ്മേളനം

സംസ്കാരങ്ങളുടെ സമ്മേളനം

മുന്‍പു സൂചിപ്പിച്ചതുപോലെ ബുദ്ധ-ഹിന്ദു-ജൈന സംസ്‌കാരങ്ങളുടെ ഒരു സമ്മേളനം തന്നെ എല്ലോറ ഗുഹകളില്‍ കാണുവാന്‍ സാധിക്കും. ഒന്നാമത്തെ ഗുഹ മുതല്‍ 12 വരെയുള്ളവ ബുദ്ധ വിശ്വാസികളുടെയും 13 മുതല്‍ 29 വരെയുള്ളവ ഹിന്ദു വിശ്വാസികളുടെയും 30 മുതല്‍ 34 വരെയുള്ളവ ജെയ്ന്‍ മത വിശ്വാസികളുടെയുമാണ്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായാണ് ഇവ ഉപയോഗിക്കുന്നത്.
എല്ലോറ ഗുഹകളിലെ ഏക പ്രാര്‍ഥനാ മുറിയാണ് വിശ്വകര്‍മ്മ ഗുഹ എന്ന പേരില്‍ അറിയപ്പെടുന്നത്. 15 അടി നീളമുള്ള ശ്രീ ബുദ്ധന്റെ പ്രതിമയാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. സംസാരിച്ചുകൊണ്ടിരിക്കുന്ന രൂപത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC:QuartierLatin1968

എല്ലോറയിലെ കൈലാസ ക്ഷേത്രം

എല്ലോറയിലെ കൈലാസ ക്ഷേത്രം

എല്ലോറയിലെ ഏറ്റവും മഹത്തായ നിര്‍മ്മിതി ഏതാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേയുള്ളു. അത് കൈലാസ ക്ഷേത്രമാണ്. ഭീമീകാരനായ ഒറ്റക്കല്ലില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലിയ കല്‍സൃഷ്ടിയായും കണക്കാക്കപ്പെടുന്നു.

PC:Ganesh.Subramaniam85

മുകളില്‍ നിന്നു താഴേക്കുള്ള നിര്‍മ്മാണം

മുകളില്‍ നിന്നു താഴേക്കുള്ള നിര്‍മ്മാണം

സാധാരണ ഗതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താഴെ ഭാഗത്തു നിന്നും തുടങ്ങുകയാണ് പതിവ്. എന്നാല്‍ ഇവിടെ വളരെ വ്യത്യസ്തമായ രീതിയില്‍ മുകളില്‍ നിന്നും താഴേക്കാണ് നിര്‍മ്മാണം നടന്നത്. മറാത്തിയില്‍ ഇതിനു പിന്നിടെ ഒരു കഥയും പറയുന്നുണ്ട്. ഒരിക്കല്‍ ഒരു നാട്ടുരാജാവ് കലശലായ രോകത്തെ തുടര്‍ന്ന് കിടപ്പിലായത്രെ. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രാജാവിന്റെ അസുഖം ഭേദമാക്കാനായില്ല. ദുഖിതയായ രാജ്ഞി ഗ്രീഷ്‌ണേസ്വരാ ശിവനോട് പ്രാര്‍ഥിക്കുകയും അസുഖം ഭേദമായാല്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കാമെന്നു വാക്കു നല്കുകയും ചെയ്തു. മാത്രമല്ല, ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ അതിന്റെ മുകള്‍ഭാഗം കാണുന്നതുവരെ ഉപവാസം എടുക്കുമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് രാജാവിന്റെ അസുഖം ഭേദമാവുകയും അദ്ദേഹം ക്ഷേത്ര നിര്‍മ്മാണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ക്ഷേത്രനിര്‍മ്മാണത്തിനെത്തിയവര്‍ പറഞ്ഞത് ക്ഷേത്രത്തിന്റെ ശിക്കാര അഥവ മുകള്‍ഭാഗം പൂര്‍ത്തിയാകണമെഹ്കില്‍ മാസങ്ങള്‍ എടുക്കും എന്നാണ്. അതുവരെ രാജ്ഞിക്ക് ഉപവാസമിരിക്കാന്‍ സാധിക്കില്ല എന്നാണ്. എന്നാല്‍ കോകസ എന്ന പണിക്കാരന്‍ പറഞ്ഞത് താന്‍ ഒരാഴ്ചയ്ക്കുള്ളില്‍ ക്ഷേത്രത്തിന്റെ മുകള്‍ഭാഗം കാണുന്ന രീതിയില്‍ നിര്‍മ്മിക്കാം എന്നാണ്. അങ്ങനെയാണത്രെ ക്ഷേത്രം മുകളില്‍ നിന്നും നിര്‍മ്മിച്ചത് എന്നാണ് പറയപ്പെടുന്നത്.

എല്ലോറ സന്ദര്‍ശിക്കാന്‍

എല്ലോറ സന്ദര്‍ശിക്കാന്‍

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് എല്ലോറ സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. ഈ സമയത്ത് എല്ലാംകൊണ്ടും ഇവിടുത്തെ കാലാവസ്ഥ ഏറെ അനുയോജ്യമായിരിക്കും. മഴക്കാലത്ത് ഇവിടം സന്ദര്‍ശിക്കാമെങ്കിലും പോകാനും വരാനും ബുദ്ധിമുട്ട് അനുഭവപ്പെടും.

PC:Arun Shetty

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മുംബൈയില്‍ നിന്നും എല്ലോറയിലേക്ക് 330 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുവാനുണ്ട്. ഏകദേശം ആറുമണിക്കൂര്‍ സമയമെടുക്കും ഇവിടെയെത്താന്‍.
ഔറംഗാബാദില്‍ നിനനും ഡെല്‍റ്റാബാദ് കോട്ടയിലേക്ക് പോകുന്ന വഴിയിലാണ് എല്ലോറയുള്ളത്. ഡെല്‍റ്റാബാദില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് ഈ ഗുഹ
ഔറംഗബാദ് റെയില്‍വേ സ്റ്റേഷനാണ് എല്ലോറയ്ക്കടുത്തുള്ളത്. സ്‌റ്റേഷനില്‍ നിന്നും 45 മിനിറ്റുകൊണ്ട് എല്ലോറയിലെത്താം.

50 രൂപയിലെ ചരിത്ര സ്മാരകം

50 രൂപയിലെ ചരിത്ര സ്മാരകം

പുതിയ സീരിസിലെ 50 രൂപ നോട്ടിലും ഒരു ചരിത്ര സ്ഥാനമുണ്ട്. പുതിയ കറന്‍സിയില്‍ കാണുന്ന ചിത്രം ഹംപിയിലെ കല്‍രഥത്തിന്റേതാണ്. നിര്‍മ്മാണ രീതികൊണ്ടും ഭംഗി കൊണ്ടും ഏവരെയും ആകര്‍ഷിക്കുന്ന ഈ രഥം കാണാനായി ഒട്ടേറെപ്പേര്‍ എത്താറുണ്ട്. കര്‍ണ്ണാടക ടൂറിസത്തിന്റെ മുഖമുദ്രയാണ് അപൂര്‍വ്വ നിര്‍മ്മിതിയായ ഈ കല്‍മണ്ഡപം. രാജ്യത്തെ പ്രശസ്തമായ മൂന്നു കല്‍മണ്ഡപങ്ങങ്ങളില്‍ ഒന്നായ ഈ നിര്‍മ്മിതിയാണ് പുതിയ 50 രൂപയുടെ കറന്‍സിയില്‍ കാണുവാന്‍ സാധിക്കുന്നത്. കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിലെയും മഹാബലേശ്വറിലെയുമാണ് മറ്റ് രണ്ട് കല്‍രഥങ്ങളും

കാഞ്ചൻജംഗയെ മാറ്റി ഇടംപിടിച്ച പടവ് കിണർ

കാഞ്ചൻജംഗയെ മാറ്റി ഇടംപിടിച്ച പടവ് കിണർ

പഴയ നൂറു രൂപ കറൻസിയിൽ ഉണ്ടായിരുന്നത് കാഞ്ചൻജംഗ കൊടുമുടിയുടെ ചിത്രമായിരുന്നു. എന്നാൽ മാസങ്ങൾക്കു മുൻപ് ഇറങ്ങിയ 100 രൂപയുടെ പുതിയ കറൻസിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് റാണി കി വാവ് എന്ന പടവു കിണറാണ്. ഭർത്താവിനോടുള്ള സ്നോഹ സ്മാരകമായി ഭാര്യ നിർമ്മിച്ച ഒരത്ഭുത നിർമ്മിതിയാണ് റാണി കി വാവ് എന്ന പടവ് കിണർ.

ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായാണ് ഇതുള്ളത്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ 2014 ലാണ് റാണി കി വാവ് ഇടംപിടിക്കുന്നത്. പിന്നീട് 201 6 ൽ ഇവിടം രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകങ്ങളുടെ പട്ടികയിലും ഇടംനേടിയിരുന്നു. സോളങ്കി രാജവംശത്തിന്റെ നിർമ്മിതിയായ ഇത് കാണാൻ ഇതിലധികം കാരണങ്ങളൊന്നും വേണ്ട.

GoT നമ്മുടെ രാജ്യത്ത് ചിത്രീകരിച്ചാൽ എങ്ങനെയുണ്ടാവും? ക്വാർതിനും അസൂർ ഐലന്റിനും പകരം വയ്ക്കാൻ സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ടോ?!!GoT നമ്മുടെ രാജ്യത്ത് ചിത്രീകരിച്ചാൽ എങ്ങനെയുണ്ടാവും? ക്വാർതിനും അസൂർ ഐലന്റിനും പകരം വയ്ക്കാൻ സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ടോ?!!

അഹമ്മദാബാദും പത്താനുമല്ല..തിളങ്ങുന്ന ഇന്ത്യയിലെ കാഴ്ചകൾ ഇതാ!!അഹമ്മദാബാദും പത്താനുമല്ല..തിളങ്ങുന്ന ഇന്ത്യയിലെ കാഴ്ചകൾ ഇതാ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X