Search
  • Follow NativePlanet
Share
» » എത്രപോയാലും മതിവരാത്ത ഗോവയിലെ ബീച്ചുകള്‍

എത്രപോയാലും മതിവരാത്ത ഗോവയിലെ ബീച്ചുകള്‍

By Maneesh

നീണ്ടുകിടക്കുന്ന കടല്‍തീരത്തെ വൈവിധ്യമാര്‍ന്ന ബീച്ചുകള്‍ ഗോവയുടെ മാത്രം പ്രത്യേകതയാണ്. ഗോവയിലെ ബീച്ചുകളില്‍ ഒരു പ്രാവിശ്യം പോയാല്‍ മതി പിന്നെ ആ ബീച്ചുകള്‍ വീണ്ടും വീണ്ടും നിങ്ങളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ മനോഭാവം അഭിരുചി എന്നിവയനുസരിച്ച് തെരഞ്ഞെടുക്കാന്‍ ഗോവയില്‍ നിരവധി ബീച്ചുകളുണ്ട്.

എത്രപോയാലും മതിവരാത്ത ഗോവയിലെ ബീച്ചുകളിലേക്ക് നമുക്കൊന്ന് യാത്ര പോകാം. ആഢംബരങ്ങള്‍ നിറഞ്ഞ റിസോര്‍ട്ടില്‍ മുതല്‍ ചെറിയ ടെന്‍ഡുകളില്‍ വരെ ഗോവയില്‍ നിങ്ങള്‍ക്ക് താമസിക്കാം. ഫോട്ടോഗ്രാഫിയോ, വാട്ടര്‍സ്‌പോര്‍ട്‌സോ, വ്യത്യസ്ത രുചികളോ സ്‌കൂബാ ഡൈവിംഗോ തുടങ്ങി ഏത് ആഗ്രഹവും നിറവേറാന്‍ ഗോവയില്‍ പോയാല്‍ മതി.

അരാംമ്പോള്‍ - വീണ്ടും വീണ്ടും പുതുമകൾ

അരാംമ്പോള്‍ - വീണ്ടും വീണ്ടും പുതുമകൾ

ഗോവ ഡബോലിം എയര്‍പോര്‍ട്ടില്‍ നിന്നും ഏകദേശം ആറ് മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ അരാംബോള്‍ ബീച്ചിലെത്താം. ഗോവയുടെ വടക്കുഭാഗത്തായാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ ബീച്ച് സ്ഥിതിചെയ്യുന്നത്. ഗോവയിലെ മറ്റുള്ള ബീച്ചുകളില്‍ നിന്നും വ്യത്യാസപ്പെട്ട് കിടക്കുന്ന ഒരു ബീച്ചാണിത്. ശുദ്ധമായ വെള്ളവും വായുവുമാണ് ഇവിടത്തെ പ്രത്യേകത. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റും കാണുന്ന മണ്‍കുടിലുകളില്‍ നിന്നുമാണ് അവശ്യസാധനങ്ങള്‍ ലഭിക്കുക. അഞ്ജുന, മാപുസ ബീച്ചുകളുടെ പരിസരത്തായാണ് അരാംബോള്‍ ബീച്ചിന്റെ സ്ഥാനം. മണി സ്റ്റോണ്‍ എന്ന പേരില്‍ പ്രസിദ്ധമായ ഒരു പ്രതിമ ഇവിടെ കാണാം. കൂടുതൽ വായിക്കാം

മാൺഡ്രം - വീണ്ടും വീണ്ടും ഹണിമൂൺ

മാൺഡ്രം - വീണ്ടും വീണ്ടും ഹണിമൂൺ

ബഹളങ്ങളും ആഘോഷങ്ങളും മാത്രമാണ് ഗോവ തന്റെ സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. അതിശയിപ്പിക്കുന്ന പ്രശാന്തതയും സ്വകാര്യതയും പ്രദാനം ചെയ്യുന്ന ഗോവന്‍ ബീച്ചാണ് മാണ്‍ഡ്രം. കാമുകിയേയോ ഭാര്യയേയോ കൂട്ടി വരാൻ പറ്റിയ സ്ഥലമാണ് ഇത്. നിങ്ങളുടെ സ്വഛന്ദതയെ കളങ്കപ്പെടുത്തുന്ന ഒന്നും ഇവിടെ ഇല്ല. കൂടുതൽ വായിക്കാം

 വഗത്തോർ - വീണ്ടും വീണ്ടും ആഘോഷം

വഗത്തോർ - വീണ്ടും വീണ്ടും ആഘോഷം

ഗോവയെന്ന ആഘോഷത്തിന്റെ ഭാഗമായ മനോഹരമായ ഒരു കടല്‍ത്തീരമാണ് വാഗത്തോര്‍ ബീച്ച്. പോര്‍ട്ടുഗീസ് ശൈലിയില്‍ നിര്‍മിച്ച പാതയിലൂടെ കൂറ്റന്‍ ബംഗ്ലാവുകള്‍ക്കിടയിലൂടെ മാപുസയില്‍ നിന്നും വളരെ വേഗം ചെന്നെത്താവുന്ന ഒരു ബീച്ചാണിത്. മനോഹരമായ ഈ ബീച്ചില്‍ അധികം ബഹളങ്ങളുണ്ടാകാറില്ല. അഞ്ജുന ബീച്ചിലേക്ക് നടക്കാവുന്ന ദൂരം മാത്രമേ ഇവിടെ നിന്നുള്ളൂ. കൂടുതൽ വായിക്കാം

മോജ്രിം - വീണ്ടും വീണ്ടും ഗോവയെ അറിയാം

മോജ്രിം - വീണ്ടും വീണ്ടും ഗോവയെ അറിയാം

ഗോവയുടെ വടക്കുഭാഗത്തുള്ള തീരപ്രദേശത്ത് അറബിക്കടലിന്റെ മനോഹാരിത മുഴുവനും ഒപ്പിയെടുക്കാവുന്ന ഒരു ബീച്ചാണ് മോജ്രിം. ചപോറ നദിയുടെ സമീപത്തുകൂടിയാണിത്. രുചികരമായ കടല്‍വിഭവങ്ങളും നാളികേരവുമാണ് മോജ്രിമിന്റെ പ്രശസ്തിക്ക് കാരണം. സായാഹ്നങ്ങള്‍ ചെലവഴിക്കാനായി നിരവധി ആളുകള്‍ ഇവിയെത്തിച്ചേരുന്നു. കൂടുതൽ വായിക്കാം

അഞ്ജുന- വീണ്ടും വീണ്ടും ആഢംബരം

അഞ്ജുന- വീണ്ടും വീണ്ടും ആഢംബരം

മനോഹരമായ ഈ ബീച്ചില്‍ ഒരു സായന്തനം ആസ്വദിച്ചില്ലെങ്കില്‍ ഗോവന്‍ യാത്രയില്‍ അതൊരു നഷ്ടമായിരിക്കും. സഞ്ചാരികളുടെ സ്വര്‍ഗമെന്നു വിളിക്കപ്പെടുന്ന ഗോവന്‍ ബീച്ചിന്റെ സകല മനോഹാരിതയുമുള്ള അഞ്ജുന ബീച്ചിലെ മനോഹരമായി നിര്‍മിക്കപ്പെട്ട കുടിലുകളിലൂടെ സിഗ്നേച്ചര്‍ കോക്‌ടെയിലുമായി ഒരു സായന്തനം ആരാണ് ഇഷ്ടപ്പെടാത്തത്. ഇത്തരം കര്‍ലീസിലിരുന്നുകൊണ്ട് ജോലിചെയ്യുകയും ഒപ്പം അവധിക്കാലം ആസ്വദിക്കുകയുമാവാം. കൂടുതൽ വായിക്കാം

കലാന്‍ഗുട്ട് - വീണ്ടും വീണ്ടും വാട്ടർസ്പോർട്ട്

കലാന്‍ഗുട്ട് - വീണ്ടും വീണ്ടും വാട്ടർസ്പോർട്ട്

സന്ദര്‍ശകര്‍ക്കായി വാട്ടര്‍സ്‌പോര്‍ട്‌സ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ഗോവയിലെ ഒരു ബീച്ചാണ് കലാ‌ൻഗുട്ട്. സാഹസിക വിനോദങ്ങളായ ബനാനാ റൈഡ്, വിന്‍ഡ് സര്‍ഫിംഗ്, പാരാ സൈലിംഗ്, വാട്ടര്‍ സ്‌കൂട്ടര്‍ റൈഡ് തുടങ്ങിയവയാണ് കലാന്‍ഗുട്ട് ബീച്ചിലെ പ്രധാനപ്പെട്ട വാട്ടര്‍ സ്‌പോര്‍ട്‌സ് അഭ്യാസങ്ങള്‍. കൂടുതൽ വായിക്കാം

വാർക്ക - വീണ്ടും വീണ്ടും ഫോട്ടോയെടുക്കാം

വാർക്ക - വീണ്ടും വീണ്ടും ഫോട്ടോയെടുക്കാം

മനോഹരമായ ഒരുപിടി ബീച്ചുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് തെക്കന്‍ ഗോവ. എന്നാല്‍ പേരുകേട്ട ബീച്ചുകളെക്കാള്‍ മനോഹരമായ കാഴ്ചകള്‍ തരുന്ന കടല്‍ത്തീരങ്ങളുമുണ്ട് ഗോവയില്‍. അവയില്‍ പ്രധാനിയാണ് വാര്‍ക ബീച്ച്. പനകള്‍ നിറഞ്ഞ് മനോഹരമായ വെളളമണല്‍ വിരിച്ച വാര്‍ക ബീച്ച് സുന്ദരമായ ഒര കടല്‍ക്കാഴ്ച നല്‍കും സഞ്ചാരികള്‍ക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടുതൽ വായിക്കാം

ബാഗ - വീണ്ടും വീണ്ടും വ്യത്യസ്ത രുചികൾ

ബാഗ - വീണ്ടും വീണ്ടും വ്യത്യസ്ത രുചികൾ

ബാഗ ബീച്ചില്‍ കിട്ടുന്ന മനോഹരമായ ഡിന്നറും ബേക്കറി ഐറ്റംസും ഒപ്പം ചോക്കലേറ്റ് ബാഫര്‍ ബിസ്‌ക്കറ്റും നിരവധി യാത്രികരെ ആകര്‍ഷിക്കുന്നു. ബാഗ ബീച്ചിലെ കരോക്കെ രാത്രികള്‍ ഏറെ പ്രശസ്തമാണ്. സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ള മിക്കവാറും എല്ലാ കുടിലുകളും കരോക്കെ ആസ്വദിക്കാന്‍ പാകത്തിനുള്ളതാണ്. തുണിത്തരങ്ങളും മറ്റ് ആക്‌സസറികളും ഷോപ്പിംഗ് ചെയ്യുന്നവരുടെ എണ്ണവും ഇവിടെ കൂടുതലാണെങ്കിലും കടുത്ത വിലപേശലുകള്‍ പതിവില്ല. കൂടുതൽ വായിക്കാം

ബോഗ്മാലോ - വീണ്ടും വീണ്ടും സ്കൂബ ഡൈവിംഗ്

ബോഗ്മാലോ - വീണ്ടും വീണ്ടും സ്കൂബ ഡൈവിംഗ്

സ്‌കൂബ ഡൈംവിഗ് ആണ് ബോഗ്മാലോ ബീച്ചിലെ പ്രധാനപ്പെട്ട ആകര്‍ഷണം. ഇവിടെ വിദേശികളും സ്വദേശികളുമടക്കം നിരവധി സഞ്ചാരികളെത്തുന്നു. ഇന്ത്യയിലെ പടിഞ്ഞാറന്‍ തീരത്തെ ആദ്യത്തെ ഡൈംവിഗ് സെന്റര്‍ കൂടിയാണിത്. ഇന്ത്യന്‍ നേവിയുടെയും അതിന്റെ ചരിത്രവും വിവരിക്കുന്ന നേവല്‍ ഏവിയേഷന്‍ മ്യൂസിയം ബോഗ്മാലോ ബീച്ചില്‍ നിന്നും വളരെ അടുത്താണ്. കൂടുതൽ വായിക്കാം

ഉട്ടോര്‍ദ - വീണ്ടും വീണ്ടും കടലിൽ കുളിക്കാം

ഉട്ടോര്‍ദ - വീണ്ടും വീണ്ടും കടലിൽ കുളിക്കാം

സ്വര്‍ണമണല്‍ വിരിച്ച ഉട്ടോര്‍ദ കടല്‍ത്തീരം വളരെ വൃത്തിയുള്ളതും മനോഹരവുമാണ്. ലോകപ്രശസ്തമായ ഗോവന്‍ ബീച്ചായ കോള്‍വയ്ക്ക് സമീപത്താണ് ഉട്ടോര്‍ദ ബീച്ച്. ലൈഫ്ഗാര്‍ഡുമാര്‍ കാവല്‍ നില്‍ക്കുന്ന ഉട്ടോര്‍ദയില്‍ ധൈര്യമായി കടലില്‍ ഇറങ്ങി കുളിക്കാമെന്ന സൗകര്യവുമുണ്ട്. കൂടുതൽ വായിക്കാം

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ഗോവയിലെ ബീച്ചിൽ നിന്ന്

Photo Courtesy: Roycin D'souza

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ഗോവയിലെ ബീച്ചിൽ നിന്ന്

Photo Courtesy: Roycin D'souza

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ഗോവയിലെ ബീച്ചിൽ നിന്ന്
Photo Courtesy:Meredith P.

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ഗോവയിലെ ബീച്ചിൽ നിന്ന്
Photo Courtesy:Meredith P.

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ഗോവയിലെ ബീച്ചിൽ നിന്ന്
Photo Courtesy:mooklateer

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ഗോവയിലെ ബീച്ചിൽ നിന്ന്
Photo Courtesy:mooklateer

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ഗോവയിലെ ബീച്ചിൽ നിന്ന്
Photo Courtesy: Saad Faruque

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ഗോവയിലെ ബീച്ചിൽ നിന്ന്
Photo Courtesy: Saad Faruque

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ഗോവയിലെ ബീച്ചിൽ നിന്ന്
Photo Courtesy: Saad Faruque

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ഗോവയിലെ ബീച്ചിൽ നിന്ന്
Photo Courtesy: Saad Faruque

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ഗോവയിലെ ബീച്ചിൽ നിന്ന്
Photo Courtesy: Saad Faruque

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X