പക്ഷി നിരീക്ഷകരുടെ സ്വര്‍ഗ്ഗങ്ങളിലൊന്നാണ് കേരളം. മലകളും കാടുകളും കുന്നുകളും പുഴകളും ഒക്കെയുള്ള ഇവിടുത്തെ ഭൂപ്രകൃതി ഏറ്റവും അധികം ആകർഷിക്കുക പക്ഷികളെയാണ്. അതുകൊണ്ടുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ദേശാടന പക്ഷികളുൾപ്പെടെയുള്ളവയെ സ്വീകരിക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്. കടലുണ്ടി പക്ഷി സങ്കേതം മുതൽ മംഗളവനവും കുമരകം പക്ഷി സങ്കേതവും മുണ്ടേരിക്കടവും തട്ടേക്കാടും ഒക്കെ പക്ഷികൾക്കു മാത്രമല്ല, പക്ഷി നിരീക്ഷകർക്കും ഇഷ്ടപ്പെട്ട സ്ഥലം കൂടിയാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഒൻപത് പക്ഷി സങ്കേതങ്ങളെ അറിയാം...
അരിപ്പൽ പക്ഷി സങ്കേതം
കടലുണ്ടി പക്ഷി സങ്കേതം
മലബാര്‍ മലമുഴക്കി വേഴാമ്പലുകള്‍,മരംകൊത്തികള്‍,ബ്രാഹ്മണ തത്തകള്‍, നീലപൊന്‍മാന്‍ തുടങ്ങിയവയാണ് ഇവിടെ എത്തുന്ന പക്ഷി പ്രമുഖർ.
കടലുണ്ടിയിൽ നിന്നും ബോട്ടിലൂടെ, തുരുത്തുകൾക്കിടയിലൂടെയുള്ള യാത്രയും പക്ഷികളുടെ സാന്നിധ്യവുമാണ് ഇവിടം പക്ഷി നിരീക്ഷകരുടെ സ്വർഗ്ഗമാക്കുന്നത്.
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടെ കൂടുതൽ പക്ഷികളെ കാണാൻ സാധിക്കുക.
ബേപ്പൂരിൽ നിന്നും ഏഴു കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്
നവംബർ മുതൽ ജൂൺ വരെയുള്ള സമയങ്ങളിലാണ് ഇവിടെ കൂടുതലും ദേശാടന പക്ഷികൾ എത്തുന്നത്.
പെനിന്‍സുലര്‍ ബേ ഔള്‍, മലബാര്‍ ഗ്രേഹോണ്‍ ബില്‍, റോസ് ബില്ഡ് റോളര്‍, ക്രിംസണ്‍ ത്രോട്ടഡ് ബാര്‍ബര്‍, ക്രെസ്‌റ്റെഡ് സെര്‍പെന്റ് ഈഗ്ള്‍, ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ ബില്‍, ഫെയറി ബ്ലൂ ബേഡ് തുടങ്ങി 330 ൽ അധികം തരത്തിലുള്ള പക്ഷികൾ ഇവിടെയുണ്ടെന്നാണ് കണക്ക്,
പക്ഷികളെ നിരീക്ഷിക്കുവാൻ താല്പര്യമുള്ളവർക്ക് രാവിലെ ആറു മണി മുതൽ വൈകിട്ട് നാലുമണി വരെ ഇവിടെ പഠനം നടത്താൻ അനുമതിയുണ്ട്.
കൊച്ചിയില്‍ നിന്ന് 60 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം. കൊച്ചിയില്‍ നിന്ന് കോതമംഗലം വഴി തട്ടേക്കാട് എത്തിച്ചേരം. കോതമംഗലത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെയായാണ് തട്ടേക്കാട് സ്ഥിതി ചെയ്യുന്നത്.
കുമരകം പക്ഷി സങ്കേതം
ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് ഇവിടെ പക്ഷികളെ കാണുവാൻ സാധിക്കുക. കൊറ്റി, ഇരണ്ട, നീര്‍ക്കാക്ക, ഞാറ, മില്ലിക്കോഴി, വ്യത്യസ്തയിനം പൊന്മാനുകള്‍ തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്ന പക്ഷികൾ.
കോട്ടയത്തു നിന്നും 16 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം
പാലക്കാട് നിന്നും 30 കിലോമീറ്റർ അകലെ ആലത്തൂരിലെ തരൂർ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മയിലുകളുടെ സംരക്ഷണത്തിനായി കേന്ദ്ര-കേരള സർക്കാരുകൾ സംയകുതമായാണ് ഇത് നിർമ്മിച്ചത്. കെ. കെ. നീലകണ്ഠൻ മെമ്മോറിയൽ മയിൽ സാങ്ച്വറി എന്നാണ് ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രത്തിന്റെ യഥാർഥ പേര്.
ഉച്ചകഴിഞ്ഞുള്ള സമയമാണ് ഇവിടെ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.
പക്ഷി പാതാളം, വയനാട്
കർണ്ണാടകയുടെ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഇവിടം ഏറ്റവുമ അധികം പക്ഷി നിരീക്ഷകർ എത്തുന്ന ഒരിടം കൂടിയാണ്. പാറകൾ കൂടി രൂപപ്പെട്ട ഗുഹകളാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ,. ഇതിനുള്ളിലൂടെ അകത്തേയ്ക്കിറങ്ങുന്നതാണ് പക്ഷിപാതാളം ട്രക്കിങ്ങിന്റെ ഏറ്റവും വലിയ ആകർഷണം.
പാതിരാമണൽ
മംഗളവനം
പോര്‍ച്ചുഗീസ് ഭാഷയില്‍ കണ്ടല്‍ എന്നാണ് മംഗള്‍ എന്ന വാക്കിന്റെ അര്‍ഥം. പേരു സൂചിപ്പിക്കും പോലെ ഒരു കണ്ടല്‍ക്കാടു തന്നെയാണിവിടം. ഏഴു ഏക്കറോളം വിസ്തൃതിയുള്ള ഈ വനപ്രദേശത്തിന്റെ മുക്കാല്‍ ഭാഗവും പനച്ചിക്കണ്ടല്‍, ചുള്ളിക്കണ്ടല്‍ തുടങ്ങി വിവിധ തരത്തിലുള്ള കണ്ടലുകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
നഗരമധ്യത്തിൽ കണ്ടൽക്കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഏക പക്ഷിസങ്കേതമാണ് മംഗളവനം. വളരെ ആകസ്മികമായാണ് മംഗളവനം പക്ഷിസങ്കേതം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ പക്ഷി നിരീക്ഷകനും സലിം അലി പക്ഷി നിരീക്ഷണത്തിനിടെ ഹിമാലയത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പക്ഷിയെ മംഗളവനത്തില്‍ കാണുകയുണ്ടായി. ഹിമാലയം കടന്നത്തിയ ഈ പക്ഷിയെക്കുറിച്ചു പിന്നീട് നടത്തിയ പഠനങ്ങളില്‍ ദേശാടന പക്ഷികളുള്‍പ്പെടെ നിരവധി പക്ഷികളുടെ താവളമാണ് മംഗളവനമെന്നു അദ്ദേഹം കണ്ടെത്തി. ദേശാടന പക്ഷികളടക്കം 72 ഇനങ്ങളിലുള്ള പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.



Click it and Unblock the Notifications















