» »തമിഴ്മണമുള്ള കുന്നുകളിലൂടെയൊരു യാത്ര

തമിഴ്മണമുള്ള കുന്നുകളിലൂടെയൊരു യാത്ര

Written By: Elizabath

തമിഴ്‌നാട്ടിലെ കുന്നുകളും മലകളും മലയാളികള്‍ക്ക് എന്നുമൊരു കൗതുകമാണ്. അതുകൊണ്ടു മാത്രമാണ് യേര്‍ക്കാടും ഊട്ടിയും കൂനൂരുമൊക്കെ ഇന്നും മലയാളികളുടെ യാത്രാ ലിസ്റ്റില്‍ നിറഞ്ഞു നില്‍ക്കുന്നത്.
യേലാഗിരി, യേര്‍ക്കാട്, കൂനൂര്‍, ഊട്ടി, കെട്ടി, കോത്താഗിരി, ടോപ്സ്ലിപ്, കൊടൈക്കനാല്‍, മാഞ്ചോലൈ എന്നിവയാണ് തമിഴ്‌നാട്ടിലെ പ്രധാന ഹില്‍സ്റ്റേഷനുകള്‍.

 യേലാഗിരി

യേലാഗിരി

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന യേലാഗിരി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷുകാരുടെ സുഖവാസ കേന്ദ്രങ്ങളിലൊന്നായിരുന്ന ഇവിടെ അതിന്റെ ശേഷിപ്പുകള്‍ കാണാന്‍ സാധിക്കും.

PC: mckaysavage

യേലാഗിരി-യേര്‍ക്കാട്

യേലാഗിരി-യേര്‍ക്കാട്

യേലാഗിരിയില്‍ നിന്നും 144 കിലോമീറ്റര്‍ അകലെയാണ് യേര്‍ക്കാട് സ്ഥിതി ചെയ്യുന്നത്. നാലു മണിക്കൂര്‍ യാത്ര ചെയ്താല്‍ മാത്രമേ യേര്‍ക്കാട് എത്താന്‍ സാധിക്കൂ.
യേര്‍ക്കാട്-പപ്പിരെഡിപട്ടി-ചിന്നക്കുപ്പം-തിരുപ്പട്ടൂര്‍ വഴിയാണ് ഏറ്റവും കുറഞ്ഞ ദൂരമുള്ളത്.

യേര്‍ക്കാട്

യേര്‍ക്കാട്

തമിഴ്‌നാട്ടില്‍ പശ്ചിമഘട്ടത്തല്‍ സ്ഥിതി ചെയ്യുന്ന പ്രധാന കുന്നുകളിലൊന്നാണ് യേര്‍ക്കാട്. സമുദ്രനിരപ്പില്‍ നിന്നും 1515 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ കാലാവസ്ഥയാണ് സഞ്ചാരികള ആകര്‍ഷിക്കുന്നത്. പാവങ്ങളുടെ ഊട്ടി എന്നും ഇവിടം അറിയപ്പെടുന്നു. തമിഴ്‌നാട്ടിലെ മറ്റു ഹില്‍ സ്‌റ്റേഷനുകളെ അപേക്ഷിച്ച് ഇവിടെ ചെലവ് കുറവാണ് എന്താണ് കാരണം.

PC: Riju k

യേര്‍ക്കാട്-കൊള്ളിമലൈ

യേര്‍ക്കാട്-കൊള്ളിമലൈ

കൊള്ളിമലൈയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയാണ് കൊള്ളിമെൈലെ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും പ്രധാനമായും 2 വഴികളാണ് കൊള്ളിമലൈക്കുള്ളത്.
സേലം-രസിപുരം-കാരവല്ലി റൂട്ടാണ് ഏറ്റവും എളുപ്പത്തില്‍ പോകാന്‍ സാധിക്കുന്നത്

കൊള്ളി

കൊള്ളി

തമിഴ്‌നാട്ടിലെ നാമക്കലില്‍ സ്ഥിതി ചെയ്യുന്ന കൊള്ളി അവിടുത്തെ പ്രധാന ഹില്‍ സ്റ്റേഷനുകളിലൊന്നാണ്. സമുദ്രനിരപ്പില്‍ നിന്നും ആയിരം മുതല്‍ 1300 മീറ്റര്‍ വരെ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നു.

PC: Karthickbala

കൊള്ളിമലൈ-കോത്താഗിരി

കൊള്ളിമലൈ-കോത്താഗിരി

കൊള്ളിമലൈയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കൊള്ളിമലൈയില്‍ നിന്നും ഇവിടേക്ക് എത്താന്‍ മൂന്ന് വഴികളാണുള്ളത്.ഏറ്റവും എളുപ്പവഴി റസിപുരം-ഈറോഡ്-തിരുപ്പൂര്‍-മേട്ടുപ്പാളയം വഴി കോത്താഗിരിയിലെത്തുന്നതാണ്.

കോത്താഗിരി

കോത്താഗിരി

നീലഗിരി ജില്ലയിലെ ഏറ്റവും വലിയ ഹില്‍സ്‌റ്റേഷനുകളിലൊന്നാണ് കോത്താഗിരി.
കൂനൂരിനോടും ഊട്ടിയോടും താരതമ്യം ചെയ്യുമ്പോള്‍ ചെറുതാണെങ്കിലും ഇവിടുത്തെ മനോഹരമായ അന്തരീക്ഷം ഏറെ ആകര്‍ഷകമാണ്.

PC: Natataek

കോത്തഗിരി-ഊട്ടി

കോത്തഗിരി-ഊട്ടി

കോത്തഗിരിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഊട്ടി സ്ഥിതി ചെയ്യുന്നത്.

ഊട്ടി

ഊട്ടി

തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷവനാണ് ഊട്ടി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്താറുണ്ട്.

ഊട്ടി-കെട്ടി

ഊട്ടി-കെട്ടി

ഊട്ടിയില്‍ നിന്നും അരമണിക്കൂര്‍ മാത്രം അകലെയാണ് കെട്ടി സ്ഥിതി ചെയ്യുന്നത്.

കെട്ടി താഴ്‌വര

കെട്ടി താഴ്‌വര

നീലഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ താഴ്വരയാണ് കെട്ടി താഴ്വര. കമലഹാസന്റെ നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായിട്ടുള്ള ഇവിടം ഇന്ന് തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

PC:Prof. Mohamed Shareef

കെട്ടി-കൂനൂര്‍

കെട്ടി-കൂനൂര്‍

കെട്ടിക്ക് വളരെ അടുത്തായാണ് കൂനൂര്‍ സ്ഥിതി ചെയ്യുന്നത്. വെറും അരമണിക്കൂര്‍ യാത്ര മാത്രമേ ഇവിടേക്കുള്ളു.

കൂനൂര്‍

കൂനൂര്‍

ചെറുപ്പകാല ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവരുന്ന ഒരിടമാണ് കൂനൂര്‍.
ലോകത്തിലെ ഏറ്റവും പ്രശസ്ത വേനല്‍ക്കാല ഇടത്തിനു സമീപം സ്ഥിതി ചെയ്യുന്ന കൂനൂര്‍ ഈയടുത്താണ് സഞ്ചാരികളുടെ ലിസ്റ്റില്‍ ഇടം നേടിയത്. സമുദ്രനിരപ്പില്‍ നിന്നും 1840 മീറ്റര്‍ ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്.
PC: Shijan Kaakkara

കൂനൂര്‍-ടോപ് സ്ലിപ്

കൂനൂര്‍-ടോപ് സ്ലിപ്

കൂനൂരില്‍ നിന്നും 5 മണിക്കൂര്‍ യാത്ര ചെയ്തുവേണം ടോപ്സ്ലിപ്പിലെത്താന്‍. ഏകദേശം 174 കിലോമീറ്റര്‍ ദൂരമാണുള്ളത്. എന്നോര്‍-സുല്‍ത്താന്‍പേട്ട്-പൊള്ളാച്ചി വഴിയും കോയമ്പത്തൂര്‍-പൊള്ളാച്ചി വഴിയും ഇവിടെ എത്തിച്ചേരാം.

ടോപ്സ്ലിപ്പ്

ടോപ്സ്ലിപ്പ്

പൊള്ളാച്ചിക്ക് സമീപം സ്ഥിതി ചെയ്യുന്ന അതിമനോഹരമായ സ്ഥലമാണ് ടോപ്സ്ലിപ്പ്. കാടുകളും നദികളും ക്ഷേത്രങ്ങളുമൊക്കെയുള്ള അതിമനോഹരമായ സ്ഥലമാണിത്.

ടോപ്സ്ലിപ്-കൊടൈക്കനാല്‍

ടോപ്സ്ലിപ്-കൊടൈക്കനാല്‍

ടോപ് സ്ലിപ്പില്‍ നിന്ന് അണ്ണാമലൈ-പളനി വഴിയും ഉദുമല്‍പേട്ട്-പളനി വഴിയും കൊടൈക്കനാലില്‍ എത്താം. ഈ യാത്രയ്ക്ക് ഏകദേശം 4 മണിക്കൂര്‍ സമയമാണ് എടുക്കുക.

കൊടൈക്കനാല്‍

കൊടൈക്കനാല്‍

പശ്ചിമഘട്ടത്തില്‍ പളനി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന കൊടൈക്കനാല്‍ തമിഴ്‌നാട്ടിലെ മറ്റൊരു മനോഹര ഹില്‍സ്‌റ്റേഷനാണ്. മലനിരകളുടെ റാണി എന്നാണ് ഇവിടം അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്.

കൊടൈക്കനാല്‍-മാഞ്ചോലൈ

കൊടൈക്കനാല്‍-മാഞ്ചോലൈ

കൊടൈക്കനാലില്‍ നിന്നും മാഞ്ചോലൈക്ക് 297 കിലോമീറ്ററാണ് ദൂരം.

മാഞ്ചോലൈ

മാഞ്ചോലൈ

തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ മാഞ്ചോലൈ സമുദ്രനിരപ്പില്‍ നിന്നും 1162 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരിടമാണ്. പ്രകൃതിഭംഗിക്ക് പേരുകേട്ട ഇവിടെ അതിശാന്തമായ അന്തരീക്ഷമാണുള്ളത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...