» »കേരളത്തിലെ തളി പ്രശസ്തമായ ക്ഷേത്രങ്ങള്‍

കേരളത്തിലെ തളി പ്രശസ്തമായ ക്ഷേത്രങ്ങള്‍

Written By: Elizabath

തളി ക്ഷേത്രങ്ങള്‍ എന്നു കേള്‍ക്കാത്തവരുണ്ടാവില്ല. എന്നാല്‍ എന്താണ് തളി എന്നു ചോദിച്ചാല്‍ ഉത്തരം അറിയുന്നവര്‍ ചുരുക്കമായിരിക്കും.. കരിങ്കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ ക്ഷേത്രങ്ങളെയും നമ്പൂതിരി-ബ്രഹ്മണ പ്രതാപകാലത്തെ സവര്‍ണ്ണ ക്ഷേത്രങ്ങളെയുമാണ് തളി എന്നു പറയുന്നത്. മിക്ക തളിക്ഷേത്രങ്ങളും ശിവക്ഷേത്രങ്ങളായിരിക്കും...
കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്ന നാലു തളിക്ഷേത്രങ്ങളാണ് കോഴിക്കോട് തളി ശിവക്ഷേത്രം,കടുത്തുരുത്തി തളി മഹാദേവ ക്ഷേത്രം, കീഴ്ത്തള്ളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂര്‍, കോട്ടയം തളിക്കോട്ട മഹാദേവ ക്ഷേത്രം എന്നിവ.
കേരളത്തിലെ പ്രശസ്ത തളിക്ഷേത്രങ്ങളുടെ വിശേഷങ്ങള്‍...

കടുത്തുരുത്തി തളി മഹാദേവ ക്ഷേത്രം

കടുത്തുരുത്തി തളി മഹാദേവ ക്ഷേത്രം

കോട്ടയം ജില്ലയിലെ വൈക്കത്തിനു സമീപം സ്ഥിതി ചെയ്യുന്ന കടുത്തുരുത്തിയിലാണ് കേരളത്തിലെ തളി ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട കടുത്തുരുത്തി തളി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എറണാകുളം-ഏറ്റുമാനൂര്‍ സംസ്ഥാനപാത കടന്നു പോകുന്നതിന്റെ സമീപത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:RajeshUnuppally

ക്ഷേത്രത്തില്‍

ക്ഷേത്രത്തില്‍

ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തായാണ് വൈക്കത്തപ്പന്റെ ശ്രീകോവിലുള്ളത്. ഇതിന്റെ എതിര്‍വശത്ത് ഏറ്റുമാനൂരപ്പന്റെ ശ്രീകോവിലും കിഴക്കേ മൂലയില്‍ ഭഗവതി പ്രതിഷ്ഠയും കാണാം. ബലിക്കല്ല് ഇവിടെ യഥാര്‍ഥ രൂപത്തിലാണ് കാണുന്നത്. കൂടാതെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായ രണ്ടു നിലകളോടുകൂടിയ ചതുര ശ്രീകോവിലാണ് ഇവിടുത്തേത്.

PC:RajeshUnuppally

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഏറ്റുമാനൂര്‍എറണാകുളം റോഡില്‍ കടുത്തുരുത്തി ജംഗ്ഷനിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 25 കിലോമീറ്റര്‍ അകലെയുള്ള കോട്ടയമാണ് അടുത്തുള്ള പ്രധാന റെയില്‍വേ സ്‌റ്റേഷന്‍.

കോഴിക്കോട് തളി മഹാദേവ ക്ഷേത്രം

കോഴിക്കോട് തളി മഹാദേവ ക്ഷേത്രം

തളിയമ്പലം എന്നറിയപ്പെടുന്ന കോഴിക്കോട് തളി മഹാദേവ ക്ഷേത്രം കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ്. സാമൂതിപ്പാടിന്റെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ഇത് ഏറെ പുരാതനമാണ്. ശിവക്ഷേത്രം കൂടാതെ ശ്രീകൃഷ്ണ ക്ഷേത്രവും ഇവിടെയുണ്ട്. പരശുരാമന്‍ ഇവിടെ ശിവനെ ആരാധിച്ചിരുന്നു എന്നാണ് വിശ്വാസം. പരശുരാമന്‍ സ്ഥാപിച്ച നാലു തളിക്ഷേത്രങ്ങളില്‍ ഒന്നാമതുള്ള ഇവിടുത്തെ ഗണപതിയെ നാറാണത്ത് ഭ്രാന്തന്‍ പ്രതിഷ്ഠിച്ചതാണെന്നും വിശ്വാസമുണ്ട്. രണ്ടുകൊടിമരമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

PC:Choosetocount

രേവതി പട്ടത്താനം

രേവതി പട്ടത്താനം

കോഴിക്കോട് തളി മഹാദേവ ക്ഷേത്രത്തിന്റെ ഐശ്വര്യം നിറഞ്ഞ കാലത്ത് സാമൂതിരി രാജാവിന്റെ അധ്യക്ഷതയില്‍ നടത്തിവന്നിരുന്ന പ്രശസ്തമായ തര്‍ക്കശാസ്ത്ര സദസ്സാണ് രേവതി പട്ടത്താനം എന്നറിയപ്പെടുന്നത്. പതിനെട്ടരക്കവികളുടെ സാന്നിധ്യമാണ് ഇതിനെ പ്രശസ്തമാക്കിയിരുന്ന ഘടകം.

PC:British Library

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലിങ്ക് റോഡ്, കണ്ടംകുളം റോഡ് വഴി സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.

കീഴ്ത്തളി മഹാദേവ ക്ഷേത്രം

കീഴ്ത്തളി മഹാദേവ ക്ഷേത്രം

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിന് സമീപത്താണ് കീഴ്ത്തളി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കീത്തോളി ക്ഷേത്രം എന്ന പേരിലും ഇത് അറിയപ്പെടുന്നു. കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ശിവലിംഗം ഇവിടെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:RajeshUnuppally

തളിക്കോട്ട മഹാദേവ ക്ഷേത്രം

തളിക്കോട്ട മഹാദേവ ക്ഷേത്രം

കോട്ടയം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ തളിക്ഷേത്രമാണ് താഴത്തങ്ങാടിയിലെ തളിക്കോട്ട മഹാദേവക്ഷേത്രം. തെക്കുകൂര്‍ രാജാക്കന്‍മാരുടെ കുലക്ഷേത്രമായിരുന്നു ഇത്. കോട്ടകള്‍ക്കും കൊത്തളങ്ങള്‍ക്കും അകത്തായി അക്കാലത്ത് സ്ഥിതി ചെയ്തതിനാലാണ് ഇവിടം തളിക്കോട്ട എന്നറിയപ്പെട്ടിരുന്നത്.

PC:RajeshUnuppally

ക്ഷേത്രത്തില്‍

ക്ഷേത്രത്തില്‍

ചെമ്പുമേഞ്ഞ രണ്ടുനില ശ്രീകോവിലാണ് ഇവിടുത്തെ പ്രത്യേകത. പടിഞ്ഞാറ് ഭാഗത്തേക്ക് ദര്‍ശനമായിട്ടാണ് ഇവിടുത്തെ ശിവക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ചുവരുകളില്‍ ധാരാളം ചുവര്‍ചിത്രങ്ങള്‍ ഉണ്ടെങ്കിലും അവയൊക്കയും ഇപ്പോള്‍ നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്.

PC:RajeshUnuppally

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോട്ടയം നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി താഴത്തങ്ങാടിക്ക് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...