» »അനുഗ്രഹം നല്കാന്‍ എലിയും...രാജസ്ഥാനിലെ അപൂര്‍വ്വ ക്ഷേത്രങ്ങള്‍

അനുഗ്രഹം നല്കാന്‍ എലിയും...രാജസ്ഥാനിലെ അപൂര്‍വ്വ ക്ഷേത്രങ്ങള്‍

Written By: Elizabath Joseph

രാജസ്ഥാന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ആദ്യം വരിക വലിയ കൊട്ടാരങ്ങളും കോട്ടകളും ആണ്. മഹത്തായ പാരമ്പര്യവും സംസ്‌കാരവും നിറഞ്ഞു നില്‍ക്കുന്ന ഇവിടം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട അധ്യായങ്ങളില്‍ ഒന്നാണ്. എന്നാല്‍ കൊട്ടാരങ്ങളും കോട്ടകളും ഹവേലികളും മാത്രമല്ല രാജസ്ഥാനു സ്വന്തമായുള്ളത്. വ്യത്യസ്തങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും പുലര്‍ത്തുന്ന നിരവധി ക്ഷേത്രങ്ങളും രാജസ്ഥാന്റെ പ്രത്യേകതയാണ്. ദിവസേന ആയിരക്കണക്കിന് വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന രാജസ്ഥാനിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

അംബിക മാതാ മന്ദിര്‍, ഉദയ്പൂര്‍

അംബിക മാതാ മന്ദിര്‍, ഉദയ്പൂര്‍

പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട അംബിക മാതാ മന്ദിര്‍ ഉദയ്പൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 50 കിലോ മീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ദൂര്‍ഗ്ഗാ ദേവിയെയാണ് ഈ ക്ഷേത്രത്തില്‍ അംബിക മാതായായി ആരാധിക്കുന്നത്.
ഹൈന്ദവ വിശ്വാസികളുടെ ഇടയില്‍ അത്ര പ്രശസ്തമല്ലെങ്കിലും സഞ്ചാരികളാണ് ഇവിടുത്തെ പ്രധാന സന്ദര്‍ശകര്‍. അതിമനോഹരമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ അതിശയിപ്പിക്കുന്നതു തന്നെയാണ്.

Pc:Michael Gunther

മേവാറിന്‍രെ ഖജുരാവോ

മേവാറിന്‍രെ ഖജുരാവോ

രാജ്‌സഥാനിലെ മേവാറിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മേവാറിന്‍രെ ഖജുരാവോ എന്നും അറിയപ്പെടുന്നു. ലൈംഗീകതയുമായി ബന്ധപ്പെട്ട നിരവധി ശില്പങ്ങളാണ് ഇവിടെയുള്ളത്. അതിനാലാണ് മേവാറിന്‍രെ ഖജുരാവോ എന്നറിയപ്പെടുന്നത്.

PC:ArnoldBetten

കര്‍നി മാതാ ക്ഷേത്രം

കര്‍നി മാതാ ക്ഷേത്രം

രാജസ്ഥാനിലെ വിചിത്രമായ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഒന്നാണ് കര്‍നിമാതാ ക്ഷേത്രം. രാജ്‌സഥാനിലെ ബിക്കനീര്‍ എന്ന പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ദേശ്‌നോക് എന്ന ഗ്രാമത്തിന്റെ അതിര്‍ത്തിയിലാണ് ഈ ക്ഷേത്രമുള്ളത്. എലികളെ ആരാധിക്കുന്ന ക്ഷേത്രം എന്ന നിലയിലാണ് ഇവിടം പ്രശസ്തമായിട്ടുള്ളത്. ജഗദാംബയുടെ അവതാരമായ കര്‍നി മാതയെയാണ് ഇവിടെ ആരാധിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്.

PC:Jean-Pierre Dalbéra

എലികള്‍ മാത്രമല്ല

എലികള്‍ മാത്രമല്ല

എലികളെയാണ് ഇവിടെ പ്രധാനമായും ആരാധിക്കുന്നത്. അതിനു പിന്നില്‍ പല കഥകളും പ്രചാരത്തിലുണ്ട്. എലിയായി രൂപമെടുത്ത ഇവിടുത്തെ രാജകുമാരന്റെ സന്തതി പരമ്പരകളാണ് ഇവിടുത്തെ എലികളെന്നാണ് വിശ്വാസം. എലികളെക്കൂടാതെ മറ്റു ധാരാളം വിഗ്രഹങ്ങളും പ്രതിഷ്ടകളും ഒക്കെ ഇവിടെ കാണാന്‍ സാധിക്കും.

PC:Jean-Pierre Dalbéra

ബിര്‍ളാ മന്ദിര്‍ ജയ്പൂര്‍

ബിര്‍ളാ മന്ദിര്‍ ജയ്പൂര്‍

ജയ്പൂരിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് അതിമനോഹരമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ബിര്‍ളാ മന്ദിര്‍.മോട്ടി ഡാങ്രി എന്നു പേരായ കുന്നിനു താഴെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ലക്ഷ്മി നാരായണനാണ് സമര്‍പ്പിച്ചിരിക്കുന്നത്.

PC:Arjuncm3

ചുവരുകളിലെ ക്രിസ്തുവും ബുദ്ധനും

ചുവരുകളിലെ ക്രിസ്തുവും ബുദ്ധനും

ഇന്ത്യയില്‍ കാണപ്പെടുന്ന ക്ഷേത്രങ്ങളില്‍ നിന്നു ംവ്യത്യസ്തമായി ആധുനിക രീതിയിലാണ് ബിര്‍ളാ മന്ദിര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് ചുവരുകളില്‍ കൊത്തിയിരിക്കുന്ന ക്രിസ്തുവിന്റെയും ബുദ്ധന്റെയും സോക്രട്ടീസിന്റെയുമൊക്കെ രൂപങ്ങള്‍.

PC:wikipedia

 ഗല്‍താ ധാം

ഗല്‍താ ധാം

ആരവല്ലി പര്‍വ്വത നിരകളുടെ താഴ് വാരത്തില്‍ സ്ഥിതി ചെയ്യുന്ന ഗല്‍താ ധാം ക്ഷേത്രം പ്രകൃതി ഭംഗിക്ക് പേരുകേട്ട സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ഉപക്ഷേത്രങ്ങളുള്ള ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകതയാണ് ഇവിടുത്തെ ഏഴു വിശുദ്ധ തീര്‍ഥ സ്‌നാനങ്ങള്‍. പ്രകൃതി ദത്തമായ ഒരു ഉറവയും ഇവിടെ കാണുവാന്‍ സാധിക്കും. രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടുത്തെ തീര്‍ഥക്കുളങ്ങളില്‍ മുങ്ങി പാപങ്ങളില്‍ നിന്നും മോചനം നേടാനായി വിശ്വാസികള്‍ എത്താറുണ്ട്.

Pc:China Crisis

ബ്രഹ്മാ മന്ദിര്‍

ബ്രഹ്മാ മന്ദിര്‍

ഇന്ത്യയില്‍ അപൂര്‍വ്വമാിയ മാത്രം ഉള്ള ക്ഷേത്രമാണ് ബ്രഹ്മാവിന്റേത്. അത്തരത്തിലുള്ള ഒന്നാണ് രാജസ്ഥാനിലെ പുഷ്‌കറില്‍ സ്ഥിതി ചെയ്യുന്ന ബ്രഹ്മാ മന്ദിര്‍. വിശ്വാമിത്രന്‍ നിര്‍മ്മിച്ചതാണെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പതിനാലാം നൂറ്റാണ്ടില്‍ പുനര്‍നിര്‍മ്മാണത്തിനും വിധേയമായിട്ടുണ്ട്. മാര്‍ബിളില്‍ ആണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്.കാര്‍ത്തിക് പൂര്‍ണ്ണിമ നാളിലാണ് ഇവിടുത്തെ ഏറ്റവും അധികം വിശ്വാസികള്‍ എത്തുക.

Pc:V.Vasant

Read more about: temples rajasthan festival

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...