» »ജമ്മുകശ്മീരിലെ പ്രശസ്തമായ തടാകങ്ങൾ

ജമ്മുകശ്മീരിലെ പ്രശസ്തമായ തടാകങ്ങൾ

Written By:

കശ്മീരി‌നെ സഞ്ചാരികളുടെ പറുദീസയാക്കുന്ന ഒരു ഘടകം അവിടുത്തെ തടാകങ്ങളാണെന്ന കാര്യം പറയാതിരിക്കാൻ പറ്റാത്തതാണ്. ജമ്മുകശ്മീരി‌ലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ശ്രീനഗർ തന്നെ തടാകത്തി‌ന് പേരു‌കേട്ടതാണ് അവിടുത്തെ ദാൽ തടാകം ലോകപ്രശസ്തമാണ്.

ദാൽ തടാകം പോലെ തന്നെ പ്രശസ്തമായ നിരവധി തടാകങ്ങളുണ്ട് ജമ്മുകശ്മീരിൽ ഇവയിൽ ചിലതടാകങ്ങ‌ളിലേക്ക് വളരെ എളുപ്പത്തിൽ എ‌‌ത്തിച്ചേരാനാവും എ‌ന്നാൽ മറ്റു ചില തടാക‌ങ്ങളിൽ എത്തിച്ചേരാൻ ദിവസങ്ങളോളം ‌ട്രെക്ക് ചെയ്യണം.

ജമ്മുകശ്മീരിലെ പ്രശസ്തമായ ചില തടാകങ്ങൾ പരിചയപ്പെടാം.

01. ദാൽ തടാകം

01. ദാൽ തടാകം

കാശ്‌മീരിന്റെ കിരീടത്തിലെ രത്‌നം എന്നും ശ്രീനഗറിന്റെ രത്‌നം എന്നും അറിയപ്പെടുന്ന ദാല്‍ തടാകം കാശ്‌മീര്‍ താഴ്‌വരെയിലെ രണ്ടാമത്തെ വലിയ തടാകമാണ്‌. 26 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന തടാകം ഹൗസ്‌ ബോട്ട്‌ , ഷികാര യാത്രകള്‍ക്ക്‌ പ്രശസ്‌തമാണ്‌.
Photo Courtesy: Basharat Shah

ദാൽ തടാകം

ദാൽ തടാകം

ദാൽ തടാകത്തിന്റെ ഒരു ദൃശ്യം. ദാൽ തടാകത്തെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Vineetmbbs

02. ഗദ്സർ തടാകം

02. ഗദ്സർ തടാകം

പൂക്കളുടെ താഴ്വര എന്നും അറിയപ്പെടുന്ന ഗദ്സര്‍ തടാകം സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സോനാമാര്‍ഗില്‍ നിന്ന് 28 കിലോമീറ്ററാണ് ഈ മനോഹര തടാക തീരത്തേക്കുള്ള ദൂരം.
Photo Courtesy: Mehrajmir13

ഗദ്സർ തടാകം

ഗദ്സർ തടാകം

മല്‍സ്യങ്ങള്‍ നിറഞ്ഞ തടാകം എന്നാണ് ഗദ്സര്‍ എന്ന പേരിന് അര്‍ഥം. ഗദ്സർ തടാകത്തെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Mehrajmir13

03. ഗംഗാബാല്‍ തടാകം

03. ഗംഗാബാല്‍ തടാകം

കശ്മീര്‍ താഴ്വരയിലെ ഉയരം കൂടിയ പര്‍വതങ്ങളില്‍ ഒന്നായ ഹരാമുഖ പര്‍വതത്തിന്‍െറ താഴ്ഭാഗത്ത് സമുദ്ര നിരപ്പില്‍ നിന്ന് 3750 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Mehrajmir13

04. ക്രിഷൻസാർ തടാകം

04. ക്രിഷൻസാർ തടാകം

ശ്രീനഗറിൽ നിന്ന് 115 കിലോമീറ്റർ വടക്ക് കിഴക്കായിട്ടാണ് ക്രിഷൻസാർ തടാകം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Mehrajmir13

05. മാനസ് ബാൽ തടാകം

05. മാനസ് ബാൽ തടാകം

ശ്രീനഗറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ഝലം താഴ്‌ വ്വരയിലാണ്‌ മാനസ്‌ ബാല്‍ തടാകം സ്ഥിതി ചെയ്യുന്നത്‌. മാനസരോവര തടാകം, തീരത്തായുള്ള കൊണ്ടബാല്‍, ഗ്രാത്‌ബാല്‍, ജരോക്‌ ബാല്‍ എന്നീ മൂന്ന്‌ ഗ്രാമങ്ങള്‍ എന്നിവയില്‍ നിന്നുമാണ്‌ തടാകത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. കൂടുതൽ വായിക്കാം

Photo Courtesy: Mehrajmir13

06. മന്‍സര്‍ തടാകം

06. മന്‍സര്‍ തടാകം

പച്ചപുതച്ച ഹരിതവനങ്ങള്‍ക്ക് നടുവിലാണ് മന്‍സര്‍ തടാകം അഥവാ മാനസസരോവരം. വിശുദ്ധിയുടെ ഭാവരൂപമായ് ഗണിക്കപ്പെടുന്ന ഈ പുണ്യ ജലാശയം തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്. ഒരു മൈല്‍ നീളവും അരനാഴിക വീതിയും ഈ സരോവരത്തിനുണ്ട്. നാഗദേവനായ ശേഷന്റെ പഴയൊരു കോവിലും ഇതിന്റെ തീരത്തായുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Zamsam

07. നുണ്ട്കോൽ തടാകം

07. നുണ്ട്കോൽ തടാകം

ജമ്മുകാശ്മീരിലെ ഹരമുഖ് പർവ്വതത്തിന്റെ അടിവാരത്തായിട്ടാണ് നുണ്ട്കോൽ തടാകം സ്ഥിതി ചെയ്യുന്നത്. പച്ചപുതച്ച മൊട്ടക്കുന്നുകളുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ തടാകം സഞ്ചാരികളുടെ ഇഷ്ട സങ്കേതമാണ്.

Photo Courtesy: Mehrajmir13

08. വൂളാര്‍ തടാകം

08. വൂളാര്‍ തടാകം

ജമ്മുകാശ്മീരിൽ ഹരാമുക് മലയുടെ താഴ്വാരത്തായാണ് വൂളാര്‍ തടാകം സ്ഥിതിചെയ്യുന്നത്. 24 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയുമുണ്ട് ഈ തടാകത്തിന്. 200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഇതിന്. ഝലം നദിയാണ് ഈ തടാകത്തിലേക്കുള്ള ജലത്തിന്റെ ഉറവിടം.

Photo Courtesy: Maxx786

09. വിഷാന്‍സാര്‍ തടാകം

09. വിഷാന്‍സാര്‍ തടാകം

കാശ്മീര്‍ താഴ്വരയിലെ തന്നെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വിഷാന്‍സാര്‍ തടാകം സോനാമാര്‍ഗില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Mehrajmir13

10. തര്‍സാര്‍ തടാകം

10. തര്‍സാര്‍ തടാകം

ജമ്മുകാശ്മീറിലെ പഹല്‍ഗാമില്‍ നിന്നും 34 കിലോമീറ്റര്‍ ദൂരമുണ്ട് തര്‍സാര്‍ ലേക്കിലേക്ക്. സമുദ്രനിരപ്പില്‍ നിന്നും 3962 മീറ്റര്‍ ഉയരത്തിലാണ് ഇത്. ലോകത്തിന് മുകളില്‍ നിന്നും എന്നപോലെ തോന്നും ഇവിടെനിന്നും ചുറ്റും നോക്കിയാല്‍. 243 മീറ്റര്‍ നീളമുള്ള ഒരു കൂറ്റന്‍ പാലം കടന്നുവേണം സഞ്ചാരികള്‍ക്ക് തര്‍സാര്‍ ലേക്കിലെത്താന്‍. സിക്കിവാസ് എന്ന പ്രസിദ്ധമായ ട്രെക്കിംഗ് ക്യാപും ഇവിടെയടുത്താണ്. വിശദമായി വായിക്കാം

Photo Courtesy: Irfanaru

11. ശേഷ്നാഗ് തടാകം

11. ശേഷ്നാഗ് തടാകം

അമര്‍നാഥിലെ പ്രധാന കാഴ്ചകളിലൊന്നായ ശേഷ്നാഗ് തടാകത്തിന് ആ പേര് ലഭിച്ചത് ഹിന്ദു പുരാണങ്ങളിലെ ഏഴ് തലകളുള്ള ശേഷ്നാഗ് സര്‍പ്പരാജാവില്‍ നിന്നുമാണ്. ഏഴ് കൊടുമുടികളാല്‍ ചുറ്റപ്പെട്ട ഈ തടാകത്തിലെത്താന്‍ പഹല്‍ഗാമില്‍ നിന്നും രണ്ട് ദിവസത്തെ യാത്ര ആവശ്യമാണ്‌.
Photo Courtesy: Nitin Badhwar

ശേഷ്നാഗ് തടാകം

ശേഷ്നാഗ് തടാകം

പഹല്‍ഗാമില്‍ നിന്നും 27 കിലോമീറ്റര്‍ ദൂരമാണ് ശേഷ്നാഗിലേക്ക്. മഞ്ഞുകാലത്ത് പൂര്‍ണ്ണമായും മഞ്ഞുപുതച്ച അവസ്ഥയിലാണ് ശേഷ്നാഗ് കാണാനാവുക.ഐതിഹ്യപ്രകാരം ശിവന്‍ അമര്‍നാഥ് യാത്രാമദ്ധ്യേ തന്‍റെ സര്‍പ്പത്തെ ഉപേക്ഷിച്ചത് ശേഷ്നാഗില്‍ ആണ്. അമര്‍നാഥില്‍ എത്തുന്ന സഞ്ചാരികള്‍ പലപ്പോഴും ഇവിടെ തമ്പടിച്ച് താമസിക്കാറുമുണ്ട്.
Photo Courtesy: Akhilesh Dasgupta

12. സത്സാർ തടാകം

12. സത്സാർ തടാകം

ജമ്മുകാശ്മീരിലെ സോനാമാര്‍ഗില്‍ നിന്ന് അധികം ദൂരമില്ലാതെ, സമുദ്രനിരപ്പില്‍ നിന്ന് 3600 മീറ്റര്‍ ഉയരത്തിലാണ്‌ സത്സാർ തടാകം സ്ഥിതി ചെയ്യുന്നത്. സാഹസിക പ്രിയര്‍ക്ക് സോനാമാര്‍ഗില്‍ നിന്ന് ട്രക്കിംഗിലൂടെ ഇവിടെയത്തൊം. മനോഹരങ്ങളായ മരങ്ങളും ആല്‍പ്പൈന്‍ പുഷ്പങ്ങളുമെല്ലാം തടാകത്തിന്റെ അഴക് കൂട്ടുന്നു.
Photo Courtesy: Mehrajmir13

Please Wait while comments are loading...