കത്തുന്ന ചൂടാണെങ്കിലും ഏപ്രില്‍ മാസം ആഘോഷങ്ങളുടെ സമയമാണ്. വിഷുവും പടയണിയും ഉത്തരമലബാറിലെ തെയ്യങ്ങളും തോറ്റങ്ങളും പിന്നെ കാശ്മീരിലെ ട്യൂലിപ് ഫെസ്റ്റിവെലുമെല്ലാം ആയി കുറേയേറെ ആഘോഷങ്ങള്‍. വിശ്വാസങ്ങളുടെയും ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും എല്ലാം കൃത്യ മിശ്രണങ്ങളാണിവ. നീണ്ട അവധി ദിനങ്ങള്‍ പ്ലാന്‍ ചെയ്യുവാനും യാത്രകളിലേക്ക് കടക്കുവാനുമെല്ലാം പറ്റിയ സമയം കൂടിയാണ് ഏപ്രില്‍ മാസം. ഇതാ ഈ അപ്രില്‍ മാസത്തില്‍ ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും വായിക്കാം

ഈസ്റ്റര്‍
പീഢാസഹനങ്ങള്‍ക്കു ശേഷം മൂന്നാം നാള്‍ ഉയര്‍ത്തെണീറ്റ യേശുക്രിസ്തുവിനെ്‍റെ ഓര്‍മ്മ ആചരിക്കുന്ന ഈസ്റ്റര്‍ ക്രിസ്തുമത വിശ്വാസികളാണ് ആഘോഷിക്കുന്നത്. രാജ്യമെങ്ങുമുള്ള ക്രീസ്തീയ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക അനുസ്മരണ ചടങ്ങുകളും ഈസ്റ്ററിന്റെ ഭാഗമായി നടക്കും, മനുഷ്യരാശിയുടെ പാപങ്ങളുടെ മോചനത്തിനായാണ് ദൈവപുത്രനായ യേശുക്രിസ്തു പീഢകള്‍ സഹിച്ച് മരിച്ച് മൂന്നാം ദിവസം ഉയര്‍ത്തത് എന്നാണ് വിശ്വാസം.

ട്യൂലിപ് ഫെസ്റ്റിവല്‍
കാശ്മീരില്‍ വസന്തത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്യൂലിപ് ഫെസ്റ്റിവല്‍ ഏപ്രില്‍ മാസത്തിലെ ഏറ്റവും പ്രധാനമായ മറ്റൊരു പരിപാടിയാണ്. ജമ്മു കാശ്മീരില്‍ ദാല്‍ തടാകത്തിനടത്തുള്ള ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാര്‍ഡനില്‍ നടക്കുന്ന ട്യൂലിപ് ഫെസ്റ്റിവല്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ് ഫ്ലവര്‍ ഷോയാണ്. വസന്തത്തിന്റെ വരവ് ആഘോഷിക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും താഴ്വരയിലെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും സന്ദർശകരെ പരിചയപ്പെടുത്തുന്നതിനും ആണ് കാശ്മീര്‍ ട്യൂലിപ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്
2021 ഏപ്രില്‍ 3 മുതല്‍ ആറു ദിവസം ട്യൂലിപ് ഫെസ്റ്റിവല്‍ നീണ്ടു നില്‍ക്കും.

ബൈശാഖി
പഞ്ചാബിലെ അമൃത്സറിലാണ് ബൈശാഖി പ്രധാനമായും ആഘോഷിക്കുന്നത്. നാനാക്ഷാഹി കലണ്ടറിന്റെ ആദ്യ ദിവസം ബൈസഖി ആയി ആഘോഷിക്കുന്നു. എല്ലാ വർഷവും ബൈസാഖ് മാസത്തിൽ ബൈസാഖി വരുന്നു, ഇത് റാബി വിളയുടെ വിളവെടുപ്പ് കാലം കൂടിയാണ്. മേട രാശിയിലേക്കുള്ള സൂര്യന്‍റെ പരിക്രമണ സമയമാണിത്. ഈ പ്രത്യേക സമയം ഇന്ത്യയിലുടനീളം വ്യത്യസ്ത പേരുകളിൽ ആഘോഷിക്കുന്നു. 'റോംഗാലി ബിഹു' - അസം, 'നബ ബാർഷ' - ബംഗാൾ, 'പുത്തന്തു' - തമിഴ്‌നാട്, 'പൂരം വിഷു' - കേരളം, 'വൈശാഖ' - ബീഹാർ എനിനങ്ങനെയാണവ

വിഷു, കേരളം
മേടം ഒന്നിന് ആഘോഷിക്കുന്ന വിഷു കേരളത്തിന്‍റെ കാര്‍ഷികോത്സവമാണ്. പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ് ഈ ദിവസം. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലം അടുത്ത വിഷു വരെ നീണ്ടു നില്‍ക്കുന്നു എന്നാണ് വിശ്വാസം. ഹിന്ദു ഐതിഹ്യം അനുസരിച്ച് നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിവസം കൂടിയാണിത്. അന്നേ ദിവസം കണി കണ്ടുണരുന്നതും ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പോകുന്നതും മലയാളികളുടെ പതിവാണ്.
കണ്ടേൻ കണ്ണനെ കാർവർണ്ണനെ...വിഷു നാളിൽ കണ്ണനെ കാണാൻ ഈ ക്ഷേത്രങ്ങൾ

ഓലിങ് ഫെസ്റ്റിവല്
നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ആഘോഷിക്കുന്ന പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ഓലിങ് ഫെസ്റ്റിവല്‍. തല കൊയ്തെടുക്കുന്ന വില്ലാളിവീരന്മാരായ കോന്യാക് ഗോത്രവിഭാഗക്കാരുടെ ആഘോഷമാണിld. എല്ലാ വർഷവും വസന്തകാല ഉത്സവത്തിന്റെ തുടക്കമായി അവർ ഉത്സവം ആഘോഷിക്കുന്നു.

ചിത്തിര ആഘോഷം
ദക്ഷിണേന്ത്യയിൽ ആഘോഷിക്കുന്ന ഏപ്രിലിലെ മതപരമായ ഉത്സവങ്ങളിലൊന്നായ ചിത്തിരായ് ഉത്സവം ഏകദേശം രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്നതാണ്! സുന്ദരേശ്വരന്റെയും മീനാക്ഷി ദേവിയുടെയും (വിഷ്ണുവിന്റെ സഹോദരി) വിവാഹത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇത്. പതാക ഉയർത്തൽ ചടങ്ങ് മുതൽ ഉത്സവ വേളയിൽ ധാരാളം ഘോഷയാത്രകൾ നടക്കുന്നു. ദിവ്യ ദമ്പതികളുടെ വിവാഹത്തിനുശേഷം, ആഘോഷം മധുരയോട് ചേർന്നുള്ള അലഗർ ഹിൽസിലെ കല്ലാഹാഗർ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വേനൽക്കാല ഉത്സവങ്ങളിൽ ഒന്നാണിത്.
മോവായിയും പ്യൂകായോയും!! രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍
ഇന്ത്യയുടെ തലക്കെട്ടു മുതല്‍ നിഴല്‍ വീഴാത്ത ഇടങ്ങള്‍ വരെ... ഏപ്രില്‍ യാത്രയിലെ സ്വര്‍ഗ്ഗങ്ങള്‍
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍