Search
  • Follow NativePlanet
Share
» »ആഘോഷങ്ങൾ തുടങ്ങിയിട്ടേയുള്ളൂ..ഇനി അടിച്ചുപൊളിക്കാം

ആഘോഷങ്ങൾ തുടങ്ങിയിട്ടേയുള്ളൂ..ഇനി അടിച്ചുപൊളിക്കാം

ഡിസംബറിൽ നമ്മുടെ രാജ്യത്ത് നടക്കുന്ന പ്രധാനപ്പെട്ട പരിപാടികളും ഉത്സവങ്ങളും പരിചയപ്പെടാം.

ഡിസംബർ എന്നാൽ ആഘോഷം തന്നെയാണ്. അവധി ദിവസങ്ങളും ക്രിസ്തുമസും നാടൊട്ടുക്കും മേളകളും ന്യൂ ഇയർ ഒരുക്കങ്ങളും ഒക്കെയായി എല്ലാവരും ഒരു അടിച്ചുപൊളി മൂഡിലിരിക്കുന്ന സമയം. നമ്മുടെ രാജ്യത്ത് ഏറ്റവും അധികം ആഘോഷങ്ങളും ഫെസ്റ്റിവലുകളും നടക്കുന്ന സമയം കൂടിയാണിത്. പരമ്പരാഗത ആഘോഷങ്ങളോടൊപ്പം ന്യൂ ജെനറേഷൻ ആഘോഷങ്ങളും ചേരുമ്പോൾ ഡിസംബർ ഒരുക്കുന്നത് വളരെ മനോഹരമായ കുറേയധികം ദിവസങ്ങളാണ്. ശാസ്ത്രീയമായ നൃത്തം മുതൽ ഇലക്ട്രിക്കൽ ഡാൻസ് മ്യൂസിക് വരെയും ലോകൽ പെർഫോമൻസ് മുതൽ ഇന്‍റർനാഷണൽ ഡിജെയും ഒക്കെ നടക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ ഇവിടെയുണ്ട്. ഡിസംബറിൽ ഇനി വരാനിരിക്കുന്ന പ്രദാനപ്പെട്ട പരിപാടികളും ഫെസ്റ്റിവലുകളും ഏതാക്കെയാണെന്നു നോക്കാം...

 റാൻ ഉത്സവ്

റാൻ ഉത്സവ്

വെളുത്ത ഉപ്പിന്റെ കടലായ റാൻ ഓഫ് കച്ചിൽ ആഴ്ചകളോളം നണ്ടു നിൽക്കുന്ന ആഘോഷങ്ങളുമായാണ് ഗുജറാത്തിലെ റാൻ ഉത്സവ് എത്തുന്നത്. നാടിന്റെ സാംസ്കാരിക തനിമയും പൈതൃകവും ഒക്കെ വരച്ചു കാട്ടുന്ന വേദികളാണ് റാൻ ഓഫ് കച്ചിന്റെ പ്രധാന ആകർഷണം.
നാടോടി നൃത്തങ്ങളും നാടൻ പാട്ടുകളും, സാഹസിക വിനോദങ്ങളും കരകൗശല വസ്തുക്കളും ഫൂഡ് സ്റ്റാളുകളും ഒക്കെയായി നിറഞ്ഞു നിൽക്കുന്ന പരിപാടികളാണ് ഇവിടെ ഈ കാലയളവിൽ ഒരുക്കിയിരിക്കുന്നത്. അത് കൂടാതെ എല്ലാ വിധ സൗകര്യങ്ങളോടും കൂടി ടെന്റുകളിലുള്ള താമസവും ഇവിടെ സഞ്ചാരികളെ ആകർഷിക്കും.

2018 നവംബർ ഒന്നു മുതൽ 2019 ഫെബ്രുവരി 20 വരെയാണ് റാൻ ഉത്സവ് നടക്കുക.

റാൻ ഉത്സവത്തിൽ പൗർണ്ണമി ദിവസങ്ങളിലാണ് വലിയ ആഘോഷങ്ങൾ നടക്കുക. ഡിസംബർ 22, ജനുവരി 21,ഫെബ്രുവരി 19 എന്നീ ദിവസങ്ങളിലാണ് റാൻ ഉത്സവിലെ പൗർണ്ണമി.

കൊച്ചി മുസരിസ് ബിനാല

കൊച്ചി മുസരിസ് ബിനാല

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമകാലീന കലാമേളയാണ് കൊച്ചി മുസരിസ് ബിനാലെ. ഫോർട്ട് കൊച്ചിയിലും പരിസരങ്ങളിലുമായി പത്തിലധികം വേദികളിലായി നടക്കുന്ന ഇത് ലോകമെമ്പാടു നിന്നുമുള്ല കലാകാരന്മാർ പങ്കെടുക്കുന്ന ഒരു വലിയ മേളയാണ്. വിവിധ മീഡിയങ്ങളിലായി അവതരിപ്പിക്കുന്ന കലാസൃഷ്ടികളുടെ നവീനത കൊണ്ടും പ്രത്യേകതകൊണ്ടും ഒട്ടേറെ ആളുകൾ ഇത് സന്ദർശിക്കാനായി എത്തുന്നു.

2012 ഡിസംബർ 12 മുതൽ 2018 മാർച്ച് 29 വരെയാണ് ബിനാലെ നീണ്ടു നിൽക്കുന്നത്.

ദസ്ത്കാർ വിന്റർ മേള

ദസ്ത്കാർ വിന്റർ മേള

ഡൽഹിയിൽ നടക്കുന്ന ഏറ്റവും വലിയ കാലമേളകളിലൊന്നാണ് ദസ്ത്കാർ വിന്റർ മേള. കരകൗശല വിദഗ്ദരുടെയും തൊഴിലാളികളുടെയും ജീവിത നിലവാരവും സാമ്പത്തിക സ്ഥിതിയും ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് ഇത് നടത്തുന്നത്. ഇന്ത്യയിലെ എല്ലായിടങ്ങളിലും നിന്നെത്തി തങ്ങളുടെ വസ്തുക്കളും മറ്റും മറ്റുള്ളവർക്ക പരിചയപ്പെടുത്തുവാനും വില്ക്കുവാനുമുള്ള വേദിയായാണ് ഇതിനെ കണക്കാക്കുന്നത്.

ഡിസംബർ 13 മുതൽ 24 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.

 നാഷണൽ സ്ട്രീറ്റ് ഫൂഡ് ഫെസ്റ്റിവൽ

നാഷണൽ സ്ട്രീറ്റ് ഫൂഡ് ഫെസ്റ്റിവൽ

വഴിയോരങ്ങളിൽ ഭക്ഷണം വില്കക്കുന്നവരുടെ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രശസ്തമായ ഫൂഡ് ഫെസ്റ്റിവെലാണ് നാഷണൽ സ്ട്രീറ്റ് ഫൂഡ് ഫെസ്റ്റിവൽ. തുടർച്ചയായി പത്താം വർഷമാണ് ഈ ഫെസ്റ്റിവൽ നടക്കുന്നത്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ലഭിക്കുന്ന തനി നാടന്‌ രുചികൾ ഇവിടെ ലഭിക്കും എന്നാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം.

ഡിസംബർ 14 മുതൽ 16 വരെയാണ് ഇത് നടക്കുന്നത്.
രജ്പുത് ഏരിയയിലെ മാൻസിങ് റോഡിലുള്ള ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സിലാണ് ഇത് നടക്കുന്നത്.

 ചൗ മാസ്ക് ഫെസ്റ്റിവൽ

ചൗ മാസ്ക് ഫെസ്റ്റിവൽ

പശ്ചിമ ബംഗാളിലെ പുരിലിയ ജില്ലയിൽ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ് ചൗ മാസ്ക് ഫെസ്റ്റിവൽ. ഇതിനോടനുബന്ധിച്ചാണ് പ്രശസ്തമായ ചൗഫോക് ഡാൻസും നടക്കുന്നത്. മുഖംമൂടിക്കൊണ്ടുള്ള നൃത്തങ്ങളും മറ്റു പരിപാടുകളുമാണ് ഇവിടുത്തെ ആകർഷണം.
പശ്ചിമ ബംഗാളിലെ പുരിലിയ ജില്ലയിലെ ചാരിദ ഗ്രാമത്തിലാണ് ഇത് നടക്കുന്നത്. കൊൽക്കത്തയിൽ നിന്നും ആറു മണിക്കൂറാണ് ഇവിടേക്ക് എത്താൻ വേണ്ട സമയം.

ഡിസംബർ 14 മുതൽ 16 വരെയാണ് ഇത് നടക്കുന്നത്.

 ഓറഞ്ച് ഫെസ്റ്റിവൽ

ഓറഞ്ച് ഫെസ്റ്റിവൽ

സാഹസികത അതിൻറെ അങ്ങേയറ്റത്ത് ആഘോഷിക്കുവാൻ താല്പര്യമുള്ളവർക്ക് പങ്കെടുക്കുവാൻ പറ്റിയ ഒന്നാണ് അരുണാചൽ പ്രദേശിലെ ഓറഞ്ച് ഫെസ്റ്റിവൽ. വിവിധ ബാൻഡുകളിടെ മ്യൂസിക് മുതൽ ഡ്രൈവിങ്ങിനെ അഭ്യാസങ്ങള്‍ വരെ ഇതിന്റെ ഭാഗമാണ്.
അരുണാചൽ പ്രദേശിലെ ദാമുക്കിലാണ് ഓറഞ്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുക.

ഡിസംബർ 15 മുതൽ 18 വരെയാണ് ഇത് നടക്കുന്നത്.

 സെറീൻഡിപ്റ്റി ആർട്സ് ഫെസ്റ്റിവൽ

സെറീൻഡിപ്റ്റി ആർട്സ് ഫെസ്റ്റിവൽ

എട്ടു ദിവസം നീണ്ടു നിൽക്കുന്ന വളരെ വ്യത്യസ്തമായ ഒരു ആഘോഷമാണ് സെറീൻഡിപ്റ്റി ആർട്സ് ഫെസ്റ്റിവൽ. ഫോട്ടോഗ്രഫി, ഗോവൻ ആർട്സ്, ആർകിടെക്ചർ, വിഷ്വൽ ആർട്സ്, തിയേറ്റർ ആർട്സ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. ഗോവയിലെ പനാജിയിലാണ് റീൻഡിപ്റ്റി ആർട്സ് ഫെസ്റ്റിവൽ നടക്കുക.
ഡിസംബർ 15 മുതൽ 18 വരെയാണ് ഇത് നടക്കുന്നത്.

രണക്പൂർ ഫെസ്റ്റിവൽ

രണക്പൂർ ഫെസ്റ്റിവൽ

ഉദയ്പൂരിനും ജോധ്പൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്ന രണക്പൂരിൽ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ് രണക്പൂർ ഫെസ്റ്റിവൽ. ഇന്ത്യൻ നൃത്തത്തെയും സംഗീതത്തെയും മറ്റു കലകളെയും ഉയർത്തി കാണിക്കുക എന്ന ലക്ഷ്യത്തിലാണ് രാജസ്ഥാന്‍ സർക്കാർ ഇത് നടത്തുന്നത്.
പാലി ജില്ലയിൽ രണക്പൂരിലാണ് ഇത് നടക്കുക.
ഡിസംബർ 21, 22 തിയ്യതികളിലായാണ് ഇത് നടക്കുന്നത്.

PC:http://www.zwo5.de

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: festival india travel guide
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+