» »ബാംഗ്ലൂരിൽ എത്തിയാൽ ബോറ‌ടി മാറ്റാൻ ചില സ്ഥലങ്ങൾ

ബാംഗ്ലൂരിൽ എത്തിയാൽ ബോറ‌ടി മാറ്റാൻ ചില സ്ഥലങ്ങൾ

Written By:

ഒട്ടും ബോറ‌ടിപ്പിക്കാത്ത നഗരമായാണ് ബാംഗ്ലൂരി‌നെ വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും ബാംഗ്ലൂരിൽ എത്തിയാൽ ചിലപ്പോൾ നിങ്ങൾക്ക് ബോറടി അനു‌ഭവ‌പ്പെട്ടേക്കാം. ബാംഗ്ലൂർ നഗരത്തിന്റെ തിരക്ക് തന്നെയാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുക. ബസിലും ട്രെയിനിലും കടകളിലും തിരക്കോട് തിരക്ക്. വല്ലാത്ത ഒരു അവസ്ഥ തന്നെ ആയിരിക്കും. എങ്ങും ആള്‍കൂട്ടവും ബഹളവും മാത്രം.

ബാംഗ്ലൂരിലെ ഈ തിരക്കില്‍ നിന്ന് ഒന്ന് ഒഴിഞ്ഞു മാറാന്‍ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കും. ബാംഗ്ലൂരിലെ തിരക്കില്‍ നിന്ന് ഒഴിഞ്ഞുമാറാനും ബാംഗ്ലൂരിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും പറ്റിയ സ്ഥലങ്ങള്‍ എതൊക്കെയെന്ന് നോക്കാം.

ആദ്യമായി ബാംഗ്ലൂരിൽ പോകുന്നവർ അറിയാൻ

കുട്ടികളോടൊപ്പം ചുറ്റിക്കറങ്ങാന്‍ ബാംഗ്ലൂ‌രിലെ 10 സ്ഥലങ്ങള്‍

ബാംഗ്ലൂരിലുള്ളവര്‍ക്ക് ബോ‌ട്ടിംഗ് ആസ്വദിക്കാന്‍ മഡിവാള തടാകം

01. ഹെബ്ബാള്‍ തടാകം

01. ഹെബ്ബാള്‍ തടാകം

ഹെബ്ബാള്‍ തടാകം ബാംഗ്ലൂരിന്റെ വടക്ക് വശത്തായാണ് ഹെബ്ബാള്‍ തടാകം സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഹൈവെ 7ല്‍ ബെല്ലാരി റോഡും ഔട്ടര്‍ റിംഗ് റോഡും വന്ന് ചേരുന്ന ഇടത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂര്‍ നഗര സ്ഥപകനായ കേംപെ ഗൗഡ സ്ഥാപച്ച മൂന്ന് തടാകങ്ങളില്‍ ഒന്നാണ് ഇത്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Shyamal

02. ലുംബിനി ഗാര്‍ഡന്‍സ്

02. ലുംബിനി ഗാര്‍ഡന്‍സ്

ബോട്ടിങ് ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ക്ക് സൗകര്യമുള്ള ഏറെ ആള്‍ത്തിരക്കുള്ള സ്ഥലമാണ് ലുംബിനി ഗാര്‍ഡന്‍സ്. ഔട്ടര്‍ റിംഗ് റോഡില്‍ ഹെബ്ബാള്‍ കെംപാപുരയിലാണ് ലുംബിനി ഗാര്‍ഡന്‍സ്. 1.5 കിലോമീറ്റര്‍ നീളമുള്ള പാര്‍ക്ക് നാഗവാര തടാകക്കരയിലാണ്. പാര്‍ക്കില്‍ 25 ഉയരത്തിലൊരു ബുദ്ധ പ്രതിമയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Rameshng

03. ലാ‌ല്‍‌ബാഗ്

03. ലാ‌ല്‍‌ബാഗ്

നഗരത്തിന്റെ തെക്കുഭാഗത്തായിട്ടാണ് ഈ ബൊട്ടാണിക്കല്‍ ഗാര്‍ഡനുള്ളത്. ലാല്‍ ബാഗ് എന്ന വാക്കിനര്‍ത്ഥം ചുവന്ന പൂന്തോട്ടമെന്നാണ്. ബാംഗ്ലൂര്‍ ഭരിച്ചിരുന്ന സുല്‍ത്താന്‍ ഹൈദര്‍ അലിയാണ് ഇത്തരമൊരു പൂന്തോട്ടം പണിയാന്‍ മുന്‍കയ്യെടുത്തത്. വിശദമായി വായിക്കാം

Photo Courtesy: Muhammad Mahdi Karim

04. ബന്നേറുഗട്ട നാഷണല്‍ പാര്‍ക്ക്

04. ബന്നേറുഗട്ട നാഷണല്‍ പാര്‍ക്ക്

ബന്നാര്‍ഗട്ട പാര്‍ക്ക് എന്ന പേരില്‍ പ്രശസ്തമാണ് ബന്നേറുഗട്ട നാഷണല്‍ പാര്‍ക്ക്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയായാണ് ഈ ‌പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. വിശദ‌മായി വായിക്കാം

Photo Courtesy: Muhammad Mahdi Karim

05. കബ്ബണ്‍ പാര്‍ക്ക്

05. കബ്ബണ്‍ പാര്‍ക്ക്

നഗരത്തിലെ ഭരണസിരാകേന്ദ്രമാണ് കബ്ബണ്‍ പാര്‍ക്കിന്റെ പരിസരം. 1870ലാണ് വിശാലമായ ഈ പാര്‍ക്ക് നിര്‍മ്മിച്ചത്. എം ജി റോഡില്‍ നിന്നും കസ്തൂര്‍ബാ റോഡില്‍ നിന്നും എളുപ്പത്തില്‍ ഇവിടെയെത്താം. 1979ലെ പ്രിസര്‍വേഷന്‍ ആക്ടിനു കീഴിലാണ് ഈ പാര്‍ക്ക്. തുടക്കത്തില്‍ നൂറേക്കറായിരുന്നു പാര്‍ക്കിന്റെ വിസ്തൃതി. ഇപ്പോഴിത് 300 ഏക്കറോളമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: WestCoastMusketeer

06. അള്‍സൂര്‍ തടാകം

06. അള്‍സൂര്‍ തടാകം

നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായി എം ജി റോഡിന് അരികിലായിട്ടാണ് അള്‍സൂര്‍ തടാകം. ബാംഗ്ലൂര്‍ നഗരത്തിന്റെ പിതാവായ കെംപെഗൗഡയാണ് അള്‍സൂര്‍ തടാകം നിര്‍മ്മിച്ചത്. 1.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് തടാകത്തിന്. വിശദമായി വായിക്കാം

Photo Courtesy: Swaminathan

07. സാങ്കി ടാങ്ക്

07. സാങ്കി ടാങ്ക്

ബാംഗ്ലൂര്‍ നഗരത്തിന് കിഴക്ക് വശത്തായി, മല്ലേശ്വരത്തിനും സദാശിവ നഗറിനും ഇടയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഏകദേശം 37 ഏക്കറോളം വിസ്തൃതിയുണ്ടാകും ഈ തടാകത്തിന്. Photo Courtesy: Jobin Bosco

Read more about: bangalore, karnataka
Please Wait while comments are loading...