രാജ്യത്തിനുള്ളിലെ ദീർഘദൂര യാത്രകൾക്ക് ഏറ്റവും സുരക്ഷിതമായി ആശ്രയിക്കുവാൻ സാധിക്കുന്നത് ട്രെയിനുകളെയാണ്. കുറഞ്ഞ ചെലവും കൂടുതൽ കാഴ്ചകളും മാത്രമല്ല, വലിയ ബുദ്ധിമുട്ടുകളില്ലാതെ കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും ആശ്രയിക്കാം എന്നതും ട്രെയിൻ യാത്രകളുടെ പ്രത്യേകതയാണ്. എന്നാൽ ട്രെയിനിൽ ദൂരയാത്ര പോകുമ്പോൾ, പ്രത്യേകിച്ച് ആദ്യ യാത്രയാണെങ്കിൽ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതു മുതൽ, പാക്കിങ്ങിലും ഇറങ്ങേണ്ട സ്റ്റേഷനുകളുടെ കാര്യത്തിലും ഒക്കെ
യാത്ര പ്ലാൻ ചെയ്യുമ്പോൾ മുതൽ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അവസാനനിമിഷത്തിലെ ഓട്ടപ്പാച്ചിലും അല്ലലും ഇല്ലാതെ പൂർത്തിയാക്കുവാൻ എന്തൊക്കെ ശ്രദ്ധിക്കാമെന്ന് നോക്കാം.

PC:Remon Geo/ Unsplash
1. യാത്രയോടടുപ്പിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്
ദീർഘദൂരയാത്ര പോകുന്ന കാര്യം ഉറപ്പിച്ചാൽ ആദ്യം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നതാണ് ആദ്യപടി. ഉത്സവകാലങ്ങളിലോ മറ്റു സീസണുകളിലോ ആണെങ്കില്‍ വിചാരിച്ച തിയതിയിൽ ടിക്കറ്റ് ലഭിക്കണമെന്നില്ല. യാത്രയോട് അടുപ്പിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനിരുന്നാൽ കിട്ടിയില്ലെന്നും ചിലപ്പോൾ അത് കൂടുതൽ തുക നല്കി തത്കാൽ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയിലെത്തിച്ചെന്നും വരാം. ഇത് യാത്രയെ ചെലവുകൂടിയതാക്കും.
2. ട്രെയിൻ കയറാൻ വൈകിയെത്തുന്നത്
ഉദാഹരണത്തിന് രാവിലെ 10.30നാണ് ട്രെയിൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന സമയമെങ്കിൽ 9.30 കഴിയുമ്പോഴെങ്കിലും റെയിൽവേ സ്റ്റേഷനിലെത്താൻ ശ്രമിക്കാം. അവിചാരിതമായുണ്ടാകുന്ന് തടസ്സങ്ങളോ ബ്ലോക്കോ നിങ്ങളുടെ സമയത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണം. കൃത്യസമയത്ത് സ്റ്റേഷനിനെത്തുന്നതിനു പകരം കുറച്ചു നേരത്തെ വന്ന് കാത്തിരിക്കുന്നരീതി പിന്തുടരുന്നതാവും നല്ലത്.

3. ട്രെയിന്‍ കയറാൻ തയ്യാറെടുപ്പില്ലാതെയിരിക്കുന്നത്
ട്രെയിന്‍ വരാറായി എന്ന അറിയിപ്പ് ലഭിച്ചാൽ ബാഗുകൾ തയ്യാറാക്കി, നിങ്ങളുടെ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബോഗി വന്നു നിൽക്കുന്ന പ്ലാറ്റ്ഫോമിലേക്ക് വരാം. ട്രെയിൻ നിർത്തിയ ശേഷം ബാഗുമെടുത്ത് ഓടുന്ന ശീലം ഒഴിവാക്കുക. സാധാരണ സ്റ്റേഷനുകളിൽ ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ ട്രെയിന്‍ നിർത്തിയിടൂ എന്നതിനാൽ എല്ലാം വേഗത്തിലാക്കാൻ ശ്രദ്ധിക്കാം.
4.കുത്തിനിറച്ച് പാക്ക് ചെയ്യുന്നത്
ട്രെയിനിലാണല്ലോ യാത്രയെന്നു കരുതി പലപ്പോഴും വേണ്ടതും വേണ്ടാത്തതുമടക്കം ഒരുപാട് കാര്യങ്ങൾ ആളുകൾ ബാഗിൽ കരുതാറുണ്ട്. ഏതു യാത്രയാണെങ്കിലും നിങ്ങൾക്ക് അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രം എടുക്കുക. ഒതുങ്ങി നിൽക്കുന്ന, ഭാരക്കുറവുള്ള ബാഗ് എടുക്കുന്നത് ട്രെയിനിൽ കയറിയിറങ്ങുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കില്ല. മാത്രമല്ല, നിങ്ങൾ യാത്ര ചെയ്യുന്ന ക്ലാസിൽ എത്ര ലഗേജ് വരെ കൊണ്ടുപോകാനാണ് റെയിൽവേ അനുമതി നല്കിയിരിക്കുന്നതെന്നും അറിഞ്ഞിരിക്കാം.
5. നിങ്ങളുടേതല്ലാത്ത സീറ്റിൽ ഇരിക്കുന്നത്
ട്രെയിൻ യാത്രയിൽ നിങ്ങൾ ബുക്ക് ടിക്കറ്റിൽ ഏതു കോച്ചിലെ ഏതു സീറ്റാണ് ലഭിച്ചിരിക്കുന്നതെന്നു നോക്കി അതിൽതന്നെ ഇരിക്കുക. മറ്റൊരാളുടെ സീറ്റിൽ ഇരിക്കുന്നത് പിന്നീട് തർക്കങ്ങൾക്കു കാരണമാകും. എന്നാൽ ഏറ്റവും മുകളിലെ ബെർത്ത് ലഭിച്ച്, അതിൽ കയറുവാൻ ബുദ്ധിമുട്ട് വരുന്ന പോലുള്ള അവസരങ്ങളിൽ സഹയാത്രികരോയ് സീറ്റ് മാറിത്തരുമോയെന്ന് ചോദിക്കുകയോ അല്ലെങ്കിൽ ടിടിആർ വരുമ്പോൾ മറ്റേതെങ്കിലും സീറ്റ് ലഭ്യമാണോ എന്നന്വേഷിക്കുകയും ചെയ്യാം.
Read More: ട്രെയിന്‍ യാത്രകള്‍ ആയാസരഹിതമാക്കാം... അറിഞ്ഞിരിക്കാം ഈ സ്മാര്‍ട് ടിപ്സുകള്‍
6. ഭക്ഷണമൊന്നും എടുക്കാതെ യാത്ര ചെയ്യുന്നത്
രണ്ടോ മൂന്നോ ദിവസത്തിലധികം നീളുന്ന യാത്രയാണെങ്കിൽ കയ്യിൽ അത്യാവശ്യം പലഹാരങ്ങളോ ഭക്ഷണമോ കരുതാൻ മറക്കേണ്ട. ട്രെയിനിൽ പാൻട്രിയുണ്ടങ്കിൽപ്പോലും നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് ലഭിച്ചേക്കണമെന്നില്ല. മാത്രമല്ല, ട്രെയിനിൽ ലഭിക്കുന്ന ഭക്ഷണം ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ടായാല്‍ ഇതുപയോഗിക്കുകയും ചെയ്യാം. ഇപ്പോൾ നിങ്ങളുടെ ആപ്പ് ഉപയോഗിച്ച് പിഎൻആർ നമ്പർ വെച്ച് ഭക്ഷണം ഓർഡർ ചെയ്യുവാൻ സാധിക്കുന്ന സൗകര്യങ്ങൾ ലഭ്യമാണ്.

7. ഇറങ്ങേണ്ട സ്റ്റോപ്പ് വിട്ടുപോകുന്നത്
ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും നേരിടുന്ന പ്രശ്നങ്ങളിലൊന്ന് സ്റ്റോപ്പ് എത്തുമ്പോൾ മറന്നുപോയാലോ എന്നതാണ്, ചില ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ സ്റ്റോപ്പ് എത്താറാകുമ്പോൾ ഫോണിൽ മെസേജ് വരുന്ന സൗകര്യങ്ങളുണ്ട്. അല്ലെങ്കിൽ കൃത്യമായ സമയം അന്വേഷിച്ച് പുലർച്ചെയാണെങ്കിൽ ആ സമയത്ത് ഉണരുവാൻ ശ്രദ്ധിക്കാം. രണ്ടോ മൂന്നോ പേർക്കൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കിൽ ഒന്നോ രണ്ടോ ആൾക്കാർ ഉണർന്നിരിക്കുന്നതും നല്ല തീരുമാനമായിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











