Search
  • Follow NativePlanet
Share
» »ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു

ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു

യാത്രകള്‍ എപ്പോഴും സാഹസികമായിരിക്കണം ചില സഞ്ചാരികള്‍ക്ക്. കാടുംനലയും കയറുന്നതും വഴിയറിയാതെ മുന്നോട്ട് പോകുന്നതം ജീവന്‍പണയംവെച്ച് യാത്ര ചെയ്യുന്നതുമെല്ലാം സാഹസിക സഞ്ചാരികള്‍ക്ക് ചെറിയ സംഭവം മാത്രമാണ്. മറ്റുപലരും യാത്രയേ വേണ്ട എന്നുപറഞ്ഞു മാറി നില്‍ക്കുമ്പോള്‍ സാഹസിക സഞ്ചാരികള്‍ മുന്നിട്ടു നില്‍ക്കുന്നത് ഈ പേടിയില്ലായ്മ കൊണ്ടുതന്നെയാണ്. സാഹസികതയുടെ അറ്റത്തു നിര്‍ത്തുന്ന ചില യാത്രകള്‍ പരിചയപ്പെടാം...

വെള്ളരിമല , വാവുല്‍മല ട്രക്കിങ്ങ്

വെള്ളരിമല , വാവുല്‍മല ട്രക്കിങ്ങ്

കേരളത്തിലെ ഏറ്റവും സാഹസികമായ ട്രക്കിങ് എന്നുതന്നെ പലരും വിശേഷിപ്പിച്ചിട്ടുള്ളതാണ് വെള്ളരിമല ട്രക്കിങ്. കാടും കാനനക്കാഴ്ചകളും ഉള്‍ക്കാട്ടിലൂടെയുള്ള നടത്തവും സാഹസിക അനുഭവങ്ങളും തേടുന്നവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാകെ വെള്ളരിമല തിരഞ്ഞെടുക്കാം. കോഴിക്കോട് മലപ്പുറം ജില്ലകളിലായി പരന്നു കിടക്കുന്ന മലയാണിത്. ഏറ്റവും കുറഞ്ഞത് രണ്ടു ദിവസത്തെയങ്കിലും യാത്ര വേണ്ടിവരും പോയി വെള്ളരിമലയും വാവുമലയും കണ്ടിറങ്ങി തിരികെഎത്തുവാന്‍. കോഴിക്കോട് നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള മുത്തപ്പന്‍പുഴ അല്ലെങ്കില്‍ ആനക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ ഇരുവഞ്ഞിപ്പുഴയുടെ ഉത്ഭവം തേടിയുള്ള വെള്ളരിമല ട്രക്കിങ് ആരംഭിക്കുന്നത്. വെള്ളരിമല കയറി വാവുല്‍മലയിലേക്ക് പോകുന്ന വിധത്തിലാണ് യാത്രയുള്ളത്. കാടിനുള്ളിലൂടെയുള്ള യാത്രയായതിനാല്‍ വെള്ളവും ഭക്ഷണവുമെല്ലാം ആവശ്യത്തിനു കരുതി മാത്രമേ യാത്ര ചെയ്യാവൂ. കാടിനുള്ളിലൂടെ കാട്ടുമൃഗങ്ങള്‍ തെളിച്ച വഴിയിലൂടെ, ഭാഗ്യമുണ്ടെങ്കില്‍ അവയുടെ ദര്‍ശനം നേടി, കേതൻ പാറയും ദാമോദരൻ പാറയും മസ്തകപ്പാറയും ഒക്കെ വരാം. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആരോഗ്യമുള്ളവര്‍ മാത്രം പോകേണ്ട യാത്രയാണിത്. ഗൈഡുകളെ കൂട്ടിപ്പോകുന്നതായിരിക്കും നല്ലത്.

സ്പിതി

സ്പിതി

സങ്കീര്‍ണ്ണവും അതിജീവിക്കുവാന്‍ സാധിക്കാത്തതുമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇടമാണ് സ്പിതി. കാസാ, ദാങ്കാർ,ടാബോ, ചന്ദ്രതാൽ തു‌ടങ്ങിയ സ്ഥലങ്ങള്‍ചേരുന്നതാണ് സ്പിതി. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന വഴിയേതെന്ന് പോലും തിരിച്ചറിയുവാന്‍ സാധിക്കാത്ത ഇടത്തുകൂടിയാണ് സ്പിതിയാത്ര. സ്പിതിയിലേക്ക് മണിക്കൂറില്‍ 15-20 കിലോമീറ്റര്‍ സ്പീഡിലല്ലാതെ അതില്‍ കൂടുതല്‍ വേഗതയില്‍ പോവുക എന്നത് അസാധ്യമായ കാര്യമായിരിക്കും. സാദാരണ യാത്രകളിലെ സാഹസികതയും ആത്മവിശ്വാസവും ഒന്നും ഇവിടെ ന‌ടപ്പാവില്ല. തൊട്ടുമുന്നില്‍ എന്താണോ കാണുന്നത്, അതിനെ വിശ്വസിച്ചു യാത്ര പോകുവാന്‍ മാത്രമേ ഇവിടെ സാധിക്കൂ.

ഹൊഗെനക്കൽ വെള്ളച്ചാട്ടം

ഹൊഗെനക്കൽ വെള്ളച്ചാട്ടം

മറ്റുപല സ്ഥലങ്ങളേയും അപേക്ഷിച്ച് വലിയ സാഹസികത എന്നുപറയുവാന്‍ സാധിക്കില്ലെങ്കിലും സാഹസികര്‍ക്ക് പ്രിയപ്പെട്ട ഇടമാണ് ഹൊഗെനക്കൽ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിലൂടെയുള്ല കു‌‌ട്ടവഞ്ചി സവാരിയാണ് ഇവിടുത്തെ ആകര്‍ഷണം. കറക്കിയും കൂട്ടിയിടിച്ചും വെള്ളംതെറിപ്പിച്ചുമെല്ലാം ആസ്വദിക്കുവാന്‍ സാധിക്കുന്ന ഒന്നാണ് ഈ കുട്ടസവാരി. കാവേരി നദിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ ആണിത്.

PC:KARTY JazZ

ഋഷികേശ്

ഋഷികേശ്

ഇന്ത്യയുടെ സാഹസിക തലസ്ഥാനമായാണ് ഋഷികേശ് അറിയപ്പെടുന്നത്. ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടുവാന്‍ പറ്റിയ ഇടമാണ് ഉത്തരാഖണ്ഡിലെ ഋഷികേശും ഇവിടുത്തെ സാഹസിക പ്രവര്‍ത്തനങ്ങളും. പരിമിതികളില്ലാത്ത സാഹസങ്ങളാണ് ഋഷികശ് സഞ്ചാരികള്‍ക്കായി നല്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച റാഫ്ടിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായാണ് ഋഷികേശ് അറിയപ്പെടുന്നത്. ആവേശവും സാഹസികതയും ഒത്തുചേരുന്ന റിവര്‍ റാഫ്ടിങ് ചിലപ്പോള്‍ ജീവന്‍ പണയംവെച്ചുള്ള യാത്ര തന്നെയാവും. ബ്രഹ്മപുരി, മറൈൻ ഡ്രൈവ്,ശിവ്പുരി,കൗടല്യതുടങ്ങിയ ഇടങ്ങളാണ് ഋഷികേശില്‍ റാഫ്ടിങ്ങിന് പേരുകേട്ടിരിക്കുന്നത്.ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ബംഗീജംപിങ് സാധ്യമാകുന്നത് ഋഷികേശിലാണ്. മോഹന്‍ചട്ടി എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇതുള്ളത്.

PC:Raghavanand98

ചാദർ ട്രക്കിങ്

ചാദർ ട്രക്കിങ്

തണുത്തുറഞ്ഞു കിടക്കുന്ന നദിക്ക് മുകളിലൂടെ അതിസാഹസികമായി നടത്തുന്ന ചാദര്‍ ‌ട്രക്കിങ് ഇന്ത്യയിലെ ഏറ്റവും സാഹസികമായ യാത്രകളിലൊന്നാണ്. അങ്ങോട്ടോയ്ക്കുള്ള നാലു ദിവസവും തിരിച്ചുള്ള മൂന്നു ദിവസവും കൂടി ഒരാഴ്ച ഒരാഴ്ചെയടുക്കുന്ന ഈ യാത്ര ഒരു ജീവിതത്തിലെ ഏറ്റവും വലിയ അനുഭവങ്ങളിലൊന്നായിരിക്കും. ക‌ട്ടിയുളള റോഡ് പോലെ തണുത്തറഞ്ഞ് കി‌ടക്കുന്ന നദിയിലൂടെ ബാഗും തൂക്കി കിലോമീറ്ററുകള്‍ നടന്ന് പോകുന്നത് വ്യത്യസ്തമായ അനുഭവമായിരിക്കും, പൂജ്യം ഡിഗ്രിയിൽ തുടങ്ങി മൈനസ് 25 വരെ എത്തിനിൽക്കുന്ന താപനിലയായിരിക്കും യാത്രയിലുടയീളം കൂടെയുണ്ടാവുക. ചില്ലിങ്ങ് മുതൽ നെരാങ് വരെയുള്ള യാത്രയാണ് ചാദർ ട്രക്ക് എന്നറിയപ്പെടുന്നത്.

PC:Bodhisattwa

 ആന്‍ഡമാനിലെ സ്കൂബാ ഡൈവിങ്

ആന്‍ഡമാനിലെ സ്കൂബാ ഡൈവിങ്

സ്കൂബാ ഡൈവിങ്ങ് നടത്തുന്ന പല ഇടങ്ങളും ഇന്ത്യയിലുണ്ടെങ്കിലും സ്കൂബാ ഡൈവിങ് അതിന്റെ പൂര്‍ണ്ണതയിലും ഭംഗിയിലും ചെയ്യുവാന്‍ ആന്‍ഡമാനില്ഡതന്നെ പോകണം. തെളിഞ്ഞ വെള്ളവും പഞ്ചാരമണലും ഒക്കെയായി കിടിലന്‍ ആംബിയന്‍സാണ് ഇവിടെ. പരിചയ സമ്പന്നരായ ഇന്‍സ്ട്രക്ടര്‍മാരും ക‌ടല്‍ക്കാഴ്ചകളും ഇതിനെ വ്യത്യസ്തമാക്കുന്നു.

 കാസ

കാസ

ഓരോ നിമിഷവും മാറിമറിയുന്ന കാലാവസ്ഥയാണ് കാസയുടെ പ്രത്യേകത.സ്പിതിയുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന കാസ സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാകുന്നതിനു പിന്നിലെ കാരണങ്ങള്‍ അധികം അന്വേഷിക്കേണ്ട. മൗണ്ടന്‍ ബൈക്കിങ്ങാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കാര്യം, മണാലിയില്‍ നിന്നും കാസയിലേക്കാണ് സാധാരണഗതിയില്‍ സ‍ഞ്ചാരികള്‍ മൗണ്ടന്‍ ബൈക്കിങ് നടത്തുന്നത്. ഒപ്പം കീ ആശ്രമത്തിന്‍റെ കാഴ്ചകളും ഇവിടെ ആസ്വദിക്കുവാന്‍ സാധിക്കുന്നതാണ്. ഒപ്പം ചന്ദ്രതാല്‍ തടാകത്തിന്‍റെ കാഴ്ചകളും ഇവിടെ ആസ്വദിക്കാം.

ചുവന്ന സ്വര്‍ണ്ണ നഗരം, കൂണുകളുടെ തലസ്ഥാനം...പോകാം സോളന്‍ എന്ന സ്വര്‍ഗ്ഗത്തിലേക്ക്

ചുവരിലെ പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണനും മൂന്നു ശ്രീകോവിലുകളും!! ഹൊയ്സാലയുടെ മഹത്വം പറയുന്ന ക്ഷേത്രം

ഒരിക്കല്‍ പോയാല്‍ പിന്നെ വിടൂല്ല, വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കാസ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X