Search
  • Follow NativePlanet
Share
» »ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരമായി ഓക്ലന്‍ഡ്..മുന്നില്‍ ഓസ്ട്രേലിയയും ജപ്പാനും, പട്ടികയിലില്ലാതെ ഇന്ത്യ

ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരമായി ഓക്ലന്‍ഡ്..മുന്നില്‍ ഓസ്ട്രേലിയയും ജപ്പാനും, പട്ടികയിലില്ലാതെ ഇന്ത്യ

മഹാമാരിയുടെ ഈ കാലത്ത് മുന്നോട്ട് കടന്നുപോവുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. പഴയതെല്ലാം മാറി ഇപ്പോള്‍ പുതിയ ട്രാക്കിലൂടെയാണ് ലോകത്തിന്റെ പോക്ക്. ഒപ്പം ന‌‌ടന്നെത്തുവാനാകാതെ പലതും പിന്നിലാവുന്നത് ഈ കാലത്ത് ഒട്ടും പുതുമയുള്ള കാര്യമേയല്ല. നഗരങ്ങളുടെയും ജീവിതരീതികളുടെയും കാര്യത്തിലും ഇത് ദൃശ്യമാണ്. ഒന്നിനെയും കൂസാതെ ചില നഗരങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ ചില നഗരങ്ങള്‍ ചലിക്കുവാന്‍ പോലുമാകാതെ നില്‍ക്കുകയാണ്.
മുന്നോ‌ട്ട് പോയ നഗരങ്ങളെ നോക്കിയാല്‍ കാണാം അവ പഴയപടിയിലേക്കുള്ള എത്തിച്ചേരലിലാണ്. മഹാമാരി വരുത്തിവെച്ച ദുരിതങ്ങളിന്‍ നിന്നുള്ള കരകയറ്റത്തിലാണ്. കൃത്യമായ രീതിയിലുള്ള കൈകാര്യം ചെയ്യലും പ്രതിരോധവും തന്നെയാണ് ഇതിന് കാരണമായും.

ലോകമെമ്പാടുമുള്ള 140 നഗരങ്ങളുടെ, ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ഗ്ലോബൽ ലിവബിലിറ്റി ഇൻഡെക്‌സിൽ, ജീവിക്കുവാന്‍ കൊള്ളാവുന്ന നഗരമായി തിരഞ്ഞെടുക്കപ്പെ‌ട്ട ആദ്യ പത്ത് ലോകനഗരങ്ങളെ പരിചയപ്പെടാം..

ഗ്ലോബൽ ലൈവബിലിറ്റി ഇൻഡെക്‌സ്

ഗ്ലോബൽ ലൈവബിലിറ്റി ഇൻഡെക്‌സ്

യുകെയിലെ മാധ്യമ ശൃംഖലയായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വിഭാഗമായ ഇക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് ആണ് ഗ്ലോബൽ ലൈവബിലിറ്റി ഇൻഡെക്‌സ് 2021 തയ്യാറാക്കിയത് ലോകത്തില്‍ നടത്തുന്ന മിക്ക മികച്ച സര്‍വ്വേകളും ഇവരുടെ നേതൃത്വത്തിലാണ്നടത്താറുള്ളത്. ഗ്ലോബൽ ലൈവബിലിറ്റി ഇൻഡെക്‌സ് 2021 സര്‍വ്വേയില്‍ കൊവിഡ് മഹാമാരിയെ നിയന്ത്രണത്തിലാക്കിയും ഇതിനേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എത്ര പെ‌ട്ടന്നാണോ നീക്കിയത് അതുമാണ് പ്രധാനമായും മാനദണ്ഡമാക്കിയത്. സ്ഥിരത, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സംസ്കാരം, പരിസ്ഥിതി, അടിസ്ഥാന സൗകര്യങ്ങൾ എന്നീ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വേ. ഏറ്റവും മികച്ച നഗരങ്ങളുടെ ആദ്യ പത്തിലും ഏറ്റവും മോശം നഗരങ്ങളുടെ ആദ്യ പത്തിലും ഇന്ത്യ ഇടം നേടിയിട്ടില്ല.

ഓക്ലാന്‍ഡ്, ന്യൂസീലാന്‍ഡ്

ഓക്ലാന്‍ഡ്, ന്യൂസീലാന്‍ഡ്

ഗ്ലോബൽ ലൈവബിലിറ്റി ഇൻഡെക്‌സ് 2021 പ‌ട്ടികയില്‍ ഒന്നാമതെത്തിയ സ്ഥലമാണ് ഓക്ലാന്‍ഡ്. ന്യൂസീലാന്‍ഡിന്‍റെ തലസ്ഥാനമായ ഓക്ലാന്‍ഡ് കര്‍ശനമായ നിയന്ത്രണങ്ങളായിരുന്നു ലോക്ഡൗണില്‍ ഏര്‍പ്പെടുത്തിയത്. അതിനാല്‍ തന്നെ രോഗം പകരുന്നതില്‍ വലിയ കുറവ് ഉണ്ടാവുകയും കാര്യങ്ങള്‍ നിയന്ത്രണത്തിലാവുകയും ചെയ്തു. പോസിറ്റീവ് കേസുകളും മരണങ്ങളും നിയന്ത്രിക്കാൻ മാത്രമല്ല, സാധാരണ നിലയിലേക്ക് കുതിക്കാനും ഓക്ലന്‍ഡിന് സാധിച്ചിരുന്നു.

ഒസാക, ജപ്പാന്‍

ഒസാക, ജപ്പാന്‍

ജീവിക്കുവാന്‍ മിക്ക സ്ഥലങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തിയ നഗരമാണ് ജപ്പാനിലെ ഒസാക. ജാപ്പനീസ് ദ്വീപായ ഹോൺഷുവിലെ ഒരു വലിയ തുറമുഖ നഗരവും വാണിജ്യ കേന്ദ്രവുമാണ് ഒസാക്ക. ആധുനിക വാസ്തുവിദ്യയ്ക്കും ആകര്‍ഷകമാര രൂപത്തിലുള്ള കെട്ടിടങ്ങള്‍ക്കും ആഘോഷം അവസാനിക്കാത്ത രാത്രി ജീവിതത്തിനും, ഹൃദ്യമായ തെരുവ് ഭക്ഷണത്തിനും ഒസാക പേരുകേട്ടതാണ്. നഗരത്തിന്‍റെ സ്ഥിരതയിും ആരോഗ്യ പരിപാലനത്തിലുമാണ് സര്‍വ്വേയില്‍ ഒസാക മുന്നിട്ടു നിന്നത്. സൗകര്യങ്ങളുടെ കാര്യത്തിലും ഒസാക മുന്നിലെത്തി.

അഡ്‌ലെയ്ഡ്, ഓസ്‌ട്രേലിയ

അഡ്‌ലെയ്ഡ്, ഓസ്‌ട്രേലിയ

ഓസ്ട്രേലിയയിലെ ഒന്നാമത്തെയും ലോകത്തിലെ മൂന്നാമത്തെയും ജീവിക്കുവാന്‍ മികച്ച നഗരമാണ് അഡ്‌ലെയ്ഡ്.ആരോഗ്യ ഇൻഷുറൻസ്, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിലാണ് അഡ്‌ലെയ്ഡ് മുന്നേറിയത്. ഇൻഫ്രാസ്ട്രക്ചര്‍, സ്ഥിരത, പരിസ്ഥിതി, സംസ്കാരം എന്നിയിലും അഡ്‌ലെയ്ഡ് മികച്ചസമീപനമാണ് കാഴ്ചവെച്ചത്.

തെക്കന്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമായ അഡ്‌ലെയ്ഡ്
ആഘോഷങ്ങള്‍ക്കും രുചികരമായ ഭക്ഷണത്തിനും മികച്ച ഗുണനിലവാരമുള്ള വൈനിനുമാണ് ഏറെ പ്രസിദ്ധം. ഇവിടെ എത്തിയാല്‍ വെറുതേയിരിക്കുവാന്‍ സമയമുണ്ടാവില്ല. എപ്പോഴും എന്തെങ്കിലുമൊക്കെ ന‌ടന്നുകൊണ്ടിരിക്കുന്ന ഇടമാണ് അഡ്‌ലെയ്ഡ്

‌ടോക്കിയോയും വെല്ലിങ്ടണും

‌ടോക്കിയോയും വെല്ലിങ്ടണും

ജപ്പാനിലെ ടോക്കിയോയും വെല്ലിങ്ടണും ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളില്‍ നാലാം സ്ഥാനം പങ്കുവെയ്ച്ചു. സ്ഥിരതയും ആരോഗ്യപരിപാലനവും ടോക്കിയോയെ മുന്നിലെത്തിച്ചു. 20219 ല്‍ നേടിയ 25-ാം സ്ഥാനത്തു നിന്നാണ് ന്യൂ സീലാന്‍ഡിലെ വെല്ലിങ്ടണ്‍ നാലാം സ്ഥാനം നേടിയത്.

പെര്‍ത്ത്, ഓസ്ട്രേലിയ

പെര്‍ത്ത്, ഓസ്ട്രേലിയ

വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും മികച്ച സ്കോറുകൾ നേടി മുന്നേറി ലോകത്തിലെ ഏറ്റവും മികച്ച ഏഴാമത്തെ നഗരമായി ഓസ്ട്രേലിയയിലെ പെര്‍ത്ത് മാറി. എന്നാല്‍ സംസ്കാരത്തിനും പരിസ്ഥിതിക്കും ആദ്യ പത്തിൽ ഏറ്റവും കുറഞ്ഞ സ്കോർ നേടിയ നഗരവും പെര്‍ത്ത് ആണ്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ പൊതുജനാരോഗ്യ സംവിധാനത്തെ ബാധിക്കുന്ന ആശുപത്രികളുടെ പ്രതിസന്ധികൾക്കിടയിലും നഗരത്തിന് ആരോഗ്യ സംരക്ഷണത്തിന് മികച്ച സ്കോർ ലഭിച്ചു.

പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമാ പെര്‍ത്ത് ബീച്ചുകള്‍ക്ക് ഏറെ പ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന ജീവിതനിലവാരം പെർത്ത് വാഗ്ദാനം ചെയ്യുന്നു, മറ്റ് പല പഠന സ്ഥലങ്ങളേക്കാളും താങ്ങുവാന്‍ പറ്റിയ നഗരമാണിത്.

സൂറിച്ച്

സൂറിച്ച്

ബാങ്കിങ്ങിന്‍റെയും മറ്റ് ധനകാര്യ ഇ‌ടപാടുകളുടെയും ലോകനഗരമെന്നാണ് സ്വിറ്റിസര്‍ലന്‍ഡിലെ സൂറിച്ച് അറിയപ്പെടുന്നത്. കൊവിഡ് സംബന്ധമായ നിയന്ത്രണങ്ങള്‍ ഇപ്പോഴും സ്വിറ്റ്സര്‍ലന്‍ഡില്‍ നിലനില്‍ത്തുന്നുണ്ടെങ്കിലും ജീവിക്കുവാന്‍ മികച്ച നഗരങ്ങളുടെ പട്ടികയില്‍ സൂറിച്ച് ഏഴാം സ്ഥാനത്തെത്തി. നേരത്തെ നടന്ന സര്‍വ്വേയില്‍ 11-ാം സ്ഥാനത്തായിരുന്നു സൂറിച്ച്.

ജെനീവ

ജെനീവ

സ്വിറ്റസര്‍ലന്‍ഡിലെ തന്നെ ജെനീവയാണ് സൂറിച്ചിന് തൊട്ടുതാഴെയായി പട്ടികയില്‍ എട്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. നേരത്തെ പതിനാലാം സ്ഥാനമായിരുന്നു ജെനീവയ്ക്കുണ്ടായിരുന്നത്.

ഐക്യരാഷ്ട്രസഭയുടെയും റെഡ് ക്രോസിന്റെയും പല ഏജൻസികളുടെയും ആസ്ഥാനം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര സംഘടനകളുടെ സാന്നിധ്യം ഇവിടെയുണ്ട്. തന്മൂലം ജനീവ ഒരു ആഗോള നഗരം, ഒരു സാമ്പത്തിക കേന്ദ്രം, ലോകമെമ്പാടുമുള്ള നയതന്ത്ര കേന്ദ്രം എന്നിങ്ങനെ പല തരത്തില്‍ അറിയപ്പെടുന്നു. ലോകത്ത് ഏറ്റവുമധികം അന്താരാഷ്ട്ര സംഘടനകൾക്ക് ജനീവ ആതിഥേയത്വം വഹിക്കുന്നു.

മെല്‍ബണ്‍, ഓസ്ട്രേലിയ

മെല്‍ബണ്‍, ഓസ്ട്രേലിയ


ഓസ്‌ട്രേലിയയുടെ സാംസ്കാരിക തലസ്ഥാനമായ മെല്‍ബണ്‍ കലയ്ക്കും സംഗീതത്തിനും മാത്രമല്ല, മ്യൂസിയങ്ങള്‍ക്കും പ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായ സ‍ഞ്ചാരികള്‍ വിശേഷിപ്പിക്കുന്ന മെല്‍ബണ്‍ 2021 ലെ ഗ്ലോബൽ ലൈവബിലിറ്റി ഇൻഡെക്‌സ് സര്‍വ്വേയില്‍ 9-ാം സ്ഥാനം നേടി. ജീവിക്കുവാന്‍ ചിലവ് കൂടിയ നഗരങ്ങളിലൊന്നും കൂടിയാണ് ബ്രിസ്ബെയ്ന്‍. സ്ട്രീറ്റ് ആര്‍ട്ടിന് മെല്‍ബണ്‍ ഏറെ പേരുകേ‌ട്ടതാണ്.

ബ്രിസ്ബെയ്ന്‍

ബ്രിസ്ബെയ്ന്‍


ഗ്ലോബൽ ലൈവബിലിറ്റി ഇൻഡെക്‌സ് 2021 ല്‍ പത്താം സ്ഥാനത്തെത്തിയ നഗരമാണ് ബ്രിസ്ബെയന്‍. ആദ്യ പത്തില്‍ തന്നെ ബ്രിസ്ബെയ്ന്‍ ഉള്‍പ്പെടെ നാലു നഗരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. ബ്രിസ്ബേനിൽ ചെയ്യാൻ ഏറ്റവും മികച്ച ചില കാര്യങ്ങൾ സൗത്ത് ബാങ്കാണ്. ക്വാഗോമ, ക്വീൻസ്‌ലാന്റ് ബാലെ, ക്യുപി‌എസി എന്നിവയുൾപ്പെടെ ലോകത്തെ മികച്ച ആർട്ട് ഗാലറികളും തിയേറ്ററുകളും സൗത്ത് ബാങ്കിൽ കാണാം.

ചോക്ലേറ്റ് മുതല്‍ ഷാംപയ്ന്‍ വരെ... ഈ യുനസ്കോ പൈതൃക ഇടങ്ങള്‍ കുറച്ച് വെറൈറ്റിയാണ്ചോക്ലേറ്റ് മുതല്‍ ഷാംപയ്ന്‍ വരെ... ഈ യുനസ്കോ പൈതൃക ഇടങ്ങള്‍ കുറച്ച് വെറൈറ്റിയാണ്

കൊവിഡ് ലോകത്തെ പാപ്പരാക്കിയപ്പോള്‍ സമ്പന്നമായ റഷ്യന്‍ ഗ്രാമം ... കഥ വിചിത്രംകൊവിഡ് ലോകത്തെ പാപ്പരാക്കിയപ്പോള്‍ സമ്പന്നമായ റഷ്യന്‍ ഗ്രാമം ... കഥ വിചിത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X