Search
  • Follow NativePlanet
Share
» »ബോണ്ട്...ജെയിംസ് ബോണ്ട്... ബോണ്ട് സിനിമകളില്‍ പ്രത്യക്ഷപ്പെട്ട കിടിലന്‍ ഇടങ്ങള്‍

ബോണ്ട്...ജെയിംസ് ബോണ്ട്... ബോണ്ട് സിനിമകളില്‍ പ്രത്യക്ഷപ്പെട്ട കിടിലന്‍ ഇടങ്ങള്‍

മൈ നെയിം ഈസ് ബോണ്ട്...ജെയിംസ് ബോണ്ട്... പ്രത്യേകിച്ച് ഒരു മുഖവുരയും ആവശ്യമില്ലാത്ത ലോകം ചേര്‍ത്തുനിര്‍ത്തിയ കഥാപാത്രങ്ങളില്‍ ഒന്നാണ് ജെയിംസ് ബോണ്ട്. ആക്ഷനും കാര്‍ അപകടങ്ങളും ചേസിങ്ങുകളും സ്ഫോടനങ്ങളും മാത്രമല്ല, മാര്‍ട്ടിനിയും ബോണ്ട് സിനിമകളിലെ ഒഴിവാക്കാനാവാത്ത ഘടകമാണ്. ലോകം മുഴുവനും ആരാധകരുള്ള ജെയിംസം ബോണ്ട് സിനിമകളു‌‌ടെ മറ്റൊരു പ്രത്യേകത അതിന്‍റെ ലൊക്കേഷനുകളാണ്. ലോകം മുഴുവന്‍ കാണിച്ചിട്ടുള്ളവയാണ് ജെയിംസ് ബോണ്ട് സിനിമകള്‍. ഏറ്റവും മനോഹരങ്ങളായ വെക്കേഷന്‍ ഡെസ്റ്റിനേഷനുകളു‌ടെ അതിമനോഹരമായ ദൃശ്യങ്ങളാണ് ഓരോ സിനിമയിയും കാണുവാന്‍ സാധിക്കുക. ഇതാ ജെയിംസ് ബോണ്ട് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരമായ കുറച്ചിടങ്ങള്‍ പരിചയപ്പെടാം

 മെസ്കിക്കോ സിറ്റി

മെസ്കിക്കോ സിറ്റി

ബോണ്ട് ചരിത്രത്തിലെ ഏറ്റവും മികച്ച 007 ഓപ്പണിംഗുകളിലൊന്ന് മെക്സിക്കോയിലെ മെക്സിക്കോ സിറ്റിയിൽ നിന്നായിരുന്നു. 2015 ലെ സ്‌പെക്ടർ സിനിമയില്‍ നഗരത്തിലെ ഒരു ഡേ ഓഫ് ദ ഡെഡ് പരേഡിലൂടെ തന്റെ സ്യൂട്ടിലേക്ക് മാറുന്നതിനും ലക്ഷ്യങ്ങൾ പിന്തുടരുന്നതിനും വേണ്ടിഹെലികോപ്റ്റർ പോരാട്ടവും ഒരു വലിയ പരേഡും ഉപയോഗിച്ചുള്ള ഇന്‍‌ട്രോ വന്‍ അഭിപ്രായമാണ് ആരാധകരില്‍ നിന്നും നേടിയത്.

കീ വെസ്റ്റ്

കീ വെസ്റ്റ്


16-ാമത് ജെയിംസ് ബോണ്ട് ചിത്രത്തിനായി തിരഞ്ഞെടുത്ത സ്ഥലമാണ് കീ വെസ്റ്റ്. ഫ്ലോറിഡയിലാണിത് സ്ഥിതി ചെയ്യുന്ന 7 മൈൽ പാലം, ദി ഏണസ്റ്റ് ഹെമിംഗ്വേ ഹൗസ്, മല്ലോറി സ്ക്വയർ, കീസിന്റെ ഏരിയൽ ഷോട്ടുകൾ എന്നിവ ചിത്രത്തിലെ ഏറ്റവും ആകർഷണീയമായ ചില രംഗങ്ങളാണ്.

സ്വിറ്റ്സര്‍ലന്‍ഡ്

സ്വിറ്റ്സര്‍ലന്‍ഡ്

ഓണ്‍ ഹെര്‍ മജസ്റ്റീസ് സീക്രട്ട് സര്‍വീസ് സിനിമ ചിത്രീകരിച്ചിരിക്കുന്നത് സ്വിസ് ആൽപ്സിലെ റിവോൾവിംഗ് റെസ്റ്റോറന്റായ പിസ് ഗ്ലോറിയയിലാണ്. ഇന്ന്, ബോണ്ട് സിനിമാ പ്രേമികൾക്ക് ഒരു ബോണ്ട് വേൾഡ് എക്സിബിഷൻ അടങ്ങിയിരിക്കുന്ന റെസ്റ്റോറന്‍റ് ഇവിടെയുണ്ട്.

ജപ്പാന്‍

ജപ്പാന്‍

1967 ലെ യു ഒൺലി ട്വൈസ് സിനിമയാണ് ജപ്പാനില്‍ ചിത്രീകരിച്ചത്. ജപ്പാനിലെ ബോണ്ടിന്റെ രഹസ്യ സേവന സമ്പർക്കമായ ടൈഗർ തനക നടത്തുന്ന നിൻജ പരിശീലന സ്കൂളായിരുന്നു യാത്രയുടെ ലക്ഷ്യം. 1333 കാലഘട്ടത്തിലെ ഹിമെജി കോട്ടയിൽ സ്ഥിതിചെയ്യുന്ന പ്രദേശം ഇന്ന് സഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയും.

വെനീസ്

വെനീസ്

007 ലെ കാസിനോ റോയലിലെ മിക്ക രംഗങ്ങളും നടക്കുന്നത് ഇറ്റലിയിലെ വെനീസിലെ മനോഹരമായ നഗരത്തിലാണ്. വെനീസിലും ഹോട്ടൽ സിപ്രിയാനിയിലും പരിസരത്തും വെസ്പയ്‌ക്കൊപ്പം നഗരത്തിലെ വെള്ളത്തിലേക്ക് ബോണ്ടിനെ പിന്തുടരുന്നു. വെനീസ് ഒരു ജനപ്രിയ ബോണ്ട് ലൊക്കേഷൻ കൂടിയായിരുന്നു, മറ്റ് രണ്ട് സിനിമകളും ഇത് പശ്ചാത്തലമായി ഉപയോഗിക്കുന്നു: ഫ്രം റഷ്യ വിത്ത് ലവ്, മൂൺറേക്കർ എന്നിവയാണവ.

ഗ്രീസ്

ഗ്രീസ്

1981-ൽ പുറത്തിറങ്ങിയ ഫോർ ഫോർ യുവർ ഐസ് എന്ന സിനിമയ്ക്കായി ജെയിംസ് ബോണ്ട് ഗ്രീസിലെ മെറ്റിയോറകളിലെത്തുന്നത് ചിത്രീകരിച്ചിരുന്നു. ഹോളി ട്രിനിറ്റിയുടെ മൊണാസ്ട്രിയിലെത്താൻ കുത്തനെയുള്ള പാറക്കൂട്ടങ്ങൾ ബോണ്ട് സ്കെയിൽ ചെയ്തിരുന്നു. സിനിമയില്‍ കാണിക്കുന്നതിലും മനോഹരമാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രദേശം.

അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന സ്വര്‍ഗ്ഗം... പാറക്കെട്ടുകളുടെ കിരീടം...മെറ്റെയോറ!അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന സ്വര്‍ഗ്ഗം... പാറക്കെട്ടുകളുടെ കിരീടം...മെറ്റെയോറ!

ഉദയ്പൂര്‍

ഉദയ്പൂര്‍

1983 ല്‍ പുറത്തിറങ്ങിയ ഒക്ടോപസിയിലാണ് ഇന്ത്യയിലെ ജയ്പൂര്‍ ബോണ്ട് ചിത്രത്തില്‍ മുഖം കാണിക്കുന്നത്. ലേക്ക് പിച്ചോളയിലെ ജഗ് മന്ദിര്‍ പാലസ്, താജ് മഹല്‍ എന്നിവയാണ്. പതിമൂന്നാമത് ജെയിംസ് ബോണ്ട് ചിത്രമായിരുന്നു ഇത്. ബോണ്ടിന്റെ ഒളിത്താവളമായി ഉപയോഗിക്കുന്ന രണ്ട് മനോഹരമായ ഹോട്ടലുകളെ ഇതില്‍ കാണിച്ചിരുന്നു.

നെതര്‍ലാന്‍ഡ്

നെതര്‍ലാന്‍ഡ്

1971 ലെ ജെയിംസ് ബോണ്ട് ചിത്രമായ ഡയമണ്ട്സ് ആർ ഫോറെവർ എന്ന ചിത്രത്തിനായി നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിരവധി രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. കനാലിനടുത്തുള്ള ഒരു വീട്ടില്‍ നിന്നായിരുന്നു ഇതിന്റെ ചിത്രീകരണം നടന്നത്.

മൊറോക്കോ

മൊറോക്കോ

ദി ലിവിംഗ് ഡേലൈറ്റ്സ്, സ്‌പെക്ടർ എന്നീ രണ്ടു സിനിമകളാണ് മൊറോക്കോയില്‍ ചിത്രീകരിച്ചത്.സ്‌പെക്ടർ സിനിമ വടക്കുകിഴക്കൻ മൊറോക്കോയിലെ ഉജ്‌ഡയിലായിരുന്നു ചിത്രീകരിച്ചത്. സിനിമയുടെ ഒരു ചെറിയ രംഗം മരുഭൂമിയാൽ ചുറ്റപ്പെട്ട ഒരു ട്രെയിനിൽ ചിത്രീകരിക്കാൻ ആയിരുന്നു ഇത്.

കണ്ടറിയുവാന്‍ ഈ പട്ടണങ്ങള്‍ കൂടി...പരിചയമുള്ള ഇടങ്ങളേക്കാള്‍ പതിന്മടങ്ങ് ഭംഗിയുള്ള എ‌‌ട്ടിടങ്ങള്‍കണ്ടറിയുവാന്‍ ഈ പട്ടണങ്ങള്‍ കൂടി...പരിചയമുള്ള ഇടങ്ങളേക്കാള്‍ പതിന്മടങ്ങ് ഭംഗിയുള്ള എ‌‌ട്ടിടങ്ങള്‍

ഈജിപ്സ്

ഈജിപ്സ്

ദി സ്പൈ ഹൂ ലവ്ഡ് മീ ചിത്രീകരിച്ചത് ഈജിപ്തിലാണ്. 1977 ല്‍ ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിത്. . 1550 നും 1100 ബി.സി.ക്കും ഇടയിൽ വിവിധ ഫറവോകൾ നിർമ്മിച്ച കർനക്-ടെമ്പിൾ, ദി ഗ്രേറ്റ് ഹാൾ ഓഫ് കോളംസിലെ സ്ഥലമാണ് ഇതിന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ചത്.

ബഹാമാസ്

ബഹാമാസ്

നാലു ജെയിംസ് ബോണ്ട് സിനിമകളാണ് ബഹാമാസില്‍ ചിത്രീകരിച്ചത്. ബീച്ചുകള്‍, കാസിനോകള്‍, താമസിക്കുവാനുള്ള അതിമനോഹരമായ ഇടങ്ങള്‍ തുടങ്ങിയവയാല്‍ വളരെ സമ്പന്നമാണ് ഇവിടം. ഇവിടുത്തെ നാസാവു പാരഡൈസ് ദ്വീപിലാണ് 1965 ൽ തണ്ടർബോൾ ചിത്രീകരിച്ചത്. വെള്ളത്തിനടിയില്‍ വെച്ചുള്ള ഫൈറ്റ് സീനില്‍ ഉപയോഗിച്ച കപ്പല്‍ തകര്‍ച്ചയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഇവിടെ കാണാം.
PC:Dolphins

ഓസ്ട്രിയ

ഓസ്ട്രിയ

മൂന്ന് ജെയിംസ് ബോണ്ട് സിനിമകളില്‍ പ്രത്യക്ഷപ്പെട്ട സ്ഥലമാണ് ഓസ്ട്രിയ
ഗെയ്‌സ്‌ലാച്ച്‌കോഗലിന്റെ കൊടുമുടിയിൽ സ്ഥിതിചെയ്യുന്ന ഐസ് ക്യൂ റെസ്റ്റോറന്റ് 2015 ലെ ജെയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ടറിൽ ഒരു ക്ലിനിക്കായി ഉപയോഗിച്ചു. 1987 ൽ പുറത്തിറങ്ങിയ ദി ലിവിംഗ് ഡേലൈറ്റ്സ്, 2008 ലെ ക്വാണ്ടം ഓഫ് സോളസ് എന്നിവയും ഓസ്ട്രിയയിൽ ചിത്രീകരിച്ചു.

ജമൈക്ക

ജമൈക്ക


1962 ലെ ഡോ. നോയുടെ പ്രാരംഭ രംഗങ്ങൾ ജമൈക്കയിലെ കിംഗ്സ്റ്റണിലാണ് ചിത്രീകരിച്ചത്. ഇതിലെ പ്രധാന രംഗങ്ങള്‍ മിക്കവയും ചിത്രീകരിച്ചത് ഒച്ചോ റിയോസിലായിരുന്നു.

റഷ്യ പാപ്പരാക്കിയ യൂറോപ്യന്‍ രാജ്യം,വൈന്‍ ഉത്പാദനത്തില്‍ ഒന്നാമത്.. മൊള്‍ഡോവന്‍ വിശേഷങ്ങള്‍റഷ്യ പാപ്പരാക്കിയ യൂറോപ്യന്‍ രാജ്യം,വൈന്‍ ഉത്പാദനത്തില്‍ ഒന്നാമത്.. മൊള്‍ഡോവന്‍ വിശേഷങ്ങള്‍

വിസയില്ലാതെ കാണാം സെര്‍ബിയയുടെ ലോകം... കല്ലില്‍ തീര്‍ത്ത ഗ്രാമവും വിലകൂടിയ ചീസും.. സെര്‍ബിയന്‍ വിശേഷങ്ങള്‍വിസയില്ലാതെ കാണാം സെര്‍ബിയയുടെ ലോകം... കല്ലില്‍ തീര്‍ത്ത ഗ്രാമവും വിലകൂടിയ ചീസും.. സെര്‍ബിയന്‍ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X