» »ഫ്രം ബെംഗളുരു ടു ഭീമേശ്വര്‍

ഫ്രം ബെംഗളുരു ടു ഭീമേശ്വര്‍

Written By: Elizabath

എന്നും ഒരേ ജോലിയും ഒരേ ക്രമവും. താളം തെറ്റാതെയുള്ള ഈ ജീവിതത്തിന് അല്പം രസം വേണമെങ്കില്‍ കുറച്ചു യാത്രകളൊക്കെയാവാം. ബെംഗളുരുവിലെ തിരക്കുകളില്‍ നിന്നൊക്ക രക്ഷപെട്ട് കുറച്ച് സാഹസികരായി രണ്ടുദിവസം അടിച്ചുപൊളിക്കാന്‍ താല്പര്യമുണ്ടോ എങ്കില്‍ നമുക്ക് പോകാം ഭീമേശ്വറിലേക്ക്. 

കര്‍ണ്ണാടകയിലെ പ്രശസ്തിമായ ഭീമേശ്വര്‍ഇക്കോ ടൂറിസം കേന്ദ്രം ബെംഗളുരുവില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മഷീര്‍ ഇനത്തില്‍ പെട്ട മത്സ്യങ്ങള്‍ ധാരാളമായി കാണപ്പെടുന്ന കാവേരി നദിയുടെ ഒരു ഭാഗം കൂടിയാണിത്. ധാരാളം ആളുകള്‍ ചൂണ്ടയിടായും മത്സ്യം വാങ്ങാനുമായി ഇവിടെ എത്താറുണ്ട്.
വാട്ടര്‍ റാഫ്റ്റിങ്, ട്രെക്കിങ്, കയാക്കിങ് തുടങ്ങിയവയ്ക്കല്ലാം പേരു കേട്ടയിവിടെ സാഹസിക സഞ്ചാരികളാണ് കൂടുതലായും എത്തുന്നത്.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.
ഭീമേശ്വറിലെ പ്രധാന കാഴ്ചകള്‍ പരിചയപ്പെടാം.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബെംഗളുരു രാജാ റാംമോഹന്‍ റോയ് റോ- മൈസൂര്‍- ബെംഗളുരു എക്‌സ്പ്രസ് വേ വഴി ബസവന ബേട്ടാ റോഡുവഴി ഭീമേശ്വറിലെത്താം. 105 കിലോമീറ്റര്‍ ദൂരമാണിത്.

ചന്നപട്ടണം

ചന്നപട്ടണം

ബെംഗളുരുവില്‍ നിന്നും ഭീമേശ്വറിലേക്കുള്ള യാത്രയില്‍ 62 കിലോമീറ്റര്‍ അകലെയുള്ള പ്രധാന ആകര്‍ഷണമാണ് ചന്നപട്ടണം. തടി കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ക്കും കരകൗശലവസ്തുക്കള്‍ക്കും പ്രശസ്തമാണിവിടം.
കളിപ്പാട്ടങ്ങളുടെ നാട് എന്നര്‍ത്ഥമുള്ള ഗൊംബേഗള ഊരു എന്ന് ചന്നപട്ടണത്തെ വിശേഷിപ്പിക്കാറുണ്ട്.
സില്‍ക്ക് വസ്തുക്കള്‍ക്കും തേങ്ങ കൊണ്ടുള്ള വസ്തുക്കള്‍ക്കും പ്രശസ്തിയാര്‍ജ്ജിച്ച ഇവിടെ സന്ദര്‍ശിക്കാന്‍ കഴിയുന്ന മറ്റു നിരവധി സ്ഥലങ്ങളുണ്ട്. രാം നഗര്‍, അപ്രമേയ സ്വാമി ക്ഷേത്രം തുടങ്ങിയവയാണവ.

മഡൂര്‍

മഡൂര്‍

ചന്നപ്പട്ടണത്തു നിന്ന് 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മഡൂര്‍, അവിടുത്തെ വൈദ്യനാഥേശ്വര ക്ഷേത്രത്താല്‍ പ്രസിദ്ധമായ സ്ഥലമാണ്. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ മാണ്ഡ്യയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്താന്‍ സാധിക്കും. ശിംഷ നദിയുടെ സമീപത്തുള്ള ഈ ക്ഷേത്രം പച്ച വിരിച്ച പാടങ്ങള്‍ക്കു നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാന്‍ തന്നെ ഭംഗിയാണ്.
PC:Ashwin Kumar

കൊക്കാരെ ബെല്ലൂര്‍

കൊക്കാരെ ബെല്ലൂര്‍

മഡൂരില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരം മുന്നോട്ടുപോയാല്‍ കൊക്കാരെ ബെല്ലൂര്‍ എത്തും. പക്ഷി നിരീക്ഷണത്തില്‍ കമ്പമുള്ള ആളാണെങ്കില്‍ തീര്‍ച്ചയായും വണ്ടി ഇവിടെ നിര്‍ത്തണം.
250 തരത്തിലുള്ള പക്ഷികളെ ഇവിടെ കാണാന്‍ സാധിക്കും. വിവിധ തരത്തിലുള്ള കൊക്കുകളാണ് ഇവിടുത്തെ ആകര്‍ഷണം.
കൊക്കാരബെല്ലൂര്‍ എന്ന കന്നഡ പേരിനു പിന്നില്‍ രണ്ടുവാക്കുകളാണുള്ളത്. കൊക്ക് എന്നര്‍ഥമുള്ള കൊക്കാരയും ശര്‍ക്കര എന്നര്‍ഥമുള്ള ബെല്ലൂര്‍ ഉം.

PC: Koshy Koshy

മാണ്ഡ്യ

മാണ്ഡ്യ

മഡൂരില്‍ നിന്ന് പിന്നെയും 19 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ മാണ്ഡ്യയിലെത്താം. പ്രശസ്തമായ ബൃന്ദാവന്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കൂടാതെ കൃഷ്ണരാജ സാഗര്‍ ഡാം, ഗോവിന്ദനഹളളി, ആദിചുഞ്ചനഗിരി ഹില്‍സ് എന്നവയെല്ലാം ഇവിടെയടുത്താണ്. ഒരു ദിവസം മുഴുവനെടുത്ത് കാണാനുള്ള കാഴ്ചകള്‍ മാണ്ഡ്യയില്‍ മാത്രമുള്ളതിനാല്‍ വേണ്ടത്ര കരുതലില്‍ വേണം എത്താന്‍.

PC: Sree.cet

 ശിവനസമുദ്ര വെള്ളച്ചാട്ടം

ശിവനസമുദ്ര വെള്ളച്ചാട്ടം

ഏഷ്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ശിവനസമുദ്ര വെള്ളച്ചാട്ടം മാണ്ഡ്യയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 90 മീറ്റര്‍ ഉയരത്തില്‍ നിന്നും പതിക്കുന്ന ശിവ ഫാള്‍സ് എന്നറിയപ്പെടുന്ന ഇതിന് രണ്ടു ഭാഗങ്ങളുണ്ട്. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഭീമേശ്വരിയില്‍ നിന്നും ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
PC: Hareey3

മുത്തത്തി

മുത്തത്തി

കാവേരി നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന മുത്തത്തി കണ്ണുകള്‍ക്ക് നല്കുന്ന വിരുന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. പച്ചപ്പുല്ലുകള്‍ പരവതാനി വിരിച്ച സ്ഥലങ്ങള്‍ക്കു നടുവിലൂടെ കാവേരി ഒഴുകുന്നത് അതിമനോഹരമായ ഒരു കാഴ്ചയാണ്. വെള്ളത്തിന്റെ അളവ് അല്പം ഉയര്‍ന്ന ഇവിടെ നീന്തുന്നത് അനുവദനീയമല്ല.
PC:Aravindb21

കാവേരി വൈല്‍ഡ് ലൈഫ് സാങ്ച്വറി

കാവേരി വൈല്‍ഡ് ലൈഫ് സാങ്ച്വറി

ഭീമേശ്വരി വൈല്‍ഡ് ലൈഫ് സാങ്ച്വറി എന്നിറിയപ്പെടുന്ന ഇവിടം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിവിധയിനം അണ്ണാന്‍മാരുടെ വാസകേന്ദ്രം കൂടിയാണ്. കാവേരി നദി കടന്നു പോകുന്ന ഈ കാടിനുള്ളില്‍ അപൂര്‍വ്വങ്ങളായ സസ്യങ്ങളും വൃക്ഷങ്ങളും സ്ഥിതി ചെയ്യുന്നു.
PC:Palmfly

ഭീമേശ്വര്‍

ഭീമേശ്വര്‍

മീന്‍ പിടുത്തത്തിനും സാഹസികതയ്ക്കും പേരുകേട്ട ഭീമേശ്വര്‍ കാവേരി നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. വൈറ്റ് വാട്ടര്‍ റിവര്‍ റാഫ്റ്റിങ്ങിനു പേരുകേട്ടയിവിടം സാഹസികരുടെ പ്രിയ സ്ഥലമാണ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് ഇവിടെ റാഫ്റ്റിങ്ങിനനുയോജ്യം.

മീന്‍പിടുത്തത്തില്‍ താല്പര്യമുള്ളവര്‍ക്ക് പ്രദേശവാസികളുടെ സഹായത്തോടെ ഒരു കൈ നോക്കാം. കൂടാതെ ട്രക്കിങ്ങിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടിയ ലെവലിലുള്ള സാഹസികതയാണ് താല്പര്യമെങ്കില്‍ വട്ടവഞ്ചി യാത്രയും കയാക്കിങും തിരഞ്ഞെടുക്കാം.
PC: Anne Roberts

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...