Search
  • Follow NativePlanet
Share
» »കേരളത്തില്‍ തന്നെ കറങ്ങാം ഈ ഏപ്രില്‍ മാസത്തില്‍..കാരണങ്ങള്‍ നിരവധി

കേരളത്തില്‍ തന്നെ കറങ്ങാം ഈ ഏപ്രില്‍ മാസത്തില്‍..കാരണങ്ങള്‍ നിരവധി

പലപ്പോഴും നമുക്ക് നമ്മു‌ടെ നാട് കണ്ടുതീര്‍ക്കുന്നതിലും താല്പര്യം മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായിരിക്കും. ഏതു തരത്തിലുമുള്ള സഞ്ചാരികള്‍ക്കും വേണ്ടതെല്ലാം കേരളത്തിലുണ്ട്.

നമ്മുടെ നാടിനെക്കുറിച്ച് പറയുവാന്‍ പ്രത്യേകിച്ച് മുഖവുരയു‌ടെ ആവശ്യം നമുക്കാര്‍ക്കുമില്ല. ലോകത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തുന്ന കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടെന്നു വിശേഷിപ്പുന്നതില്‍ അതിശയം ഒട്ടുമേയില്ല. പ്രകൃതിഭംഗിയും പച്ചപ്പും ഉത്സവങ്ങളും ആഘോഷവും കാടും മേടും പുല്‍മേ‌ടും മലമടക്കുകളും കടലും തീരവും അങ്ങനെയങ്ങനെ മനസ്സില്‍ കയറിനില്‍ക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ കേരളം സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
പലപ്പോഴും നമുക്ക് നമ്മു‌ടെ നാട് കണ്ടുതീര്‍ക്കുന്നതിലും താല്പര്യം മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായിരിക്കും. ഏതു തരത്തിലുമുള്ള സഞ്ചാരികള്‍ക്കും വേണ്ടതെല്ലാം കേരളത്തിലുണ്ട്.

ഏപ്രില്‍ വരുവാന്‍

ഏപ്രില്‍ വരുവാന്‍

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കുവാന്‍ പറ്റുന്ന ഇ‌ടമാണ് കേരളമെങ്കില്‍ കൂടിയും ഇവി‌ടുത്തെ വേനല്‍ക്കാലം അല്പം സ്പെഷ്യല്‍ തന്നെയാണ്. നാ‌ടൊ‌ട്ടുക്കുമുള്ള ഉത്സവങ്ങളും ആഘോഷവും പൂരവുമെല്ലാം കൂടുതല്‍ ആളുകളെ ഇവിടേക്ക് എത്തിക്കുന്നു. ഇതാ ഏപ്രില്‍ മാസത്തില്‍ കേരളം സന്ദര്‍ശിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്നു നോക്കാം...

ഹില്‍ സ്റ്റേഷനുകളിലേക്ക് പോകാം

ഹില്‍ സ്റ്റേഷനുകളിലേക്ക് പോകാം

വേനലില്‍ കേരളത്തിന്റെ വൈബ് അനുഭവിച്ചറിയണമെങ്കില്‍ തീര്‍ച്ചയായും ഇവിടുത്തെ ഹില്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കണം. മൂന്നാര്‍ പോലെയുള്ള ഇടങ്ങളില്‍ സാധാരണ അനുഭവപ്പെടുന്ന തിക്കും തിരക്കും അനുഭവിക്കാതെ സമയമെടുത്ത് സന്ദര്‍ശിക്കുവാന്‍ സാധിക്കും എന്നതു തന്നെയാണ് ഈ സമയത്തെ പ്രത്യേകത. കുടുംബവുമൊത്ത് യാത്ര ചെയ്യുവാന്‍ പറ്റിയ സമയം കൂടിയാണിത്. കുട്ടികളെയും കൂട്ടി യാത്ര ചെയ്യുവാനും ഈ സമയം പ്രയോജനപ്പെടുത്താം. മൂന്നാറാണ് ഡെസ്റ്റിനേഷനെങ്കില്‍ തേയിലത്തോട്ടങ്ങളും ട്രക്കിങ് റൂട്ടുകളും വെള്ളച്ചാട്ടവും എല്ലാം യാത്ര ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ മറക്കരുത്.

PC:Bimal K C

പൂത്തുലഞ്ഞു നില്‍ക്കുന്ന സമയം

പൂത്തുലഞ്ഞു നില്‍ക്കുന്ന സമയം

പ്രകൃതി ഒന്നായി പൂത്തുലഞ്ഞു നില്‍ക്കുന്ന സമയം കൂടിയാണ് ഈ കാലം. വിഷു ആകുമ്പോഴേക്കും പൂത്തു നില്‍ക്കുന്ന കണിക്കൊന്ന മനോഹരമായ കാഴ്ചാനുഭവം ഒരുക്കുന്നു. മൂന്നാറില്‍ മുഴുവനും പ്രത്യേകതരം നീലപ്പൂക്കള്‍ പൂത്തു നില്‍ക്കുന്ന സമയമാണിത്. മൂന്നാര്‍ കൂടാതെ വയനാടും പൊന്മുടിയും എല്ലാം ഈ സമയത്തെ യാത്രയില്‍ ഉള്‍പ്പെ‌ടുത്താം. തേക്കടിയില്‍ ജംഗിള്‍ സഫാരി ന‌ടത്തുവാന്‍ പറ്റിയ സമയം കൂടിയാണിത്.

ബീച്ചില്‍ കറങ്ങാം

ബീച്ചില്‍ കറങ്ങാം


കേരളത്തിന്റെ മറ്റൊരു ഭംഗി എന്നത് ഇവിടുത്തെ ബീച്ചുകളാണ്. വേനലില്‍ കുറച്ച് ആളകള്‍ എത്തുന്നത് കാരണം ബീച്ചുകള്‍ എക്സ്പ്ലോര്‍ ചെയ്യുവാന്‍ ഇതിലും മികച്ച സമയം വേറെയില്ല. വെറുതെ ഇരിക്കുവാനാണെങ്കില്‍ പോലും ബീച്ചുകള്‍ വ്യത്യസ്തമായ അനുഭവം നല്കുന്നു. വര്‍ക്കലും കോവളും മാരാരി ബീച്ചും പയ്യാമ്പലം ബീച്ചും കേരളത്തിലെ ബീച്ച് സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്താം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചുകളിലൊന്നായ കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ച് യാത്രകളില്‍ വ്യത്യസ്തത വേണ്ടവര്‍ക്ക് തിരഞ്ഞെടുക്കാം.

വേനല്‍ക്കാലം ആഘോഷമാക്കാം...സര്‍ഫിങ്ങും പാരാഗ്ലൈഡിങ്ങും സഫാരിയും... ഇതിലധികം എന്തുവേണം!!വേനല്‍ക്കാലം ആഘോഷമാക്കാം...സര്‍ഫിങ്ങും പാരാഗ്ലൈഡിങ്ങും സഫാരിയും... ഇതിലധികം എന്തുവേണം!!

 ആഘോഷങ്ങളില്‍ പങ്കെടുക്കാം

ആഘോഷങ്ങളില്‍ പങ്കെടുക്കാം

പൂരങ്ങളുടെയും തെയ്യങ്ങളുടെയും അവസാന സീസണ്‍ വരുന്നത് ഏപ്രില്‍ മാസത്തോടെയാണ്. കാവുകളിലും ക്ഷേത്രങ്ങളിലും ആവോളം സമയം ചിലവഴിക്കുവാനും തെയ്യങ്ങളും തിറയും കണ്ട് ആഘോഷിക്കുവാനും ഈ സമയം പ്രയോജനപ്പെ‌ടുത്താം. വിഷുവാണ് ഏപ്രില്‍ മാസത്തിലെ മറ്റൊരു പ്രധാന ആഘോഷം. വിഷുക്കണിയും കൈനീട്ടവും സദ്യയും എല്ലാമായി കേരളീയര്‍ പ്രത്യേകിച്ച് മലബാറുകാര്‍ വിഷുക്കാലം ആഘോഷിക്കുന്നു.

സാഹസികരാകാം

സാഹസികരാകാം

സാഹസിക യാത്രയില്‍ താല്പര്യമുള്ളവര്‍ക്ക് നിരവധി കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കുവാനുണ്ട്. തിരുവനന്തപുരത്തെ കോവളം, വര്‍ക്കല ബീച്ചുകളില്‍ നിന്നും സര്‍ഫിങ്ങും കയാക്കിങ്ങും പാരാഗ്ലൈഡിങ്ങും എല്ലാം ചെയ്യുവാനുള്ള അവസരമുണ്ട്. സ്കൂബാ ഡൈവിങ്ങിനും ഇവിടെ സാധ്യതകളുണ്ട്. കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തില്‍ നിങ്ങള്‍ക്ക് കനോയിങ് ആസ്വദിക്കാം. കുട്ടവഞ്ചിയിലോ സാധാരണ വള്ളത്തിലോ കനാലിന്റെ കാഴ്ചകള്‍ മൂന്നു മണിക്കൂറോളം സമയം ആസ്വദിക്കുവാനുള്ള പാക്കേജാണ് ഇവിടെയുള്ളത്.
വാട്ടര്‍ സ്പോര്‍‌ട്സില്‍ താല്പര്യമില്ലാത്തവര്‍ക്ക് ഫിഷിങ്ങും ട്രക്കിങ്ങും ജീപ്പ് സഫാരിയുമടക്കം വേറെയും സാധ്യതകള്‍ ഒരുപാടുണ്ട്.

കായലിലൂ‌ടെ ഒരു സഫാരി

കായലിലൂ‌ടെ ഒരു സഫാരി


നമ്മുടെ നാട്ടില്‍ ഒരിക്കലും മിസ് ചെയ്യരുതാത്ത കാര്യങ്ങളില്‍ ഒന്നാണ് കായലിലൂ‌ടെ കെട്ടുവഞ്ചിയിലുള്ള യാത്ര. ഇരുവശവും തിങ്ങിനിറഞ്ഞു നില്‍ക്കു്ന തെങ്ങിന്‍ തോപ്പുകള്‍ക്കു നടുവിലൂടെ കെട്ടുവള്ളത്തിലോ വഞ്ചിയിലോ ഉള്ള യാത്ര പ്രകൃതിയോട് ചേര്‍ന്നുള്ള കാഴ്ചകളിലേക്ക് നമ്മെ എത്തിക്കും. യഥാര്‍ത്ഥ കേരളീയ ഭംഗി എന്നത് ഈ യാത്രകളിലാണ് അറിയുവാന്‍ സാധിക്കുക.

വേനല്‍ക്കാലത്തെ ചിലവുകുറഞ്ഞ യാത്രാ സ്ഥാനങ്ങള്‍... മണാലി മുതല്‍ മതേരാന്‍ വരെവേനല്‍ക്കാലത്തെ ചിലവുകുറഞ്ഞ യാത്രാ സ്ഥാനങ്ങള്‍... മണാലി മുതല്‍ മതേരാന്‍ വരെ

വേനലിലെ ട്രക്കിങ്ങും സൂര്യോദയവും... അവധി നോക്കി പ്ലാന്‍ ചെയ്യാം ഏപ്രില്‍ മാസത്തിലെ യാത്രകള്‍വേനലിലെ ട്രക്കിങ്ങും സൂര്യോദയവും... അവധി നോക്കി പ്ലാന്‍ ചെയ്യാം ഏപ്രില്‍ മാസത്തിലെ യാത്രകള്‍

Read more about: kerala summer travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X