Search
  • Follow NativePlanet
Share
» »രഹസ്യ തുരങ്കങ്ങൾ മുതൽ രുചിപ്പെരുമയിലെ വട വരെ! തമിഴ്നാട്ടിൽ കാണണം ഈ കാഴ്ചകള്‍

രഹസ്യ തുരങ്കങ്ങൾ മുതൽ രുചിപ്പെരുമയിലെ വട വരെ! തമിഴ്നാട്ടിൽ കാണണം ഈ കാഴ്ചകള്‍

തമിഴ്നാട് യാത്രയിൽ പരിചയപ്പെട്ടിരിക്കേണ്ട വ്യത്യസ്തങ്ങളായ രുചികളെയും ഇടങ്ങളെയും യാത്രാനുഭവങ്ങളെയും പരിചയപ്പെടാം.

എവിടെത്തിരിഞ്ഞാലും അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലും ഒരു കാര്യം തമിഴ്നാട് ഉറപ്പു തരാറുണ്ട്. തിങ്ങിനിറഞ്ഞ തെരുവിന്‍റെ ഒരു കോണിലുള്ള ഒരു ചെറിയ കോവിലാണെങ്കിലും തനിനാടൻ രുചികൾ വിളമ്പുന്ന ഒരു ചെറിയ കടയാണെങ്കിലും ഒരിക്കലും നമ്മളെ നിരാശപ്പെടുത്തില്ല. സ്നേഹത്തോടെ പെരുമാറുന്ന ആളുകളും കാഴ്ചകളിലെ വ്യത്യസ്തതയും തമിഴ്നാട് എപ്പോഴും ഉറപ്പുതരുന്നു. പ്രസിദ്ധമായ കുറേ ഇടങ്ങൾ കണ്ടതുകൊണ്ടുമാത്രം തമിഴ്നാട് സന്ദർശനം പൂർത്തിയാകില്ല. തമിഴ്നാട് യാത്രയിൽ പരിചയപ്പെട്ടിരിക്കേണ്ട വ്യത്യസ്തങ്ങളായ രുചികളെയും ഇടങ്ങളെയും യാത്രാനുഭവങ്ങളെയും പരിചയപ്പെടാം.

PC:Remi Clinton/ Unsplash

മഹാബലിപുരത്തെ ബീച്ചുകൾ

മഹാബലിപുരത്തെ ബീച്ചുകൾ

മാമല്ലപുരം എന്ന മഹാബലിപുരം എന്താണെന്ന് കൂടുതൽ വിശദീകരണത്തിന്‍റെ ആവശ്യമില്ല. തമിഴ്നാട്ടിലെ തന്നെ ഏറ്റവും പുരാതനമായ തുറമുഖങ്ങളിലൊന്നായ ഇവിടം പല്ലവ കാലഘട്ടത്തിലെ ഏറ്റവും സമ്പന്നമായ കലാശേഷിപ്പുകളുടെ ബാക്കിപത്രമാണ്. കല്ലിലെ കൊത്തുപണികളും ശില്പങ്ങളും നിങ്ങളെ ഓരോ നോട്ടത്തിലും അത്ഭുതപ്പെടുത്തും.
മഹാബലിപുരം മുഴുവൻ കണ്ടുകഴിഞ്ഞാലും പലപ്പോഴും ആളുകള്‍ ഇവിടുത്തെ ബീച്ച് കാണുവാൻ മറന്നുപോകാറുണ്ട്. മറന്നു എന്നതിനേക്കാൾ വിട്ടുകളയുന്നു എന്നതാവും ശരി. കുറഞ്ഞത് ഒരു അരമണിക്കൂർ സമയമെങ്കിലും മാറ്റിവെച്ച് മഹാബലിപുരം ബീച്ചുകൂടി കണ്ടശേഷം മാത്രമേ ഇവിടെനിന്നും മടങ്ങാവൂ.
PC:Joydeep Sensarma/ Unsplash
2. നീലഗിരിയിലെ മലനിരകൾ
തമിഴ്നാട്ടിൽ ഏറ്റവും ഭംഗിയുള്ള കുറച്ച് കാഴ്ചകൾ കാണുവാന്‍ പറ്റിയ സ്ഥലമാണ് നീലഗിരി. ആകാശംമുട്ടുന്ന മലനിരകളും മേഘങ്ങളും കണ്ണെത്തുന്നിടത്തെല്ലാം കാണുന്ന പച്ചപ്പും ഇവിടെയുണ്ട്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇവിടെ മനംമയക്കുന്ന് കാഴ്ചകളാണുള്ളത്. യുനസ്കോയുടെ ലോകപൈതൃക ഇടങ്ങളുടെ പട്ടികയിൽ സ്ഥാനമുള്ള ഇവിടം കിന്നക്കരെ മുതൽ ഗൂഡല്ലൂർ വരെ വ്യാപിച്ചു കിടക്കുന്നതാണ്. ഇതിന്റെ ഭാഗമായി 24 മലനിരകളാണുള്ളത്. ഇതിൽ ട്രക്കിങ് റൂട്ടുകൾ, കുന്നുകൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.

PC:Balaji Srinivasan/Unsplash

നീലഗിരിയിലെ മലനിരകൾ

നീലഗിരിയിലെ മലനിരകൾ

തമിഴ്നാട്ടിൽ ഏറ്റവും ഭംഗിയുള്ള കുറച്ച് കാഴ്ചകൾ കാണുവാന്‍ പറ്റിയ സ്ഥലമാണ് നീലഗിരി. ആകാശംമുട്ടുന്ന മലനിരകളും മേഘങ്ങളും കണ്ണെത്തുന്നിടത്തെല്ലാം കാണുന്ന പച്ചപ്പും ഇവിടെയുണ്ട്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇവിടെ മനംമയക്കുന്ന് കാഴ്ചകളാണുള്ളത്. യുനസ്കോയുടെ ലോകപൈതൃക ഇടങ്ങളുടെ പട്ടികയിൽ സ്ഥാനമുള്ള ഇവിടം കിന്നക്കരെ മുതൽ ഗൂഡല്ലൂർ വരെ വ്യാപിച്ചു കിടക്കുന്നതാണ്. ഇതിന്റെ ഭാഗമായി 24 മലനിരകളാണുള്ളത്. ഇതിൽ ട്രക്കിങ് റൂട്ടുകൾ, കുന്നുകൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.

PC:Balaji Srinivasan/Unsplash

മാമല്ലപുരത്തെ ക്ഷേത്രങ്ങൾ

മാമല്ലപുരത്തെ ക്ഷേത്രങ്ങൾ

മാമല്ലപുരത്തെ കൊത്തുപണികൾക്കൊപ്പം തന്നെ പരിചയപ്പെട്ടിരിക്കേണ്ടതാണ് ഇവിടുത്തെ ക്ഷേത്രങ്ങളും. പണി പൂർത്തിയായതും ഇനിയും തീരാത്തതുമായ പണികളും അതിശയിപ്പിക്കുന്ന കൊത്തുപണികൾക്കുമെല്ലാം ഇടയിൽ വ്യത്യസ്തമായതാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ. പല നിർമ്മിതികളും ക്ഷേത്രങ്ങൾക്കു സമാനമായി കരുതുന്നുണ്ടെങ്കിലും പൂർണ്ണമായും ക്ഷേത്രമെന്ന് മേല്‍വിലാസമുള്ളത് വളരെ കുറച്ചെണ്ണമേയുള്ളൂ. അതിലൊന്നാണ് ഒലകണ്ണേശ്വര ക്ഷേത്രം. ഒരു കരിങ്കൽപ്പാറയുടെ മുകളിലായാണ് ഈ ക്ഷേത്രമുള്ളത്. ശിവനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്.
ഷോർ ടെംപിളാണ് ഇവിടുത്തെ മറ്റൊരു ക്ഷേത്രം. കടൽത്തീരക്ക് കടലിനെ നോക്കിനിൽക്കുന്ന ഈ ക്ഷേത്രം കരിങ്കല്ലിലാണ് തീർത്തിരിക്കുന്നത്, ശിവനും വിഷ്ണുവും സമർപ്പിച്ചിട്ടുള്ള മൂന്ന് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.

PC:Arshiar

ബൃഹദീശ്വര ക്ഷേത്രത്തിലെ രഹസ്യപാതകൾ

ബൃഹദീശ്വര ക്ഷേത്രത്തിലെ രഹസ്യപാതകൾ

തമിഴ്നാട്ടിലെ വിസ്മയിപ്പിക്കുന്ന ക്ഷേത്രനിര്‍മ്മിതിയാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം. മനുഷ്യനിർമ്മിതമല്ലാ എന്നുപോലും ഒരുപക്ഷേ, പലരും വിശ്വസിച്ചു പോന്നിരുന്നത്രയും അതുല്യമായ നിർമ്മാണമാണ് ഇതിന്‍റേത്. ക്ഷേത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും നമുക്കറിയാമെങ്കിലും ഇവിടുത്തെ രഹസ്യവഴികളെക്കുറിച്ച് അറിയുന്നവര്‍ ചുരുക്കമായിരിക്കും. ക്ഷേത്രത്തിൽ വിവിധ ഭാഗങ്ങളിലായി ധാരാളം രഹസ്യതുരങ്കങ്ങളും പാതകളുമുണ്ട്. സമീപത്തെ കൊട്ടാരങ്ങള്‍, ജലാശയങ്ങൾ, സുരക്ഷിത ഇടങ്ങൾ തുടങ്ങിയവയിലേക്ക് നയിക്കുന്നവയാണ് ഈ പാതകൾ എന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ള നൂറിലധികം പാതകൾ ഇവിടെയുണ്ട്.

PC:Rohit Parthasarathy

മധുര മീനാക്ഷി ക്ഷേത്രത്തിലെ ശില്പങ്ങൾ

മധുര മീനാക്ഷി ക്ഷേത്രത്തിലെ ശില്പങ്ങൾ

ലോകത്തിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ക്ഷേത്രനിർമ്മിതികളിൽ ഒന്നാണ് മധുര മീനാക്ഷി ക്ഷേത്രം. 3500 വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം ഇതിന്റെ സ്വന്ചം വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അപ്പുറം നിർമ്മിതിയുടെ കാര്യത്തിലും പ്രസിദ്ധമാണ്. അഞ്ച് കവാടങ്ങളുള്ള ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്നാണ്.
നിറയെ ശില്പവേലകളുള്ള 12 ഗോപുരങ്ങൾ, 985 തൂണുകളുള്ള ആയിരംകാൽ മണ്ഡപം, സിംഹരൂപങ്ങൾ, ശിവഗണങ്ങൾ, വെള്ളാനകളുടെ രൂപം എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. അഷ്ടശക്തി മണ്ഡപം, മീനാക്ഷി നായ്ക്കർ മണ്ഡപം, ഇരുട്ട് മണ്ഡപം തുടങ്ങിയ മണ്ഡപങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.

PC:Bernard Gagnon

ജിഞ്ചീ കോട്ട

ജിഞ്ചീ കോട്ട

കാലമിത്രകഴിഞ്ഞിട്ടും ഇന്നും കരുത്തോടെ നിലനിൽക്കുന്ന അപൂർവ്വം കോട്ടകളിലൊന്നാണ് ജിഞ്ചീ കോട്ട. വില്ലുപുരത്തിനു സമീപുള്ള ഈ കോട്ടയ്ക്ക് ഒരുപാട് പോരാട്ടങ്ങളുടെയും യുദ്ധങ്ങളുടെയും കഥയുണ്ട്. ഇന്ന് തമിഴ്നാട്ടിൽ ആകയുള്ള ആ കോട്ട കിഴക്കിന്‍റെ കോട്ട എന്നാണ് അറിയപ്പെടുന്നത്. മൂന്നു വലിയ മലകളും അവയെ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന മതിലുകളും ചേരുന്നതാണ് ജിഞ്ചീ കോട്ട.

PC:KARTY JazZ

 ഹൊഗെനക്കൽ വെള്ളച്ചാട്ടം

ഹൊഗെനക്കൽ വെള്ളച്ചാട്ടം

സാഹസികമായ യാത്രാനുഭവം സമ്മാനിക്കുന്ന സ്ഥലമാണ് ഹൊഗെനക്കൽ വെള്ളച്ചാട്ടം. കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലൂടെയുള്ള കൊട്ടവഞ്ചി യാത്രയാണ് പ്രധാന ആകർഷണം. ബാംഗ്ലൂരിൽ നിന്നും എളുപ്പത്തിൽ പോകുവാൻ സാധിക്കുന്ന ഇവിടം രസകരമായ യാത്രകൾ തിരയുന്നവർക്കുള്ള ലക്ഷ്യസ്ഥാനമാണ്.

PC:Ezhuttukari

പാമ്പൻ പാലം

പാമ്പൻ പാലം

ലോകത്തിലെ എൻജിനീയറിങ് വിസ്മയങ്ങളിലൊന്നാണ് പാമ്പൻ പാലം. പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന ഈ പാലം പാക്ക് കടലിടുക്കിന് കുറുകെയാണ് നിർമ്മിച്ചിട്ടുള്ളത്. എൻജിനീയറിങ്ങിന്റെ സാധ്യതകൾ ഇത്രത്തോളം പ്രയോജനപ്പെടുത്തിയ മറ്റൊരു നിർമ്മിതി രാജ്യത്ത് കണ്ടെത്തുവാന്‍ സാധിക്കില്ല. ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമായ ഇതിന്‍റെ രണ്ടു കിലോമീറ്റർ ദൂരം 143 തൂണുകളിലാണുള്ളത്. നൂറ്റാണ്ടിലധികം പഴക്കം ഈ പാലത്തിനുണ്ട്.

PC:ShakthiSritharan

കന്യാകുമാരി യാത്രയിലെ ക്ഷേത്രങ്ങൾ.. ശുചീന്ദ്രം മുതൽ തിരുവട്ടാർ വരെ.. അപൂർവ്വ വിശ്വാസങ്ങളിലൂടെകന്യാകുമാരി യാത്രയിലെ ക്ഷേത്രങ്ങൾ.. ശുചീന്ദ്രം മുതൽ തിരുവട്ടാർ വരെ.. അപൂർവ്വ വിശ്വാസങ്ങളിലൂടെ

മേടു വട

മേടു വട

തമിഴ്നാട്ടിലെ പ്രാദേശിക രുചികളിൽ ഏറ്റവും പ്രധാനപ്പെട്ടതും സുലഭവുമാണ് മേടു വട. മലയാളികളുടെ ഉഴുന്ന് വടയോട് സാദൃശ്യമുള്ള ഈ വിഭവം തമിഴ്നാട്ടിൽ എല്ലായിടത്തും ലഭിക്കും. സാധാകരണ തേങ്ങാ ചമ്മന്തിയോട് ഒപ്പമോ അല്ലെങ്കിൽ സാമ്പാറിനൊപ്പമോ ആണിത് കഴിക്കുന്നത്.

വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്

 തഞ്ചാവൂര് ഡാൻസിങ് ഡോൾ

തഞ്ചാവൂര് ഡാൻസിങ് ഡോൾ

തമിഴ്നാട് യാത്രയിൽ കണ്ടിരിക്കേണ്ട മറ്റു കാര്യമാണ് തഞ്ചാവൂരിലെ പാവകൾ. നിർത്താതെ തലയാട്ടിക്കൊണ്ടു നിൽക്കുന്ന ഈ പാവകൾ കളിമണ്ണിലാണ് നിർമ്മിക്കുന്നത്. തുടർച്ചയായി അനങ്ങിക്കൊണ്ടിരിക്കുന്ന പാവയുടെ മുഴുവൻ ഭാരവും ഗുരുത്വാകർഷണവും ഏറ്റവും താഴത്തെ ഒരു ബിന്ദുവിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. കൈകൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. തഞ്ചാവൂരിലെ ചിലയിടങ്ങളിൽ ഇതിന്റെ നിർമ്മാണം നേരിട്ടു കാണുവാൻ സാധിക്കും.

PC:SKsiddhartthan

ഒന്നുമല്ലെങ്കിലും ഒരു മലയാളിയല്ലേ...തമിഴ്നാട്ടിലെ ഈ സ്ഥലങ്ങൾ കണ്ടില്ല എന്നു പറയരുത്!!ഒന്നുമല്ലെങ്കിലും ഒരു മലയാളിയല്ലേ...തമിഴ്നാട്ടിലെ ഈ സ്ഥലങ്ങൾ കണ്ടില്ല എന്നു പറയരുത്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X