Search
  • Follow NativePlanet
Share
» »ഈ ഏഴിടങ്ങള്‍കൂടി കാണാതെ മണാലി യാത്ര പൂര്‍ത്തിയാവില്ല

ഈ ഏഴിടങ്ങള്‍കൂടി കാണാതെ മണാലി യാത്ര പൂര്‍ത്തിയാവില്ല

പര്‍വ്വതങ്ങളുടെ വിളികേട്ട് ഒരിക്കലെങ്കിലും യാത്ര പോയാല്‍ പിന്നീട് പൂര്‍ണ്ണമായും ഒരു മടങ്ങിവരവ് സാധ്യമാകില്ല. നമ്മുടെ ജീവിതത്തിന്‍റെ ഒരംശം പിന്നീട് എല്ലായ്പ്പോഴും ആ കുന്നുകളില്‍ തന്നെയായിരിക്കും. അത്തരത്തില്‍ ഒറ്റ യാത്രയില്‍ തന്നെ നമ്മുടെ പിന്നീടുള്ള ജീവിതത്തിന്റെ ഭാഗമായി മാറുന്ന ചിലയി‌ടങ്ങളുണ്ട്. അത്തരത്തിലൊന്നാണ് മണാലി. കാഴ്ചയില്‍ അല്ലെങ്കില്‍ ആ പേരു മാത്രം മതി വീണ്ടും വീണ്ടും യാത്ര ചെയയ്ണമെന്നു തോന്നിപ്പിക്കുവാന്‍. ഒരു പക്ഷേ, മണാലിയോളം മലയാളികളെ കൊതിപ്പിച്ച മറ്റൊരു നാട് ഇല്ല എന്നുതന്നെ പറയേണ്ടി വരും. മഞ്ഞുപെയ്യുന്ന പര്‍വ്വതങ്ങളും പുരാതനങ്ങളായ ആശ്രമങ്ങളും ‌ട്രക്കിങ്ങും ഹൈക്കിങ്ങും മാത്രമല്ല മണാലി. പലപ്പോഴും മണാലി യാത്രയില്‍ വിട്ടുപോകുന്നതും ഇതുതന്നെയാണ്.
മണാലിയിലെ മഞ്ഞില്‍ മറന്നു പോകുന്ന ചിലയിടങ്ങള്‍. മണാലി യാത്ര പൂര്‍ത്തിയാകണമെങ്കില്‍ തീര്‍ച്ചായും സന്ദര്‍ശിച്ചിരിക്കേണ്ട സമീപത്തെ പ്രധാന സ്ഥലങ്ങള്‍ പരിചയപ്പെ‌ടാം.

 കസോള്‍

കസോള്‍

മണാലി യാത്രയില്‍ ഒരിക്കലും സന്ദര്‍ശിക്കാതെ പോകരുതാത്ത ഇടമാണ് കസോള്‍. മണാലിയില്‍ നിന്നും ഏറ്റവും മികച്ച രീതിയില്‍ കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കുവാന്‍ കസോള്‍ തിരഞ്ഞെടുക്കാം ഹിമാചല്‍ പ്രദേശിലെ ഏറ്റവും ചെറിയ ഗ്രാമങ്ങളിലൊന്നും അതിമനോഹരമായ അനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് നല്കുന്നതുമായ ഇടമാണ് കസോള്‍. ട്രക്കിങ്ങിന്റെ അനന്തമായ സാധ്യതകളും പ്രകൃതിഭംഗിയും ഈ പ്രദേശത്തെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഓരോ സന്ദര്‍ശകനും വേണ്ടതെല്ലാം നല്കുന്ന ഇടമാണ് കസോള്‍.

ഇനിയും വലിയ നഗരവത്ക്കരണത്തിനൊന്നും വിധേയമാകാത്ത ഇവിടം ഇന്ത്യയു‌ടെ മിനി ആംസ്റ്റര്‍ഡാം എന്നും അറിയപ്പെടുന്നു. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവി‌ടെ വരാം. ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും ഇവിടേക്ക് വരുവാന്‍ തോന്നിപ്പിക്കുമെന്നാണ് ഈ പ്രദേശത്തെക്കുറിച്ച് സഞ്ചാരികള്‍ പറയുന്നത്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയം ഇവിടെ മഞ്ഞുവീഴ്ചയായിരിക്കും.
മണാലിയില്‍ നിന്നും 76 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

കുളു‌

കുളു‌

മണാലിയോടൊപ്പം ഇരട്ടപോലെ ചേര്‍ന്നു നില്‍ക്കുന്ന നാടാണ് കുളു. മണാലി യാത്രയില്‍ മിക്കവരും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് കുളു. ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഈ സ്ഥലം പ്രസിദ്ധമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ്. പൈന്‍ മരങ്ങളാലും ദേവതാരുക്കളാലും നിറഞ്ഞ് മലകളോ‌ട് ചേര്‍ന്നു നില്‍ക്കുന്ന കുളു സാഹസിക സഞ്ചാരികള്‍ക്ക് എന്നും ഒരു സ്വപ്നമാണ്. ശാന്തതയും നിശബ്ദതയുമാണ് ഈ നാടിന്റെ പ്രത്യേകത.
റോക്ക് ക്ലൈംബിങ്, പാരാഗ്ലൈഡിങ്, ബൈക്ക് സഫാരി തുടങ്ങി വിവിധങ്ങളായ കാര്യങ്ങളാണ് കുളു സഞ്ചാരികള്‍ക്ക് നല്കുന്നത്. റോത്താങ് പാസിലേക്കും ധൗലാധര്‍ പാസിലേക്കും ഉള്ള ‌ട്രക്കിങ്ങുകളും ഇവിടുത്തെ പ്രത്യേകതയാണ്. ഏകദേശം 14 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന റിവര്‍ റാഫ്ടിങ് ഇവിടെ തീര്‍ച്ചായും ആസ്വദിച്ചിരിക്കേണ്ട മറ്റൊന്നാണ്

നഗ്ഗാര്‍

നഗ്ഗാര്‍


മണാലിയില്‍ നിന്നുള്ള അധിക യാത്രകളില്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമാണ് നഗ്ഗാര്‍ വാലി. കുളു ജില്ലയില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സ്വസ്ഥതയും ശാന്തതയും ആവോളം പ്രധാനം ചെയ്യുന്ന ഇവിടം തിരഞ്ഞെടുക്കുന്നതും ഇത്തരത്തില്‍ സമാധാനം ആഗ്രഹിക്കുന്ന ആളുകളാണ്. ക്യാപിങ്ങിനും പൗരാണിക ഹോട്ടലുകളില്‍ താമസിക്കുന്നതിനുമുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
കല്ലിലും തടിയിലും നിര്‍മ്മിച്ച നഗ്ഗര്‍ കൊട്ടാരമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പാശ്ചാത്യ രീതിയില്‍ പണിതുയര്‍ത്തിയിരിക്കുന്ന കെട്ടിടങ്ങള്‍ വ്യത്യസ്തമായ കാഴ്ചാനുഭവം നല്കും.

ബിര്‍ഗു തടാകം

ബിര്‍ഗു തടാകം

വളരെ റിലാക്സ്ഡ് ആയുള്ല യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ബിര്‍ഗു തടാകത്തിലേക്ക് പോകാം. സമുദ്രനിരപ്പില്‍ നിന്നും 4200 ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മണാലിയില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ യാത്ര പോകുവാന്‍ പറ്റിയ സ്ഥലമാണ്. തണുപ്പുകാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്. മണാലിയില്‍ നിന്നും വെറും 18.5 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേക്കുള്ളൂ. മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്ന മലനിരകളുടെ കാഴ്ച ഇവിടെനിന്നും ആസ്വദിക്കാം.

ഡെൽഹിയിൽ നിന്നും ലഡ‍ാക്കിലേക്ക് ഒരു യാത്ര<br />ഡെൽഹിയിൽ നിന്നും ലഡ‍ാക്കിലേക്ക് ഒരു യാത്ര

 തീര്‍ത്ഥന്‍വാലി

തീര്‍ത്ഥന്‍വാലി

മണാലിയില്‍ നിന്നും മൂന്നരമണിക്കൂര്‍ അകലെയാണെങ്കിലും തീര്‍ച്ചായും പോയിരിക്കേണ്ട സ്ഥലമാണ് തീര്‍ത്ഥന്‍ വാലി. സമുദ്ര നിരപ്പില്‍ നിന്നും 1600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ താഴ്വര തീര്‍ത്ഥന്‍ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. വെറുതേയൊരു യാത്ര വന്ന് വെറുതേയിരിക്കുവാനാണെങ്കില്‍ പോലും ഇവിടം യോജിക്കും. ട്രക്കിങ്ങും ഫിഷിങ്ങുമെല്ലാം ഇവിടെ നടത്തുവാന്‍ പറ്റിയ കാര്യങ്ങളാണ്.ഹിമാചലിലെ ഏറ്റവും മികച്ച പക്ഷി നീരീക്ഷണ കേന്ദ്രങ്ങളിലൊന്നും തീര്‍ത്ഥന്‍ വാലിയിലാണ് സ്ഥിതി ചെയ്യുന്നത്. സെരോല്‍സര്‍ തടാകമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ചെഹ്നി കോത്തി, പരാശര്‍ തടാകം തുടങ്ങിയ ഇടങ്ങളിലേക്കും ഇവിടെ നിന്നും യാത്ര പോകാം.

മണാലി യാത്രയിൽ മലയാളികള്‍ ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ<br />മണാലി യാത്രയിൽ മലയാളികള്‍ ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

 മാണ്ഡി

മാണ്ഡി

മണാലിയില്‍ നിന്നും 123 കിലോമീറ്റര്‍ അകലെയാണ് മാണ്ഡി സ്ഥിതി ചെയ്യുന്നത്. പച്ചപ്പും തേയിലത്തോട്ടങ്ങളുമെല്ലാം ചേര്‍ന്ന അതിമനോഹരമായ ഒരു നാടാണ് മാണ്ഡി. ഈ പച്ചപ്പു കാണുവാനും ആസ്വദിക്കുവാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ എത്തുന്നു. കുന്നിന്‍മുകളിലെ വാരണാസി എന്നാണ് ഈ പ്രദേശത്തെ സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നത്.

 ബിര്‍

ബിര്‍


മണാലിയില്‍ നിന്നും 177 കിലോമീറ്ററ്‍ അകലെയാണെങ്കിലും യാത്ര ചെയ്താല്‍ അതിനനുസരിച്ചുള്ല കാഴ്ചകള്‍ നല്കുന്ന നാടാണ് ബിര്‍. പാരാഗ്ലൈഡിങ്ങിനു പേരുകേട്ട പ്രദേശമാണിത്. സാഹസികത ഇഷ്ടപ്പെടുന്നവരുണ്ടെങ്കില്‍ തീര്‍ച്ചയായും ഇവിടെ ആസ്വദിക്കുവാന്‍ കാഴ്ചകളുമുണ്ട്. ഇന്ത്യയുടെ പാരാഗ്ലൈഡിങ് തലസ്ഥാനം എന്നാണിവിടം അറിയപ്പെടുന്നത്.

അറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രംഅറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രം

വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!

പശ്ചിമഘട്ടത്തിന്‍റെ ഹരിതാഭയും പച്ചപ്പും ഊഷ്മളതയും കാണാം...നീണ്ടു നിവര്‍ന്നു കി‌‌ടക്കുന്ന ഈ റോഡിലൂടെപശ്ചിമഘട്ടത്തിന്‍റെ ഹരിതാഭയും പച്ചപ്പും ഊഷ്മളതയും കാണാം...നീണ്ടു നിവര്‍ന്നു കി‌‌ടക്കുന്ന ഈ റോഡിലൂടെ

അന്യഗ്രഹജീവികള്‍ സ്ഥിരമായി വരുന്ന ഗ്രാമം!! സ്വീകരിക്കുവാന്‍ ഏലിയന്‍ പ്രതിമയും...വിചിത്രമാണ് ഈ കഥ!!അന്യഗ്രഹജീവികള്‍ സ്ഥിരമായി വരുന്ന ഗ്രാമം!! സ്വീകരിക്കുവാന്‍ ഏലിയന്‍ പ്രതിമയും...വിചിത്രമാണ് ഈ കഥ!!

Read more about: manali himachal pradesh villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X