Search
  • Follow NativePlanet
Share
» »സൗത്ത് ഗോവയിലെ അടിപൊളി ബീച്ചുകള്‍! ആഘോഷങ്ങള്‍ ഇനി ഇവിടെ

സൗത്ത് ഗോവയിലെ അടിപൊളി ബീച്ചുകള്‍! ആഘോഷങ്ങള്‍ ഇനി ഇവിടെ

ബീച്ചുകള്‍ തേടിയുള്ള ഗോവ യാത്രയില്‍ സഞ്ചാരികള്‍ കൂടുതലും തിരഞ്ഞെടുക്കുന്നത് സൗത്ത് ഗോവയാണ്

ബീച്ചുകള്‍ക്ക് ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഗോവയായിരിക്കും. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കില്‍ പോലും ഏറ്റവുമധികം ആഭ്യന്തര-അന്താരാഷ്ട്ര സഞ്ചാരികള്‍ അന്വേഷിച്ചെത്തുന്ന ഇവി‌ടെ എവിടെ തിരിഞ്ഞാലും, നോര്‍ത്ത് എന്നോ സൗത്ത് എന്നോ വ്യത്യാസമില്ലാതെ ബീച്ചുകളാണ്. എന്നാല്‍ ബീച്ചുകള്‍ തേടിയുള്ള ഗോവ യാത്രയില്‍ സഞ്ചാരികള്‍ കൂടുതലും തിരഞ്ഞെടുക്കുന്നത് സൗത്ത് ഗോവയാണ്. വൃത്തിയുള്ളതും മനോഹരവുമായ ബീച്ചുകളാണ് ഇവിടെയുള്ളത് എന്നതുതന്നെ കാരണം. ഗോവ യാത്രയില്‍ ഒഴിവാക്കരുതാത്ത ഏറ്റവും മികച്ച സൗത്ത് ഗോവന്‍ ബീച്ചുകളെ പരിചയപ്പെടാം...

കോള്‍വാ ബീച്ച്

കോള്‍വാ ബീച്ച്

സൗത്ത് ഗോവയിലെ ഏറ്റവും വലുതും മനോഹരവുമായ ബീച്ചുകളില്‍ ഒന്നാണ് കോള്‍വാ ബീച്ച്. സൗത്തിലെ തന്നെ ഏറ്റവും പഴയ ബീച്ചുകളിലൊന്നായ കോള്‍വയിലാണ് ഏറ്റവും അധികം വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നതും. രണ്ടര കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ബീച്ചില്‍ പഞ്ചസാര പോലുള്ള വെളുത്ത മണല്‍ത്തരികളാണുള്ളത്. പാരാഗ്ലൈഡിംഗ്, നീന്തൽ, ജെറ്റ്-സ്കീയിംഗ്, സ്നോർക്കെല്ലിംഗ്, സ്പീഡ് ബോട്ട് റൈഡുകൾ, ബനാന ബോട്ട് സവാരി തുടങ്ങിയ ജല കായിക വിനോദങ്ങൾക്കും കോൾവ ബീച്ച് പ്രശസ്തമാണ്. ഷാക്കുകളും നൈററ് ക്ലബുകളും ഇവി‌ടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഹണിമൂണ്‍ ആഘോഷിക്കുവാന്‍ ഗോവ തിരഞ്ഞെടുക്കുന്നവരില്‍ ഭൂരിഭാഗവും താല്പര്യപ്പെടുന്നത് കോള്‍വ ബീച്ചിലെ താമസമാണ്, ശാന്തമായ കാലാവസ്ഥയും മനോഹരമായ കാഴ്ചകളുമാണ് ഇതിനു കാരണം.

അഗോണ്ടാ ബീച്ച്

അഗോണ്ടാ ബീച്ച്

ഗോവ യാത്ര പൊതുവെ സമാധാനപ്രിയര്‍ക്കു പറഞ്ഞിട്ടുള്ളതല്ലെങ്കിലും ശാന്തമായ അന്തരീക്ഷം ആഗ്രഹിക്കുന്നവര്‍ക്കു പറ്റിയ സ്ഥലമാണ് അഗോണ്ട ബീച്ച്. 3 കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ബീച്ചിലെ കാഴ്ചകള്‍ കൂടുതലും ഈന്തപ്പനകളാണ്. തീരത്തിനു സമാന്തരമായി നില്‍ക്കുന്ന ഈന്തപ്പനകളും ചെറിയ ബംഗ്ലാവുകളും റസ്റ്റോറന്‍റുകളുമെല്ലം അഗോണ്ടയുടെ ഭംഗി കൂട്ടുന്ന ഘടകങ്ങളാണ് ശാന്തമായി കിടക്കുന്ന ഈ തീരം സണ്‍ബാത്തിങ്ങിനും നീന്തലിനും വിശ്രമത്തിനുമായാണ് കൂടുതലും ആളുകള്‍ തിരഞ്ഞെടുക്കുന്നത്. പാരാഗ്ലൈഡിംഗ്, വിൻഡ്‌സർഫിംഗ് പോലുള്ള വാട്ടർ സ്പോർട്സുകള്‍ക്കും ഇവി‌ടെ അവസരമുണ്ട്.
വേലിയേറ്റ സമയങ്ങളില്‍ അല്പം അപകടകാരികളാണ് ഇവിടുത്തെ തിരമാലകള്‍ എന്ന കാര്യം യാത്രയില്‍ മറക്കാതെയിരിക്കുക. ഈ സമയത്ത് കടലിലെ വിനോദങ്ങള്‍ക്കായി ഇറങ്ങാതിരിക്കുക. സൗത്ത് ഗോവയിലെ അപകടസാധ്യത ഉയര്‍ന്ന ബീച്ച് കൂടിയാണിത്.
PC:Tuderna

മജോര്‍ഡാ ബീച്ച്

മജോര്‍ഡാ ബീച്ച്

തെക്കന്‍ ഗോവയിലെ ഏറ്റവും മനോഹരവും അതുപോലെ തന്നെ ഏറ്റവും തിരക്കേറിയതുമായ ബീച്ച് ആണ് മജോര്‍ഡാ ബീച്ച്. അര കിലോമീറ്ററോളം നീളമുള്ള ഈ ബീച്ചിന് അറേബ്യൻ കടലിനോട് ചേർന്ന് 25 കിലോമീറ്റർ നീളമുണ്ട്. വെളുത്ത മണലും പിന്നെ കരയിലെ പച്ചപ്പും ചേരുമ്പോള്‍ ഗി തെക്കൻ ഗോവയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി മജോര്‍ഡാ ബീച്ച് മാറുന്നു. കൂടുതലായും റഷ്യന്‍ സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. ഏറ്റവും മികച്ച ഗോവന്‍ സീഫൂഡ് ലഭിക്കുന്ന സ്ഥലവും കൂടിയാണിത്. പാരസെയിലിംഗ്, ബനാന ബോട്ട് സവാരി, ഡോൾഫിൻ സ്പോട്ടിംഗ്, വാട്ടർ സ്കീയിംഗ്, സ്പീഡ് ബോട്ട് റൈഡുകൾ തുടങ്ങി നിരവധി സാഹസിക കാര്യങ്ങളും ഇവിടെ ആസ്വദിക്കാം.

PC:Deepak Patil

മോബോര്‍ ബീച്ച്

മോബോര്‍ ബീച്ച്

ഒരു സ്വകാര്യ ബീച്ച് എന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന മോബർ ബീച്ച് ഗോവയുടെ തെക്കൻ തീരത്ത് സാൽ നദിയുടെ ഡെൽറ്റയിൽ സ്ഥിതിചെയ്യുന്ന 2 കിലോമീറ്റർ നീളമുള്ള മനോഹരമായ ബീച്ച് സ്ട്രിപ്പാണ്. മൂന്നു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന മോഹോര്‍ തെക്കന്‍ ഗോവയിലെ ഏറ്റവും മികച്ച പാര്‍ട്ടി ബീച്ച് കൂടിയാണ്. ഡോൾഫിൻ സ്പോട്ടിംഗ് ക്രൂയിസ്, ഹൈ ബോർഡ് ഡൈവിംഗ്, പക്ഷി നിരീക്ഷണം എന്നിവയ്ക്കുള്ള സാധ്യതകളും ഇവിടെയുണ്ട്.

ബെനൗലിം ബീച്ച്

ബെനൗലിം ബീച്ച്

ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്നും 30 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ബെനൗലിം ബീച്ച് തെക്കൻ ഗോവയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നാണ്, കൂടാതെ വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങൾക്കും ഡോൾഫിൻ സ്പോട്ടിംഗ് ടൂറുകൾക്കും ഇത് വളരെ ജനപ്രിയമാണ്. യഥാർത്ഥത്തിൽ ബനാവ്‌ലി എന്നറിയപ്പെട്ടിരുന്ന ബെനൗലിം ബീച്ചിനെ പോർച്ചുഗീസുകാർ ആണ് പുനർനാമകരണം ചെയ്തത്. സെർണബതിമിനും വർക്ക ബീച്ചുകൾക്കുമിടയിലാണ് ഈ ബീച്ച് സ്ഥിതിചെയ്യുന്നത്. അധികം ആളുകളൊന്നും എത്തിപ്പെടാതെ മറഞ്ഞിരിക്കുന്ന ഈ ബീച്ച് അറിയപ്പെടുന്ന ഒരു മത്സ്യബന്ധന ബീച്ച് കൂടിയാണ്. പാരാസെയിലിംഗ്, ജെറ്റ് സ്കീയിംഗ്, വിൻഡ്‌സർഫിംഗ് പോലുള്ള സാഹസിക വിനോദങ്ങളിൽ ഏർപ്പെടാനും ഇവിടെ അവസരമുണ്ട്.

പാലോലം ബീച്ച്

പാലോലം ബീച്ച്

തെക്കൻ ഗോവയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിലൊന്നാണ് പലോലെം ബീച്ച്. രണ്ട് കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഈ ബീച്ച് പാര്‍ട്ടികള്‍ക്ക് ഏറെ പ്രസിദ്ധമാണ്. തെക്കൻ ഗോവയിലെ ഈ ബീച്ചിലെ നിവാസികൾ ഒന്നുകിൽ മത്സ്യത്തൊഴിലാളികളോ വിനോദസഞ്ചാരികളോ ആണ്. ബാർ-ഹോപ്പിംഗ്, ഷാക്ക്-ചില്ലിംഗ്, സർഫിംഗ്, ബോട്ട് സവാരി എന്നിവയിൽ പോകാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ തെക്കന്‍ ഗോവയില്‍ പാലോലം ബീച്ചിനോളം മികച്ച മറ്റൊരിടം കണ്ടെത്തുവാന്‍ സാധിക്കില്ല. സായാഹ്ന സവാരികള്‍ക്കും ഇവിടം പ്രസിദ്ധമാണ്,

PC: Alexandre Ultré

ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍

ഗോവ യാത്രയിൽ പണികിട്ടാതിരിക്കാൻ ഇതാണ് വഴിഗോവ യാത്രയിൽ പണികിട്ടാതിരിക്കാൻ ഇതാണ് വഴി

കൂള്‍‍ ഡെസ്റ്റിനേഷനായി ഗോവ..സഞ്ചാരികളെ ഗോവയിലെത്തിക്കുന്ന കാരണങ്ങള്‍ ഇതാണ്കൂള്‍‍ ഡെസ്റ്റിനേഷനായി ഗോവ..സഞ്ചാരികളെ ഗോവയിലെത്തിക്കുന്ന കാരണങ്ങള്‍ ഇതാണ്

ഗോവയെ ഇന്ത്യക്കാര്‍ ഇഷ്‌ടപ്പെടുവാന്‍ കാരണം ഇതാണ്!!ഗോവയെ ഇന്ത്യക്കാര്‍ ഇഷ്‌ടപ്പെടുവാന്‍ കാരണം ഇതാണ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X