Search
  • Follow NativePlanet
Share
» »തണുത്ത് ചിൽ ആകണോ? മൈനസ് ഡിഗ്രിയിലെ ഏറ്റവും തണുത്ത കാലാവസ്ഥ, അറിയാം ഈ ഇന്ത്യൻ സ്ഥലങ്ങൾ

തണുത്ത് ചിൽ ആകണോ? മൈനസ് ഡിഗ്രിയിലെ ഏറ്റവും തണുത്ത കാലാവസ്ഥ, അറിയാം ഈ ഇന്ത്യൻ സ്ഥലങ്ങൾ

നമ്മുടെ നാട്ടിലെ ശൈത്യകാലം എന്നാൽ കുറച്ചു കോടമഞ്ഞും തണുപ്പുമൊക്കെയായി മൂന്നു നാലു മാസം നീണ്ടുനിൽക്കുമെങ്കിലും വിന്‍ററിന്‍റെ 'രസം' എന്താണെന്ന് അറിയണമെങ്കിൽ നേരെ വടക്കേ ഇന്ത്യയിലേക്ക് പോകണം. എല്ലിനെപ്പോലും മരവിപ്പിക്കുന്ന തണുപ്പും കൺമുന്നിലെ കാഴ്ച പോലും കാണുവാൻ കഴിയാത്ത വിധത്തിലുള്ള മഞ്ഞുമായുള്ള കാലാവസ്ഥയായിരിക്കും ഇവിടെ കാണുവാൻ കഴിയുക. എന്നാൽ ചിലയിടങ്ങളിൽ സ്ഥിതി ഇതിനേക്കാൾ കഷ്ടമായിരിക്കും. പുറത്തിറങ്ങുന്നതു പോലും ആലോചിക്കുവാൻ കഴിയാത്ത തരത്തിലുള്ള സ്ഥലങ്ങൾ. വിന്‍ററിൽ പൂജ്യത്തിലും താഴെ തണുപ്പെത്തുന്ന ഇന്ത്യയിലെ സ്ഥലങ്ങൾ പരിചയപ്പെടാം...

ദ്രാസ്

ദ്രാസ്

ഇന്ത്യയിലെ ഏറ്റവും തണുപ്പേറിയ സ്ഥലം ആണ് ദ്രാസ്. കാർഗിൽ ജില്ലയുടെ ഭാഗമായ ഇവിടം ലഡാക്കിലേക്കുള്ള കവാടം എന്നാണ് അറിയപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഭൂമിയിൽ മനുഷ്യർ വസിക്കുന്നതിൽ ഏറ്റവും തണുപ്പുള്ള രണ്ടാമത്തെ സ്ഥലമാണിത്. ഇവിടെ ഏറ്റവും കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയത് മൈനസ് 60 ഡിഗ്രിയാണ്. 1995 ൽ ആയിരുന്നു ഇത്. ഇതിനു ശേഷം താപനില ഇത്രയും താഴ്ന്നിട്ടില്ലെങ്കിൽപ്പോലും -45 ഡിഗ്രി വരെ താഴാറുണ്ട്. അമർനാഥ്, സിയാൽകോട്ട്, സുരു താഴ്‌വര തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെക്കിംഗുകളുടെ ബേസ് ക്യാംപാണിത്. ഈ ട്രക്കിങ്ങിനായാണ് കൂടുതലും ആളുകൾ ദ്രാസിലേക്ക് വരുന്നത്. ജൂൺ മുതൽ സെപ്റ്റംബര്‍ വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.

PC:Narender9

കാർഗില്‍

കാർഗില്‍

തണുപ്പു കാലത്ത് മൈനസ് 15 വരെ കാര്‍ഗിലിലെ താപനില സ്ഥിരമായി താഴാറുണ്ട്. സുരു നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്നും 2,676 മീറ്റർ ഉയരത്തിലാണ്. കാര്‍ഗിൽ എന്നാൽ യുദ്ധത്തിന്‍റെ ഓർമ്മകളാണ് നമുക്ക് വരുന്നതെങ്കിലും യഥാർത്ഥത്തിൽ ഒരി ചരിത്ര ഇടമാണിത്. പ്രധാന നഗരത്തിൽ നിന്നും കുറച്ചകലെയായി സ്ഥിതി ചെയ്യുന്ന പഷ്കം എന്നറിയപ്പെടുന്ന കുന്നുകളിലെ കോട്ടകളുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം.

PC: Ian Schneider/ Unsplash

സ്പിതി വാലി

സ്പിതി വാലി

തണുപ്പ് മാത്രമല്ല, കാഴ്ചയിൽ വിചിത്രമായ എന്തൊക്കെയോ അനുഭവങ്ങൾ കൂടി നല്കുന്ന ഇടമാണ് സ്പിതി വാലി. ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലായി സ്ഥിതി ചെയ്യുന്ന സ്പിതി എന്നും സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. മധ്യഭൂമി എന്നു വിളിക്കപ്പെടുന്ന ഇവിടെ തണുപ്പുകാലത്ത് അതികഠിനമായ ശൈത്യം അനുഭവപ്പെടാറുണ്ട്. ചില സമയങ്ങളിൽ താപനില മൈനസ് 30 വരെ താഴാറുണ്ട്. ഇന്ത്യയിൽ ഏറ്റവും തണുപ്പുള്ള ഇടങ്ങളിലൊന്നായ ഇവിടം സമ്പന്നമായ ബുദ്ധസംസ്കാരത്തിനു പ്രസിദ്ധമാണ്. ഇതിന്‍റെ അടയാളമായി നിരവധി ആശ്രമങ്ങളും അതിന്റെ ഭാഗമായുള്ള ജീവിതരീതികളുമെല്ലാം കാണാം. സ്പിതി യാത്രയിൽ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു സ്ഥലം കാസയാണ്.ഹിമാലയത്തിൽ 3,800 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Vivek Sharma/ Unsplash

ലേ

ലേ

തണുപ്പു എന്നു പറയുമ്പോൾ തന്നെ മനസ്സിലെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ലേ. വേനലിലും ശൈത്യത്തിലും ഒരുപോലെ സന്ദർശിക്കുവാൻ യോജിച്ച സ്ഥലമാണിത്. ശൈത്യകാലത്ത് പ്രദേശത്തെ ശരാശരി കുറഞ്ഞ താപനില പൂജ്യം ഡിഗ്രിക്ക് താഴെ പോകുമെങ്കിലും മുകളിൽ പറഞ്ഞ സ്ഥലങ്ങളെപ്പോലെ തണുപ്പ് അനുഭവപ്പെടാറില്ല. പൊതുവെ ഏഴു ഡിഗ്രിയിൽ തന്നെയാവും ഇവിടുത്തെ തണുപ്പുകാലം കഴിഞ്ഞുപോവുക. ശാന്തി സ്തൂപം, ലേ കൊട്ടാരം, പാംഗോങ് തടാകം, മറ്റ് നിരവധി തടാകങ്ങളും ആശ്രമങ്ങളും ഈ യാത്രയിൽ കാണാം. ലേ-ലഡാക്കിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില പൊതുവെ -28.3 ഡിഗ്രി സെൽഷ്യസാണ്.

PC:Hardik Pandya/ Unsplash

ഹേമകുണ്ഡ് സാഹിബ്

ഹേമകുണ്ഡ് സാഹിബ്

ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വരയിലേക്കുള്ള ട്രക്കിങിൽ മിക്കവരും കടന്നുപോകുന്ന സ്ഥലമാണ് ഹേമകുണ്ഡ് സാഹിബ്.ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സിഖ് തീർത്ഥാടന കേന്ദ്രമായ ഇവിടെ തണുപ്പുകാലം കഠിനമായി അനുഭവപ്പെടാറുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 4,362 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ട്രക്കിങ്ങിനായാണ് കൂടുതലും ആളുകൾ എത്തുന്നത്. മഞ്ഞുമൂടിയ ഏഴ് കൊടുമുടികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണിത്. എന്നാൽ ഇവിടുത്തെ മഞ്ഞുകാലം എങ്ങനെയുണ്ടന്ന് നോക്കിയാലോ എന്നു വിചാരിച്ചാൽ ഇവിടെ വരാൻ കഴിഞ്ഞെന്നു വരില്ല! ശൈത്യകാലത്ത് പൂർണ്ണമായും മഞ്ഞുവീഴ്ചയുള്ളതിനാൽ വേനൽക്കാലത്ത് മാത്രമേ ഇവിടേക്ക് പ്രവേശിക്കാൻ കഴിയൂ. ള്ള മാസങ്ങളിൽ താപനില -10°C മുതൽ -11°C വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

PC:TEJASHVI VERMA/ Unsplash

മഞ്ഞിൽ സൂര്യനെ തേടി പോകാം... ശൈത്യകാലത്തെ ഹോട്ട് ഡെസ്റ്റിനേഷനുകൾമഞ്ഞിൽ സൂര്യനെ തേടി പോകാം... ശൈത്യകാലത്തെ ഹോട്ട് ഡെസ്റ്റിനേഷനുകൾ

ശ്രീ നഗർ

ശ്രീ നഗർ

മഞ്ഞുകാലത്ത് കൊടുംതണുപ്പിലേക്ക് കൂപ്പുകുത്തുന്ന ലക്ഷ്യസ്ഥാനമാണ് ശ്രീനഗർ. വേനലിൽ അതിമനോഹരമായി കാണപ്പെടുന്ന ഇവിടെ തണുപ്പിൽ എത്തിയാൽ അതിജീവിക്കുക എന്നത് സാധാരണക്കാർക്കു ബുദ്ധിമുട്ടാകും. എന്നാൽ ദാൽ തടാകത്തിലെ ഈ സമയത്തെ കാഴ്ച എന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. പൂജ്യം ഡിഗ്രിയിൽ തുടങ്ങി മൈനസ് -5 ഡിഗ്രി സെൽഷ്യസ് ഇവിടുത്തെ തണുപ്പ് പോകാറുണ്ട്യ

PC:Filip Bunkens/ Unsplash

കീലോങ്

കീലോങ്

തണുപ്പുകാലത്ത് അസഹനീമായ തണുപ്പാണെങ്കിലും കീലോങ്ങിനെ അറിയുന്നവർ ഈ സമയത്തെ ഇവിടെക്കുള്ള സന്ദർശനം ഒഴിവാക്കില്ല. അത്രയും മനോഹരമായി മഞ്ഞുകാലത്ത് കാണുവാൻ കഴിയുന്ന ഇടങ്ങള്‍ വളരെ കുറവാണ്. ഹിമാചൽ പ്രദേശിന്‍റെ ഭാഗമായ ഇവിടം പ്രകതിഭംഗിയാല്‍ അനുഗ്രഹീതമായ സ്ഥലമാണ്. താപനില -7.7 ഡിഗ്രി സെൽഷ്യസ് വരെ ഇവിടെ താപനില താഴാറുണ്ട്.

PC:Rutpratheep Nilpechr/ Unsplash

രൂപത്തില്‍ പാത്രം പോലെ, കാഴ്ചയിൽ യൂറോപ്പ്.. ദൂത്പത്രിയെന്ന കാശ്മീരിലെ സ്വര്‍ഗ്ഗം!രൂപത്തില്‍ പാത്രം പോലെ, കാഴ്ചയിൽ യൂറോപ്പ്.. ദൂത്പത്രിയെന്ന കാശ്മീരിലെ സ്വര്‍ഗ്ഗം!

വണ്ടിയും ലൈസൻസുമുണ്ടോ? എങ്കിൽ വിട്ടോ! റോഡ് മാർഗം ഇന്ത്യയിൽ നിന്നു പോകാം ഈ രാജ്യങ്ങളിലേക്ക്വണ്ടിയും ലൈസൻസുമുണ്ടോ? എങ്കിൽ വിട്ടോ! റോഡ് മാർഗം ഇന്ത്യയിൽ നിന്നു പോകാം ഈ രാജ്യങ്ങളിലേക്ക്

Read more about: winter travel destinations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X