Search
  • Follow NativePlanet
Share
» »സങ്കടപെടേണ്ട, ശാരീരിക വെല്ലുവിളികൾ ഇവിടങ്ങൾ സന്ദർശിക്കാൻ തടസമാകില്ല, പ്രത്യേക സൗകര്യങ്ങൾ, അറിയാം

സങ്കടപെടേണ്ട, ശാരീരിക വെല്ലുവിളികൾ ഇവിടങ്ങൾ സന്ദർശിക്കാൻ തടസമാകില്ല, പ്രത്യേക സൗകര്യങ്ങൾ, അറിയാം

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കു ധൈര്യമായി ചെല്ലുവാൻ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ഇടങ്ങൾ

ഇഷ്ടപോലെ യാത്രകൾ... ആഗ്രഹിക്കുന്ന ഇടങ്ങളിൽ ആഗ്രഹിക്കുന്ന സമയത്ത് പോകണം. ഏതൊരു യാത്രാ പ്രേമിയുടെയും മനസ്സിലെ ആഗ്രഹങ്ങളാണിത്. എന്നാൽ ഇതിലും ആവേശവും ഇഷ്ടവും യാത്രകളോടുണ്ടായിട്ടും ശാരീരിക വെല്ലുവിളികളും പ്രയാസങ്ങളും കാരണം യാത്ര പോകുവാന്‍ സാധിക്കാത്തവരെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? നമ്മൾ വളരെ സ്വതന്ത്ര്യമായി ഇറങ്ങിച്ചെല്ലുന്ന കടൽത്തീരങ്ങളെ പോലും അകലെനിന്നു മാത്രം കണ്ടാസ്വദിക്കുവാൻ സാധികുന്നവർ. ശാരീരിക വെല്ലുവിളികളുള്ളവരെ ഉൾപ്പെടുത്തുന്നതിൽ നമ്മുടെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നും ബഹുദൂരം പുറകിലാണ്. ഓരോ കോണിൽ നിന്നും ഓരോ മാറ്റങ്ങൾ ഉണ്ടായി വരുന്നത് പ്രതീക്ഷ നല്കുന്നതാണ്. ഇതാ ഇന്ത്യയിൽ എല്ലാത്തരം സന്ദർശകരെയും ഉൾപ്പെടുത്തുന്നതിന് വീൽചെയറുകൾക്കുള്ള പ്രത്യേക റാമ്പുകളോ ബ്രെയിൽ ബ്രോഷറുകളോ ആയി നടപടികൾ സ്വീകരിച്ചിട്ടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം.. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കു ധൈര്യമായി ചെല്ലുവാൻ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ഇടങ്ങൾ

ഫോർട്ട് കൊച്ചി

ഫോർട്ട് കൊച്ചി

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ധൈര്യമായി ചെല്ലുവാൻ സാധിക്കുന്ന സ്ഥലങ്ങളിൽ ഒന്നാമത്തേത് നമ്മുടെ ഫോർട്ട് കൊച്ചിയാണ്. 2016 ൽതന്നെ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി ഇവിടം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വീൽ ചെയറുകളും മറ്റും സുഗമമായി പോകുന്നതിനാവശ്യമായ റാമ്പുകളും തെന്നാൻ സാധ്യതയില്ലാത്ത ടൈലുകളും മുതൽ പ്രത്യേക വിശ്രമമുറികളും വരെ ഫോർട്ട് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ കാണാം. അതുകൊണ്ടു തന്നെ വീൽച്ചെയറിലുള്ള ആളുകൾക്ക് സുഗമമായി ഇവിടെ വരുവാനും കാഴ്ചകൾ ആസ്വദിക്കുവാനും സാധിക്കുന്നു.

PC:Ranjith Siji

താജ് മഹൽ

താജ് മഹൽ


ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും സന്ദർശിക്കുവാൻ സാധിക്കുന്ന വിധത്തിലുള്ള സജജീകരണങ്ങൾ താജ്മഹലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സ്മാരകത്തിന് ചുറ്റും ഒമ്പത് റാമ്പുകൾ ആണ് നിർമ്മിച്ചിട്ടുള്ളത്. ഇത് കൂടാതെ, വികലാംഗരായ ആളുകള്‍ക്ക് താജ്നഹല്‍ കോമ്പൗണ്ടിനുള്ളിൽ സഞ്ചപിക്കുന്നതിന് സ്മാരകത്തിലെ ഭരണകൂടം വീൽചെയറുകളും വാഗ്ദാനം ചെയ്യുന്നു.

സാഞ്ചി സ്പൂപ

സാഞ്ചി സ്പൂപ

ഭിന്നശേഷിക്കാർക്ക് തടസ്സങ്ങളില്ലാതെ എത്തിച്ചേരുവാൻ സാധിക്കുന്ന മറ്റൊരിടമാണ് പ്രസിദ്ധമായ സാഞ്ചി സ്തൂപ. മധ്യപ്രദേശിലെ റെയ്സൺ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എല്ലാ തരത്തിലുമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കാഴ്ച വൈകല്യമുള്ള ആളുകൾക്ക് സുരക്ഷിതമായ സ്പർശനമാർഗ്ഗം, ബ്രെയിൽ ലിപിയിലുള്ള വിവര ഫലകങ്ങൾ, പൂർണ്ണമായും വീൽചെയർ ആക്സസ് ചെയ്യാവുന്ന പാത എന്നിവ വഴി തീർത്തും പരിമിതികളുള്ളവർക്കുമായി ഇവർ വാതിലുകൾ തുറന്നിരിക്കുന്നു. സന്ദർശകർക്ക് ബീപ്പറുകളും ബ്രെയിൽ മാപ്പും നൽകുന്നു. സ്തൂപത്തിലെ ജീവനക്കാർക്കും ഗൈഡുകൾക്കും ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് പരിശീലനം ലഭിച്ചിട്ടുണ്ട്.

PC:Photo Dharma

ഫത്തേപൂർ സിക്രി‌

ഫത്തേപൂർ സിക്രി‌


പ്രായത്തിന്‍റേതായ അവശതകൾ നേരിടുന്നവർക്കും ശാരീരിക വെല്ലുവിളികൾ ഉള്ളവർക്കും എളുപ്പത്തിൽ സന്ദർശനം സാധ്യമാകുന്ന മറ്റൊരിടമാണ് ഉത്തർ പ്രദേശിലെ ഫത്തേപൂർ സിക്രി. റാമ്പുകൾ, ബ്രെയിലി സൈൻ ബോർഡുകൾ തുടങ്ങിയ സജ്ജീകരണങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ടോയ്‌ലറ്റുകളും ടിക്കറ്റ് കൗണ്ടറുകളും, പ്രത്യേകം റൂട്ട്, പ്രത്യേക പാർക്കിംഗ് എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

PC:Sanyam Bahga

ലക്ഷ്മണ ക്ഷേത്രം, സിർപൂർ, ഛത്തീസ്ഗഡ്

ലക്ഷ്മണ ക്ഷേത്രം, സിർപൂർ, ഛത്തീസ്ഗഡ്

എല്ലാ തരത്തിലുള്ള ആളുകളെയും സ്വാഗതം ചെയ്യുന്ന മഹാസമുന്ദ് ലക്ഷ്മണ ക്ഷേത്രത്തിൽ അതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ പാത എല്ലാ പ്രായക്കാർക്കും കഴിവുകൾക്കും വേണ്ടി നിർമ്മിച്ചതാണ്. കാഴ്ച വൈകല്യമുള്ള സന്ദർശകർക്കായി നടപ്പാതയിൽ സ്പർശിക്കുന്ന പാതകളും ബ്രെയിൽ സൈൻ ബോർഡുകളും ഉണ്ട്. ഇത് സന്ദർശകർക്ക് ക്ഷേത്രത്തിലേക്ക് എളുപ്പത്തിലും അനായാസമായും പ്രവേശനം നൽകുന്നു. ഏതു തരത്തിലുള്ള ശാരീരിക വൈകല്യങ്ങളുണ്ടെങ്കിലും അവർക്ക് ലക്ഷ്മണ ക്ഷേത്രത്തിന്‍റെ ഘടന മറ്റുള്ളവരെപ്പോലെ
ആസ്വദിക്കുവാൻ ഒരേ അവസരമുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമഫലമാണിത്.

മൂന്നാറിലേക്കൊരു വളഞ്ഞ വഴി! കിലോമീറ്റർ കൂടിയാലും നഷ്ടമാവില്ല, ഈ പുതിയ വഴി!മൂന്നാറിലേക്കൊരു വളഞ്ഞ വഴി! കിലോമീറ്റർ കൂടിയാലും നഷ്ടമാവില്ല, ഈ പുതിയ വഴി!

ടിപ്പു സുൽത്താന്റെ സമ്മർ പാലസ്, ബെംഗളൂരു

ടിപ്പു സുൽത്താന്റെ സമ്മർ പാലസ്, ബെംഗളൂരു


ഭിന്നശേഷിക്കാർക്ക് സുഗമമായി പോകുവാൻ സാധിക്കുന്ന മറ്റൊരു ലക്ഷ്യസ്ഥാനമാണ് ബംഗ്ലൂരിലെ ടിപ്പു സുൽത്താന്റെ സമ്മർ പാലസ്. ഭിന്നശേഷിയുള്ളവർക്ക് പ്രവേശനമുള്ള കർണാടകയിലെ ആദ്യത്തെ പുരാവസ്തുവകുപ്പിന്റെ സ്മാരകം കൂടിയാണിത്. കാഴ്ച വൈകല്യമുള്ള സന്ദർശകർക്കായി വിതരണം ചെയ്ത ബ്രെയിൽ ബ്രോഷർ, ബ്രെയ്‌ലി സൈൻബോർഡുകൾ, കൊട്ടാര കവാടത്തിൽ നിന്ന് ടോയ്‌ലറ്റിലേക്കുള്ള ഒരു സ്പർശന പാത എന്നിവയും സ്മാരകത്തിലുണ്ട്.

PC:P Naga Praveena Sharma

പുരി ജഗന്നാഥ ക്ഷേത്രം

പുരി ജഗന്നാഥ ക്ഷേത്രം

ഒഡീഷയിലെ പുരിയിലെ ജഗന്നാഥ ക്ഷേത്രവും
ഇപ്പോൾ പ്രായത്തിന്‍റേതായ അവശതകൾ നേരിടുന്നവർക്കും ശാരീരിക വെല്ലുവിളികൾ ഉള്ളവർക്കും വീൽചെയറിൽ ഇരുന്ന് പോകവാൻ കഴിയുന്ന രീതിയിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

PC:RJ Rituraj

ജന്തർ മന്തർ, കുത്തബ് മിനാർ, ഹുമയൂണിന്റെ ശവകുടീരം, ചെങ്കോട്ട

ജന്തർ മന്തർ, കുത്തബ് മിനാർ, ഹുമയൂണിന്റെ ശവകുടീരം, ചെങ്കോട്ട


2001-ൽ സ്റ്റീഫൻ ഹോക്കിംഗ്‌സിന്റെ സന്ദർശനവേളയിൽ ഈ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ താൽക്കാലിക ക്രമീകരണം ഒടുവിൽ സ്ഥിരമായ ഒരു സവിശേഷതയായി മാറി. ഇപ്പോൾ ഡൽഹിയിലെ ഈ സ്മാരകങ്ങൾ വികലാംഗ സൗഹൃദമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ ആളുകൾ സന്ദർശിക്കുന്ന സ്മാരകങ്ങളുടെ പട്ടികയിലും ഇവിടം ഇടംനേടിയിട്ടുണ്ട്.

മാലദ്വീപല്ല, അതിലും സൂപ്പർ! ഇന്ത്യയിൽ നിന്നും എളുപ്പത്തിൽ പോകുവാൻ ഈ ഹണിമൂൺ സ്ഥലങ്ങൾമാലദ്വീപല്ല, അതിലും സൂപ്പർ! ഇന്ത്യയിൽ നിന്നും എളുപ്പത്തിൽ പോകുവാൻ ഈ ഹണിമൂൺ സ്ഥലങ്ങൾ

2023 ലെ യാത്രകളിൽ തിളങ്ങുക ഈ നഗരങ്ങൾ.. പട്ടികയിൽ ഇന്ത്യയിലെ ഒരിടവും!2023 ലെ യാത്രകളിൽ തിളങ്ങുക ഈ നഗരങ്ങൾ.. പട്ടികയിൽ ഇന്ത്യയിലെ ഒരിടവും!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X