Search
  • Follow NativePlanet
Share
» »സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം... ഹോട്ട് എയര്‍ ബലൂണ്‍ സഫാരിക്ക് പോകാം ഈ ഇടങ്ങളിലേക്ക്

സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം... ഹോട്ട് എയര്‍ ബലൂണ്‍ സഫാരിക്ക് പോകാം ഈ ഇടങ്ങളിലേക്ക്

ന്ത്യയില്‍ ഹോട്ട് എയര്‍ ബലൂണ്‍ റൈഡ് ആസ്വദിക്കുവാന്‍ പറ്റിയ ഇടങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

നിറയെ വര്‍ണ്ണങ്ങളുള്ള ഒരു വലിയ ബലൂണില്‍ കയറി അങ്ങുയരത്തിലോട്ട് പറന്നുചെല്ലുന്ന ഒരു സ്വപ്നം കാണാത്തവരായി നമ്മളിലാരും കാണില്ല. അതുകൊണ്ടുതന്നെ ഹോട്ട് എയര്‍ ബലൂണിലെ യാത്ര ഒരു സ്വപ്നസാക്ഷാത്കാരമായാണ് മിക്കവരും കാണുന്നത്. ആകാശത്തില്‍ നിന്നും നമ്മുടെ ഭൂമിയെയും അവിടുത്തെ കാഴ്ചകളെയും കണ്ട് രസിച്ച് വരുമ്പോള്‍ ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ സന്തോഷം തീര്‍ച്ചയായും കാണും. നമ്മുടെ രാജ്യത്തെ സംബന്ധിച്ചെടുത്തോളം താരതമ്യേന പുതിയ അനുഭവമായ ഹോട്ട് എയര്‍ ബലൂണ്‍ വളരെ കുറച്ച് ഇടങ്ങളില്‍ മാത്രമേ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയില്‍ ഹോട്ട് എയര്‍ ബലൂണ്‍ റൈഡ് ആസ്വദിക്കുവാന്‍ പറ്റിയ ഇടങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

ലോണാവാല, മഹാരാഷ്ട്ര

ലോണാവാല, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ലോണാവാലയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോട്ട് എയര്‍ ബലൂണ്‍ യാത്രാനുഭവങ്ങള്‍ നല്കുന്ന ഇടം. ലോണാവാലയ്ക്ക് സമീപമുള്ള കാംഷേത്തിൽ നിന്നാണ് ഹോട്ട് എയര്‍ ബലൂണ്‍ റൈഡുകള്‍ ഒരുക്കിയിരിക്കുന്നത്. ലോണാവാലയും അതിന്റെ ചുറ്റുപാടുകളും വളരെ രസകരമായ കാഴ്ചാനുഭവം നല്കുന്നു. വനങ്ങൾ, ഗുഹകൾ, തടാകങ്ങൾ, അണക്കെട്ടുകൾ, പച്ചപ്പ് എന്നിവയുടെയെല്ലാം കാഴ്ച ഇവിടെനിന്നും ലഭിക്കും. 4000 അടി ഉയരത്തില്‍ വരെ എത്തുന്ന ഇവിടുത്തെ റൈഡ് ഏകദേശം ഒരു മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കും.

ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് ഇവിടെ ഹോട്ട് എയര്‍ ബലൂണ്‍ സഫാരിക്ക് പറ്റിയ സമയം. 6,000 രൂപ മുതല്‍ 12,000 രൂപ വരെ പ്രായത്തിനനുസരിച്ച് ഇവിടെ ചിലവ് വരും.

ഗോവ

ഗോവ

ഏതു തരത്തിലുള്ള സാഹസികാനുഭവങ്ങളാണ് നോക്കുന്നതെങ്കിലും അതിനെല്ലാം പറ്റിയ ഇടം ഗോവയാണ്. പലപ്പോഴും പാര്‍ട്ടി ഡെസ്റ്റിനേഷന്‍ മാത്രമായി ഒതുങ്ങിപ്പോകുന്നുണ്ടെങ്കിലും ഗോവ നല്കുന്ന ആസ്വാദനത്തിന് പരിമിതികളില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റിടങ്ങളില്‍ നിന്നും ഗോവയുടെ ഹോട്ട് എയര്‍ ബലൂണ്‍ സഫാരിയെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ കാഴ്കള്‍ തന്നെയാണ്. കടലിന്റെ വിദൂര ചക്രവാളങ്ങളിൽ നിന്ന് സൂര്യോദയത്തിന്റെയോ സൂര്യാസ്തമയത്തിന്റെയോ അസാധാരണമായ കാഴ്ചകള്‍ ഇവിടെ ബലൂണ്‍ സഫാരിയില്‍ കാണാം.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ ഹോട്ട് എയര്‍ ബലൂണ്‍ സഫാരിക്ക് പറ്റിയ സമയം. 14,,000 രൂപ യാണ് 60 മിനിട്ട് നീണ്ടു നില്‍ക്കുന്ന ഹോട്ട് എയര്‍ ബലൂണ്‍ റൈഡിന് നല്കേണ്ടി വരിക.

പുഷ്കര്‍/ജയ്പൂര്‍

പുഷ്കര്‍/ജയ്പൂര്‍

രാജസ്ഥാന്‍റെ വൈവിധ്യം നിറഞ്ഞ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ നിര്‍ബന്ധമായും ഇവിടെഎത്തുന്നവര്‍ രാജസ്ഥാനിലെ പുഷ്കറോ ജയ്പൂരോ സന്ദര്‍ശിക്കണം. ഇന്ത്യയിൽ ഹോട്ട് എയർ ബലൂൺ റൈഡിന് പോകാൻ പറ്റിയ സ്ഥലമാണ് രാജസ്ഥാൻ. പ്രധാനമായും പുഷ്കർ, ജയ്പൂർ എന്നീ രണ്ട് ലക്ഷ്യസ്ഥാനങ്ങളാണ് ഇവിടെ ഹോട്ട് എയ്‍ ബലൂണ്‍ റൈഡിനായി തിരഞ്ഞെടുക്കുവാനുള്ളത്. കൊട്ടാരങ്ങൾ, ചരിത്രപരമായ കോട്ടകൾ, നിരവധി തടാകങ്ങൾ എന്നിവയുടെ ആകാശ കാഴ്ച നിങ്ങള്‍ക്കിവിടെ കാണാം. ആരവല്ലി പര്‍വ്വതി നിരകളുടെ കാഴ്ചയും ഇവിടെ ആസ്വദിക്കാം.
അറുപത് മിനിറ്റ് നേരമാണ് ഇവിടുത്തെ റൈഡ് ഉള്ളത്. ഇത് പരമാവധി 4000 അടി ഉയരത്തില്‍ വരെ പോകും.

സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയാണ് രാജസ്ഥാനിലെ ഹോട്ട് എയര്‍ ബലൂണ്‍ റൈഡിന് പറ്റിയ സമയം.

ആഗ്ര

ആഗ്ര


ഇന്ത്യയിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ നല്കുന്ന ഹോട്ട് എയര്‍ ബലൂണ്‍ റൈഡ് ഡെസ്റ്റിനേഷനാണ് ആഗ്ര. ആകാശത്തിനു മുകളില്‍ നിന്നുള്ള താജ്മഹല്‍ ദൃശ്യങ്ങള്‍ ഇവിടെ നിന്നും ലഭിക്കും. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ സഫാരി അധികം ഉയരത്തിലേക്ക് പോകില്ല. ഏകദേശം 500 മീറ്റർ വരെ മാത്രമാണ് ഇത് ഉയരുന്നത്. ഇത് താജ്മഹല്‍ ഉള്‍പ്പെടെയുള്ള പല ചരിത്ര സ്ഥാനങ്ങളുടെയും അടുത്തുള്ള കാഴ്ച നല്കുന്നു.
ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ആഗ്രയിലെ ഹോട്ട് എയര്‍ ബലൂണ്‍ റൈഡിന് പറ്റിയ സമയം. 15 മുതല്‍ 20 മിനിറ്റ് വരെ സമയമെടുക്കുന്ന യാത്രയ്ക്ക് ഒരാള്‍ക്ക് 500 മുതല്‍ 750 രൂപ വരെ ചിലവ് വരും.

ഹംപി

ഹംപി


ഹംപിയിലെ ചരിത്ര സ്മാരകങ്ങളുടെ മുകളിലൂടെ ആകാശക്കാഴ്ചകള്‍ ആസ്വദിച്ച് ഒരു ഹോട്ട് എയര്‍ ബലൂണ്‍ സഫാരി എന്നത് ഒരു സ്വപ്നം പോലെ കണ്ടുതീര്‍ക്കുവാന്‍ കഴിയുന്ന കാര്യമാണ്. ഹംപിയിലെ സ്മാരകങ്ങള്‍ ഭൂമിയില്‍ നിന്നും കണ്ടു തീര്‍ക്കുന്നതിനേക്കാള്‍ ആകാശത്തു നിന്നും നിരീക്ഷിക്കുക എന്നത് എത്ര വിവരിച്ചാലും മതിയാവുന്ന കാര്യമല്ല. 500 മീറ്റർ ഉയരത്തിൽ വരെ ഇവിടെ ഹോട്ട് എയര്‍ ബലൂണില്‍ ഉയരാം
ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് ഹംപിയില്‍ ഹോട്ട് എയര്‍ ബലൂണ്‍ റൈഡിന് പറ്റിയ സമയം. 60 മിനിററ് സമയമുള്ള റൈഡിന് 8000 മുതല്‍ 12,000 രൂപ വരെയാണ് ചിലവ്.

മണാലി

മണാലി

ഹിമാലയത്തിന്റെ കാഴ്ചകളിലേക്ക് ഹോട്ട് എയര്‍ ബലൂണില്‍ ഉയരുന്ന അനുഭവത്തിനായി മണാലിയിലേക്ക് പോകാം. ഒക്ടോബര്‍ മുതല്‍ ഡ‍ിസംബര്‍ വരെയും മാര്‍ച്ച് മുതല്‍ ജൂലൈ വരെയുമാണ് ഇവിടെ ഹോട്ട് എയര്‍ ബലൂണ്‍ റൈഡ് നടത്തുവാന്‍ പറ്റിയ സമയം. 900 രൂപയാണ് ഒരാള്‍ക്കുള്ള ചിലവ്.

വേനല്‍ക്കാല യാത്രയില്‍ ഉള്‍പ്പെടുത്തേണ്ട കര്‍ണ്ണാടകയിലെ അഞ്ചി‌ടങ്ങള്‍..യാത്രകള്‍ വ്യത്യസ്തമാക്കാം!!വേനല്‍ക്കാല യാത്രയില്‍ ഉള്‍പ്പെടുത്തേണ്ട കര്‍ണ്ണാടകയിലെ അഞ്ചി‌ടങ്ങള്‍..യാത്രകള്‍ വ്യത്യസ്തമാക്കാം!!

മഞ്ഞുനിറഞ്ഞ വഴിയിലൂടെ ഹിമാലയത്തിലെ പുല്‍മേട് കാണുവാനൊരു യാത്രമഞ്ഞുനിറഞ്ഞ വഴിയിലൂടെ ഹിമാലയത്തിലെ പുല്‍മേട് കാണുവാനൊരു യാത്ര

Read more about: travel adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X