Search
  • Follow NativePlanet
Share
» »ഡിസംബര്‍ തീരാന്‍ കാത്തുനില്‍ക്കേണ്ട! ബാഗ് പാക്ക് ചെയ്യാം..2021 ലെ യാത്രകളിലേക്ക് ഈ ഇടങ്ങളും

ഡിസംബര്‍ തീരാന്‍ കാത്തുനില്‍ക്കേണ്ട! ബാഗ് പാക്ക് ചെയ്യാം..2021 ലെ യാത്രകളിലേക്ക് ഈ ഇടങ്ങളും

വര്‍ഷാവസാനത്തില്‍ ഒരു യാത്ര!അതുവരെ പ്ലാന്‍ ചെയ്തു നടക്കാതെ പോയ യാത്രകള്‍ക്ക് പകരമായി, നഷ്ടബോധങ്ങള്‍ മാറ്റിവെച്ച് ഒരു യാത്ര ഡിസംബര്‍ മാസത്തില്‍ പതിവില്ലാത്ത യാത്രാപ്രിയര്‍ കുറവാണ്. തങ്ങളുടെ ബജറ്റിനും സൗകര്യങ്ങള്‍ക്കും ഒതുങ്ങുംവിധം യാത്രകള്‍ ഇതിനോടകം പ്ലാന്‍ ചെയ്തു കഴിഞ്ഞിട്ടുണ്ടാവും. 2021 അവസാനിക്കുവാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രമല്ലേ ബാക്കിയുള്ളൂ... ഇതാ വര്‍ഷാവസാന യാത്രകളുടെ ഭാഗമായി തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച ചില ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം...

ഷിംല

ഷിംല

'കുന്നുകളുടെ രാജ്ഞി' എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന ഷിംല, പച്ചപ്പും മഞ്ഞുമൂടിയ മലനിരകളും ഉൾക്കൊള്ളുന്ന മനോഹരമായ ഭൂപ്രകൃതിക്ക് പേരുകേട്ടതാണ്; അതോടൊപ്പം അതിന്റെ സുഖകരമായ കാലാവസ്ഥ മറക്കേണ്ട. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് എത്താമെങ്കിലും ഷിംല ഏറ്റവും മനോഹരിയാകുന്നത് ഡിസംബര്‍ മാസത്തിലാണ്. ക്രിസ്മസിന്റെ ഈ മാസത്തില്‍ ആസ്വദിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള മഞ്ഞുവീഴ്ച ഇവിടത്തെ ഒരു പ്രത്യേകതയാണ്.

 പോണ്ടിച്ചേരി

പോണ്ടിച്ചേരി

യാത്രകളു‌ടെ സുഖവും ചരിത്രത്തിന്റെയും സംസ്കാരത്തിന്‍റെയും കാഴ്ചകളും ഇടകലര്‍ന്ന് അനുഭവിക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് ഫ്രഞ്ച് സ്മരണകളും പേറി നില്‍ക്കുന്ന പോണ്ടിച്ചേരി. ഫ്രഞ്ച് ഭരണകാലത്തെ കെട്ടിടങ്ങളും അവിടുത്തെ രുചി പകരുന്ന കഫേകളും ഗ്ലോബല്‍ വില്ലേജായ ഓറോ വില്ലയും പിന്നെ ബീച്ചുകളും ഒക്കെയായി വ്യത്യസ്തമായ അനുഭവം ആണ് പോണ്ടിച്ചേരി യാത്ര നല്കുന്നത്. ഇത് കൂടാതെ പുരാതനമായ ക്ഷേത്രങ്ങളും ദേവാലയങ്ങളും ഇവിടെ കാണാം.

സോന്മാര്‍ഗ്

സോന്മാര്‍ഗ്

ഡിസംബറിലെ വര്‍ഷാവസാന യാത്രകള്‍ ആസ്വദിക്കുവാന്‍ പറ്റിയ ഇടമാണ് സോന്മാര്‍ഗ്. ജമ്മു കാശ്മീരിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായ ഇവിടെ നിരവധി കാര്യങ്ങള്‍ ആസ്വദിക്കുവാനുണ്ട്. തടാകങ്ങള്‍, ട്രെക്കിംഗ്, സ്കീയിംഗ്, ഹൈക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ എന്നിങ്ങനെ കാണുവാനും അനുഭവിക്കുവാനും കുറേയിവിടെയുണ്ട്. കൂടുതലും സോളോ ട്രാവലേഴ്സ് ആണ് ഇവിടം സന്ദര്‍ശിക്കുവാനായി എത്താറുള്ളത്. മറ്റ് വിനോദ പ്രവർത്തനങ്ങൾക്ക് പുറമേ, ക്യാമ്പിംഗ്, ട്രൗട്ട് ഫിഷിംഗ് എന്നിവയ്ക്കും ഇവിടെ സാധ്യതകളുണ്ട്.
PC:Mike Prince

കസോള്‍

കസോള്‍


ഹിമാചല്‍ പ്രദേശിന്‍റെ അതിശയങ്ങളിലൊന്നാണ് കസോള്‍. ബാക്ക്പാക്കേഴ്സിന്‍റെ സ്വര്‍ഗ്ഗം എന്നു വിളിക്കപ്പെടുന്ന ഇവിടം പ്രകൃതിഭംഗിയാല്‍ ഏറെ അനുഗ്രഹീതമാണ്. ഇന്ത്യയിലെ മിനി ഇസ്രായേല്‍ എന്നു വിളിക്കപ്പെ‌ടുന്ന ഇവി‌ടെ കൗതുകമുണര്‍ത്തുന്ന പല കാഴ്ചകളും കാണാം. ഇസ്രായേലില്‍ നിന്നുള്ള സഞ്ചാരികള്‍ ഇവിടെ ധാരാളമായി എത്തുന്നു. അവരുടെ സൗകര്യാര്‍ത്ഥം ഇസ്രായേലി ഭക്ഷണം ലഭിക്കുന്ന റസ്റ്റോറന്റുകളും ഹീബ്രുവിലുള്ള എഴുത്തുകളുമെല്ലാം ഇവിടെ കാണാം. പാര്‍വ്വതി നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന് അപ്പുറവും ഇപ്പുറവുമായാണ് കസോള്‍ നീണ്ടുകിടക്കുന്നത്. പല ഹിമാലയന്‍ ട്രക്കിങ്ങുകളും ഇവിടെ നിന്ന് ആരംഭിക്കുന്നു.

ഗോവ

ഗോവ

വര്‍ഷാനസാന യാത്രകള്‍ക്ക് ഏറെ യോജിച്ച വേറൊരിടം ഗോവയാണ്. ബീച്ചുകളും കടല്‍ക്കാഴ്ചകളും ഷാക്കുകളിലെ താമസവും സമുദ്രസദ്യയും പബ്ബും രാത്രി ആഘോഷവും ഒക്കെയായി ജീവിതം ആഘോഷമാക്കുവാനുള്ളവര്‍ക്ക് പറ്റിയ ഇടമാണ് ഗോവ. ഡിസംബര്‍ മാസത്തില്‍ ക്രിസ്മസ് കാര്‍ണിവലുകളും പരേഡും ഒക്കെയായി വളരെ സജീവമാണ് ഇവിടം. അതിനു ശേഷം ഇവിടെ വര്‍ഷാവസാന ആഘോഷങ്ങളും പുതുവര്‍ഷാഘോഷങ്ങളും സജീവമാകും. ചിലവ് അല്പം കൂ‌ടുതല്‍ ആയിരിക്കുമെങ്കിലും ഗോവ സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയമാണ് ഡിസംബര്‍ മാസം.

ഔലി

ഔലി


ഇന്ത്യയിലെ ഏറ്റവും മികച്ച സ്കീയിങ് റിസോര്‍ട്ട് എന്ന നിലയിലാണ് ഔലി അറിയപ്പെടുന്നത്. ആഗോളതലത്തില്‍ തന്നെ സ്കീയിങ് ഡെസ്റ്റിനേഷന്‍ എന്നറിയപ്പെടുന്ന ഇവിടം ഡിസംബര്‍ മാസം ഉള്‍പ്പെടെയുള്ള വിന്‍റര്‍ സീസണില്‍ കണ്ടിരിക്കേണ്ട സ്ഥലമാണ്. രസകരവും സാഹസികവുമായ യാത്രകള്‍ത്ത് പറ്റിയ ഇവിടം ഡിസംബറില്‍ സന്ദര്‍ശിക്കണോ എന്നതിനെക്കുറിച്ച് സംശയിക്കേണ്ട കാര്യമേയില്ല. ഗുർസോ ബുഗ്യാലിലേക്കും ക്വാനി ബുഗ്യാലിലേക്കും ഒരു ട്രക്കിംഗും ഇവിടെ ചെയ്യാം. നന്ദാദേവി നാഷണൽ പാർക്ക്, ജോഷിമഠ്, നന്ദപ്രയാഗ് തുടങ്ങി ഓലിയിൽ കാണാനും പര്യവേക്ഷണം ചെയ്യാനും നിരവധി സ്ഥലങ്ങളുണ്ട്.

മൈലാപ്പൂര്‍

മൈലാപ്പൂര്‍

ചെന്നൈയിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നായാണ് മൈലാപ്പൂര്‍ അറിയപ്പെടുന്നത്. നഗരത്തിലെ ഏറ്റവും പഴക്കമേറിയ റെസിഡൻഷ്യൽ ഏരിയകളിലൊന്നും കൂടിയാണിത്. കപാലീശ്വര ക്ഷേത്രം, തീർത്ഥപാലീശ്വര ക്ഷേത്രം എന്നിവയുള്‍പ്പെടെ പുരാതനമായ ക്ഷേത്രങ്ങളും പ്രസിദ്ധമായ സാന്തോം ബസലിക്കയും ഇവിടെ കാണാം. ഇവിടുത്തെ തെരുവുകള്‍ എന്നത് കാഴ്ചകളുടെയും ജീവിതത്തിന്റെയും മറ്റൊരു തലത്തിലേക്ക് സഞ്ചാരികളെ എത്തിക്കും.
PC:Ashok Arunagiri

ഹംപി

ഹംപി

ഡിസംബറിലെ യാത്രകള്‍ക്ക് പറ്റിയ മറ്റൊരിടമാണ് ഹംപി, ചരിത്രത്തിലേക്കുള്ള ഒരു തിരിച്ചുനടത്തമാണ് ഹംപി സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. അതിപുരാതനമായ, സങ്കീര്‍ണ്ണമായ നിര്‍മ്മാണ രീതികളില്‍ തീര്‍ത്തിരിക്കുന്ന ക്ഷേത്രങ്ങളും ക്ഷേത്രക്കുളങ്ങളും കൊട്ടാരവും ആനപ്പന്തിയും ഒക്കെ ഇവിടെ കാണാനുണ്ട്. കല്ലുകളുടെ ഭാഷയില്‍ കൊത്തിയിരിക്കുന്ന ഇവിടുത്തെ ശില്പങ്ങള്‍ പറയുന്നത് സമ്പന്നമായ വിജയ നഗര സാമ്രാജ്യങ്ങളുടെ ചരിത്രമാണ്.

 ഗയ

ഗയ


ബുദ്ധമതക്കാരുടെയും ഹിന്ദുക്കളുടെയും ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായ ഗയ വിശുദ്ധ ഫാൽഗു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. മഹാബോധി ക്ഷേത്രവും വിഷ്ണുപദ് ക്ഷേത്രവും ഈ സ്ഥലത്തെ രണ്ട് പ്രധാന ആരാധനാലയങ്ങളാണ്. സഞ്ചാരികളെക്കാള്‍ അധികം വിശ്വാസികളും തീര്‍ത്ഥാടകരുമാണ് ഇവിടെ എത്തുന്നത്. പിണ്ഡ് ദാൻ പൂജകൾക്കുള്ള ഒരു പ്രധാന സ്ഥലം കൂടിയാണ് ഗയ.
PC:Surajkumar12111

ഡൽഹൗസി

ഡൽഹൗസി

ബ്രിട്ടീഷ് ഭരണകാലം മുതല്‍ തന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്
ഡൽഹൗസി. ഇഷ്ടപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ പട്ടണങ്ങളിലൊന്നാണാണ്. ദേവദാരു വനങ്ങളും മഞ്ഞുമൂടിയ കൊടുമുടികളും ആണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. സെന്റ് ജോൺസ് ചർച്ച്, സത്ധാര വെള്ളച്ചാട്ടം, ദൈൻകുണ്ട് കൊടുമുടി എന്നിവയാണ് ഇവി‌ടെ സന്ദര്‍ശിക്കുവാനുള്ള ഇടങ്ങള്‍.

PC:Snigdhabafna

മീശപ്പുലിമലയും കാശ്മീരുമല്ല.. മഞ്ഞുപെയ്യുന്നത് കാണുവാന്‍ പോകാം ഈ യൂറോപ്യന്‍ ഇടങ്ങളിലേക്ക്മീശപ്പുലിമലയും കാശ്മീരുമല്ല.. മഞ്ഞുപെയ്യുന്നത് കാണുവാന്‍ പോകാം ഈ യൂറോപ്യന്‍ ഇടങ്ങളിലേക്ക്

ക്രിസ്മസ് ആഘോഷം മുതല്‍ പാര്‍ട്ടി വരെ... ഡിസംബര്‍ യാത്രയുടെ മേന്മകളിലൂ‌ടെക്രിസ്മസ് ആഘോഷം മുതല്‍ പാര്‍ട്ടി വരെ... ഡിസംബര്‍ യാത്രയുടെ മേന്മകളിലൂ‌ടെ


Read more about: travel travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X