Search
  • Follow NativePlanet
Share
» »ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!

ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!

ദൃശ്യഭംഗിക്കപ്പുറം പേടിപ്പെടുത്തുന്ന, നിഗൂഢമായ ഒരു പരിവേഷമുള്ള ഉത്തരാഖണ്ഡിലെ ചില സ്ഥലങ്ങൾ പരിചയപ്പെടാം.

അത്ഭുതങ്ങളുടെ നാടാണ് ഉത്തരാഖണ്ഡ്. യാഥാർത്ഥ്യങ്ങളും വിശ്വാസങ്ങളും ഇടകലർന്നു കിടക്കുന്ന ക്ഷേത്രങ്ങളും മലകൾ കടന്നുള്ള അതീവഭംഗിയാർന്ന ട്രക്കിങ് റൂട്ടുകളും മലമടക്കുകളിലെ ആശ്രമങ്ങളും പുൽമേടുകളും എല്ലാം ചേർന്നുനിൽക്കുന്ന ഭൂമി. ഏതുതരത്തിലുള്ള യാത്രകൾ ഇഷ്ടപ്പെടുന്ന ആളാണെങ്കിലും അവർക്കെല്ലാം വേണ്ടത് ഉത്തരാഖണ്ഡിലുണ്ട്. കേട്ടുപരിചയിച്ച പ്രസിദ്ധമായ ലക്ഷ്യസ്ഥാനങ്ങൾക്കപ്പുറം, ഭയവും കൗതുകവും ഒരുപോലെ ജനിപ്പിക്കുന്ന സ്ഥലങ്ങളാണ് ഉത്തരാഖണ്ഡിന്‍റെ മറ്റൊരു ആകർഷണം. ഗ്രാമത്തിന്‍റെ ശാന്തതയിൽ, മറ്റൊരു ബഹളങ്ങളുമില്ലാതെ, സ്ഥിതി ചെയ്യുന്ന ഇവിടുത്തെ പ്രത്യേകതയുള്ള കുറച്ചു ഇടങ്ങൾ ഇന്ന് പരിചയപ്പെടാം..

ഉത്തരാഖണ്ഡിലെ ഗ്രാമങ്ങള്‍

ഉത്തരാഖണ്ഡിലെ ഗ്രാമങ്ങള്‍

ഉത്തരാഖണ്ഡ് എന്ന പേരുകേൾക്കുമ്പോൾ മനസ്സിലെത്തുന്ന ഇടങ്ങളേക്കാൾ ഒരുപാട് വ്യത്യസ്തതകൾ ഒളിപ്പിക്കുന്നവയാണ് ഇവിടുത്തെ ഗ്രാമങ്ങൾ. എത്തിച്ചേരുവാൻ ഇത്തിരി ബുദ്ധിമുട്ടും എന്നതൊഴിച്ചു നിർത്തിയാൽ പ്രസിദ്ധമായ പല സ്ഥലങ്ങളെയുംകാൾ കാഴ്ചകൾ ഈ ഗ്രാമങ്ങൾ നിങ്ങൾക്കു തരും. ദൃശ്യഭംഗിക്കപ്പുറം പേടിപ്പെടുത്തുന്ന, നിഗൂഢമായ ഒരു പരിവേഷവും അതിനെ സാധൂകരിക്കുന്ന കഥകളും ഇവയ്ക്കുണ്ട്. അത്തരത്തിലുള്ള ഉത്തരാഖണ്ഡിലെ ചില സ്ഥലങ്ങൾ പരിചയപ്പെടാം.

PC:Ketan Pandey/Unsplash

ദ്രോണാഗിരി

ദ്രോണാഗിരി

ഉത്തരാഖണ്ഡിൽ ചമോലി ജില്ലയുടെ ഭാഗമായ ദ്രോണാഗിരി ഹിമാലയത്തിന്‍റെ ഭംഗി അതിന്‍റെ പൂർണ്ണതയിൽ ഒപ്പിയെടുക്കുന്ന ഇടമാണ്. ആളുകളുടെ എണ്ണം വളരെ കുറവാണെങ്കിലും അതിനെ നികത്തുവാനായി മരങ്ങളും ചെടികളും ഇവിടെയുണ്ട്. ട്രക്കിങ്ങിനായാണ് കൂടുതലും ആളുകൾ ഇവിടേക്ക് വരുന്നത്. ഇവിടുള്ളവർ ഗ്രോണാഗിരി മലയെ തങ്ങളുടെ ദൈവമായി കണക്കാക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

ലങ്കയിൽ രാവണനുമായുള്ള യുദ്ധസമയത്ത് പരുക്കേറ്റ ലക്ഷമണനുവേണ്ടി മൃത സഞ്ജീവനി ഹനുമാൻ ഇവിടെ വന്നുവത്രെ. എന്നാല് ചെടി കണ്ടെത്തുവാൻ സാധിക്കാതെ വന്നപ്പോൾ മലയുടെ ഒരുഭാഗം മുഴുവനും അടർത്തിയെടുത്ത് കൊണ്ടുപോയതായാണ് കഥ. തങ്ങൾ ആരാധിക്കുന്ന മലയെ കൊണ്ടുപോയ ഹനുമാനോട് ഈ കാരണത്താൽ ഗ്രാമവാസികൾക്ക് ദേഷ്യമാണ്. ഇവിടെ ആരും ഹനുമാനെ ആരാധിക്കാറുമില്ല.

PC:KUSHAGRA DHALL/Unsplash

കാക്രിഘാട്ട്

കാക്രിഘാട്ട്

ഉത്തരാഖണ്ഡ് സഞ്ചാരികള്‍ക്ക് നല്കുന്ന സ്വർഗ്ഗതുല്യമായ കാഴ്ചകൾ ആസ്വദിക്കുവാൻ സഹായിക്കുന്ന സ്ഥലമാണ് കാക്രിഘാട്ട്. നൈനിറ്റാളിൽ നിന്നും അൽമോറയിലേക്കുള്ള പാതയിലാണ് കാക്രിഘാട്ട് സ്ഥിതി ചെയ്യുന്നത്. മനസ്സമാധാനവും ശാന്തതയും തേടി യാത്രപോകുന്നവർക്ക് രണ്ടാമതൊരു ആലോചയില്ലാതെ കാക്രിഘാട്ട് തിരഞ്ഞെടുക്കാം. സമാധാനമായി സമയം ചിലവഴിക്കുവാൻ കാലാകാലങ്ങളായി ആളുകൾ ഇവിടെ വരുന്നു. വിവേകാനന്ദനും സോംബാര്‍ ഗിരി മാഹാരാജുമെല്ലാം അവരിൽ ചിലർ മാത്രമാണ്. വഴിയെന്നു കൃത്യമായി വിളിക്കുവൈൻ സാധിക്കാത്ത പാതയിലൂടെ ഇവിടെ എത്തിച്ചേരുന്നവർ അപൂർവ്വമാണെങ്കിലും ആ യാത്രയ്ക്ക് മൂല്യം നല്കുന്നതായിരിക്കും ഇവിടുത്തെ കാഴ്ചകൾ.

PC:Swapnil Modak/Unsplash

ലാംബി ദേഹാർ മൈന്‍

ലാംബി ദേഹാർ മൈന്‍

ഉത്തരാഖണ്ഡിലെ നിഗൂഢവും പേടിപ്പെടുത്തുന്നതുമായ ഒരു ലക്ഷ്യസ്ഥാനമാണ് ലാംബി ദേഹാർ മൈന്‍. ഭയപ്പെടുത്തുന്ന ഒട്ടേറെ കഥകൾ ഈ സ്ഥലത്തിന്റെ ചരിത്രത്തോട് ചേർന്നു നിൽക്കുന്നു. 1990 കളില്‍ ഇവിടുത്തെ ഖനിയിൽ നടന്ന വലിയ ദുരന്തവും അന്ന് കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ ചരിത്രവും ആണ് ഈ പ്രദേശത്തെ ഭീതിപ്പെടുത്തുന്ന ഇടമാക്കി മാറ്റുന്നത്. ചുണ്ണാമ്പു കല്ല് ഖനനം നടത്തുന്ന ഖനിയിൽ എന്തോ ചെറിയ അശ്കദ്ധ മൂലം സംഭവിച്ച അപകടത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. പിന്നീട് ഇവിടം ആളുകൾ പൂർണ്ണമായും ഉപേക്ഷിച്ചു. പിന്നീട് അവിടെ ആത്മാക്കളെ കണ്ടുവെന്നും അശരീരികൾ കേൾക്കുന്നുവെന്നുമെല്ലാം ആളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ജിലെ പേടിപ്പെടുത്തുന്ന സ്ഥലമായാണ് ഇതിനെ കണക്കാക്കുന്നത്.

വസിഷ്ഠ ഗുഹ

വസിഷ്ഠ ഗുഹ

വസിഷ്ഠ മുനി തപസ്സനുഷ്ഠിച്ചു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ്ഉതത്രാഖണ്ഡിലെ വസിഷ്ഠ ഗുഹ. ബദരീനാഥ് റോഡിൽ ഋഷികേശിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ധ്യാനം ചെയ്യുവാനായാണ് ആളുകൾ കൂടുതലും ഇവിടെ എത്തുന്നത്. ഒട്ടും തിരക്കില്ലാത്ത ലക്ഷ്യസ്ഥാനം കൂടിയാണ് ഇവിടം. ഗുഹയ്ക്കുള്ളിൽ ഒരു ശിവലിംഗവും കാണാം. ഋഷികേശിൽ നിന്നും ബസിന് ഇവിടേക്ക് വരാം.

പാതാള്‍ ഭുവനേശ്വര്‍ ഗുഹ

പാതാള്‍ ഭുവനേശ്വര്‍ ഗുഹ

ഉത്തരാഖണ്ഡിലെ ഏറ്റവും നിഗൂഢമായ ആത്മീയ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് പിത്തോരഗഡ് ജില്ലയിലെ ഗംഗോലിഘട്ടിനു സമീപം സ്ഥിതി ചെയ്യുന്ന പാതാള്‍ ഭുവനേശ്വര്‍ ഗുഹ. 160 മീറ്റര്‍ നീളവും തൊണ്ണൂറ് അടി ആഴവും ഉള്ള ഈ ഗുഹ ശിവനായാണ് സമർപ്പിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1350 മീറ്റര്‍ ഉയരത്തിലായുള്ള ഈ ഗുഹയിൽ ശിവനും മറ്റു മുപ്പത്തിമുക്കോടി ദേവതകളും വസിക്കുന്നു എന്നാണ് വിശ്വാസം. ചാർധാം തീർത്ഥാടനത്തിന് തുല്യമാണ് ഇവിടെ വന്നു പ്രാർത്ഥിക്കുന്നത് എന്നാണ് വിശ്വാസം.

PC:Lalitgupta isgec

പാതാള്‍ ഭുവനേശ്വര്‍- ശിവനോടൊപ്പം മുപ്പത്തിമുക്കോടി ദൈവങ്ങള്‍ പാര്‍ക്കുന്ന ഗുഹപാതാള്‍ ഭുവനേശ്വര്‍- ശിവനോടൊപ്പം മുപ്പത്തിമുക്കോടി ദൈവങ്ങള്‍ പാര്‍ക്കുന്ന ഗുഹ

മുള്ളിംഗർ മാൻഷൻ

മുള്ളിംഗർ മാൻഷൻ

ഉത്തരാഖണ്ഡിലെ പേടിപ്പെടുത്തുന്ന വേറൊരു സ്ഥലമാണ് മുള്ളിംഗർ മാൻഷൻ. രഹസ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ കെട്ടിടത്തെക്കുറിച്ച് കൂടുതലൊന്നും ആര്‍ക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. എന്നിരുന്നാലും ഇതിന്‍റെ ആദ്യ ഉടമ ആയ ക്യാപ്റ്റൻ യങ്ങിന്റെ ആത്മാവ് ഇപ്പോഴും ഈ വീട്ടിൽ വിഹരിക്കുന്നതായി പറയപ്പെടുന്നു. എന്നാൽ അതിൽ കൂടുതലായി എന്താണ് ക്യാപ്റ്റന് സംഭവിച്ചതെന്നോ, എങ്ങനെ ഇവിടം ഉപേക്ഷിക്കപ്പെട്ടുവെന്നോ കഥകളെ ഒന്നു ആർക്കും അറിയില്ല. തങ്ങളുടെ ധൈര്യം പരീക്ഷിക്കുവാൻ നിരവധി ആളുകൾ ഇവിടം സന്ദർശിക്കുന്നു.

പർവ്വതത്തിൽ നിന്നും പർവ്വതത്തിലേക്ക്.. കൊടുമുടിയുടെ ഓരം ചേർന്നു പോകാം..സാഹസികമായ ഫുലാരാ റിഡ്ജ് ട്രക്ക്!പർവ്വതത്തിൽ നിന്നും പർവ്വതത്തിലേക്ക്.. കൊടുമുടിയുടെ ഓരം ചേർന്നു പോകാം..സാഹസികമായ ഫുലാരാ റിഡ്ജ് ട്രക്ക്!

ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X