Search
  • Follow NativePlanet
Share
» »ഭാരതത്തെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തിയ പകരംവയ്ക്കുവാനില്ലാത്ത നിര്‍മ്മിതികള്‍...

ഭാരതത്തെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തിയ പകരംവയ്ക്കുവാനില്ലാത്ത നിര്‍മ്മിതികള്‍...

പകരം വയ്ക്കുവാനില്ലാത്ത നിര്‍മ്മാണ രീതി ഭാരതത്തിന്‍റെ അഭിമാനമാണ്. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ തലയെടുപ്പോടെ നമ്മുട രാജ്യത്തെ അടയാളപ്പെടുത്തുന്നതിന് ഈ നിര്‍മ്മിതികള്‍ക്കുള്ള പങ്ക് പറയാതെ വയ്യ.നിരവധിയായ ക്ഷേത്രങ്ങളും ചരിത്ര നിര്‍മ്മിതികളും ചരിത്ര സ്ഥാനങ്ങളുമെല്ലാം ഇടംപിടിക്കുന്ന ഈ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 10 അത്ഭുത നിര്‍മ്മിതികളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

മഹാബലിപുരത്തെ ക്ഷേത്രങ്ങള്‍

മഹാബലിപുരത്തെ ക്ഷേത്രങ്ങള്‍

കല്ലുകള്‍ക്കു സംസാരിക്കുവാനുള്ള കഴിവുണ്ടെങ്കില്‍ മഹാബലിപുരത്തെ കല്‍ശില്പങ്ങള്‍ക്കു പറയുവാന്‍ സാധിക്കുക ഇതുവരെ ചുരുള്‍നിവരാത്ത കുറേ ചരിത്രകഥകളായിരിക്കും. ചരിത്രവും സംസ്കാരവും പാരമ്പര്യവുമായി ചേര്‍ന്നു നില്‍ക്കുന്ന മഹാബലിപുരം മാമല്ലപുരം തുറമുഖത്താണുള്ളത്. കല്‍ശില്പങ്ങളോടൊപ്പം പുരാതനങ്ങളായ ക്ഷേത്രങ്ങളും ഇവിടെ ധാരാളമുണ്ട്. പല്ലവരുടെ കാലത്ത് നവളര്‍ന്ന ഈ നഗരത്തില്‍ അത്ഭുതപ്പെടുത്തുന്ന ക്ഷേത്രനിര്‍മ്മിതികള്‍ യുനസ്കോയുടെ ലോക പൈതൃക സ്മാരക പട്ടിക.യില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൃഷ്‌ടിയു‌ടെയും സര്‍ഗ്ഗാത്മകതയുടെയും കഴിവിന്‍റെയും അതിലെല്ലാമുപരിയായി ഇതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഭരണത്തിന്‍റെയും പിന്‍ബലത്തോടെ ആയിരിക്കണം കല്ലില്‍ ഇക്കാണുന്ന ചരിത്രം വിരിഞ്ഞത്.

കൊണാര്‍ക് സൂര്യ ക്ഷേത്രം

കൊണാര്‍ക് സൂര്യ ക്ഷേത്രം

കല്ലുകളുടെ ഭാഷ മനുഷ്യഭാഷയെ നിര്‍വീര്യമാക്കുന്നയിടം എന്നാണ് മഹാകവി രബീന്ദ്രനാഥ ടാഗോര്‍ കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തെ വിശേഷിപ്പിച്ചത്. സൂര്യദേവന്റെ രഥത്തിന്റെ രൂപത്തില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഒഡീഷന്‍ നിര്‍മ്മാണ രീതിയുടെ അത്യൂന്നതമായ കാഴ്ചയാണ് നല്കുന്നത്.

ഖജുരാഹോ

ഖജുരാഹോ

കല്ലുകളില്‍ കാമത്തിന്‍റെയും പ്രണയത്തിന്റെയും ഏറ്റവും മനോഹരമായ രൂപങ്ങള്‍ കൊത്തിച്ചേര്‍ത്ത ഇടമാണ് ഖജുരാഹോ. മധ്യ പ്രദേശിലെ ഖജുരാഹോ രു കാലഘട്ടത്തിനു മനസ്സില്‍ പോലും ചിന്തിക്കുവാന്‍ കഴിയാതിരുന്ന കാര്യങ്ങളാണ് കല്ലുകളില്‍ കൊത്തിവെച്ചത്. കല്ലുകളിലെ കാമശില്പങ്ങള്‍ വെറും 10 ശതമാനം മാത്രമേയുള്ളുവെങ്കിലും ഖബുരാഹോ പ്രസിദ്ധമായിരിക്കുന്നത് ഈ ശില്പങ്ങളുടെ പേരിലാണ്. ജൈനിസത്തിന്റെയും ഹിന്ദുവിസത്തിന്റെയും ഒരു സങ്കലനമാണ് ഈ ക്ഷേത്രം.

താജ്മഹല്‍

താജ്മഹല്‍

ഭാരതീയര്‍ക്ക് പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നിര്‍മ്മിതിയാണ് താജ്മഹല്‍. നിര്‍മ്മാണം ആരംഭിച്ച മുതല്‍ തന്നെ ചരിത്രത്തില്‍ ഇടം നേടിയ താജ്മഹല്‍ പ്രണയത്തിന്റെ അടയാളമായാണ് കരുതപ്പെടുന്നത്. ഷാജഹാന് തന്റെ പ്രിയപത്നിയായ മുംതാസിനോടുള്ള അഗാത പ്രണയം ഇതിന്‍റെ ഓരോ കോണുകളിലും കാണുവാന്‍ സാധിക്കും. 22,000 തൊഴിലാളികള്‍ ചേര്‍ന്ന് 22 വര്‍ഷമെടുത്താണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഹംപി

ഹംപി

കല്ലുകളില്‍ മായാത്ത ചരിത്രമെഴുതി മറ്റൊരു നാടാണ് ഹംപി. വിജയനഗര രാജാക്കന്മാരുടെ ചരിത്രവും കഥകളും കല്ലുകളില്‍ കൊത്തിയ ഹംപി ഓരോ ചരിത്രപ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലം തന്നെയാണ്. അതിപുരാതനങ്ങളായ ക്ഷേത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. നിര്‍മ്മാണത്തിലും ശൈലിയിലും പകരം വയ്ക്കുവാന്‍ സാധിക്കാത്തവയാണ് ഇവിടുത്തെ കാഴ്ചകള്‍, വിരൂപാക്ഷ ക്ഷേത്രം, മാംതംഗ ഹില്‍സ്, ആനപ്പന്തി, ക്വീന്‍സ് ബാത്ത്, ബഡാവ ശിവലിംഗ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

ചോള ക്ഷേത്രങ്ങള്‍

ചോള ക്ഷേത്രങ്ങള്‍

11-12 നൂറ്റാണ്ടുകളില്‍ ചോള രാജാക്കന്മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ചോള ക്ഷേത്രങ്ങളാണ് മറ്റൊരു കാഴ്ച. ചാള രാജാക്കന്മാരുടെ കാല്തത് കഥകളും വീരേതിഹാസങ്ങളും കൊണ്ട് സമ്പന്നമാണ് ഇവിടുത്തെ ചുവരുകള്‍. ആത്മീയതയുടെ മാത്രമല്ല, വ്യാപാരത്തിന്‍റെയും കേന്ദ്രങ്ങളായാണ് ഈ ക്ഷേത്രങ്ങള്‍ ഈ കാലയളവില്‍ വര്‍ത്തിച്ചിരുന്നത്. തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം, ഗംഗൈകൊണ്ട ചോഴ പുരത്തെ ബൃഹദീശ്വരക്ഷേത്രം, ദാരാശുരത്തെ ഐരാവതേശ്വര ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് അവ. ഇവയെ അനശ്വര ചോള മഹാക്ഷേത്രങ്ങള്‍ എന്നാ‌ണ് വിളിക്കുന്നത്.

PC: KARTY JazZ

ഗോല്‍കോണ്ട കോട്ട, തെലുങ്കാന

ഗോല്‍കോണ്ട കോട്ട, തെലുങ്കാന

ഹൈദരാബാദിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഗോല്‍കോണ്ട കോട്ട. കോഹിന്നൂര്‍ രത്നത്തിന്റെ ആദ്യ അവകാശികളായിരുന്ന കാകതീയ രാജവംശമായിരുന്നു കോട്ടയുടെ അവകാശികള്‍. രഹസ്യ തുരങ്കങ്ങളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമെല്ലാമായി അതിമനോഹരമാണ് കോട്ടയുടെ കാഴ്ചകള്‍. വിടുത്തെ നിലവറയിലാണ് കോ-ഇ-നൂർ, ഹോപ്പ് തുടങ്ങിയ രത്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.

PC:Abusomani

കടത്തിക്കൊണ്ടുപോയ കോഹിന്നൂര്‍ രത്നവും അമേരിക്കയിലെ മൂന്ന് ഗോല്‍ക്കോണ്ടകളും!! ഹൈദരാബാദിലെ ഈ ഗോല്‍ക്കോണ്ട അത്ഭുതമാണ്

താജ്മഹല്‍ മുതല്‍ അക്ഷര്‍ധാം വരെ..മനുഷ്യ പ്രയത്നത്തില്‍ നിര്‍മ്മിച്ച അത്ഭുതങ്ങള്‍

ഉരുകിയ ഇരുമ്പ് കോരിയൊഴിച്ച് നാടന്‍ വെടിക്കെട്ട്!! ഈ ചൈന അത്ഭുതപ്പെടുത്തും

Read more about: monuments history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X