Search
  • Follow NativePlanet
Share
» »സമ്മറിലെ ഹണിമൂണ്‍!! കൂര്‍ഗ് മുതല്‍ മണാലി വരെ

സമ്മറിലെ ഹണിമൂണ്‍!! കൂര്‍ഗ് മുതല്‍ മണാലി വരെ

വിവാഹത്തില്‍ പുതിയ ജീവിതം തുടങ്ങുമ്പോള്‍ കൂടെ ഒരു യാത്രയും നിര്‍ബന്ധമാണ്. ഹണിമൂണിനു പോകുവാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ എവിടെ പോകണമെന്നത് പലപ്പോഴും വലിയ വെല്ലുവിളി തന്നെയാണ്. ചുറ്റോടു ചുറ്റും നിരവധി ഇടങ്ങള്‍ ഉണ്ടെങ്കിലും എവിടെ പോകണമെന്നത് സംശയത്തില്‍ തന്നെയായും. യാത്രയിലെ താല്പര്യവും കാലാവസ്ഥയും നോക്കി വേണം ഹണിമൂണ്‍ പോകുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുവാന്. വേനല്‍ക്കാലത്ത് രാജ്യത്തിന്റെ ഭംഗി കണ്ട് പോകുവാന്‍ പറ്റിയ നിരവധി ഇടങ്ങളുണ്ട്. ഇന്ത്യയിലെ മികച്ച സമ്മർ ഹണിമൂൺ ലക്ഷ്യസ്ഥാനങ്ങൾ ഇതാ

ലെ

ലെ

ഏതു തരത്തിലുള്ള സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമാണ് ലേ, പ്രത്യേകിച്ച് റോഡ് യാത്രകള്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക്. പ്രകൃതി ഭംഗിയാല്‍ നിറഞ്ഞു കിടക്കുന്ന ഇവിടം ക്യാന്‍വാസില്‍ വരച്ചു വെച്ചതുപോലെ ഭംഗിയാര്‍ന്ന ഇടമാണ്. മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. നുബ്രാ വാലി, സന്‍സ്കാര്‍, ശാന്തി സ്തൂപ, തിസ്കെ ആശ്രമം, തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ലത്.

നൈനിറ്റാള്‍

നൈനിറ്റാള്‍

അല്പം സാഹസികതയും പ്രകൃതി ഭംഗിയും ശാന്തതയും ഇഷ്ടപ്പെടുന്ന ആളുകളാണെങ്കില്‍ നൈനിറ്റാള്‍ മികച്ച ഒരു തീരുമാനമായിരിക്കും. ഒരുമിച്ച് കുറേയേറെ സമയം ചിലവഴികകുവാന്‍ സാധിക്കുമെന്നതിനാലും മികച്ച കാലാവസ്ഥ ആയതിനാലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡൈസ്റ്റിന്ഷന്‍ കൂടിയാണാ നൈനിറ്റാള്‍. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് ഇവിടുത്തെ സീസണ്‍. നൈനി തടാകം, നൈനാ ദേവി ക്ഷേത്രം, മാള്‍ റോഡ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങള്‍.

കടല്‍ വിഴുങ്ങുവാന്‍ കാത്തിരിക്കുന്ന ദ്വീപ്, മുങ്ങിപ്പോകുന്നതിനു മുന്നേ പോയി കാണാംകടല്‍ വിഴുങ്ങുവാന്‍ കാത്തിരിക്കുന്ന ദ്വീപ്, മുങ്ങിപ്പോകുന്നതിനു മുന്നേ പോയി കാണാം

ഗാങ്ടോക്ക്

ഗാങ്ടോക്ക്

പ്രകൃതി ഭംഗി തന്നെയാണ് ഗാംങ്ടോക്കിനെ ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളിലൊന്നാക്കി നിലനിര്‍ത്തുന്നത്. അടുത്തടുത്തുള്ല കാഴ്ചകളും വ്യത്യസ്തങ്ങളായ അനുഭവങ്ങളും ഇവിടേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുന്നു. മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടുത്തെ സീസണ്‍. നാതുലാ, ഹനുമാന്‍ ടക്ക്, വിവിധങ്ങളായ ആശ്രമങ്ങള്‍ എന്നിവയാണ് ഇവിടെ കാണുവാനുള്ളത്.

സൗത്ത് എന്നും പൊളിയാണ്! ഇതാ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പുകള്‍സൗത്ത് എന്നും പൊളിയാണ്! ഇതാ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പുകള്‍

കൂര്‍ഗ്

കൂര്‍ഗ്

കേരളത്തില്‍ നിന്നും കുറഞ്ഞ ചിലവില്‍ പോകവാന്‍ സാധിക്കുന്ന ഇ‌‌ടമായതിനാല്‍ തന്നെ ഏറ്റവും തിരക്കേറിയ സൗത്ത് ഇന്ത്യയിലെ ഹണിമൂണ്‍ ഡെസ്റ്റിനേഷനാണ് കര്‍ണ്ണാടകയിലെ കൂര്‍ഗ്. സൗത്ത് ഇന്ത്യയിലെ സ്കോട് ലാന്‍ഡ് എന്നറിയപ്പെടുന്ന ഇവിടം തണുപ്പു നിറഞ്‍ കാലാവസ്ഥയ്ക്കും ഓറഞ്ച്, കാപ്പി തോട്ടങ്ങള്‍ക്കും പ്രസിദ്ധമാണ്. കുറഞ്ഞ ചിലവിലുള്ള ഹണിമൂണ്‍ യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ഇവിടം തിരഞ്ഞെടുക്കാം,

മണാലി

മണാലി

ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലെത്തുന്ന ഇടം മണാലിയാണ്. ഇവിടുത്തെ തണുപ്പു നിറഞ്ഞ കാലാവസ്ഥ തന്നെയാണ് കൂടുതല്‍ ആളുകളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്.ചിലവ് കുറവാണ് എന്ന പ്രത്യേകതയും മണാലിക്കുണ്ട്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് മണാലി സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

34 വര്‍ഷങ്ങള്‍ക്കു മുന്‍പ് സംസ്ഥാനമായി മാറിയ മിസോറാം! അത്ഭുതങ്ങളൊളിപ്പിച്ച നഗരം34 വര്‍ഷങ്ങള്‍ക്കു മുന്‍പ് സംസ്ഥാനമായി മാറിയ മിസോറാം! അത്ഭുതങ്ങളൊളിപ്പിച്ച നഗരം

 ഊട്ടി

ഊട്ടി

കുന്നുകളുടെ റാണി എന്നറിയപ്പെടുന്ന ഊട്ടി സൗത്ത് ഇന്ത്യയിലെ മറ്റൊരു പ്രധാന ഹണിമൂണ്‍ ഡെസ്റ്റിനേഷനാണ്. ഏറ്റവും കൂടുതല്‍ ഹണിമൂണേഴ്സ് എത്തിച്ചേരുന്ന ഇവിടം എന്നും തിരക്കു നിറഞ്ഞതായിരിക്കും. ഹണിമൂണ്‍ പാക്കേജുകള്‍ പോക്കറ്റിനിണങ്ങുന്ന രീതിയില്‍ ഇവിടുത്തെ ഹോട്ടലുകളില്‍ ലഭിക്കും. നാട്ടിലെ ചൂടില്‍ നിന്നും എളുപ്പത്തില്‍ മാറി നില്‍ക്കാം എന്നതും ഊട്ടിയുടെ പ്രത്യേകതയാണ്.

കാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം.. അത്ഭുതമായി ഈ നിര്‍മ്മിതികാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം.. അത്ഭുതമായി ഈ നിര്‍മ്മിതി

 ഗോവ

ഗോവ

വേനല്‍ക്കാല ഹണിമൂണില്‍ തീര്‍ച്ചായയും പോകുവാന്‍ സാധിക്കുന്ന മറ്റൊരിടം ഗോവയാണ്. ചൂടുകാലം ഇവിടെ ഓഫ് സീസണ്‍ ആണെങ്കിലും ഗോവയുടെ സൗന്ദര്യത്തിനു മുന്നില്‍ അതൊരു പ്രശ്നമാവില്ല. കാണുവാനെറെയുള്ള കാഴ്ചകളാണ് ഗോവയെ വ്യത്യസ്തമാക്കുന്നത്. പങ്കാളിക്കൊപ്പം ചേര്‍ന്ന് എക്സ്പ്ലോര്‍ ചെയ്യുവാന്‍ പറ്റിയ നൂറു കണക്കിന് ഇടങ്ങള്‍ ഇവിടെയുണ്ട്. ആഘോഷത്തിന്റെ അവസാന വാക്കായ ഗോവയിലെ ഹണിമൂണ്‍ എന്നും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നായിരിക്കും,.

ശബ്ദപൂട്ടില്‍ ബന്ധിച്ച നിലവറ, കാത്തിരിക്കുന്ന അമൂല്യ നിധിശേഖരം! തുറക്കണമെങ്കില്‍ ലിപി വായിക്കണംശബ്ദപൂട്ടില്‍ ബന്ധിച്ച നിലവറ, കാത്തിരിക്കുന്ന അമൂല്യ നിധിശേഖരം! തുറക്കണമെങ്കില്‍ ലിപി വായിക്കണം

ഗേള്‍ ഗ്യാങ്ങിനൊപ്പം യാത്ര ചെയ്യാം... പാരീസ് മുതല്‍ ബാങ്കോക്ക് വരെ.. കി‌ടിലന്‍ ഇടങ്ങളിതാഗേള്‍ ഗ്യാങ്ങിനൊപ്പം യാത്ര ചെയ്യാം... പാരീസ് മുതല്‍ ബാങ്കോക്ക് വരെ.. കി‌ടിലന്‍ ഇടങ്ങളിതാ

Read more about: honeymoon travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X