Search
  • Follow NativePlanet
Share
» »യൂറോപ്യന്‍ യാത്രകള്‍ അടിച്ചുപൊളിക്കാം...ലിസ്റ്റില്‍ ചേര്‍ക്കാം ഈ സ്ഥലങ്ങള്‍ കൂടി

യൂറോപ്യന്‍ യാത്രകള്‍ അടിച്ചുപൊളിക്കാം...ലിസ്റ്റില്‍ ചേര്‍ക്കാം ഈ സ്ഥലങ്ങള്‍ കൂടി

ഇതാ അടുത്ത യൂറോപ്യന്‍ യാത്രാ ലിസ്റ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെട്ടിരിക്കേണ്ട യൂറോപ്യന്‍ നഗരങ്ങളെ പരിചയപ്പെടാം.

യൂറോപ്പിലെ നഗരങ്ങളെല്ലാം എന്നും സഞ്ചാരികളില്‍ കൗതുകം നിറയ്ക്കുന്നവയാണ്. വൈവിധ്യം നിറഞ്ഞ ചരിത്രവും സംസ്കാരവും നിര്‍മ്മിതകളുമെല്ലാം ഇവിടങ്ങള്‍ തേടിയെത്തുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഒരു യൂറോപ്പ് യാത്രയില്‍ എവിടെയൊക്കെ പോകണമെന്ന് ചോദ്യത്തിനുത്തരം കുറേയേറെ സ്ഥലങ്ങളുടെ ഒരു വലിയ ലിസ്റ്റ് ആയിരിക്കുകയും ചെയ്യും. ഇതാ അടുത്ത യൂറോപ്യന്‍ യാത്രാ ലിസ്റ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെട്ടിരിക്കേണ്ട യൂറോപ്യന്‍ നഗരങ്ങളെ പരിചയപ്പെടാം.

പാരീസ്

പാരീസ്

യൂറോപ്പിലേക്കൊരു യാത്ര പോയാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട നഗരങ്ങളിലൊന്നാണ് പാരീസ്. കലയും ചരിത്രവും സംസ്കാരവും രുചികളും എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ ഇവിടം ലോകത്തില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇടങ്ങളിലൊന്നും കൂടിയാണ്. വളരെ പ്രശസ്തമായ മ്യൂസിയങ്ങൾ, സ്മാരകങ്ങൾ, പള്ളികൾ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന ഒരു നഗരം കൂടിയാണിത്. ഈഫല്‍ ടവറും ലുവ്രെ മ്യൂസിയവും ലക്സംബർഗ് ഗാർഡൻസും എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഇവിടെ നിര്‍ബന്ധമായും സന്ദര്‍ശിക്കണം.

 ലണ്ടന്‍

ലണ്ടന്‍

യൂറോപ്യന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കേട്ടുപരിചയമുള്ള ഒരിടമായിരിക്കും ലണ്ടന്‍. അതുകൊണ്ടു തന്നെ യൂറോപ്യൻ അവധിക്കാലത്ത് സന്ദർശിക്കേണ്ട ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ലണ്ടൻ. ഇവിടുത്തെ മ്യൂസിയങ്ങൾ, ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പന്നത, മികച്ച വാസ്തുവിദ്യ എന്നിങ്ങനെ നിരവധി കാര്യങ്ങളുണ്ട് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതായിട്ട്. സമയം ആവോളമുണ്ടെങ്കില്‍ ഇവിടം കാല്‍നടയായി കണ്ടുതീര്‍ക്കാം.

ലോകോത്തര ബ്രിട്ടീഷ് മ്യൂസിയം, വെസ്റ്റ് എൻഡ് തിയേറ്റർ ഡിസ്ട്രിക്റ്റിൽ ഒരു മ്യൂസിക്കൽ , ലണ്ടന്‍ ടവര്‍, എന്നിങ്ങനെ ഇവിടെ ചില കാര്യങ്ങള്‍ കാണുവാന്‍ മറക്കരുത്.

റോം

റോം

യൂറോപ്പ് യാത്രയില്‍ എന്തുസംഭവിച്ചാലും ഒഴിവാക്കരുതാത്ത ഇടങ്ങളിലൊന്നാണ് റോം. ഇറ്റാലിയൻ പാചകങ്ങളും ചരിത്രമുറങ്ങുന്ന തെരുവുകളും കൊളോസിയം, റോമൻ ഫോറം, സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, സിസ്റ്റൈൻ ചാപ്പൽ, വിസ്മയിപ്പിക്കുന്ന ട്രെവി ഫൗണ്ടൻ എന്നിങ്ങനെ എണ്ണമറ്റ കാഴ്ചകളും ഇവിടെയുണ്ട്. നിങ്ങൾക്ക് കൂടുതൽ സമയമുണ്ടെങ്കിൽ, പ്രധാന ആകർഷണങ്ങൾക്കപ്പുറം ട്രാസ്റ്റെവറിലേക്കും സ്പാനിഷ് സ്റ്റെപ്പുകളിലേക്കും പോകുക.

ഫ്ലോറന്‍സ്

ഫ്ലോറന്‍സ്

ഇറ്റലിയിലെ അതിശയകരമായ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന നഗരമാണ് ഫ്ലോറന്‍സ്. ഏറ്റവും മികച്ച മ്യൂസിയങ്ങളും അതിശയകരമായ വാസ്തുവിദ്യയും രുചികരമായ പാചകരീതിയും ഇവിടെയുണ്ട്. ഗാലേറിയ ഡെൽ അക്കാഡമി, പോണ്ടെ വെച്ചിയോ,ഡ്യുമോ, മെർകാറ്റോ സെൻട്രൽ ഫയർസെ തുടങ്ങിയ ഇടങ്ങളെല്ലാം ഇവിടെ സന്ദര്‍ശിക്കാം

ബാര്‍സിലോണ

ബാര്‍സിലോണ

യൂറോപ്പിലെ വ്യത്യസ്തമായ യാത്രാലക്ഷ്യസ്ഥാനമാണ് ബാഴ്സലോണ. സ്പെയിനിന്റെ വൈവിധ്യമാർന്ന വാസ്തുവിദ്യ നഗരത്തെ മറ്റ് യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. പലാവു ഡി ലാ മ്യൂസിക്ക കാറ്റലാനയും ഗോതിക് ക്വാർട്ടറിലെ നിരവധി മധ്യകാല കെട്ടിടങ്ങളും പോലെ അന്റോണി ഗൗഡിയുടെ പാർക്ക് ഗ്യൂലും ബസിലിക്ക ഡി ലാ സഗ്രഡ ഫാമിലിയയും ശ്രദ്ധേയമാണ്. നഗരത്തിന്റെ അതിമനോഹരമായ വാസ്തുവിദ്യ കണ്ടുതീര്‍ത്താല്‍ ലാ ബാർസിലോനെറ്റ ബീച്ചിൽ വിശ്രമിക്കാം.

സ്വിസ് ആല്‍പ്സ്

സ്വിസ് ആല്‍പ്സ്

സൂറിച്ച്, ബേൺ, ബാസൽ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന സ്വിസ് ആല്‍പ്സ്. ശൈത്യകാല കായിക പ്രേമികളുടെ സങ്കേതമാണ്. സ്കീയിംഗ്, ഹൈക്കിംഗ്, സ്നോബോർഡിംഗ് എന്നിവ ഇവിടെ ആസ്വദിക്കാം. .ഒപ്പം തന്നെ മനോഹരമായ നഗരങ്ങളും ശാന്തമായ തടാകങ്ങളും മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഇവിടെ കാണാം. ആഡംബര പർവത റിസോർട്ടുകൾ ഈ പ്രദേശത്തുടനീളം ലഭ്യമാണ്, ഇത് എല്ലാത്തരം യാത്രക്കാർക്കും ഒരു കളിസ്ഥലമാക്കി മാറ്റുന്നു. കൂടാതെ, സ്വിസ് ആൽപ്‌സ് പർവതങ്ങളിലേക്കുള്ള ഒരു യാത്രയും ഊഷ്മളമായ ചീസ് ഫോണ്ട്യുവിൽ ഏർപ്പെടാതെ പൂർത്തിയാകില്ല

ആംസ്റ്റര്‍ഡാം

ആംസ്റ്റര്‍ഡാം

നിങ്ങളുടെ ആദ്യ യൂറോപ്പ് യാത്രയിൽ നിര്‍ബന്ധമായും ലിസ്റ്റില്‍ ഉണ്ടായിരിക്കേണ്ട നഗരമാണ് ആംസ്റ്റര്‍ഡാം. സൈക്ലിങ് പാതകള്‍, കനാലുകള്‍, കോഫി ഷോപ്പുകള്‍, മികച്ച ആർട്ട് ഗാലറികൾ എന്നിവ കൂടാതെ മ്യൂസിയം ഡിസ്ട്രിക്റ്റിൽ വാൻ ഗോഗ് മ്യൂസിയവും റിജ്‌ക്‌സ്‌മ്യൂസിയത്തിൽ റെംബ്രാൻഡിന്റെയും വെർമീറിന്റെയും സൃഷ്ടികളും സ്റ്റെഡെലിജ്കിലെ ആധുനിക കലയും ഇവിടെയുണ്ട്.

സാന്‍റോറിനി

സാന്‍റോറിനി

താമസക്കാരേക്കാളഝികം സഞ്ചാരികള്‍ ഏരോ വര്‍ഷവും എത്തിച്ചേരുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ഗ്രീസിലെ സാന്‍റോറിനി. വിവാഹ-ഹണിമൂണ്‍ ഡെസ്റ്റിനേഷനായി അറിയപ്പെടുന്ന ഇവിടം അതുല്യമായ അഗ്നിപർവ്വത ഭൂപ്രകൃതി, ബീച്ചുകൾ, മനോഹരമായ പ്രാദേശിക വാസ്തുവിദ്യ എന്നിവയ്ക്ക് പ്രസിദ്ധമാണ്. വീടുകളേക്കാൾ കൂടുതൽ പള്ളികൾ ഇവിടെ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ആകൃതിയിലും വലിപ്പത്തിലുമുള്ള 600-ലധികം പള്ളികള്‍ ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത അത്ഭുതങ്ങളിൽ ഒന്നാണ് സാന്റോറിനി.ലാൻഡ്‌സ്‌കേപ്പും കടൽത്തീരവുമാണ് ഇതിന്റെ പ്രധാന ആകർഷണം.

അമാൽഫി കോസ്റ്റ്

അമാൽഫി കോസ്റ്റ്

യൂറോപ്പില്‍ സന്ദര്‍ശിക്കുവാനുള്ള മറ്റൊരു മികച്ച ഇടമാണ് അമാൽഫി കോസ്റ്റ്. ഇറ്റലിയില്‍ സ്ഥിതി ചെയ്യുന്ന ഈ തീരപ്രദേശം മനോഹരമായ മലഞ്ചെരിവുകളോട് ചേർന്നുള്ള പട്ടണങ്ങളിൽ നിന്ന് മെഡിറ്ററേനിയൻ കടലിന്റെ കാഴ്ച ദൃശ്യമാക്കുന്നു ഏകദേശം 4-മൈൽ നീളമുള്ള Vallon delle Ferriere പാതയിലൂടെ കാൽനടയാത്ര നടത്തുക, Positano-യുടെ സ്വപ്നതുല്യമായ തെരുവുകളിൽ അലഞ്ഞുനടക്കുക അല്ലെങ്കിൽ ഫിയോർഡോ ഡി ഫ്യൂറോർ ബീച്ച് പോലെയുള്ള ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് പോവുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യാം.

പ്രാഗ്

പ്രാഗ്

പുരാതന കഥകളിലേക്ക് സഞ്ചാികളെ എത്തിക്കുന്ന ഇടങ്ങളിലൊന്നാണ് പ്രാഗ്. ഓൾഡ് ടൗൺ സ്ക്വയറിലെ ഗോതിക് വാസ്തുവിദ്യയും ഊർജ്ജസ്വലമായ അന്തരീക്ഷവും ഇവിടെ എത്തിയാല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. പ്രാഗ് കാസിൽ, ചാൾസ് ബ്രിഡ്ജ്, എന്നിങ്ങനെ വേറെയും കാഴ്ചകള്‍ ഇവിടെ ആസ്വദിക്കുവാനുണ്ട്. പോക്കറ്റിനിണങ്ങുന്ന തുകയില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന യൂറോപ്പിലെ ഇടമാണിത്.

വിയന്ന

വിയന്ന

സംഗീതത്തിനും രാജാക്കന്മാർക്കും പേരുകേട്ട നഗരമാണ് ഓസ്ട്രിയയിലെ വിയന്ന. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മൃഗശാല സ്ഥിതി ചെയ്യുന്ന ഹബ്സ്ബർഗ് കുടുംബത്തിന്റെ ഷോൺബ്രൂൺ കൊട്ടാരവും അതിന്റെ ഓൺ-സൈറ്റ് ടയർഗാർട്ടനും ഇവിടെ നിര്‍ബന്ധമായും കാണണം. കലാപ്രേമികള്‍ക്കായി മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലെ പ്രദർശനങ്ങൾ , സംഗീത ആരാധകർക്ക് ഹൗസ് ഓഫ് മ്യൂസിക്, വിയന്ന സ്റ്റേറ്റ് ഓപ്പറ എന്നിവയും കാണാം.

ഡബ്ലിന്‍

ഡബ്ലിന്‍


അയർലണ്ടിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ ഡബ്ലിന്‍ മനോഹരമായ കാഴ്ചകള്‍ക്കും പേരുകേട്ടതാണ്. ബിയർ കുടിക്കുന്നവർക്കും വിവിധ സംസ്കാരങ്ങളെ പരിചയപ്പെടുവാന്‍ യാത്ര ചെയ്യുന്നവര്‍ക്കും ചരിത്രകാരന്മാര്‍ക്കും എല്ലാം പറ്റിയ നഗരമാണിത്. ഗിന്നസ് സ്റ്റോർഹൗസ്, ജെയിംസൺ ഡിസ്റ്റിലറി ബോ സെന്റ് ഡബ്ലിൻ എന്നിവയുടെ ആസ്ഥാനമാണ് ഡബ്ലിന്‍ നഗരം. കിൽമൈൻഹാം ഗാൾ, സെന്റ് പാട്രിക്സ് കത്തീഡ്രൽ, നാഷണൽ ഗാലറി ഓഫ് അയർലൻഡ് എന്നിവ പോലുള്ള ജനപ്രിയ സ്ഥലങ്ങളും ഇവിടെയുണ്ട്.

സ്റ്റോക്ഹോം

സ്റ്റോക്ഹോം

സ്വീഡന്റെ തണുത്ത തലസ്ഥാന നഗരം എന്നറിയപ്പെടുന്ന സ്റ്റോക്ഹോം യൂറോപ്പ് യാത്രയില്‍ പോയിരിക്കേണ്ട മറ്റൊരു നഗരമാണ്. ഓൾഡ് ടൗൺ, റോയൽ പാലസ്, നോബൽ പ്രൈസ് മ്യൂസിയം തുടങ്ങി നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

മാലദ്വീപിന്‍റെ ഇന്ത്യയിലെ അപരന്‍... കാത്തിരിക്കുന്നു കര്‍ണ്ണാടകയിലെ ഈ ബീച്ചും കാഴ്ചകളുംമാലദ്വീപിന്‍റെ ഇന്ത്യയിലെ അപരന്‍... കാത്തിരിക്കുന്നു കര്‍ണ്ണാടകയിലെ ഈ ബീച്ചും കാഴ്ചകളും

നെതര്‍ലന്‍ഡിലേക്ക് പോകാം.. വിഐപി സ്റ്റാറ്റസില്‍ സൗജന്യ യാത്ര, ഇത്രമാത്രം ചെയ്താല്‍ മതി!!നെതര്‍ലന്‍ഡിലേക്ക് പോകാം.. വിഐപി സ്റ്റാറ്റസില്‍ സൗജന്യ യാത്ര, ഇത്രമാത്രം ചെയ്താല്‍ മതി!!

ഉറക്കത്തെ തടസപ്പെടുത്തുന്ന ശപിക്കപ്പെട്ടവര്‍...ഭയത്തിന്‍റെയും നിഗൂഢതയുടെയും കല്ലറ കണ്ടെത്തിയതിന്‍റെ 99 വര്‍ഷംഉറക്കത്തെ തടസപ്പെടുത്തുന്ന ശപിക്കപ്പെട്ടവര്‍...ഭയത്തിന്‍റെയും നിഗൂഢതയുടെയും കല്ലറ കണ്ടെത്തിയതിന്‍റെ 99 വര്‍ഷം

Read more at:

Read more about: world travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X