Search
  • Follow NativePlanet
Share
» »13-ാം ജ്യോതിര്‍ലിംഗ സ്ഥാനം, പടിഞ്ഞാറിന്റെ കൈലാസത്തിലെ ക്ഷേത്രം..ലോകത്തിലെ ശിവക്ഷേത്രങ്ങളിലൂ‌ടെ

13-ാം ജ്യോതിര്‍ലിംഗ സ്ഥാനം, പടിഞ്ഞാറിന്റെ കൈലാസത്തിലെ ക്ഷേത്രം..ലോകത്തിലെ ശിവക്ഷേത്രങ്ങളിലൂ‌ടെ

ഇന്ത്യയ്ക്ക് പുറത്തു സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും

ക്ഷേത്രങ്ങളുടെ നാടാണ് ഭാരതം... വിവിധ ദൈവങ്ങള്‍ക്കായും പ്രതിഷ്ഠകള്‍ക്കായും സമര്‍പ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ഓരോ കോണിലുമുണ്ട്. വിശ്വാസങ്ങളിലെ ഇത്രയും വൈവിധ്യം നമുക്ക് മാത്രമാണോ സ്വന്തമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അതിനുദാഹരണം ഇന്ത്യയ്ക്ക് വെളിയിലായി നിര്‍മ്മിതമായിരിക്കുന്ന ക്ഷേത്രങ്ങളാണ്. ഇതാ ഇന്ത്യയ്ക്ക് പുറത്തു സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

പശുപതിനാഥ ക്ഷേത്രം, നേപ്പാള്‍

പശുപതിനാഥ ക്ഷേത്രം, നേപ്പാള്‍

നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇന്ത്യയിലെ ഹൈന്ദവ വിശ്വാസങ്ങളുടെ തുടര്‍ച്ചയാണ് കാഠ്മണ്ഡുവില്‍ സ്ഥിതി ചെയ്യുന്ന പശുപതി നാഥ ക്ഷേത്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിവനെ ജീവിച്ചിരിക്കുന്നവരുടെ ദൈവമെന്ന നിലയില്‍ പശുപതിനാഥനായാണ് ഇവിടെ ആരാധിക്കുന്നത്. പ്രധാനക്ഷേത്രത്തിനൊപ്പം തന്നെ അതിന്റെ ചുറ്റിലുമായി അഞ്ഞൂറോളം ചെറു ക്ഷേത്രങ്ങള്‍കൂടി ചേരുന്നതാണ് പശുപതിനാഥ ക്ഷേത്രം. ഭാഗ്മതി നദിയുടെ ഇരുവശത്തുമായാണ് ക്ഷേത്രമുള്ളത്. പുനര്‍ജനനത്തിനായി ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം. ജീവിച്ചിരിക്കുന്നവരുടെ ക്ഷേത്രം എന്നും പശുപതിനാഥ ക്ഷേത്രം അറിയപ്പെടുന്നു. എ‍ഡി 400 നോട് അടുപ്പിച്ച് നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തെ യുനസ്കോ പൈതൃക സ്മാരകങ്ങളുടെ പട്ടികിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

PC:Ashutoshkarna18

കടാസ്‌രാജ് ക്ഷേത്രം

കടാസ്‌രാജ് ക്ഷേത്രം

പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധവും വിശ്വാസങ്ങളും ഐതിഹ്യങ്ങളാലും സമ്പന്നമായ ക്ഷേത്രവുമാണ്
കടാസ്‌രാജ് ക്ഷേത്രം. പാകിസ്താനിലെ പഞ്ചാബിലെ ചക്‌വാൾ ജില്ലയിൽ ചോവ സൈഡൻഷായിലെ കടാസ് ഗ്രാമത്തിലെ ഈ ക്ഷേത്രം രാജ്യത്തെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രം കൂടിയാണ്. സതീദേവിയുടെ ജീവനില്ലാത്ത ശരീരവുമായി പോയ ശിവന്റെ സങ്കടത്തില്‍ കണ്ണുനിറഞ്ഞപ്പോള്‍ ആ കണ്ണുനീരു വീണു രൂപപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഒരു കുളവും ഇവിടെയുണ്ട്. ഹൈന്ദവ വിശ്വാസങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണിത്. വനവാസക്കാലത്ത് പാണ്ഡവര്‍ ഇതുവഴി വന്നുവെന്നും കൃഷ്ണനാണ് ക്ഷേത്രനിര്‍മ്മാണത്തിനായി തറക്കല്ലിട്ടത് എന്നും പ്രബലമായ വിശ്വാസം ക്ഷേത്രത്തിനുണ്ട്.

PC:Uzair889

മുനീശ്വരന്‍ ക്ഷേത്രം, ശ്രീ ലങ്ക

മുനീശ്വരന്‍ ക്ഷേത്രം, ശ്രീ ലങ്ക

രാമായണകാലം മുതല്‍ നിലനില്‍ക്കുന്നുമെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ശ്രീലങ്കയിലെ മുനീശ്വരന്‍ ക്ഷേത്രം. രാവണനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ ശേഷം രാമന്‍ ഇവിടെയിരുന്നാണ് പ്രാര്‍ത്ഥിച്ചതെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വിശ്വാസം. അഞ്ച് ക്ഷേത്രങ്ങളുടെ കൂട്ടമായ ഇതില്‍ നടുവിലുള്ളതും ഏറ്റവും വലതും ശിവക്ഷേത്രമാണ്. ഇക്കൂട്ടത്തില്‍ ഒരു ബുദ്ധക്ഷേത്രവും കാണാം. പോര്‍ച്ചുഗീസുകാരാല്‍ ക്ഷേത്രം രണ്ടുതവണ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. നവരാത്രിയും ‌ശിവരാത്രിയുമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.

PC: Official Site

മുക്തി ഗുപ്തേശ്വര്‍ ക്ഷേത്രം, ഓസ്ട്രേലിയ

മുക്തി ഗുപ്തേശ്വര്‍ ക്ഷേത്രം, ഓസ്ട്രേലിയ

ഓസ്ട്രേലിയയിലെ മിന്‍റോ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ശിവനായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് മുക്തി ഗുപ്തേശ്വര്‍ ക്ഷേത്രം. ലോകത്തിലെ മനുഷ്യനിര്‍മ്മിതമായ ആദ്യത്തെ ഗുഹാ ക്ഷേത്പമാണ് മുക്തി ഗുപ്തേശ്വര്‍ ക്ഷേത്രം. ന്യൂ സൗത്ത് വെയില്‍സ് പട്ടണത്തിനോട് ചേര്‍ന്നുള്ള ഈ ക്ഷേത്രം 1999 ലാണ് നിര്‍മ്മിക്കപ്പെട്ടത്. പതിമൂന്നാം ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം കൂടിയാണിത്. നേപ്പാളിലെ രാജാവായ ബീരേന്ദ്ര ബിർ ബിക്രം ഷാ ദേവ് 1999-ൽ ഓസ്ട്രേലിയയ്ക്ക് ഇത് സമ്മാനിക്കുകയായിരുന്നു. ഇത് കൂടാതെ 12 ജ്യോതിർലിംഗങ്ങളുടെ പകർപ്പുകളും ഇവിടെ കാണാം. അങ്ങനെ 13 ജ്യോതിര്‍ലിംഗങ്ങള്‍ സന്ദര്‍ശിച്ച പുണ്യം ഇവിടെ നിന്നും സ്വന്തമാക്കാം.

പ്രംബനൻ ക്ഷേത്രം, ജാവ, ഇന്തോനേഷ്യ

പ്രംബനൻ ക്ഷേത്രം, ജാവ, ഇന്തോനേഷ്യ

ഇന്തോനേഷ്യയിലെ മാത്രമല്ല, ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ജാവയില്‍ സ്ഥിതി ചെയ്യുന്ന പ്രംബനൻ ക്ഷേത്രം. ത്രിമൂര്‍ത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർക്കാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. 8 അല്ലെങ്കില്‍ 9 നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ ഭാഗമായി ഒരുകാലത്ത് 240 ക്ഷേത്രങ്ങളുണ്ടായിരുന്നു. എങ്കിലും അതില്‍ വളരെ കുറച്ച് മാത്രമേ ഇപ്പോഴും നിലനില്‍ക്കുന്നുള്ളൂ. ബാക്കിയെല്ലാം നശിച്ചരൂപത്തിലാണുള്ളത്. ക്ഷേത്രസമുച്ചയത്തിന്റെ ഏറ്റവും ഉള്ളിലായാണ് ശിവനായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമുള്ളത്. 47 മീറ്റർ ഉയരമുള്ള ക്ഷേത്രത്തിൽ മുകളിലും താഴെയുമുള്ള മട്ടുപ്പാവുകൾ ഉണ്ട്. 9-ആം നൂറ്റാണ്ടിൽ മാതരം രാജ്യത്തിലെ രാകായി പിക്കാതൻ ആണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Gunawan Kartapranata

അരുൾമിഗു ശ്രീരാജ കാളിയമ്മൻ ക്ഷേത്രം, മലേഷ്യ

അരുൾമിഗു ശ്രീരാജ കാളിയമ്മൻ ക്ഷേത്രം, മലേഷ്യ

മലേഷ്യയിലെ പ്രസിദ്ധമായ ഹിന്ദു ക്ഷേത്രമാണ് 1922 ല്‍ നിര്‍മ്മിക്കപ്പെട്ട അരുൾമിഗു ശ്രീ രാജ കാളിയമ്മൻ ക്ഷേത്രം. ജോഹോർ ബാരുവില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്‍റെ ശിവന്റെ പ്രതിഷ്ഠയുള്ള ശ്രീകോവിൽ ഭിത്തിയിൽ 3,00,000 രുദ്രാക്ഷമണികൾ ഒട്ടിച്ചിട്ടുണ്ട്. ജോഹോറിലെ സുൽത്താൻ ഇന്ത്യക്കാർക്ക് അവകാശമായി നൽകിയ ഭൂമിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PC:Georgia National Guard

ഒഴുകിനടന്ന ശിവലിംഗം,സ്വര്‍ണ്ണക്ഷേത്രം, തകര്‍ന്നടിഞ്ഞിട്ടും ഉയര്‍ത്തെഴുന്നേറ്റ ചരിത്രം..സോംനാഥ ക്ഷേത്രചരിതംഒഴുകിനടന്ന ശിവലിംഗം,സ്വര്‍ണ്ണക്ഷേത്രം, തകര്‍ന്നടിഞ്ഞിട്ടും ഉയര്‍ത്തെഴുന്നേറ്റ ചരിത്രം..സോംനാഥ ക്ഷേത്രചരിതം

ശിവക്ഷേത്രം, ഓക്ലന്‍ഡ്, ന്യൂസിലാന്‍ഡ്

ശിവക്ഷേത്രം, ഓക്ലന്‍ഡ്, ന്യൂസിലാന്‍ഡ്

ന്യൂസിലന്‍ഡിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഓക്ലന്‍ഡിലെ ശിവക്ഷേത്രം. ക്ഷേത്രത്തിലെ ശിവന്റെ പ്രതിഷ്ഠ നവദേശ്വർ ശിവലിംഗത്തിന്റെ രൂപത്തിലാണ്. 1998-ൽ സനാതൻ ശിവാർച്ചൻ ട്രസ്റ്റ് വാങ്ങിയ സ്ഥലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2004 മെയ് മാസത്തിൽ ക്ഷേത്രം എല്ലാവർക്കും തുറന്നുകൊടുത്തു. ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി ശിവേന്ദ്ര പുരിജി മഹാരാജിന്റെ മാർഗനിർദേശപ്രകാരം ഹിന്ദു ഗ്രന്ഥങ്ങൾ അനുസരിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

PC:Shivmandir

ശിവക്ഷേത്രം, സൂറിച്ച്, സ്വിറ്റ്സര്‍ലന്‍ഡ്

ശിവക്ഷേത്രം, സൂറിച്ച്, സ്വിറ്റ്സര്‍ലന്‍ഡ്

സ്വിറ്റ്സർലൻഡിലെ സൂറിച്ചിലുള്ള ശിവക്ഷേത്രം കാഴ്ചയില്‍ വളരെ ചെറിയ ഒരിടമാണ്. ഇവിടുത്തെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലാണിത് സ്ഥിതി ചെയ്യുന്നത്. ശിവലിംഗത്തിന് പിന്നിലെ 'ഗർഭ ഗൃഹ'ത്തിലെ ദേവതകൾ നടരാജനും ശക്തിയുമാണ്. ഇതിനൊപ്പം തന്നെ രണ്ടു നന്തി പ്രതിമകളും ഇവിടെ കാണാം. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 7 മണി മുതൽ 9 മണി വരെയാണ് ക്ഷേത്രം പ്രാർത്ഥനകൾക്കായി തുറന്നിരിക്കുന്നത്. ബുഷെഗ്‌പ്ലാറ്റ്‌സിൽ നിന്ന് 74-ാം നമ്പർ ബസ് കിട്ടിയാൽ മൂന്നാമത്തെ സ്റ്റോപ്പിലാണ് ഈ ക്ഷേത്രം.

PC:Mahashivratri

ശ്രീ സോമേശ്വര ക്ഷേത്രം, നോര്‍ത്ത് കരോലിന

ശ്രീ സോമേശ്വര ക്ഷേത്രം, നോര്‍ത്ത് കരോലിന

സോമ പർവതത്തിന്റെ മധ്യഭാഗത്ത് ആയി സ്ഥിതി ചെയ്യുന്ന സോമേശ്വര ക്ഷേത്രം നോര്‍ത്ത് കരോലിനയുടെ ഭാഗമാണ്. ഇവിടുത്തെ ബ്ലൂ റി‍ഡ്ജ് മൗണ്ടെയ്ന്‍സിനോട് ചേര്‍ന്നാണ് ക്ഷേത്രമുള്ളത്. പടിഞ്ഞാറിന്റെ കൈലാസ പർവ്വതം എന്നും ഇതിനെ വിളിക്കുന്നു. ക്ഷേത്രത്തിലെ പ്രവേശന കവാടം, ദേവതകൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം ഇന്ത്യയിൽ നിന്നുള്ള 46 ടൺ ഗ്രാനൈറ്റ് കൈകൊണ്ട് കൊത്തിയെടുത്തതാണ്

PC:srisomesvara

കിഴക്കിന്‍റെ അയോധ്യയായ വെന്നിമല രാമലക്ഷ്മണ ക്ഷേത്രം... ലക്ഷ്മണന്‍ വിജയക്കൊടി പാറിച്ച ഇ‌ടം..കിഴക്കിന്‍റെ അയോധ്യയായ വെന്നിമല രാമലക്ഷ്മണ ക്ഷേത്രം... ലക്ഷ്മണന്‍ വിജയക്കൊടി പാറിച്ച ഇ‌ടം..

ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X