Search
  • Follow NativePlanet
Share
» »വെറും രണ്ടുദിവസത്തെ യാത്ര... സിക്കിം മുതല്‍ മൂന്നാര്‍ വരെ..പ്ലാന്‍ ചെയ്യാം

വെറും രണ്ടുദിവസത്തെ യാത്ര... സിക്കിം മുതല്‍ മൂന്നാര്‍ വരെ..പ്ലാന്‍ ചെയ്യാം

രണ്ടു ദിവസത്തെ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം

കാടു വേണോ അതോ പര്‍വ്വതങ്ങള്‍ കയറിയാല്‍ മതിയോ? അല്ലെങ്കില്‍ ആശ്രമങ്ങള്‍ കാണാം... ഇതൊന്നും അല്ല താല്പര്യമെങ്കില്‍ കടല്‍ത്തീരങ്ങളിലേക്കു പോകാം, ചരിത്ര ഇടങ്ങള്‍ കാണാം, വെറുതേ നഗരങ്ങളിലൂടെ രാവും പകലുമില്ലാതെ അലയാം.. ഏതു തരക്കാരായ, വ്യത്യസ്തങ്ങളായ താല്പര്യങ്ങളുള്ള സഞ്ചാരികള്‍ക്കെല്ലാം ഇഷ്ടപ്പെടുന്ന നിരവധി ഇടങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്.ഒരു ദിവസമോ രണ്ടോ ദിവസമോ ഇനി ഒരാഴ്ച വേണമെങ്കില്‍ കൂടി കാണുവാനുള്ള കാഴ്ചകള്‍ ഈ ഓരോ ഇടങ്ങളിലുമുണ്ട്. രണ്ടു ദിവസത്തെ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ഇന്ത്യയിലെ 2 ദിവസത്തെ യാത്രയ്ക്കുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നാണിത്. തണുത്ത കാറ്റ്, തീരദേശ കാഴ്ചകള്‍, ഫ്രഞ്ച് സംസ്കാരം, വ്യത്യസ്തങ്ങളായ രുചികള്‍ എന്നിങ്ങനെ നിരവധിയുണ്ട് ഇവിടെ അറിയുവാന്‍. കാഴ്ചകള്‍ കണ്ട്, ഫ്രഞ്ച് സംസ്കാരം അറിഞ്ഞുള്ള യാത്രയാണ് പോണ്ടിച്ചേരിയുടെ പ്രത്യേകത. കടല്‍ത്തീരങ്ങളും അവിടുത്തെ വിശ്രമവും കാഴ്ചകള്‍ കണ്ടുള്ള ഇരിപ്പുമെല്ലാം ഇവിടെ ആസ്വദിക്കുവാന്‍ പറ്റിയ മറ്റൊരു കാര്യമാണ്.

ഹംപി

ഹംപി

വെറും രണ്ടു ദിവസത്തില്‍ ഹംപിയിലെ കാഴ്ചകള്‍ കണ്ടുതീര്‍ക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണെങ്കിലും കൃത്യമായ പ്ലാനില്‍ ഇത് നടപ്പാക്കാം. ചരിത്രസമ്പന്നമായ ഈ പ്രദേശത്തെ വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങളുള്‍പ്പെടെയുള്ള കാഴ്ചകളാണ് പ്രസിദ്ധമായിരിക്കുന്നത്. അവശിഷ്ടങ്ങളുടെ നഗരമാണ് ഹംപി,ലോക പൈതൃക സ്ഥാനം കൂടിയാണ്. തുറന്ന മ്യൂസിയം എന്നാണ് ഹംപിയെ ചരിത്രകാരന്മാര്‍ വിളിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള വിരുപക്ഷ ക്ഷേത്രം, മറ്റ് നിരവധി ജൈന ക്ഷേത്രങ്ങൾ, നരസിംഹദേവന്റെ ഏകശിലാ പ്രതിമ എന്നിവയൊക്കെ ഇവിടെ കാണേണ്ട കാഴ്ചകളാണ്.

ഗോവ

ഗോവ

യാത്രയ്ക്കായി വെറും രണ്ടുദിവസമേ മാറ്റിവെച്ചിട്ടുള്ളുവെങ്കില്‍ പോലും കണ്ടുതീര്‍ക്കുവാന്‍ പറ്റിയ ഇടമാണ് ഗോവ. ഗോവ മുഴുവനായി കണ്ടു തീര്‍ക്കുവാന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണമെങ്കിലും പ്രധാന കാഴ്ചകള്‍ രണ്ടുദിവസത്തിലൊതുക്കാം. ദ്വീപ് കാഴ്ചകള്‍ കൂടാതെ ബോട്ട് സവാരി, ജെറ്റ് സ്കീയിംഗ്, പാരാസെയ്ലിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്. പകല്‍ കാഴ്ചകള്‍ കഴിഞ്ഞാല്‍ രാത്രി തീര്‍ച്ചയായും ഇവിടുത്തെ നൈറ്റ് ലൈഫ് അനുഭവിക്കണം. ഗോവയെന്നാല്‍ പാതി നൈറ്റ് ലൈഫ് കൂടിയാണ്.

ലോണാവാല

ലോണാവാല

മഴക്കാല യാത്രകളില്‍ തീര്‍ച്ചയായും ലിസ്റ്റിലാക്കാവുന്ന ഇടമാണ് ലോണാവാല. മഴയും മഞ്ഞുമില്ലാത്ത ഒരു ലോണാവാല യാത്ര ചിന്തിക്കുക തന്നെ പ്രയാസമാണ്. 2 ദിവസത്തെ മഴയാത്രയില്‍ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണിത്. പ്രകൃതിരമണീയമായ കാഴ്ചകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

ഗോകര്‍ണ

ഗോകര്‍ണ

ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ബീച്ച് ടൗണുകളില്‍ ഒന്നാണ് ഗോകര്‍ണ. ബീച്ച് ട്രെക്കിംഗ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കടൽത്തീരങ്ങളിലൂടെയും ഇടതൂർന്ന വനങ്ങളിലേക്കും കയറിപ്പോകുന്ന യാത്രയാണിത്. ഇന്ത്യയിലെ 2 ദിവസത്തെ യാത്രയ്ക്ക് ഏറ്റവും മികച്ച ഒരിടമാണ് ഇത്. ബീച്ചുകള്‍ കഴിഞ്ഞാല്‍ ക്ഷേത്രങ്ങളും പിന്നെ കഫേകളുമാണ് ഇവിടുത്തെ പ്രധാന ഇടങ്ങള്‍.

ഉദയ്പൂര്‍

ഉദയ്പൂര്‍


രാജസ്ഥാന്‍റെ കിരീടം എന്നറിയപ്പെടുന്ന നഗരമാണ് ഉദയ്പൂര്‍. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ നിരവധി തടാകങ്ങൾ കാരണം ഇത് 'കിഴക്കിന്റെ വെനീസ്' എന്നും അറിയപ്പെടുന്നു.കോട്ടകൾ, മ്യൂസിയങ്ങൾ, തടാകങ്ങൾ, സ്മാരകങ്ങൾ, കൊട്ടാരങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. മേവാർ ഭരണകാലത്തെ സമ്പന്നവും സാംസ്കാരികവുമായ പൈതൃകം നേരിട്ടനുഭവിച്ചറിയുന്നതിന് ഏറ്റവും യോജിച്ച ഇടം കൂടിയാണിത്. സിറ്റി പാലസ്, സജ്ജൻഗഡ് ഫോർട്ട്, നിരവധി ഹവേലികൾ തുടങ്ങിയവ ഇതിന് സവിശേഷമായ രാജകീയ ആകർഷണം നൽകുന്നു.

മൂന്നാര്‍

മൂന്നാര്‍

ഏത് കാലാവസ്ഥയിലും സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് നമ്മുട സ്വന്തം മൂന്നാര്‍. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥ ആസ്വദിക്കുവാന്‍ മൂന്നാറിനോളം പറ്റിയ മറ്റൊരു നഗരമില്ല. തേയിലത്തോട്ടങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ടീ മ്യൂസിയം, അണക്കെട്ടുകള്‍, മലകള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിരവധി കാഴ്ചകള്‍ ഇവിടെ ആസ്വദിക്കാം.

ജയ്പൂര്‍

ജയ്പൂര്‍

ഇന്ത്യയിലെ 2 ദിവസത്തെ യാത്രയ്ക്കുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഏറ്റവും മികച്ച ഇടങ്ങളില്‍ ഒന്നായിരിക്കും രാജസ്ഥാനിലെ ജയ്പൂര്‍. 'പിങ്ക് സിറ്റി' എന്നാണിവിടം അറിയപ്പെടുന്നത്. നിരവധി പഴയ കോട്ടകളും മരുഭൂമിയും ക്ഷേത്രങ്ങളും ഇവിടെ കാണാം.

മക്ലിയോഡ്ഗഞ്ച്

മക്ലിയോഡ്ഗഞ്ച്

അതിശയകരമായ താഴ്‌വരകളും പ്രസന്നമായ കാലാവസ്ഥയും എന്നും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അരുവികൾ, മഞ്ഞുമൂടിയ പർവതങ്ങൾ, സമ്പന്നമായ സാംസ്കാരിക സ്ഥാപനങ്ങൾ, പുരാതന ആശ്രമങ്ങൾ എന്നിവയാണ് ഇവിടേയ്ക്കുള്ള യാത്രയില്‍ കാണുവാന്‍ പറ്റിയ കാഴ്ചകള്‍. ദലൈ ലാമയുടെ നാടായ ഇവിടം ഇന്ത്യയിലെ കൊച്ചു ടിബറ്റ് എന്നും അറിയപ്പെടുന്നു. ഡേവിഡ് മക്ലിയോഡ് പ്രഭുവിന്‍റെ പേരില്‍ നിന്നുമാണ് മക്ലിയോഡ് ഗഞ്ചിനു പേരു ലഭിക്കുന്നത്. പഞ്ചാബ് പ്രവിശ്യയുടെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കൂടിയായിരുന്നു അദ്ദേഹം.
PC:sanyam sharma

മേഘാലയ

മേഘാലയ

വെള്ളച്ചാട്ടങ്ങളുടെ എണ്ണവും ചുറ്റുമുള്ള സമൃദ്ധമായ പച്ചപ്പും കുളങ്ങളും തടാകങ്ങളും കൊണ്ട് എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന നാടാണ് മേഘാലയ.മൂടൽമഞ്ഞ് നിറഞ്ഞ ഹിൽ സ്റ്റേഷൻ എല്ലാ വർഷവും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു. ഇത് ഇതുവരെ വാണിജ്യവൽക്കരിക്കപ്പെട്ടിട്ടില്ലാത്തതിനാലും തിരക്ക് കുറവായതിനാലും അധികം ആലോചിക്കാതെ തന്നെ ഇവിടേക്ക് ഒരു യാത്ര വരാം.

 വാരണാസി

വാരണാസി

ഇന്ത്യയിലെ ഏറ്റവും പുരാതനവും വിശുദ്ധവുമാ നഗരങ്ങളിലൊന്നാണ് ഉത്തര്‍ പ്രദേശിലെ വാരണാസി. ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ശിവന്റെ വാസസ്ഥലമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. സന്യാസിമാരും പൂജകളും ഗംഗാ ആരതിയും ഘാട്ടുകളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

ശുഭാരംഭത്തിന് പാത്രം എറിഞ്ഞുടയ്ക്കാം, നല്ലത് വരാന്‍ കേക്കിനുള്ളില്‍ നാണയം!ഗ്രീസിന്‍റെ വിശേഷങ്ങളിലൂടെശുഭാരംഭത്തിന് പാത്രം എറിഞ്ഞുടയ്ക്കാം, നല്ലത് വരാന്‍ കേക്കിനുള്ളില്‍ നാണയം!ഗ്രീസിന്‍റെ വിശേഷങ്ങളിലൂടെ

പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!

Read more about: travel village india backpacking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X