Search
  • Follow NativePlanet
Share
» »രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍

രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍

ഹിമാചല്‍ പ്രദേശില്‍ ഒന്നു പേടിച്ചും രണ്ടു തവണ ചിന്തിച്ചും മാത്രം മുന്നോട്ടുപോകേണ്ട റോഡുകള്‍ പരിചയപ്പെടാം...

ഹിമാചല്‍ പ്രദേശിന്‍റെ പര്‍വ്വത കാഴ്ചകളിലേക്ക് വണ്ടി ഓടിച്ചുകയറ്റുക.... ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളിലൊന്നായി പല സഞ്ചാരികളും വാഴ്ത്തിപ്പാടുന്ന നിമിഷങ്ങളിലൊന്ന്!! ഹിമാലയ കാഴ്ചകളും അവിടുത്തെ ജീവിതവും ആഘോഷങ്ങളും എല്ലാം നേരിട്ടുകണ്ടു മനസ്സിലാക്കുക, രുചികരമായ ഭക്ഷണം ആസ്വദിക്കുക, കേട്ടുമാത്രം പരിചയിച്ച അവരുടെ ആതിഥ്യമര്യാദ നേരിട്ടനുഭവിക്കുക... എന്നിങ്ങനെ ലക്ഷ്യങ്ങള്‍ പലതുണ്ടാവും ഓരോ ഹിമാചല്‍ യാത്രയുടെയും പിന്നില്‍. എന്നാല്‍ കേട്ടറിഞ്ഞ ഈ കാര്യങ്ങള്‍ മാത്രമാണോ ഇവിടുള്ളത് എന്നു ചോദിച്ചാല്‍ അല്ല എന്നുതന്നെയാണ് ഉത്തരം. പലപ്പോഴും ജീവന്‍ പണയംവംച്ച് മാത്രം കയറിപ്പോകുവാന്‍ പറ്റുന്ന വഴികളായിരിക്കും മറുവശത്ത് അതിമനോഹരമായ കാഴ്ചകളുമായി സഞ്ചാരികലെ മാടിവിളിച്ചുകൊണ്ടിരിക്കുന്നത്! ഇതാ ഹിമാചല്‍ പ്രദേശില്‍ ഒന്നു പേടിച്ചും രണ്ടു തവണ ചിന്തിച്ചും മാത്രം മുന്നോട്ടുപോകേണ്ട റോഡുകള്‍ പരിചയപ്പെടാം...

നാഷണല്‍ ഹൈവേ 22

നാഷണല്‍ ഹൈവേ 22

ലോകത്തിലെ തന്നെ ഏറ്റവും ദുര്‍ഘടം പിടിച്ച പാതകളിലൊന്നായി അറിയപ്പെടുന്നതാണ് നാഷഷല്‍ ഹൈവേ 22. പാറക്കെട്ടുകളും തുരങ്കങ്ങളുമെല്ലാം പിന്നിട്ട്, എപ്പോള്‍ വേണെങ്കിലും താഴേക്ക് വീണേക്കാമെന്ന രീതിയില്‍ ആഴമുള്ള കൊക്കയ്ക്ക് സമീപത്തു കൂടിയാണ് ദേശീയപാത 22 കടന്നുപോകുന്നത്. അംബാലയിൽ തുടങ്ങി ഹരിയാനയിലേക്കും ഹിമാചൽ പ്രദേശിലേക്കും പോകുന്ന ഈ റോഡിനെ ഹൈവേ ടു ഹെൽ അഥവാ നരകത്തിലേക്കുള്ള പാത എന്നു വിളിക്കുന്നതില്‍ തെറ്റില്ല എന്നു ഇവിടെ വന്നാല്‍ മനസ്സിലാവും.

PC:Abhijeet Parmar

പേടിപ്പിക്കും!!

പേടിപ്പിക്കും!!

പാറക്കെട്ടുകളും വഴിയെന്നു തോന്നിപ്പിക്കുന്ന ഇടങ്ങളും മാത്രമല്ല, പർവതങ്ങളും തുരങ്കങ്ങളും എല്ലാം പിന്നിട്ടുവേണം ഈ വഴി സഞ്ചരിച്ചു തീര്‍ക്കുവാന്‍. ഈ റോഡിന്റെ അവസ്ഥ വളരെ ഭയാനകമാണ്. എന്തുതന്നെയായാലും അല്പമെങ്കിലും പേടിയുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഈ വഴി എന്ന കാര്യത്തില്‍ സംശയമില്ല.

PC:Darsh Nishar

റോത്താങ് പാസ്

റോത്താങ് പാസ്

ഇന്ത്യയിലെ ഏറ്റവും അപകട സാധ്യതയുള്ള റോഡുകളില്‍ ഒന്നാണ് റോത്താങ് പാസ്. ഹിമാലയത്തിന്റെ കിഴക്കൻ പിർ പാഞ്ചൽ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ റോഡ് സമുദ്രനിരപ്പില്‍ നിന്നും 3,979 മീറ്റർ ഉയരത്തിൽ ആയാണുള്ളത്. മണാലിയില്‍ നിന്നും വെറും 53 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇതുള്ളത്. ഹിമാചൽ പ്രദേശിലെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികള്‍ എത്തിച്ച്രുന്നതും കടന്നപോകുന്നതുമമായ വഴികളില്‍ ഒന്നാണിത്. വിനോദസഞ്ചാര മാസങ്ങളിൽ ഈ സ്ഥലം വളരെ തിരക്കേറിയതായിരിക്കും. സാധാരണയായി മെയ് മുതൽ നവംബർ വരെ ആണ് ഈ പാത സഞ്ചാരയോഗ്യമായിട്ടുള്ളത്.
PC:Amanshu Raikwar
https://unsplash.com/photos/nZv1QdQ8vwM

കാലാവസ്ഥ മാറുമ്പോള്‍

കാലാവസ്ഥ മാറുമ്പോള്‍

ശൈത്യകാലത്ത് ഈ പാത പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. മഞ്ഞുവീഴ്ചയും പ്രയാസകരമായ കാലാവസ്ഥയും കാരണം ആണിത്. ബാക്കി സമയങ്ങളില്‍ റോഡിൽ കനത്ത മഞ്ഞ് നിറഞ്ഞിരിക്കുന്നു, ചെളി നിറഞ്ഞതിനാൽ വാഹനമോടിക്കുന്നതിനോ അതിൽ കയറുന്നതിനോ പോലും ബുദ്ധിമുട്ടാണ്. മഞ്ഞ് ആണ് ഈ റോഡിനെ ഇത്രയും ഭീകരത നല്കുന്നത്.
PC:Md Javed Akhtar

കിന്നൗര്‍ റോഡ്

കിന്നൗര്‍ റോഡ്

പാറകളില്‍ കൊത്തി നിര്‍മ്മിച്ച കിന്നൗര്‍ റോഡും അപകടകാരികളായ റോഡുകളുടെ പട്ടികയില്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾക്ക് ഒരുമിച്ച് കടന്നുപോകാൻ കഴിയാത്ത വിധത്തില്‍ ഇടുങ്ങിയ വഴിയാണ് ഈ റോഡിന്റെ പലഭാഗത്തും ഉള്ളത്. ഹിമാചൽ പ്രദേശിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കിന്നൗർ റോഡിലെ വളവുകളും ഭീതിജനിപ്പിക്കുന്ന കാഴ്ചയാണ്.
PC:Chandan Parihar

ചെറിയ പിഴവ് പോലും!

ചെറിയ പിഴവ് പോലും!

ഈ റോഡിൽ വാഹനമോടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ പിഴവ് വൻ അപകടത്തിന് ഇടയാക്കും
ഇവിടെ അപകടത്തില്‍ മരിച്ചാല്‍ പോലും പുതുമയുള്ള വാര്‍ത്തയായി മാറാത്ത വിധത്തില്‍ ഇവിടുത്തെ മരണങ്ങള്‍ മാറക്കഴിഞ്ഞിരിക്കുന്നു. ശൈത്യകാലത്ത്, ഇവിടെ മഞ്ഞുവീഴ്ച വളരെ കനത്തതാണ്, അതുകൊണ്ട് റോഡ് അടച്ചിടാറുണ്ട്.
PC:Nomad Bikers

മണാലി-കാസാ ഹൈവേ

മണാലി-കാസാ ഹൈവേ

പരിചയസമ്പന്നരായ ഡ്രെവര്‍മാര്‍ക്കു മാത്രം ധൈര്യത്തില്‍ കടന്നുപോകുവാന്‍ സാധിക്കുന്ന പാതയാണ് മണാലി-കാസാ ഹൈവേ. ദുര്‍ഘട ചുരങ്ങളായ റോഹ്താങ് പാസ്, കുൻസും പാസ് എന്നിവയുടെ സാന്നിധ്യമാണ് റോഡിനെ അപകടകാരിയാക്കുന്നത്. ഇത് കടന്നപോവുക എന്നത് ഒരു വെല്ലുവിളി തന്ന‌യാണ്. ശൈത്യകാലത്ത് റോഡ് അടച്ചിരിക്കും. അതിരൂക്ഷമായ നീരൊഴുക്കിൽ ഇതുവഴിയുള്ല യാത്ര കൂടുതല്‍ വിഷമം പിടിച്ചതാകാറുണ്ട്. മഞ്ഞുകാലത്ത് മാത്രമല്ല, മഴക്കാലത്തും രാത്രിയിലും എല്ലാവരും ഈ റോഡ് ഒഴിവാക്കുന്നു.
പരിചയസമ്പന്നനായ ഒരു ഡ്രൈവർക്ക് മാത്രമേ ഈ റൂട്ട് കവർ ചെയ്യാൻ കഴിയൂ.
PC:Garvit

സംഗ്ല-ചിത്കുൽ വാലി റോഡ്

സംഗ്ല-ചിത്കുൽ വാലി റോഡ്

ഹിമാചല്‍ പ്രദേശിലെ അപകടകാരികളായ റോഡുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റൊരു റോഡാണ് സംഗ്ല-ചിത്കുൽ വാലി റോഡ്
ചിത്കുളിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെ നിന്ന് ആരംഭിക്കുന്ന സംഗ്ല-ചിത്കുൽ ഹിമാചൽ പ്രദേശിലെ ഏറ്റവും അപകടകരമായ റോഡുകളിലൊന്നാണ്. ബസ്പാ നദിയുടെ അരികിലൂടെ പോകുന്ന ഈ റോഡിന്റെ ആദ്യത്തെ 20 കിലോമീറ്റർ മനോഹരമായ കാഴ്ചകൾ മാത്രമാണ്. ഉൾക്കൊള്ളുന്നു റോഡ് ഇടുങ്ങിയതിനാൽ ഏകദേശം 1.5 മണിക്കൂർ എടുക്കും. ചിത്കുളിലേക്കുള്ള റോഡിന്റെ ബാക്കി ഭാഗം ഭയാനകമാണ്. ഓരോ കിലോമീറ്റർ കഴിയുന്തോറും റോഡിന്റെ അവസ്ഥ മോശമാവും.

PC:Sukant Sharma

ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!

ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X