രാജ്യാന്തര യാത്രകളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് വിസയുടെ കാര്യമാണ്. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേയ്ക്ക് പോകുവാന്‍ ഏറ്റവും ആവശ്യമായ യാത്രാ രേഖയാണ് വിസ. ലോകത്തിലെ മിക്ക രാജ്യങ്ങളും അവയുടെ വിസ പോളിസികളില്‍ വലിയ നിബന്ധനകള്‍ വയ്ക്കാറില്ല. അതേസമയം മറ്റുചില രാജ്യങ്ങള്‍ വളരെ കര്‍ശനമായ നിയന്ത്രണങ്ങളാണ് വിസ നല്കുന്നതില്‍ കാണിക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക അവസ്ഥ മുതല്‍ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും വരെ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടാറുമുണ്ട്. ലോകത്തില്‍ വിസ ലഭിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള 12 രാജ്യങ്ങളെ പരിചയപ്പെടാം

റഷ്യ
വിസ പ്രക്രിയകള്‍ വളരെ ബുദ്ധിമുട്ടേറിയ രാജ്യങ്ങളിലൊന്നാണ് റഷ്യ. സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്കുത്തരം കൊടുക്കുക എന്നതാണ് ഇതിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം. ഫോമുകളില്‍ ഉത്തരം എഴുതുവാന്‍ തന്നെ മണിക്കൂറുകള്‍ ചിലവഴിക്കേണ്ടതായി വരും. അമേരിക്കയില്‍ നിന്നുള്ളയാള്‍ക്കാണ് റഷ്യന്‍ വിസ വേണ്ടതെങ്കില്‍ മറ്റു രാജ്യക്കാരുടെയപേക്ഷിച്ച് ഇരട്ടി ചോദ്യങ്ങള്‍ നേരിടേണ്ടി വരും.
മാത്രമല്ല, റഷ്യന്‍ വിസ അനുമതി ലഭിക്കണമെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ നടത്തിയ ഓരോ യാത്രകളുടെയും വിശദാംശങ്ങള്‍ എവിടെ പോയി, എത്ര ദിവസം ചിലവഴിച്ചു, എവിടെ താമസിച്ചു, എപ്പോൾ, എത്ര സമയം താമസിച്ചു എന്നതിന്റെ വിശദാംശങ്ങളോടെ വേണം പൂരിപ്പിക്കുവാന്‍. വളരെ അസൗകര്യം തോന്നുമെങ്കിലും അപേക്ഷ ശരിയായി പൂരിപ്പിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും നൽകിയാൽ വിസ ലഭിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ക്യൂബ
ക്യൂബന്‍ വിസ ലഭിക്കുവാന്‍ മറ്റു രാജ്യക്കാക്ക് വലിയ തടസ്സങ്ങളില്ലെങ്കിലും അമേരിക്കന്‍ പൗരന്മാരെ സംബന്ധിച്ചെടുത്തോളം വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല, ടൂറിസ്റ്റ് വിസയില്‍ അമേരിക്കക്കാര്‍ക്ക് ക്യൂബയിലേക്ക് പ്രവേശനം അനുവദിക്കാറുമില്ല. ക്യൂബയുടെ അംഗീകൃത യാത്രയുടെ 11 വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെട്ടിരുന്നാല്‍ മാത്രമേ അമേരിക്കക്കാര്‍ക്ക് ഇവിടേക്ക് വരുവാന്‍ സാധിക്കൂ. നിങ്ങൾക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി ലഭിച്ചാൽ, മറ്റ് രാജ്യക്കാർക്ക് നൽകുന്ന ഗ്രീൻ ടൂറിസ്റ്റ് കാർഡിൽ നിന്ന് വ്യത്യസ്തമായ ഒരു പിങ്ക് ടൂറിസ്റ്റ് കാർഡ് ലഭിക്കും.

ഇറാന്‍
വിസ ലഭിക്കുവാനുള്ള നടപടിക്രമങ്ങളുടെ കാര്യത്തില്‍ ഇറാനും ഒട്ടും വ്യത്യസ്തമല്. സങ്കീര്‍ണ്ണമായ നിരവധി പ്രക്രിയകളിലൂടെ കടന്നുപോയാല്‍ മാത്രമേ വിസ ലഭ്യമാക്കുകയുള്ളൂ. വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഒരു സ്ഥിരീകരണ കോഡ് ഉണ്ടായിരിക്കേണ്ടതാണ്. ഇവിടം മുതല്‍ നൂലാമാലകള്‍ക്ക് ആരംഭമാവുകയാണ്. ഈ അംഗീകാര കോഡ് ഇറാനിലെ വിദേശകാര്യ മന്ത്രാലയമാണ് നൽകിയത്, എന്നാൽ ഒരു ഔദ്യോഗിക ഇറാനിയൻ ട്രാവൽ ഏജൻസി നിങ്ങളുടെ പേരിൽ കോഡിനായി അപേക്ഷിക്കണം. വിസ ഓണ്‍ അറൈവല്‍ ഇവിടെയുണ്ടെങ്കിലും ഇന്ത്യന്‍ നിന്നുള്ളവര്‍ക്ക് ഇത് ലഭ്യമല്ല. അപേക്ഷിക്കുമ്പോള്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നിങ്ങൾ ഇസ്രായേൽ സന്ദർശിച്ചിട്ടുണ്ടെങ്കിൽ ഇറാന്‍ വിസ ലഭിച്ചുവെന്നു വരില്ല.
അമേരിക്ക,യു കെ,കാനഡ,അഫ്ഗാനിസ്ഥാൻ,
ബംഗ്ലാദേശ്,കൊളംബിയഇന്ത്യഇറാഖ്ജോർദാൻ,നേപ്പാൾപാകിസ്ഥാൻ,സൊമാലിയ,ശ്രീ ലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇറാന്‍ വിസ ഓണ്‍ അറൈവല്‍ അനുവദിക്കാറില്ല. മറ്റൊന്ന്
നിങ്ങൾ യുഎസിൽ നിന്നും കാനഡയിൽ നിന്നുമുള്ള ആളാണെങ്കിൽ, ഗവൺമെന്റ് അംഗീകൃത ഗൈഡ് ഇല്ലാതെ നിങ്ങൾക്ക് ഒരു ടൂറിസ്റ്റായി ഇവിടെ സഞ്ചരിക്കുവാന്‍ സാധിക്കുകയുമില്ല.
PC:Steven Su

തുര്‍ക്ക്മെനിസ്ഥാന്‍
വിനോദസഞ്ചാരികള്‍ വളരെ കുറച്ചുമാത്രം എത്തിച്ചേരുന്ന രാജ്യമായി തുര്‍ക്ക്മെനിസ്ഥാനെ മാറ്റിയത് ഇവിടുത്തെ വിസ നടപടിക്രമങ്ങളാണ്. എന്നിരുന്നാലും സഞ്ചാരികള്‍ക്ക് വിസ്മയകരമായ പല കാഴ്ചകളും സമ്മാനിക്കുന്ന ഇവിടം കാണുവാന്‍ താല്പര്യമുള്ളവര്‍ വിസ നടപടിക്രമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഇവിടെ എല്ലാവരും എല്ലാവരും വിസയ്ക്ക് അപേക്ഷിക്കണം എന്നാണ് നിയമം. കസാക്കിസ്ഥാന്റെയോ ഉസ്ബെക്കിസ്ഥാന്റെയോ ചില പ്രത്യേക ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകര്‍ക്കും നയതന്ത്ര പാസ്‌പോർട്ടുള്ള ചില സന്ദര്‍ശകര്‍ക്കും മാത്രമേ ഇതില്‍ ഒഴിവുള്ളൂ.
നിരവധി രേഖകളാണ് വിസ അപേക്ഷയ്ക്കായി നിങ്ങള്‍ ഇവിടെ സമര്‍പ്പിക്കേണ്ടത്. തുർക്ക്മെനിസ്ഥാനിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കണമെങ്കിൽ, പൂരിപ്പിച്ച വിസ അപേക്ഷാ ഫോമിന്റെ മൂന്ന് പകർപ്പുകളും തുർക്ക്മെൻ സ്റ്റേറ്റ് മൈഗ്രേഷൻ സർവീസിൽ നിന്നുള്ള ക്ഷണക്കത്തും തുടങ്ങിയ അവയില്‍ ചിലത് മാത്രമാണ്. നിങ്ങൾക്കായി LOI (ക്ഷണക്കത്ത്) വാങ്ങാൻ കഴിയുന്ന ഒരു സ്പോൺസർ നിങ്ങൾക്ക് തുർക്ക്മെനിസ്ഥാനിൽ ഉണ്ടായിരിക്കണം, കത്ത് ലഭിക്കാൻ 20 ദിവസം വരെ എടുത്തേക്കാം.

ചാഡ്
ചാഡിലേക്കുള്ള വിസ അപേക്ഷിക്കല്‍ വളരെ വെല്ലുവിളി നിറഞ്ഞതാണ്. വെറും 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് ചാഡില്‍ മുന്‍കൂര്‍ വിസയില്ലാതെ എത്തുവാന്‍ സാധിക്കുന്നത്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ലോകത്തിന്റെ മറ്റു ഭാഗങ്ങൾ വിസയ്ക്ക് അപേക്ഷിക്കണം. വിസ പ്രക്രിയയുടെ ഏറ്റവും സങ്കീർണ്ണമായ ഭാഗങ്ങളിലൊന്ന് ഒരു ക്ഷണക്കത്ത് ലഭിക്കുന്നതാണ്- കത്ത് ലഭിക്കുന്നതിന് നിങ്ങൾക്ക് രാജ്യത്തിന്റെ തലസ്ഥാനമായ N'Djamena-യിൽ ഒരു സ്‌പോൺസറോ ഹോട്ടലോ ഉണ്ടായിരിക്കണം, അവരാണ് നിങ്ങള്‍ക്കായി ക്ഷണക്കത്ത് തയ്യാറാക്കേണ്ടത്. ഇതിനായി നിങ്ങള്‍ക്ക് മറ്റു സ്പോണ്‍സര്‍മാര്‍ ഇല്ലെങ്കിവ്‍ താമസത്തിനുള്ള ഹോട്ടല്‍മുറി നേരത്തെ തന്നെ ബുക്ക് ചെയ്തിരിക്കണം. അതിന്റെ തുക മുഴുവനായി അടയ്ക്കണം. എന്നാല്‍ ഏതെങ്കിലു ംകാരണവശാല്‍ വിസ ലഭിക്കാതെ വന്നാല്‍ ചിലവാക്കിയ പണം മുഴുവന്‍ നഷ്ടമായേക്കാം, ഹോട്ടലില്‍ ചിലവഴിക്കുന്ന തുക റീഫണ്ട് ചെയ്തുകിട്ടുന്നായിരിക്കില്ല. ചാഡിലേക്ക് വിസ ലഭിക്കുന്നതിനു നിങ്ങള്‍ രാജ്യത്തിന്റെ കോൺസുലർ ഓഫീസില്‍ നിന്നു വേണം അപേകഷ നല്കുവാന്‍. നിങ്ങൾ പ്രവേശിച്ചതിന് ശേഷം നിങ്ങൾക്ക് വിസ ലഭിച്ചാലും പോലീസിൽ രജിസ്റ്റർ ചെയ്യാൻ നിങ്ങൾക്ക് 72 മണിക്കൂർ സമയമുണ്ട്.
മറ്റൊന്ന് ഇവിടുത്തെ വിസ അപേക്ഷാ ഫോം ഫ്രഞ്ച് ഭാഷയില്‍ മാത്രമേ ലഭ്യമാകൂ എന്നതാണ്.

ഭൂട്ടാന്‍
ഭൂട്ടാനിലേക്കുള്ള വ്യക്തിഗത വിസയ്‌ക്ക് അപേക്ഷിക്കാൻ ഇന്ത്യ
ബംഗ്ലാദേശ്,മാലദ്വീപ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ സാധിക്കൂ. ഒരു ടൂർ പാക്കേജിന്റെ ഭാഗമായി നിങ്ങൾ രാജ്യം സന്ദർശിക്കുന്നില്ലെങ്കിൽ ഭൂട്ടാൻ വ്യക്തിഗത വിസകൾ അംഗീകരിക്കില്ല. ഭൂട്ടാനിലേക്ക് വിസ ലഭിക്കുന്നതിന് ഒരു ടൂറിസ്റ്റ് ഏജൻസിയെ കണ്ടെത്തുകയും ടൂർ പാക്കേജിന്റെ തുകയ്‌ക്കൊപ്പം വിസ ഫീസ് മുൻകൂറായി അടയ്ക്കുകയും വേണം. ഭൂട്ടാനിലേക്കുള്ള വിസ അപേക്ഷകൾ ഓൺലൈനായി പ്രോസസ്സ് ചെയ്യുന്നു, അവ ഭൂട്ടാനിലെ ടൂറിസം കൗൺസിൽ അംഗീകരിക്കേണ്ടതുണ്ട്.
സുസ്ഥിര വികസന ഫീസ് (സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് ഫീസ്) എന്ന പേരില്‍ വിനോദസഞ്ചാരികളില്‍ നിന്നും ഒരു രാത്രിക്ക് 200 യുഎസ് ഡോളര്‍ വീതം നല്കണം. അനിയന്ത്രിതമായി എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറയ്ക്കുവാനും കാര്‍ബണ്‍ ആഘാതം ലഘൂകരിക്കുവാനുമാണ് ലക്ഷ്യംവയ്ക്കുന്നത്.

സൗദി അറേബ്യ
വിസ പ്രക്രിയകളില്‍ സങ്കീര്‍ണ്ണത നിലനില്‍ക്കുന്ന മറ്റൊരു രാജ്യമാണ് സൗദി അറേബ്യ. വിനോദസഞ്ചാരികൾക്കായി ഇവിസ അവതരിപ്പിക്കുന്നതോടെ വിനോദ സഞ്ചാരി എന്ന നിലയില്‍ ഇവിടം സന്ദര്‍ശിക്കാമെങ്കിലും ഇവിടുത്തെ നിയമങ്ങളിലും പ്രക്രിയകളിലും പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു ടൂറിസ്റ്റ് വിസ ഉണ്ടെങ്കിൽ പോലും, നിങ്ങൾ ഒരു അമുസ്ലിം ആണെങ്കിൽ, നിങ്ങൾക്ക് മക്കയിലോ മദീനയിലോ പ്രവേശിക്കാൻ കഴിയില്ല.
സൗദി അറേബ്യ കര്‍ശനമായ വിസ നയം പിന്തുടരുന്നതിന്റെ പ്രധാന കാരണം ഹജ്ജ് ആണ്. ഹജ്ജ് പൂർത്തിയാക്കാൻ വർഷം തോറും രാജ്യം സന്ദർശിക്കുന്ന തീര്‍ത്ഥാടകര്‍ ഉള്ളതിനാല്‍ പരിമിതമായ വിനോദസഞ്ചാരികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

അഫ്ഗാനിസ്ഥാന്‍
കര്‍ശനമായ വിസ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ലോകരാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ഇവിടുത്തെ രാഷ്ട്രീയ സ്ഥിതികള്‍ പലപ്പോഴും അഫ്ഗാനിസ്ഥാനിലേക്ക് പ്രവേശിക്കുന്നതിനു തന്നെ എതിരായി നില്‍ക്കുന്നു. ഇന്ത്യ, ഇന്തോനേഷ്യ, തുർക്കി, ചൈന, ഇറാൻ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പാസ്‌പോർട്ട് ഉള്ളവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാതെ ഇവിടേക്ക് വരാം.
PC:EJ Wolfson
ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ നല്കുന്ന ഏഷ്യന്‍, യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങള്‍

സൊമാലിയ
സുരക്ഷിതത്വത്തിന്റെ കാര്യം പരിഗണിച്ച് സൊമാലിയയില്‍ പ്രവേശിക്കുന്നത് അപകടകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗ്ലോബൽ പീസ് ഇൻഡക്‌സ് അനുസരിച്ച്, സന്ദർശിക്കാൻ ഏറ്റവും അപകടകരമായ സ്ഥലങ്ങളിൽ ഒന്നായി സൊമാലിയ ആറാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ പല കോൺസുലേറ്റുകളും എംബസികളും ഇവിടെക്കുള്ള സന്ദര്‍ശകരെ പരമാവദി നിരുത്സാഹപ്പെടുത്താറുണ്ട്.

പാക്കിസ്ഥാന്‍
മറ്റു പല രാജ്യങ്ങള്‍ക്കുമുള്ളതുപോലെ തന്നെ പാക്കിസ്ഥാനിലേക്കുള്ള വിസ അപേക്ഷയും സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. സ്പോണ്‍സറെ കണ്ടെത്തുക എന്നതാണ് ഇവിടുത്തെ നീണ്ട പ്രക്രിയയിലെ ഏറ്റവും ആദ്യത്തെ കാര്യം. രണ്ടു തരത്തിലുള്ള സാധ്യതകള്‍ ഇതിനുണ്ട്. അവർ ഒന്നുകിൽ രാജ്യത്തെ യാത്രക്കാരന് അറിയാവുന്ന ഒരു വ്യക്തിയായിരിക്കാം, അല്ലെങ്കിൽ അതൊരു ടൂർ കമ്പനിയുമാകാം. സ്‌പോൺസർ ഒരു ഔദ്യോഗിക ക്ഷണക്കത്തും യാത്രക്കാരനുമായുള്ള ബന്ധത്തെക്കുറിച്ചും യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകിയാല്‍ മാത്രമേ വിസ പ്രക്രിയകള്‍ മുന്നോട്ടുകടക്കുകയുള്ളൂ.
PC:Ali Kazim

ഉത്തര കൊറിയ
വിസ ലഭിക്കുന്നതു മാത്രമല്ല, ഒരു വിനോദ സഞ്ചാരി എന്ന നിലയിലുള്ള പല നിയന്ത്രണങ്ങളും കാരണം സന്ദർശിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ. രാജ്യം അംഗീകരിച്ചിട്ടുള്ള ടൂറുകൾ ഉള്ള ഒരു ടൂറിസ്റ്റ് ഏജൻസി മുഖേന വേണം ഉത്തര കൊറിയന്‍ വിസയ്ക്കായി അപേക്ഷിക്കുവാന്‍. നിങ്ങള്‍ അമേരിക്കന്‍ പാസ്പോര്‍ട്ട് ഉടമയോ ദക്ഷിണ കൊറിയയിൽ നിന്നുള്ള പൗരനോ ആണെങ്കില്‍ ഉത്തര കൊറിയൻ വിസയ്ക്ക് അർഹതയുണ്ടായിരിക്കുന്നതല്ല.
വിസയുണ്ടെങ്കിൽപ്പോലും, പ്രദേശവാസികളുമായി സംസാരിക്കാനോ ഉത്തരകൊറിയൻ നേതാവിനെക്കുറിച്ച് സംസാരിക്കാനോ ഇവിടെ അനുമതിയില്ല. തനിയെ പുറത്തിറങ്ങി നടക്കുവാനും ഗൈഡിനൊപ്പമല്ലാതെ ചുറ്റിക്കറങ്ങുവാനും ഹോട്ടല്‍മുറി വിട്ടുപോകുവാനും സന്ദര്‍ശകര്‍ക്ക് അനുമതിയില്ല.

ചൈന
വളരെ നീണ്ട പ്രോസസിംഗ് ആണ് ചൈനീസ് വിസയ്ക്കായി വേണ്ടത്. പല പാസ്‌പോർട്ട് ഉടമകൾക്കും ചൈനയിലേക്ക് 72 മണിക്കൂർ മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുമെങ്കിലും ചില സാഹചര്യങ്ങളില്‍ വിസ ആവശ്യമാണ്. ദീര്‍ഘനാള്‍ താമസിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിസ ആവശ്യമാണ്.
ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ടോ? എങ്കില്‍ പ്ലാന്‍ ചെയ്തോളൂ...യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്
ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ നല്കുന്ന ഏഷ്യന്‍, യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങള്‍