Search
  • Follow NativePlanet
Share
» »ഹിമാചലിലെ ഈ ഇടങ്ങള്‍ കണ്ടാല്‍ പിന്നെ മടങ്ങി വരുവാന്‍ തോന്നുകയേയില്ല!!!

ഹിമാചലിലെ ഈ ഇടങ്ങള്‍ കണ്ടാല്‍ പിന്നെ മടങ്ങി വരുവാന്‍ തോന്നുകയേയില്ല!!!

ഇതാ ഹിമാചലിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ഫ്രെയിമിലും നേരിട്ടും നല്കുന്ന ഇടങ്ങള്‍ പരിചയപ്പെടാം...

പ്രകൃതി സൗന്ദര്യവും വൈവിധ്യമുള്ള കാഴ്ചകളും ഒത്തു ചേരുമ്പോള്‍ ഹിമാചല്‍ സ്വര്‍ഗ്ഗസദൃശ്യമായ നാടാകും. പ്രകൃതിയും ജനങ്ങളും കാഴ്ചകളും എല്ലാ ംചേര്‍ന്ന് അവിസ്മണീയമായ കുറേയേറെ ഇ‌ടങ്ങള്‍ ഈ നാടിനെ എത്രയധികം മനോഹരിയാക്കുന്നു എന്നത് നേരി‌ട്ട് കണ്ടറിയേണ്ട കാഴ്ച തന്നെയാണ്. അതുകൊണ്ടുതന്നെ ഈ കാഴ്ചകള്‍ തേ‌ടി ഓരോ വര്‍ഷവും ഹിമാചലിലെത്തുന്നത് പതിനായിരക്കണക്കിന് സഞ്ചാരികളാണ്. വേനല്‍ക്കാലമാണ് ഇവിടെ ഈ നാട് ഏറ്റവും മനോഹരിയായി നില്‍ക്കുന്ന സമയം. കണ്‍മുന്നില്‍ കാണുന്ന കാഴ്ചകളെ പകര്‍ത്തിയെടുത്തു സൂക്ഷിക്കുവാന്‍ ഈ സമയത്ത് എത്തുന്നത് തന്നെയാണ് മികച്ചത്.
ഈ മഹാമാരിക്കാലം സഞ്ചാരികളെ വീട്ടിലിരുത്തിയതുകൊണ്ടു മാത്രം നഷ്ടമായ നിരവധി കാഴ്ചകള്‍ ഇവി‌ടെയുണ്ട്. ഇതാ ഹിമാചലിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ഫ്രെയിമിലും നേരിട്ടും നല്കുന്ന ഇടങ്ങള്‍ പരിചയപ്പെടാം...

 സ്പിതി വാലി

സ്പിതി വാലി

ഹിമാചലിലെ ഏറ്റവും മനോഹരമായ ഇടമേതാണ് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ...അത് സ്പിതി വാലിയാണ്. മഞ്ഞിന്റെ മരുഭൂമിയെന്ന് സഞ്ചാരികള്‍ സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന സ്പിതി വാലി കാഴ്ചകളുടെ ഒരു മേളം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എത്ര നേരേയാക്കിയാലും ശരിയാവാത്ത റോഡും വളവും കുണ്ടും കുഴികളും എല്ലാം 'ടെറര്‍' ലുക്ക് ആണ് നല്കുന്നത് എങ്കിലും ഇവിടം കുറച്ച് അപകടകാരി തന്നെയാണ്.നമ്മുടെ രാജ്യത്തെ തന്നെ ഏറ്റവം അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. റോഡുകള്‍ കൂടാതെ പുരാതനങ്ങളായ ആശ്രമങ്ങള്‍, കുന്നുകള്‍, തടാകങ്ങള്‍, അങ്ങനെ എല്ലാ കാഴ്ചകളും ചേരുമ്പോള്‍ ഫ്രെയിമുകള്‍ അതിമനോഹരമാകും

ഷോജ

ഷോജ

ആകാശത്തോളം ഉയര്‍ന്നുപൊങ്ങിയ കുന്നുകളും അതിനെയും മറച്ച് മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന മരങ്ങളും ഹിമാചലിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇതേ കാഴ്ചകളില്‍ ഇത്തിരി അമ്പരപ്പും നിഗൂഢതയും ചേര്‍ന്നു നില്‍ക്കുന്ന ഇടം ഒന്നു മാത്രമേയുള്ളൂ. അത് ഷോജയാണ്. റാജ് താഴ്വരയില്‍ സമുദ്രനിരപ്പില്‍ നിന്നും 2368 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഷോജയെ അത്ര പെട്ടന്ന് സഞ്ചാരികള്‍ക്ക് ഓര്‍മ്മ ലഭിക്കില്ല. ഹിമാചയന്‍ ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടം അറ്റമില്ലാത്ത കാഴ്ചകളാല്‍ സമ്പന്നമാണ്. പച്ചപ്പും സന്ധ്യകളും സൂര്യാസ്തമയവും തന്നെയാണ് ഈ ഹിമാചല്‍ ഗ്രാമത്തിന്‍റെയും സൗന്ദര്യം.

PC: Travelling Slacker

കല്‍പ

കല്‍പ

നാടോടിക്കഥകളില്‍ നിന്നും നേരിട്ട് ഇറങ്ങിവന്ന പോലെയുള്ള നാടാണ് ഹിമാചല്‍ പ്രദേശിലെ കല്‍പ. സ്പിതി വാലി യാത്രയില്‍ തന്നെ പോയിവരുവാന്‍ സാധിക്കുന്ന കല്പ കൈലാസക്കാഴ്ചകള്‍ക്കാണ് പ്രസിദ്ധമായിരിക്കുന്നത്. കിന്നൗര്‍ ജില്ലയിലുള്ള കല്പ ഹിമാലയത്തിന്‍റെ മാത്രമല്ല, സത്ലജ് നദിയുടെയും മനോഹരമായ കാഴ്ചകള്‍ ഇവിടെ ഒരുക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 2758 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കാടുകയറിയുള്ള ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. രസകരവും അതിശയിപ്പിക്കുന്നതുമായ കാഴ്ചകളാണ് മുന്നോട്ടുള്ള ഓരോ ചുവ‌ടിലും കല്പ വാഗ്ദാനം ചെയ്യുന്നത്,

PC:Carlos Adampol Galindo

 ജിബി

ജിബി

ഹിമാചല്‍ യാത്രയില്‍ ഫോട്ടോഗ്രഫിയുടെ അനന്തമായ സാധ്യതകള്‍ തുറന്നു നല്തുന്ന ഗ്രാമമാണ് ജിബി. പ്രകൃതിയുടെ മനംമയക്കുന്ന ദൃശ്യങ്ങള്‍ മാത്രമല്ല, നിഷ്കളങ്കമായ നിരവധി മുഖങ്ങളും പുഞ്ചിരികളും കൂടി ഫ്രെയിമിലാക്കുവാന്‍ പറ്റുന്ന നാടാണ് ജിബി. കാടിനുള്ളിലെ രഹസ്യ വെള്ളച്ചാട്ടങ്ങളും ദേവതാരുക്കളും പൈന്‍ മരങ്ങളും ചേര്‍ന്ന പ്രകൃതിയും ഗ്രാമീണതയും ഇവിടുത്തെ കാഴ്ചകളാണ്. ബൻഞ്ചാർ വാലിയിലെ അരുവികളും ഉറവകളും കാണേണ്ട ഇടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. ചിലപ്പോള്‍ പ്രതീക്ഷിച്ച തരത്തിലുള്ള ആഡംബര സൗകര്യങ്ങള്‍ ഈ ഗ്രാമത്തില്‍ നിന്നും ലഭിച്ചില്ലെങ്കിവും കാഴ്ചകളുടെ കാര്യത്തില്‍ ജിബി സഞ്ചാരികളെ നിരാശരാക്കില്ല.

കോമിക്

കോമിക്

ഒരു ചിത്രകാരന്‍ ഭാവനയില്‍ വരച്ചതുപോലെ, വാക്കുകളാല്‍ വിവരിക്കുവാന്‍ ബുദ്ധിമുട്ടുള്ള നാടാണ് കോമിക്. ക്യാമറയില്‍ ഒപ്പിയെടുക്കുന്ന കാഴ്ചകള്‍ക്കു പോലും ഇതിന്റെ ഭംഗി പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുവാന്‍ സാധിക്കില്ല. സ്പിതി വാലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന കോമിക് ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്നും15,050 അടി അഥവാ 4,587 മീറ്റര്‍ ഉയരത്തിലാണ് കോമിക് ഗ്രാമം സ്ഥിതി ചെയ്യുന്നത്. റോഡ് സൗകര്യമുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന മനുഷ്യവാസ കേന്ദ്രങ്ങളിലൊന്ന് കൂടിയാണിത്. വര്‍ഷത്തില്‍ അഞ്ച് മാസത്തോളം കാലം അതായത് നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് പുറംലോകത്തു നിന്നും മുഴുവനായും വിച്ഛേദിക്കപ്പെട്ടു കി‌ടക്കുകയായിരിക്കും കോമിക് ഗ്രാമം.
സ്പിതി വാലിയോട് സാദൃശ്യമുള്ള കാഴ്ചകളാണ് ഭൂപ്രകൃതിയില്‍ ഇവിടെയും കാണുവാന്‍ സാധിക്കുക. ബുദ്ധവിഹാരങ്ങളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും ഒക്കെ ഇവിടെ കാണാം.

PC:Sumita Roy Dutta

കിബ്ബര്‍

കിബ്ബര്‍

വെറും 80 വീടുകളും അവിടുത്തെ 366 താമസക്കാരും ചേരുന്ന കിബ്ബര്‍ ഫ്രെയിമുകളെ നിറയ്ക്കുന്ന മറ്റൊരിടമാണ്. സ്പിതി വാലിയോട് തന്നെ ചേര്‍ന്നു നില്‍ക്കുന്ന കിബ്ബര്‍ ഏറെക്കുറെ ഒറ്റപ്പെട്ടു നില്‍ക്കുന്ന പ്രദേശമാണ്. സമുദ്രനിരപ്പില്‍ നിന്നും 4205 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം വാഹനം എത്തിച്ചേരുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം കൂടിയാണ്. വഴിയുടെ കാര്യത്തില്‍ സ്പിതിയോടും കോമികിനോടും ഒപ്പം നില്‍ക്കുന്നതാണ് ഇവിടുത്തെയും കാഴ്ചകള്‍. കുതിരയെ കൊടുത്ത് യാക്കിനെ മേടിക്കുന്ന തരത്തില്‍ ഇന്നും ബാര്‍ട്ടര്‍ സിസ്റ്റം നിലനില്‍ക്കുന്ന നാടാണ് കിബ്ബര്‍. പരാങ് ലായില്‍ നിന്നും ലഡാക്കിലേക്ക് മൂന്നു ദിവസം നീളുന്ന യാത്ര നടത്തി തങ്ങള്‍ക്കു വേണ്ടത് മേടിക്കുന്നവരാണ് ഇവിടെയുള്ളവര്‍.

PC:Wikipedia

സാങ്ല

സാങ്ല

ദൈവങ്ങള്‍ വസിക്കുന്ന നാട് എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് സങ്ല. ഒരു കാലത്ത് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയിരുന്ന ഇവിടം കിനൗർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടെ 1980 കളുടെ അവസാനം വരെ പുറമേ നിന്നുള്ള സഞ്ചാരികൾക്ക് വിലക്കുണ്ടായിരുന്നു. പിന്നീടാണ് വിനോദ സഞ്ചാരത്തിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയത്. കാടുകളുടെയും ഹിമാലയന്‍ മലനിരകളുടെയും കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്.
PC:Sushanthunt

 ചിത്കുല്‍

ചിത്കുല്‍

ഇന്ത്യ-ചൈന അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന ചിത്കുല്‍ ഇന്ത്യയില‌ ഏറ്റവും അവസാന ഗ്രാമം കൂടിയാണ്. പഴയ ഹിന്ദുസ്ഥാൻ-ടിബറ്റ് വ്യാപാര പാതയിലെ ഏറ്റവും പഴയ താമസ കേന്ദ്രങ്ങളിലൊന്നായ ഇവിടെ വളരെ കുറഞ്ഞ കുറ്റകൃത്യങ്ങള്‍ മാത്രമാണ് നടക്കുന്നത്. ബസ്പ നദിയുടെ ഭാഗമായ വളര്‍ന്നു വന്ന ഇവിടെയാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത്. ജൈവ ഉരുളക്കിഴങ്ങ് ആണെന്ന പ്രത്യേകതയും ഇതിനുണ്ട്. ലാംഖാഗ പാസ് ട്രെക്ക്, ബോറാസു പാസ് ട്രെക്ക്, കിന്നൗര്‍ കൈലാഷ് ട്രെക്ക് എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിരവധി ട്രക്കിങ്ങുകളുടെ റൂട്ട് കൂടിയാണ് ഇത്.

C:Sunilmjbp

വാഹനമെത്താത്ത കല്‍ഗ.. ഹിമാചല്‍ പ്രദേശിലെ മറ്റൊരു സ്വര്‍ഗ്ഗം

ലിഫ്റ്റ് അടിച്ച് യാത്ര, ക്രിസ്മസ് ഇല്ലാതിരുന്ന 30 വര്‍ഷങ്ങള്‍.. ക്യൂബയെന്ന വിപ്ലവ ദേശത്തിന്‍റെ വിശേഷങ്ങള്‍ലിഫ്റ്റ് അടിച്ച് യാത്ര, ക്രിസ്മസ് ഇല്ലാതിരുന്ന 30 വര്‍ഷങ്ങള്‍.. ക്യൂബയെന്ന വിപ്ലവ ദേശത്തിന്‍റെ വിശേഷങ്ങള്‍

അവതാര്‍ സിനിമയിലെ പാറിനടക്കുന്ന ഹാലേല്ലൂയ കുന്നുകള്‍.. ഗ്രാഫിക്സിനെ വെല്ലുന്ന അസ്സല്‍ ഇവിടെ ചൈനയില്‍അവതാര്‍ സിനിമയിലെ പാറിനടക്കുന്ന ഹാലേല്ലൂയ കുന്നുകള്‍.. ഗ്രാഫിക്സിനെ വെല്ലുന്ന അസ്സല്‍ ഇവിടെ ചൈനയില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X