Search
  • Follow NativePlanet
Share
» »വിലക്കുകള്‍ നീങ്ങുന്നു... യാത്ര പുറപ്പെെടും മുന്‍പ് അറിഞ്ഞിരിക്കാം പുതിയ നിയന്ത്രണങ്ങള്‍

വിലക്കുകള്‍ നീങ്ങുന്നു... യാത്ര പുറപ്പെെടും മുന്‍പ് അറിഞ്ഞിരിക്കാം പുതിയ നിയന്ത്രണങ്ങള്‍

മിക്ക ഇടങ്ങളിലും സഞ്ചാരികള്‍ക്ക് പ്രവേശിക്കുന്നതിന് കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് നിലനിന്നിരുന്ന പല നിയന്ത്രണങ്ങളിലും ഇളവുകള്‍ വന്നതോടെ ചെറിയ രീതിയില്‍ വിനോദ സഞ്ചാരം പുനരാരംഭിച്ചി‌ട്ടുണ്ട്. പരിമിതമായ രീതിയില്‍ തുറന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സഞ്ചാരികള്‍ വിവിധ ഇടങ്ങളിലേക്ക് യാത്ര പ്ലാന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മിക്ക ഇടങ്ങളിലും സഞ്ചാരികള്‍ക്ക് പ്രവേശിക്കുന്നതിന് കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 മൂന്നാര്‍

മൂന്നാര്‍

കേരളത്തിനുള്ളില്‍ ഒരു ജില്ലയില്‍ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുന്നതിന് നിയന്ത്രണങ്ങളില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുമ്പോള്‍ ഇ-പാസ് വഴി അപേക്ഷിച്ചു വേണം വരുവാന്‍. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ‌ടി-പി‌സി‌ആർ നെഗറ്റീവ് ടെസ്റ്റ് ഫലവും നിര്‍ബന്ധമാണ്.
മൂന്നാറില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും മുന്‍കൂ‌ട്ടിയുള്ള ബുക്കിങ് വഴി മാത്രമേ താമസത്തിന് അനുമതി നല്കുകയുള്ളൂ.

 കൂര്‍ഗ്

കൂര്‍ഗ്

കര്‍ണ്ണാടകയില്‍ നിയന്ത്രണങ്ങള്‍ ഏറെക്കുറെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും കൂര്‍ഗില്‍ ഇപ്പോഴും സഞ്ചാരികള്‍ക്കുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഏറ്റവും പുതി വാര്‍ത്തയനുസരിച്ച് ജൂലൈ 19 മുതല്‍ മാത്രമേ കൂര്‍ഗില്‍ വീണ്ടും സഞ്ചാരികള്‍ക്കുള്ള പ്രവേശനം അനുവദിക്കൂ.

നീലഗിരി

നീലഗിരി

കേരളത്തില്‍ നിന്നും തമിഴ്നാട്ടിലെ നീലഗിരിയിലേക്ക് പ്രവേശിക്കുന്നതിന് ആദ്യം ഇ-പാസ് പോര്‍ട്ടലില്‍ അപേക്ഷിച്ച് പാസ് കരുതുകയാണ് വേണ്ടത്. ആർ‌ടി-പി‌സി‌ആർ നെഗറ്റീവ് ടെസ്റ്റ് ഫലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്കും ഇത് നിര്‍ബന്ധമാണ്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ പാഞ്ചഗനിയിലും മഹാബലേശ്വറും ആണ് കൂടുതലായും ഇപ്പോള്‍ സഞ്ചാരികളെത്തുന്ന ഇടങ്ങള്‍. ഈ രണ്ടിടങ്ങള്‍ കാണുവാനാ്‍ പോകുവാന്‍ നിയന്ത്രണങ്ങള്‍ ഇല്ലാ എങ്കിലും ഇവിടെ താമസിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരു റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഫലമോ ആർടിപിസിആർ പരിശോധന ഫലനോ കരുതുവാന്‍ മറക്കരുത്.

 ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്


ഉത്തരാഖണ്ഡ് സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നതിനും പുറമേ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളുണ്ട്. സ്മാർട്ട് സിറ്റി പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. ഒപ്പം തന്നെ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ‌ടി-പി‌സി‌ആർ നെഗറ്റീവ് ടെസ്റ്റ് ഫലമോ അല്ലെങ്കില്‍ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് ഫലമോ നിര്‍ബന്ധമാണ്.
ഇവിടുത്തെ പ്രസിദ്ധമായ പൂക്കളുടെ താഴ്വരയിലേക്കും വിനോദ സഞ്ചാരത്തിന് തുടക്കമായിട്ടുണ്ട്. ഇവിടെ വരുന്ന സഞ്ചാരികള്‍ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ‌ടി-പി‌സി‌ആർ നെഗറ്റീവ് ടെസ്റ്റ് ഫലം നിര്‍ബന്ധമാണ്.

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശ്


നിലവില്‍ നിയന്ത്രണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇളവുകള്‍ വരുത്തിയിട്ടുള്ള സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ് . ജൂണ്‍ 14 മുതല്‍ കാര്യമായ നിയന്ത്രണങ്ങളൊന്നും ഇവി‌ടെ നിലനില്‍ക്കുന്നില്ല. സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നതിന് ഇപ്പോള്‍ യാതൊരു ചികിത്സാ ഫലങ്ങളുടെയും ആവശ്യമില്ല. ഇ-പാസിനുണ്ടായിരുന്ന നിര്‍ബന്ധവും ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. കടകളും റസ്റ്റോറന്റുകളും ഇപ്പോള്‍ സാധാരണ പോലെ തന്നെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

 ജമ്മു കാശ്മീര്‍

ജമ്മു കാശ്മീര്‍


നിയന്ത്രണങ്ങളില്‍ ചെറിയ തോതില്‍ മാത്രമേ ജമ്മു കാശ്മീരില്‍ ഇളവ് അനുവദിച്ചിട്ടുള്ളൂ. ആർ‌ടി-പി‌സി‌ആർ. പരിശോധന ഇവിടേക്കുള്ള യാത്രയില്‍ നിര്‍ബന്ധമാണ്. എന്നാല്‍ ബാറുകളിലും റസ്റ്റോറന്‍റുകളിലും പ്രവേശിക്കണം എന്നുണ്ടെങ്കില്‍ വാക്സിനേഷന്‍ എടുക്കുകയോ ​​48 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് ആർ‌ടിപി‌സി‌ആർ പരിശേോധനാ ഫലമോ അല്ലെങ്കില്‍ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീഫ് ഫലമോ ഉണ്ടായിരിക്കണം.

ലഡാക്ക്

ലഡാക്ക്


സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ലഡാക്ക് വീണ്ടും സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ കൃത്യമായ പരിശേോധനാ ഫലങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവി‌ടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ലഡാക്കിലേക്ക് പോകുമ്പോള്‍ ലേയിലോ അല്ലെങ്കില്‍ കാര്‍ഗിലിലോ എത്തുന്നതിനു മുന്‍പായി 96 മണിക്കൂറിനുള്ളില്‍
കൊവിഡ് പരിശോധന നടത്തിയിരിക്കണം എന്നതാണ് ചട്ടം. ലേയില്‍ എത്തിയാല്‍ അവിടുന്ന് വീണ്ടും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിനു വിധേയമാുകയും ചെയ്യണം.

കടലിലെ കരയിലെ ക്ഷേത്രം! സംരക്ഷിക്കുന്നത് പാറക്കടിയിലെ നാഗങ്ങള്‍കടലിലെ കരയിലെ ക്ഷേത്രം! സംരക്ഷിക്കുന്നത് പാറക്കടിയിലെ നാഗങ്ങള്‍

16 ദിവസത്തെ ചാര്‍ ദാം തീര്‍ത്ഥാടന പാക്കേജുമായി ഐആര്‍സിടിസി16 ദിവസത്തെ ചാര്‍ ദാം തീര്‍ത്ഥാടന പാക്കേജുമായി ഐആര്‍സിടിസി

കണ്ടറിയുവാന്‍ ഈ പട്ടണങ്ങള്‍ കൂടി...പരിചയമുള്ള ഇടങ്ങളേക്കാള്‍ പതിന്മടങ്ങ് ഭംഗിയുള്ള എ‌‌ട്ടിടങ്ങള്‍കണ്ടറിയുവാന്‍ ഈ പട്ടണങ്ങള്‍ കൂടി...പരിചയമുള്ള ഇടങ്ങളേക്കാള്‍ പതിന്മടങ്ങ് ഭംഗിയുള്ള എ‌‌ട്ടിടങ്ങള്‍

Read more about: travel travel news travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X