India
Search
  • Follow NativePlanet
Share
» »വീടു വേണോ സ്ഥലം വേണോ? പണമായും ലഭിക്കും... ആളുകളെ തേടി ഈ നഗരങ്ങള്‍.. താമസം മാറ്റിയാല്‍ മതി!!

വീടു വേണോ സ്ഥലം വേണോ? പണമായും ലഭിക്കും... ആളുകളെ തേടി ഈ നഗരങ്ങള്‍.. താമസം മാറ്റിയാല്‍ മതി!!

പുതിയ ഒരു രാജ്യത്തേയ്ക്ക് മാറിത്താമസിക്കുക. ഇതുവരെയുള്ള ജീവിതം മാറ്റിവെച്ച് പുതിയൊരു നാട്ടില്‍ പുത്തന്‍ ജീവിതം... ഇങ്ങനെയൊരാഗ്രഹം എപ്പോഴെങ്കിലും ജീവിതത്തില്‍ ഏതെങ്കിലുമൊരവസരത്തില്‍ ആഗ്രഹിക്കാത്തവര്‍ കാണില്ല. എന്നാല്‍ ആത്മവിശ്വാസം മുതല്‍ പണം വരെ സങ്കീര്‍ണ്ണതകളായി മുന്നില്‍നില്‍ക്കുമ്പോള്‍ ഇറങ്ങിപ്പുറപ്പെടുന്നവരുടെ എണ്ണം ചുരുങ്ങും. എന്നാല്‍ ഈ മാറ്റത്തിന് പണം ഇങ്ങോട്ട് ലഭിക്കുമെങ്കിലോ?? പകുതി തലവേദന കുറഞ്ഞുവെന്നല്ലേ.... അതെ.. റീലൊക്കേറ്റ് ചെയ്യുമ്പോള്‍ ചില നഗരങ്ങളും രാജ്യങ്ങളും തങ്ങളുടെ രാജ്യത്തേയ്ക്ക് വരുന്നവര്‍ക്ക് പണം നല്കുന്ന. ചിലര്‍ നേരിട്ട് പണം നല്കാതെ ബിസിനസിന് ഉപയോഗിക്കുവാന്‍ പറ്റിയ മൂലധനമായോ ഭൂമിയായോ ഭവനമായോ തന്നേക്കും. ജീവിതം കുറച്ചു സാഹസികമാക്കുവാന്‍ തയ്യാറെടുക്കുന്നവരാണെങ്കില്‍ ഈ സ്ഥലങ്ങള്‍ നിങ്ങള്‍ക്കു യോജിച്ചതാണ്.

 ഇറ്റലി

ഇറ്റലി

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളരെ കുറഞ്ഞ ജനസംഖ്യയിലൂടെയും ജനനനിരക്കിലൂടെയും കടന്നുപോകുന്ന രാജ്യമാണ് ഇറ്റലി. യുവാക്കള്‍ മെച്ചപ്പെട്ട ജീവിതാവസരങ്ങളും ജോലി സാധ്യതകളും തേടി മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയും ചെയ്തതോടെ കുറഞ്ഞു വരുന്ന ജനസംഖ്യയെ പിടിച്ചുനിര്‍ത്തുവാനും കൂടുതല്‍ ആളുകളെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കുവാനുമായി നിരവധി പരിപാ‌ടികളാണ് രാജ്യം ലഭ്യമാക്കുന്നത്. പല ഗ്രാമങ്ങളിലും വീടുകളില്‍ ആളില്ലാതായതോടെ ഗ്രാമങ്ങള്‍ പുതിയ ആളുകളെ തേടുകയാണ്. ചിലര്‍ പണം നല്കി ആളുകളെ സ്വീകരിക്കുമ്പോള്‍ മറ്റു ചിലര്‍ ഒരു വീട് തന്നെയാണ് പുതിയ ആളുകള്‍ക്ക് നല്കുന്നത്. വെറും ഒരു യൂറോയ്ക്ക് വീട് നല്കി ഇവിടുത്തെ വിവിധ ദ്വീപുകള്‍ കഴിഞ്ഞ വര്‍ഷം ആളുകളെ ക്ഷണിച്ചിരുന്നു.

വെസ്റ്റ് വിര്‍ജീനിയ

വെസ്റ്റ് വിര്‍ജീനിയ

പല അമേരിക്കൻ സംസ്ഥാനങ്ങളും നഗരങ്ങളും തങ്ങളുടെ ഇടത്തേയ്ക്ക് പുതിയ ആളുകളെ ക്ഷണിക്കുന്നുണ്ട്. വെറുതെ ക്ഷണം മാത്രമല്ല, സൗജന്യ ഭവനവും പണവും ജോലിയും വാഗ്ദാനം ചെയ്യുന്ന ക്ഷണമാണിത്. അത്തരത്തിലൊരിടമാണ് വെസ്റ്റ് വിര്‍ജീനിയ. അസന്‍റ് വെസ്റ്റ് വിര്‍ജീനിയ എന്ന പ്രോഗ്രാമിനു കീഴില്‍ ഇവിടേക്ക് വരുന്നവര്‍ക്ക് $12,000 വരെ ലഭിക്കും, ഇത് കൂടാകെ ആദ്യ വര്‍ഷം വെറെ $10,000 വും രണ്ടാമത്തെ വര്‍ഷവും ഇവിടെ നില്‍ക്കുവാന്‍ താല്പര്യപ്പെടുന്നുവെങ്കില്‍ രണ്ടാം വർഷത്തേക്ക് അധികമായി $2,000 ലഭിക്കും.
നിങ്ങള്‍ വിദൂരമായി ജോലി ചെയ്യുന്നുണ്ടെങ്കില്‍ ഇവിടുത്തെ ആളുകളുമായി ഇ‌ടപഴകുവാനും സോഷ്യൽ പ്രോഗ്രാമിംഗില്‍ പങ്കാളികളാകുവാനുള്ള അവസരം, ഒരു വര്‍ഷത്തേയ്ക്ക് ഔട്ട്‌ഡോർ ഫോക്കസ്ഡ് വെൽക്കം ട്രിപ്പ് തുടങ്ങി നിരവധി കാര്യങ്ങള്‍ ലഭിക്കും,

PC:Kevin Ku

കൻസാസ്

കൻസാസ്

അമേരിക്കയിലെ തന്നെകൻസാസും പുതിയ ആളുകള്‍ക്കായി വ്യത്യസ്തയ പ്രോഗ്രാമുകള്‍ നടത്തുന്നു. Choose Topeka എന്ന പദ്ധതി വഴി ഇവിടെ എത്തിച്ചേരുന്ന വിദൂരമായി ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇവിടെ ഒരു വീടു മേ‌ടിക്കുന്നതിനായി $10,000 വരെയും അല്ലെങ്കില്‍ ഷവോനി കൗണ്ടിയിൽ വാടകയ്ക്ക് വീടെടുക്കുന്നതിന് $5,000 വരെയും നല്കുന്നു. നിങ്ങൾ കൻസാസിൽ ജോലി കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു വീടിന് $15,000 വരെ അല്ലെങ്കിൽ വാടകയ്ക്ക് $10,000 വരെ ലഭിക്കും.

PC:Megan Burns

സവന്ന, ജോര്‍ജിയ

സവന്ന, ജോര്‍ജിയ

ടെക്നോളജി മേഖലയില്‍ നിങ്ങള്‍ക്കു ജോലിയും നല്ലൊരു റീലൊക്കേഷനു നോക്കുകയും ചെയ്യുന്നയാളാണെങ്കില്‍ ജോര്‍ജിയയിലെ സവന്ന നിങ്ങള്‍ക്കു പറ്റിയ സ്ഥലമാണ്. ഏറ്റവും കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും ജോലി പരിചയം വേണം ഈ പ്രോഗ്രാമില്‍ പങ്കാളിയാകുവാന്‍. നിങ്ങളുടെ വാടക നിക്ഷേപം ഉൾപ്പെടെയുള്ള ചെലവുകൾക്കായി $2,000 വരെ നൽകും.

അലാസ്ക‍

അലാസ്ക‍

ഇവിടേക്ക് വരുവാനും താമസിക്കുവാനും പ്രത്യേക നിബന്ധനകളോ ആവശ്യകതകളോ ഒന്നുമില്ല. അലാസ്കയുടെ എണ്ണ, വാതക വ്യവസായത്തിൽ നിന്ന് ഒരു പങ്ക് ഇവിടുത്തെ താമസക്കാര്‍ക്ക് നല്കുന്ന പദ്ധതിയുണ്ട്. അലാസ്ക പെർമനന്റ് ഫണ്ട് ഡിവിഡന്‍റ് , എന്ന ഈ പദ്ധതി 1982-ൽ ആണ് അവതരിപ്പിച്ചത്. എന്നാല്‍ ഇതിലേക്ക് അപേക്ഷിക്കുന്നതിനു മുന്‍പ് ഒരു വര്‍ഷം നിങ്ങള്‍ അലാസ്കയില്‍ താമസിച്ചിരിക്കണം എന്നൊരു നിബന്ധനയുണ്ട്. ഈ വർഷത്തെ വാർഷിക ചെക്കില്‍ $1,000 കാണുമെന്നാണ് കരുതുന്നത്. മറ്റു വില്പന നികുതികളൊന്നും ഇവിടെയില്ല എന്നൊരു പ്രത്യേകതയുമുണ്ട്.

PC:Zetong Li

ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനംഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

ബാള്‍ട്ടിമോര്‍, മേരിലാന്‍ഡ്

ബാള്‍ട്ടിമോര്‍, മേരിലാന്‍ഡ്

മൊത്തത്തിലൊരു മാറ്റമാണ് ആഗ്രഹിക്കുന്നതെങ്കില്‍ മേരിലാന്‍ഡിലെ ബാള്‍ട്ടിമോര്‍ മികച്ച തീരുമാനമായിരിക്കും. ബാൾട്ടിമോറിലെ ഉപേക്ഷിക്കപ്പെട്ട വീടുകളിലൊന്ന് മാറ്റി നിര്‍മ്മിക്കുവാനും നവീകരിക്കുവാനും മികച്ച ഓഫറാണ് നഗരം നല്കുന്നത്. ബയിംഗ് ഇൻ ടു ബാൾട്ടിമോർ പ്രോഗ്രാം വഴി നഗരത്തില്‍ ആദ്യമായി വീട് വാങ്ങുന്നവർക്ക് നഗരത്തിൽ എവിടെയും വാങ്ങുന്നതിന് $5,000 വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ലൈവ് നിയർ യുവർ വർക്ക് പ്രോഗ്രാം, ആദ്യമായി വീട് വാങ്ങുന്നവർക്കായി $2,000 മുതല്‍ $5,000 ഗ്രാന്റോ സോപാധിക ഗ്രാന്റോ ഡൗൺ പേയ്‌മെന്റിനും ക്ലോസിംഗ് അസിസ്റ്റൻസിനും ഉപയോഗിക്കുന്നതിന് നൽകുന്നു.

PC:Irina Sitnikova

റോച്ചസ്റ്റർ, ന്യൂ യോര്‍ക്ക്

റോച്ചസ്റ്റർ, ന്യൂ യോര്‍ക്ക്

നിങ്ങളുടെ നിലവിലെ ജോലി ചെയ്ത് പുതിയൊരു നഗരം ജീവിക്കുവാനായി തേടുകയാണെങ്കില്‍ ന്യൂ യോര്‍ക്കിലെ റോച്ചസ്റ്റർ മികച്ച തീരുമാനമാണ്. ഗ്രേറ്റർ ആര്‍ഓസി റിമോട്ട് പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് ഗ്രേറ്റർ റോച്ചസ്റ്റർ മേഖലയിലേക്ക് മാറുന്നതിന് 19,000 ഡോളർ വരെ ഇൻസെന്റീവിന് അർഹതയുണ്ട്. എന്നാല്‍ ഇതിന് അര്‍ഹത നേടുന്നതിന് മൂന്നു നിബന്ധനകളും വച്ചിട്ടുണ്ട്. നിങ്ങൾ ഒരു മുഴുസമയ റിമോട്ട് വർക്കർ ആയിരിക്കണം, നിലവിൽ റോച്ചെസ്റ്റർ ഡൗണ്ടൗണിൽ നിന്ന് 300 മൈലിലധികം അകലെ താമസിക്കുന്നയാളായിരിക്കണം, , കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജോലി ചെയ്യാൻ യോഗ്യതയും വേണം എന്നിവയാണവ.

PC: Nasjere Williams

തുൾസ, ഓക്ലഹോമ

തുൾസ, ഓക്ലഹോമ

കൂടുതല്‍ തൊഴിലവസരങ്ങളും ജോലി സാധ്യതകളും കാരണം അമേരിക്കയില്‍ ഏറ്റവുമധികം റിലൊക്കേഷനുകള്‍ നടക്കുന്ന സ്ഥലമാണ് തുള്‍സ. ഇത് കൂടാതെ Tulsa Remote പ്രോഗ്രാമിനു കീഴില്‍ മികച്ച ഡീലുകളാണ് റീലൊക്കേറ്റ് ചെയ്യുവാന്‍ താല്പര്യപ്പെടുന്നവര്‍ക്കായി നല്കുന്നത്. മുഴുവൻ സമയ റിമോട്ട് ജോലിയുള്ള അല്ലെങ്കിൽ സംസ്ഥാനത്തിന് പുറത്ത് സ്വയം തൊഴിൽ ചെയ്യുന്ന ആളുകൾക്ക് നഗരത്തിലേക്ക് മാറുന്നതിന്റെ ആദ്യ വർഷത്തിൽ $10,000 പണമായി ലഭിക്കും. . ഈ ഡഓഫറില്‍ വിദൂരമായി ജോലി ചെയ്യാനുള്ള കോ-വർക്കിംഗ് കമ്പനിയിലെ ഡെസ്ക് സ്പേസും ഉൾപ്പെടുന്നു.

PC:Drew Harbour

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X