Search
  • Follow NativePlanet
Share
» »ഫുൾ ഓഫ് സർപ്രൈസസ്; ഛത്തീസ്‌ഗഢിലെ 5 സർപ്രൈസുകൾ

ഫുൾ ഓഫ് സർപ്രൈസസ്; ഛത്തീസ്‌ഗഢിലെ 5 സർപ്രൈസുകൾ

By Maneesh

ഏറെ നിഗൂഢതകൾ സഞ്ചാരികൾക്കായി ഒളിപ്പി‌ച്ച സംസ്ഥാനമാണ് ഛ‌ത്തീസ്ഗഢ്. ഛത്തീസ്‌ഗഢ് ടൂറിസത്തിന്റെ പരസ്യ വാചകമായ 'ഫുൾ ഓഫ് സർപ്രൈസ്' എന്ന വാച‌ക‌ത്തിൽ തന്നെയുണ്ട് ആ നിഗൂഢത.

മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ ഛത്തീസ്ഗഢ്, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ പോലെ ഏറെ തെ‌റ്റിദ്ധ‌രിക്കപ്പെട്ട സംസ്ഥാനം കൂടിയാണ്. എന്നാൽ രണ്ടും കൽപ്പിച്ച് എത്തിച്ചേരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന നി‌രവധി സർപ്രൈസുകളാണ് ഛത്തീസ്ഗഢിൽ ഒളിഞ്ഞ് കിടക്കുന്നത്.

ഛത്തീസ്ഗഢിനേക്കുറിച്ച് വിശദമായി വായിക്കാം

ഛത്തീസ്ഗഢിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

01. വെള്ളച്ചാട്ടങ്ങ‌ൾ

01. വെള്ളച്ചാട്ടങ്ങ‌ൾ

വെള്ളച്ചാട്ടങ്ങളുടെ കാര്യത്തിൽ ഛാത്തിസ്ഗഢ് ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ചി‌ത്രകൂട് വെള്ള‌ച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഛത്തിസ് ഗഢിലെ ബസ്താർ ജില്ലയിലാണ്.
Photo Courtesy: Ishant46nt

ഇന്ത്യയിലെ നയാഗ്ര

ഇന്ത്യയിലെ നയാഗ്ര

ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നാണ്‌ ചിത്രകൂട്‌ വെള്ളച്ചാട്ടം അറിയപ്പെടുന്നത്‌. ബസ്താർ ജില്ലയുടെ ഭരണ സിരാകേന്ദ്രമായ ജഗദല്‍പൂരില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന‌ത്. വിശദമായി വായിക്കാം

Photo Courtesy: utpal Basu
മറ്റു പ്രധാന വെള്ളച്ചാട്ടങ്ങൾ

മറ്റു പ്രധാന വെള്ളച്ചാട്ടങ്ങൾ

തിരാത്ത ഗട്ട് വെളളച്ചാട്ടം, ചിത്രധാര വെള്ളച്ചാട്ടം, താമ്രഗൂമാര്‍ വെള്ളച്ചാട്ടം, മാല്‍ഡാവാ വെള്ളച്ചാട്ടം, കാങ്കര്‍ ധാര, അകുറി നാള, ഗവാര്‍ ഘട്ട് വെള്ളച്ചാട്ടം, റമദാ വെള്ളച്ചാട്ടം എന്നിവയാണ് പ്രധാന വെള്ളച്ചാട്ടങ്ങളില്‍ ചിലത്.
Photo Courtesy: uday

02. വനം, വന്യജീവികൾ

02. വനം, വന്യജീവികൾ

സംസ്ഥാനത്തിന്റെ 44 ശതമാനവും വനമാണ്. കന്യാവനങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിലെ അപൂർവ സ്ഥലങ്ങളിൽ ഒന്നാണ് ഛാത്തിസ്ഗഢ്. ഛത്തീസ്ഗഢിലെ കാങ്കർ താഴ്വര വന്യ‌ജീവി സങ്കേതം സഞ്ചാ‌രികൾക്കിടയിൽ പ്രശസ്തമായി വരുന്നു.
Photo Courtesy: Theasg sap

ഇന്ത്യയിലെ ആമസോൺ

ഇന്ത്യയിലെ ആമസോൺ

അമസോൺ കാടുകളുമായി താരതമ്യം ചെയ്യാൻ കഴിയുന്ന വനപ്രദേശമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ജഗദല്‍പൂരിന്‌ സമീപം സ്ഥിതി ചെയ്യുന്ന കാങ്കർ താഴ്വര ദേശീയോദ്യാനം ഛത്തീസ്‌ഗഡിലെ പ്രശസ്‌തമായ ദേശീയോദ്യാനങ്ങളില്‍ ഒന്നാണ്‌. റോഡ്‌ മാര്‍ഗം വളരെ എളുപ്പം ഇവിടെ എത്തിച്ചേരാം. ദേശീയോദ്യാനത്തിന്റെ മധ്യത്തിലൂടെ വടക്ക്‌ നിന്നും തെക്കോട്ടൊഴുകുന്ന കന്‍ഗേര്‍ നദയില്‍ നിന്നുമാണ്‌ ഈ പേര്‌ ലഭിച്ചത്‌.
Photo Courtesy: Theasg sap

മറ്റു പ്രധാന ദേശീയോദ്യാനങ്ങൾ

മറ്റു പ്രധാന ദേശീയോദ്യാനങ്ങൾ

ജഗ്ദല്‍പൂരിലെ ഇന്ദ്രാവതി ദേശീയോദ്യാനം, കാങ്കര്‍ഹാട്ടി ദേശീയോദ്യാനം, റായ്ഘട്ടിലെ ഗോമാര്‍ദ സംരക്ഷിത വനം, ബര്‍നാവ്പാറ വന്യജീവി സങ്കേതം, ബിലാസ്പൂരിലെ അച്ചനാക്മാര്‍ വന്യജീവി സങ്കേതം, ദാംതാരിയിലെ സിതാനദി വന്യജീവി സങ്കേതം എന്നിവയാണ് സംസ്ഥാനത്തെ അറിയപ്പെടുന്ന വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും.
Photo Courtesy: Theasg sap

03. ഗോത്ര വർഗം

03. ഗോത്ര വർഗം

വ്യത്യസമായ ആ‌‌ചാര അനുഷ്ഠാനങ്ങളുള്ള ഗോത്രവർഗക്കാർക്ക് പേരുകേട്ട സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ലോകപ്രശസ്തമാണ് ഇവിടുത്തെ ടെറോക്കോട്ടകളും ബെൽ മെറ്റൽ കരകൗശല വസ്തുക്കളും.
Photo Courtesy: Vijayakumarblathur

ബസ്താർ ഗോത്രം

ബസ്താർ ഗോത്രം

ബസ്‌താര്‍ ഗോത്രക്കാരുടെ സംസ്‌കാരത്തെ കുറിച്ചും ജീവിതശൈലിയെ കുറിച്ചും പുറം ലോകത്തിന്‌ അറിവ്‌ നല്‍കുക എന്ന ഏക ലക്ഷ്യത്തോടെ 1972 ല്‍ സ്ഥാപിച്ചതാണ്‌ ജഗദല്‍പൂരിലെ അന്ത്രപോളജിക്കല്‍ മ്യൂസിയം. നഗര ഹൃദയത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തില്‍ വിവിധ ഗോത്രങ്ങളുമായി ബന്ധപ്പെട്ടുള്ള നിരവധി വസ്‌തുക്കളുടെ ശേഖരമുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Ekta Parishad

മറ്റ് ഗോത്രങ്ങൾ

മറ്റ് ഗോത്രങ്ങൾ

ഗോണ്ട്, ഹാല്‍ബ, കാമാര്‍, ഒറാവോണ്‍ എന്നീ ഗോത്രവര്‍ഗക്കാരും ഇവിടെയുണ്ട്. ഗ്രാമപ്രേദേശത്തെ ഒരു വിഭാഗം ആഭിചാരക്രിയകളിലും വിശ്വസിച്ചുപോരുന്നു.
Photo Courtesy: Pankaj Oudhia

04. ക്ഷേത്രങ്ങളും ആഘോഷങ്ങളും

04. ക്ഷേത്രങ്ങളും ആഘോഷങ്ങളും

ദസറയാണ് ഇവിടുത്തെ പ്ര‌ധാന ആഘോഷം 75 നീണ്ട് നിൽക്കുന്ന ഈ ആഘോഷത്തിന് നമ്മൾ ആഘോഷിക്കുന്ന ദസറയുമായി യാതൊരു ബന്ധവുമില്ല. അവരുടെ നാടോടി കഥകളിൽ പരാമർ‌ശമുള്ള മാ ദന്തേശ്വരിയേ ഓർമ്മി‌ച്ചു കൊണ്ടുള്ള ആഘോഷമാണ് ഇത്.
Photo Courtesy: Pankaj Oudhia

ദന്തേശ്വരി

ദന്തേശ്വരി

ശക്തിയുടെ അവതാരമായ മാ ദന്തേശ്വരി ദേവിയെ ആരാധിക്കുന്ന ക്ഷേത്രം ജഗദല്‍പൂരില്‍ നിന്നും 84 കിലോമീറ്റര്‍ അകലെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഈ ക്ഷേത്രത്തിന്‌ നിരവധി ദിവ്യ ശക്തികള്‍ ഉണ്ടെന്നാണ്‌ വിശ്വാസം. എല്ലാ വര്‍ഷവും ദസ്സറ സമയത്ത്‌ സമീപ ഗ്രാമങ്ങളില്‍ നിന്നും വനങ്ങളിള്‍ നന്നുമുള്ള ആയിരകണക്കിന്‌ ഗോത്രക്കാര്‍ ഇവിടെയെത്തി ആരാധന നടത്താറുണ്ട്‌. പതിനാലാം നൂറ്റാണ്ടില്‍ ചാലുക്യ രാജാവ്‌ ദക്ഷിണേന്ത്യന്‍ ശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്രമാണിത്‌. വിശദമായി വായിക്കാം

Photo Courtesy: Ratnesh1948
മറ്റു ക്ഷേത്രങ്ങൾ

മറ്റു ക്ഷേത്രങ്ങൾ

കാവാര്‍ഥയിലെ ദന്തേശ്വരി ക്ഷേത്രം, റായ്പൂരിലെ ചമ്പാരല്‍, ജഞ്ച്ഗീര്‍ ചമ്പയിലെ ദാമുധാര, ദന്തേവാഡയിലെ ദന്തേശ്വരി ക്ഷേത്രം, മഹാമായ ക്ഷേത്രം എന്നിവ നിരവധി ഭക്തര്‍ എത്താറുള്ള ക്ഷേത്രങ്ങളാണ്. എന്നിവയാണ് ഛത്തീസ്ഗഢിലെ പ്രധാന ക്ഷേത്രങ്ങ‌ൾ
Photo Courtesy: Ratnesh1948

05. ഗുഹകൾ

05. ഗുഹകൾ

ഏഷ്യയിലെ തന്നെ ഏറ്റവും പഴയ‌തും ഏറ്റവും വലിപ്പവുമുള്ള ഗഹകളാണ് ഛത്തീസ്ഗഢിലെ മറ്റൊരു സർ‌പ്രൈസ്. അടുത്തകാലത്താണ് ഈ ഗുഹകളൊക്കെ കണ്ടു പിടിച്ചത്.
Photo Courtesy: Theasg sap

കൊതുംസര്‍ ഗുഹകള്‍

കൊതുംസര്‍ ഗുഹകള്‍

ജഗദല്‍പൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ്‌ കൊതുംസര്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും ഏറ്റവും നീളം കൂടിയ പ്രകൃതി ദത്ത ഗുഹയാണിത്‌. ഭൂമിക്കടിയിലായതിനാല്‍ ഗുഹക്കകത്ത്‌ നിറയെ ഇരുട്ടാണ്‌. ഗുഹയ്‌ക്കത്ത്‌ നിറയെ ചുണ്ണാമ്പുകള്‍ പുറ്റുകള്‍ രൂപം കൊണ്ടിട്ടുണ്ട്‌. ഇടുങ്ങിയ പടികള്‍ കടന്ന്‌ ഗുഹക്കുള്ളിലേക്ക്‌ പ്രവേശിക്കാം. വിശദമായി വായിക്കാം

Photo Courtesy: Theasg sap
മറ്റുഗുഹകൾ

മറ്റുഗുഹകൾ

കോട്ടുംസാര്‍ ഗുഹകള്‍, ഗാദിയ മലകള്‍, കൈലാഷ് ഗുഹകള്‍ തുടങ്ങിയ ഗുഹകളും ഛത്തീസ്ഗഢിൽ എത്തു‌ന്ന സഞ്ചാരികൾക്ക് ഒരു സർപ്രൈസ് ആണ്.
Photo Courtesy: Biospeleologist

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X