» »ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?

ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?

Posted By: Elizabath

വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍. എന്നാല്‍ അല്ല എന്ന് പറയുന്നവര്‍ എന്തുകൊണ്ട് ഇല്ല എന്ന് തെളിവ് തരേണ്ടി വന്നാലോ... അത്തരത്തില്‍ ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്നവര്‍ പറയുന്ന ഒരിടമുണ്ട്. ആ വിശ്വാസത്തിന്റെ ആഴം അറിയാന്‍ ഓരോ തവണയും ഇവിടെ എത്തുന്ന സഞ്ചാരികളുടെയും തീര്‍ഥാടകരുടെയും വിശ്വാസികളുടെയും എണ്ണമെടുത്താല്‍ മാത്രം മതി.
പാമ്പന്‍ ദ്വീപിനു സമീപം സ്ഥിതി ചെയ്യുന്ന ഗണ്ടമഥനമലയിലാണ് ശിവഭക്തനായ അജ്ഞനേയന്‍ വസിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നത്.

എവിടെയാണിത്

എവിടെയാണിത്

തമിഴ്‌നാട്ടിലെ രാമേശ്വരം ജില്ലയിലാണ് രാമേശ്വരം എന്ന പ്രശസ്തമായ പട്ടണം സ്ഥിതി ചെയ്യുന്നത്. പാമ്പന്‍ ദ്വീപിനു സമീപം സ്ഥിതി ചെയ്യുന്ന ഇവിടുത്തെ മലയുടെ മുകളിലാണ് ആഞ്ജനേയന്‍ വസിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ക്ഷേത്രമുള്ളത്. നൂറുകണക്കിന് ഭക്തരാണ് ഓരോ ദിവസവും ഇവിടെയെത്തുന്നത്. റാം സരൂര്‍ക്ക ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍.

എങ്ങനെപോകാം

എങ്ങനെപോകാം

രാമേശ്വരത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ധനുഷ്‌കോടി വഴിയും ഇവിടേക്ക് പോകാം.

ലങ്കയിലേക്ക് ചാടിയത് ഇവിടെ നിന്നും

ലങ്കയിലേക്ക് ചാടിയത് ഇവിടെ നിന്നും

വിശ്വാസികള്‍ പറയുന്നതനുസരിച്ച് ഇവിടെയുള്ള ഗണ്ടമഥന കുന്നുകളുടെ മുകളില്‍ നിന്നുമാണത്രെ ആജ്ഞനേയന്‍ ലങ്ക കണ്ടതും സീതയെ അന്വേഷിച്ച് യാത്രയായതും.

പ്ലാന്‍ ചെയ്യാം

പ്ലാന്‍ ചെയ്യാം

കൃത്യമായ പ്ലാനിങ്ങുണ്ടെങ്കില്‍ മാത്രമേ യാത്രകള്‍ പൂര്‍ണ്ണവിജയമായി മാറുകയുള്ളൂ. കൃത്യമായ സമയത്രമീകരണവും കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റുമെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയാല്‍ യാത്രയ്ക്കിടയിലെ തര്‍ക്കങ്ങളും സംശയങ്ങളും ഒഴിവാക്കാന്‍ സാധിക്കും.
ചെന്നൈയില്‍ നിന്നും രാമേശ്വരത്തേക്ക് ഏങ്ങനെ വരാമെന്നും ഇവിടുത്തെ പ്രധാന കാഴ്ചകളെന്തൊക്കയെന്നും നോക്കാം.

ചെന്നൈ-രാമേശ്വരം

ചെന്നൈ-രാമേശ്വരം

ചെന്നൈയില്‍ നിന്നും രാമേശ്വരത്തേയ്ക്ക് 559 കിലോമീറ്റര്‍ ദൂരമാണുള്ളത്. സ്വന്തമായി വാഹനത്തില്‍ വരുകയാണെങ്കില്‍ ഈ ദൂരം 10 മണിക്കൂര്‍ കൊണ്ട് പിന്നിടാം. പൊതുഗതാഗത സൗകര്യമാണെങ്കില്‍ 12 മണിക്കൂറാണ് വേണ്ടത്.

രാമേശ്വരം-ആജ്ഞനേയന്‍ ജീവിക്കുന്നയിടം

രാമേശ്വരം-ആജ്ഞനേയന്‍ ജീവിക്കുന്നയിടം

നഗരത്തില്‍ നിന്നും ഗണ്ടമഥന കുന്നുകളിലേക്ക് നടന്ന് എത്താന്‍ സാധിക്കും. ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരം നടന്നുകയറാന്‍ 40 മിനിട്ട് സമയമാണ് വേണ്ടത്.

രാം സരൂര്‍ക്ക ക്ഷേത്രം

രാം സരൂര്‍ക്ക ക്ഷേത്രം

ഇവിടുത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് റാം സരൂര്‍ക്ക ക്ഷേത്രം. രാമേശ്വരത്തു നിന്നും ഈ ക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ ധാരാളം ഗോപുരങ്ങളും തീര്‍ഥങ്ങളും മറ്റു ക്ഷേത്രങ്ങളും കാണാന്‍ സാധിക്കും.

വഴിയരുകിലെ ക്ഷേത്രങ്ങള്‍

വഴിയരുകിലെ ക്ഷേത്രങ്ങള്‍

റാം സരൂര്‍ക്ക ക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ വഴിയില്‍ കാണുന്ന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.
പിള്ളയാര്‍ ക്ഷേത്രം, സുഗ്രീവര്‍ തീര്‍ഥം,അമ്മന്‍ കോവില്‍, ജാംബവാന്‍ തീര്‍ഥം, ഹനുമാന്‍ ക്ഷേത്രം, രാമപാഥം ക്ഷേത്രം തുടങ്ങിയവയാണവ.

രാമപാഥം ക്ഷേത്രം

രാമപാഥം ക്ഷേത്രം

ശ്രീരാമന്റെ കാല്പാടുകള്‍ പതിഞ്ഞിട്ടുണ്ട് എന്നു വിശ്വസിക്കുന്ന ക്ഷേത്രമാണിത്. ഇവിടെ നിന്നുമുള്ള സൂര്യോദയവും സൂര്യാസ്തമയവുമാണ് ഏറ്റവും മനോഹരമായ കാഴ്ചകള്‍.

സുഗ്രീവര്‍ തീര്‍ഥം

സുഗ്രീവര്‍ തീര്‍ഥം

ക്ഷേത്രത്തിലേക്കുള്ള പാതയിലെ മറ്റൊരു ആകര്‍ഷണമാണ് സുഗ്രീവര്‍ തീര്‍ഥം. ഇവിടെനിന്നും നോക്കിയാല്‍ രാമേശ്വരം മുഴുവനായി കാണാന്‍ സാധിക്കും.

മറ്റു തീര്‍ഥങ്ങള്‍

മറ്റു തീര്‍ഥങ്ങള്‍

രാമതീര്‍ഥം, ഭീമ തീര്‍ഥം, ധര്‍മ്മ തീര്‍ഥം, വീരതീര്‍ഥം, കൃഷ്ണതീര്‍ഥം, നകുല തീര്‍ഥം. സഹദേവ തീര്‍ഥം, പരശുരാമ തീര്‍ഥം, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന തീര്‍ഥങ്ങള്‍.

കാഴ്ചകള്‍

കാഴ്ചകള്‍

പാമ്പന്‍ പാലത്തിന്റെ ദൃശ്യമാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ച. കൂടാതെ നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളും ഈ വഴി പോകുമ്പോള്‍ കാണാന്‍ സാധിക്കും.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...