» »ഇന്ത്യയിലും ഒരു ഗ്രാന്‍ഡ് കാന്യന്‍

ഇന്ത്യയിലും ഒരു ഗ്രാന്‍ഡ് കാന്യന്‍

Written By: Elizabath

ഗ്രേറ്റ് കാന്യന്‍ എന്ന പേരുകേട്ടാല്‍ അത്ഭുതവും അമ്പരപ്പുമാണ് ആദ്യം ഉണ്ടാവുക. പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നായ അമേരിക്കയിലെ ഗ്രാന്‍ഡ് കാന്യന്‍ പ്രകൃതിദത്ത അത്ഭുതങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ഭൂമി സ്വയം സൃഷ്ടിച്ച ഈ വിള്ളലിനു സമാനമായ ഒരിടം നമ്മുടെ രാജ്യത്തുള്ള കാര്യമറിയാമോ.. ഇന്ത്യന്‍ വേര്‍ഷന്‍ ഓഫ് ഗ്രാന്‍ഡ് കാന്യന്‍.

ഇന്ത്യന്‍ വേര്‍ഷന്‍ ഓഫ് ഗ്രാന്‍ഡ് കാന്യന്‍

ഇന്ത്യന്‍ വേര്‍ഷന്‍ ഓഫ് ഗ്രാന്‍ഡ് കാന്യന്‍

ഇന്ത്യന്‍ വേര്‍ഷന്‍ ഓഫ് ഗ്രാന്‍ഡ് കാന്യന്‍ എന്നറിയപ്പെടുന്നത് മറ്റൊന്നുമല്ല, ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗണ്ടിക്കോട്ടയാണ്.

PC:solarisgirl

 ഗണ്ടിക്കോട്ടയും ഗ്രേറ്റ് കാന്യനും തമ്മില്‍

ഗണ്ടിക്കോട്ടയും ഗ്രേറ്റ് കാന്യനും തമ്മില്‍

ഗണ്ടിക്കോട്ടയും ഗ്രേറ്റ് കാന്യനും തമ്മില്‍ എന്താണ് ബന്ധമെന്ന് ഓര്‍ത്ത് തലപുകയ്‌ക്കേണ്ട. ഗ്രേറ്റ് കാന്യനു സമാനമായ ഭൂപ്രകൃതിയാണ് ഗണ്ടിക്കോട്ടയുടെ പ്രത്യേകത.

PC:Jack11 Poland

ചെങ്കുത്തായ കുന്നും ഉരുളന്‍ കല്ലുകളും

ചെങ്കുത്തായ കുന്നും ഉരുളന്‍ കല്ലുകളും

എത്തിച്ചേരാന്‍ വളരെ പ്രയാസമാര്‍ന്ന രീതിയിലാണ് ഗണ്ടിക്കോട്ടയുടെ ഭൂപ്രകൃതി. ഇവിടേക്കുള്ള വഴി തീര്‍ത്തും ദൂര്‍ഘടമായതും കൂടാതെ ചെങ്കുത്തായ കുന്നുകളും ഉരുളന്‍ കല്ലുകളും മറ്റും ഈ പ്രദേശത്തെ ഭീകരമാക്കുന്നു.

PC:Akanksha1811

ഗണ്ടി എന്നാല്‍

ഗണ്ടി എന്നാല്‍

തെലുഗു ഭാഷയില്‍ മലയിടുക്ക് എന്നര്‍ഥം വരുന്ന വാക്കാണ് ഗണ്ടി. ഗണ്ടിക്കോട്ട കുന്നുകള്‍ എന്നറിയപ്പെടുന്ന ഏരമല മലനിരകളുടെ ഇടയിലുള്ള മലയിടുക്കില്‍ നിന്നാണ് ഗണ്ടികോട്ടയ്ക്ക് പേരു ലഭിക്കുന്നത്.

PC:Prashanth Pai

 പെന്നാര്‍ നദി

പെന്നാര്‍ നദി

പെന്നാര്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഗണ്ടിക്കോട്ട. ഗണ്ടിക്കോട്ടയുടെ ഏറ്റവും വലിയ ആകര്‍ഷണം എന്നു പറയുന്നത് ഇവിടുത്തെ മലയിടുക്കിനെ ചുറ്റി പെന്നാര്‍ നദി ഒഴുകുന്നതാണ്.

PC: solarisgirl

ഗണ്ടിക്കോട്ട ഫോര്‍ട്ട്

ഗണ്ടിക്കോട്ട ഫോര്‍ട്ട്

1123 ല്‍ ചാലൂക്യ രാജവംശത്തില്‍ പെട്ട കാപ്പാ രാജാവ് പണി കഴിപ്പിച്ച ഗണ്ടിക്കോട്ട ഫോര്‍ട്ട് ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. ഒരിക്കല്‍ തന്ത്രപ്രധാന സ്ഥാനമായിരുന്നു ഈ കോട്ടയ്ക്കുണ്ടായിരുന്നത്.
ചെങ്കല്ലില്‍ തീര്‍ത്ത ഈ കോട്ടയ്ക്ക് 5 മൈല്‍ നീളത്തില്‍ സംരക്ഷണ ഭിത്തിയുണ്ട്.
പൗരാണിക നിര്‍മ്മിതികളുടെ അവശിഷ്ടങ്ങള്‍ കോട്ടയ്ക്കുള്ളില്‍ ഇപ്പോള്‍ കാണുവാന്‍ സാധിക്കും.

PC:editor CrazyYatra

കോട്ടയ്ക്കുള്ളില്‍

കോട്ടയ്ക്കുള്ളില്‍

ഗണ്ടിക്കോട്ട ഫോര്‍ട്ടിനുള്ളില്‍ പഴയ കാല നിര്‍മ്മിതികളും ക്ഷേത്രങ്ങളുമാണ് കാണാന്‍ സാധിക്കുക. അതില്‍ ഏറ്റവും പ്രധാനം ശ്രീ കൃഷ്ണന്റെയും ശ്രീ രാമന്റെയും ക്ഷേത്രങ്ങളാണ്. ഇവ നശിച്ച നിലയിലാണുള്ളത്. കൂടാതെ ജാമിയ മസ്ജിദും പത്തായപ്പുരകളുെ പീരങ്കികളും ഒക്കെ കോട്ടയ്ക്കുള്ളിലെ കാഴ്ചകളാണ്.

PC:editor CrazyYatra

 സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

ഇവിടുത്തെ കാലാവസ്ഥ ഏറ്റവും അനുയോജ്യമായിരിക്കുന്ന സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ചത്. ചൂടുകാലങ്ങളില്‍ താപനില 40-45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നതിനാല്‍ ആ സമയത്തെ സന്ദര്‍ശനം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

PC:udhakarbichali

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലയില്‍ ജമ്മലമഗുഡു എന്ന സ്ഥലത്തു നിന്നും 15 കിലോമീറ്റര്‍ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
മുധനാരു എന്ന സ്ഥലത്താണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
ജമ്മലമഗുഡു ആണ് അടുത്തുള്ള പട്ടണം.

PC:Sudhakarbichali