മഹാരാഷ്ട്ര
രാജ്യത്ത് ഏറ്റവും ഗംഭീരമായി ഗണേശ ചതുർഥി ആഘോഷിക്കുന്ന ഇടമാണ് മഹാരാഷ്ട്ര.ഗണേശ വിഗ്രഹങ്ങളെ ഭവനത്തിൽ സൂക്ഷിച്ച് പ്രാർഥിച്ച് അവസാ ദിവസം കടലിൽ നിമഞ്ജനം ചെയ്യുന്നതാണ് ഇവിടുത്തെ ആഘോഷം. തെരുവുകളിലും മറ്റും കൂറ്റൻ പന്തലുകളൊരുക്കിയും ആഘോഷങ്ങൾ നടത്തുന്നു. സിനിമാ പ്രദര്‍ശനങ്ങൾ , ഗാനമേളകൾ, നാടോടി നൃത്തം തുടങ്ങിയവയും ആഘോഷങ്ങളുടെ ഭാഗമാണ്.
PC:Nandhinikandhasamy
കർണ്ണാടക
ഗണേശ ചതുർഥിയെന്ന പേരിൽ മഹാരാഷ്ട്രയിൽ അറിയപ്പെടുമ്പോൾ കർണ്ണാടകയിലത് വിനായക ചതുർഥിയാണ്. കണേശന്റെ മാതാവായ ഗൗരിയെ അന്നേ ദിവസം ഇവിടെ ആരാധിക്കും. കൂടാതെ വിവാഹിതരായ സ്ത്രീകള്‍ അന്ന് ദീർഘമാംഗല്യത്തിനായി പ്രാർഥിച്ചാൽ ഫലം ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ പ്രധാനമായും ആഘോഷങ്ങൾ നടത്തുന്നത് ഗണേശനെയും മാതാവ് ഗൗരിയെയും ഒരുമിച്ച് പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലാണ്.
PC:VedSutra
ഗുജറാത്ത്
ഏഴു മുതൽ പത്ത് ദിവസം വരെയാണ് ഗുജറാത്തിലെ ഗണേശ ചതുർഥി ആഘോഷങ്ങൾ. തെരുവുകളിലും മറ്റും വലിയ പന്തലൊരുക്കിയാണ് ഇവിടെ ആഘോഷങ്ങൾ നടത്തുന്നത്. അവസാന ദിവസം ആയിരക്കണക്കിന് ഗണപതി വിഗ്രഹങ്ങളാണ് കബർമതി നദിയിലും കൻകാരിയ തടാകത്തിലുമൊക്കെയായി ഒഴുക്കുന്നത്.
പൂനെ
ആഘോഷങ്ങൾ കൊണ്ടു സമ്പന്നമാണ് പൂനെയിലെ ഗണേശ ചതുർഥി. കസബാ ഗണപതി, തംഡി ജോഗേശ്വരി ഗണപതി, , ഗുരുജി താലിം, തുളസി ബൗഗ് ഗണപതി, കേസരി വാഡ ഗണപതി എന്നിങ്ങനെ അഞ്ച് ഗണപതി രൂപങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ ഗണപതി രൂപങ്ങൾ. ഇത് കൂടാതെ നഗരങ്ങളിലും ഗ്രാമങ്ങളിലും വലിയ വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
PC:Chris