» »പക്ഷിസ്‌നേഹികളേ ഇതിലേ

പക്ഷിസ്‌നേഹികളേ ഇതിലേ

By: Elizabath Joseph

കാളി നദിയുടെ തീരത്ത് സഹ്യാദ്രിയുടെ മടിത്തട്ടിലെ പച്ചയണിഞ്ഞ കാടുകളും കളാകളാരവം മുഴക്കി പാറിക്കളിക്കുന്ന പക്ഷികളും കാടിന്റെ വന്യമായ സൗന്ദര്യവുമൊക്കെ ചേര്‍ന്ന ഒരിടം.
ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഉത്തര കര്‍ണ്ണാടക ജില്ലയിലെ ഗണേഷ്ഗുഡിയെന്ന സ്ഥലം.

paradise for bird watchers in karnataka

pc: Abhinavsharmamr

അപൂര്‍വ്വങ്ങളായ പക്ഷികളടക്കം നിരവധി പക്ഷിമൃഗാദികള്‍ ഇവിടുത്തെ സ്ഥിരതാമസക്കാരാണ്. ഇവരെ കാണാനും ക്യാമറയില്‍ പകര്‍ത്താനുമായി നിരവധിയാളുകളാണ് ഇവിടെ ദിവസേന എത്തുന്നത്. സാഹസിക വിനോദങ്ങള്‍ക്കു പേരുകേട്ട ഗണേഷ്ഗുഡി വളര്‍ന്നു വരുന്ന ഇക്കോ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.

സുന്ദര പുലര്‍കാലം

paradise for bird watchers in karnataka

pc: bitterroot

ഗണേഷ്ഗുഡിയിലെ പ്രഭാതങ്ങള്‍ക്ക് ഭംഗിയിത്തിരി അധികമാണെന്ന് പറയാതെ വയ്യ. നദിയില്‍ നിന്നും വരുന്ന മൂടല്‍മഞ്ഞ് പ്രദേശത്തെയൊന്നാകെ മറ്റൊരു ലോകത്തെത്തിക്കുന്നതുപോലെ തോന്നും. കൂടാതെ പക്ഷികളുടെ സാന്നിധ്യവും കാടിന്റെ വന്യതയുമൊക്കെ ചേര്‍ന്ന വ്യത്യസ്തമായ അനുഭവമായിരിക്കും ഇവിടുത്തെ ഓരോ പ്രഭാതവും.

ഓള്‍ഡ് മാഗസിന്‍ ഹൗസ് ഫോറസ്റ്റ് ക്യാംപ്

paradise for bird watchers in karnataka

pc: shrikant rao

സ്വസ്ഥമായ ഒരു അന്തരീക്ഷം ആഗ്രഹിച്ച് ഗണേഷ്ഗുഡിയില്‍ എത്തുന്നവരുടെ അഭയകേന്ദ്രമാണ് ഓള്‍ഡ് മാഗസിന്‍ ഹൗസ് ഫാറസ്റ്റ് ക്യാംപ്. കാടിനു നടുവിലുള്ള ഇവിടെ പക്ഷി നിരീക്ഷണത്തിലും സൈറ്റ് സീയിങ്ങിലുമൊക്ക താല്പര്യമുള്ളവരാണ് എത്തിച്ചേരാറ്. കൊടുംകാടിനു നടുവിലുള്ള ഇവിടുത്തെ താമസം വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. ട്രക്കിങിനായി വരുന്നവരും ഓള്‍ഡ് മാഗസില്‍ ഹൗസിനെ ആശ്രയിക്കുന്നു. ഇവിടെനിന്ന് സാഹസികത നിറഞ്ഞ ട്രക്കിങ് റൂട്ടുകള്‍ ഏറെയുണ്ട്. പ്രകൃതി സ്‌നേഹികളുടെയും പക്ഷി നിരീക്ഷകരുടെയും ഒരു ഗ്രൂപ്പുതന്നെ ഇവിടെ എപ്പോഴും ഉണ്ടായിരിക്കും.

ജീവജാലങ്ങള്‍

paradise for bird watchers in karnataka

pc: Karthik Narayana

വലിയമൃഗങ്ങളുടെ സാന്നിധ്യം ഇവിടെ വളരെ കുറവാണ്. മ്ലാവ്, ചെന്നായ, മലയണ്ണാന്‍, പറക്കും അണ്ണാന്‍, തുടങ്ങിയ മൃഗങ്ങള്‍ ഗണേഷ്ഗുഡിയില്‍ സാധാരണയായി കാണാന്‍ സാധിക്കും.
വലിയ മൃഗങ്ങളുടെ കുറവ് നികത്താനെന്നോണം വിവിധ തരത്തിലുള്ള മലമുഴക്കി വേഴാമ്പലുകള്‍, നാകമോഹന്‍ പക്ഷി, തുടങ്ങിയവയെല്ലാം ഇവിടെ ഹാജരായിരിക്കും.

വേഴാമ്പല്‍ ത്രിമൂര്‍ത്തികള്‍

paradise for bird watchers in karnataka

pc: Yogendra Joshi

വേഴാമ്പലുകളുടെ ഒരു സംഗമഭൂമി എന്നു വേണമെങ്കില്‍ ഗണേഷ്ഗുഡിയെ വിശേഷിപ്പിക്കാം. വ്യത്യസ്തങ്ങളായ മൂന്നു തരത്തിലുള്ള വേഴാമ്പലുകളെ ഇവിടെ കണ്ടെത്താനാവും. മലബാര്‍ ഗ്രേ ഹോണ്‍ബില്‍, മലബാര്‍ പൈഡ് ഹോണ്‍ബില്‍ പിന്നെ ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്ലും.

കാളി നദിക്കു കുറുകെ വൈകുന്നേരങ്ങളില്‍ ഇവ പറന്നുപോകുന്നത് ഇവിടെയെത്തുന്നവര്‍ കണ്ടിരിക്കേണ്ട കാഴ്ചയാണ്.

സന്ദര്‍ശിക്കേണ്ട സമയം

paradise for bird watchers in karnataka

pc: Vaibhavipakhare

വര്‍ഷം മുഴുവന്‍ സഞ്ചാരികളെ സ്വാഗതം ചെയ്തിരിക്കുന്ന ഗണേഷ്ഗുഡിയില്‍ മിക്കപ്പോഴും ആളുകളുണ്ടായിരിക്കും. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് പകുതി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

Please Wait while comments are loading...